ഒരിക്കൽ, പൂവൻകോഴി തീറ്റി തേടി മണ്ണു ചിക്കിച്ചികയുകയായിരുന്നു. അതിനിടയിൽ, കൂർത്ത നഖമുള്ള കാലിൽ തിളക്കമുള്ള എന്തോ ഒന്നു തട്ടി. അവൻ ശക്തിയായി ചികഞ്ഞപ്പോൾ അത് മണ്ണിൽ നിന്നും പൊങ്ങി വന്നു. വലിയ ഒരു വജ്രക്കല്ല്!
അന്നേരം, പൂവൻകോഴി വജ്രത്തെ നോക്കി പറഞ്ഞു - "എൻ്റെ യജമാനൻ നിന്നെ കണ്ടിരുന്നെങ്കിൽ വലിയ നേട്ടമായി ആഹ്ലാദിച്ച് തുള്ളിച്ചാടുമായിരുന്നു. എന്നാൽ, നീ എത്രമാത്രം വിലപിടിച്ചതാണെങ്കിലും എനിക്ക് യാതൊരു പ്രയോജനവുമില്ല. കേവലം, ഒരു നെന്മണിയാണ് നിന്നേക്കാൾ എനിക്കു വലുത്!"
ഗുണപാഠം - ഒരു കാര്യം അമൂല്യമാണെന്ന് മനസ്സിലാക്കണമെങ്കിൽ അത് അർഹിക്കുന്നവർക്കു ലഭിക്കണം.
Malayalam eBooks - 636- Aesop stories - 57- PDF file Written by Binoy Thomas -https://drive.google.com/file/d/1fVwwDl96GvGHpY_9SY_p5s2iih2ip_kd/view?usp=drivesdk
No comments:
Post a Comment