(628) എലിയും മലയും

ചീവീടുകൾ ഇല്ലാത്ത ശാന്തമായ കാടായിരുന്നു അത്. സാധുക്കളായ ചെറുമൃഗങ്ങളും കിളികളും ധാരാളമായിരുന്നു അവിടെ. വലിയ മലയായിരുന്നു ആ കാടിൻ്റെ പ്രധാന ആകർഷണം.

ഒരിക്കൽ, മലയുടെ മടക്കിൽ നിന്ന് കരച്ചിലുകളും അപശബ്ദങ്ങളും വികൃതമായ ഒച്ചകളും കേട്ടു. കിളികൾ അപായത്തിൻ്റെ മുന്നറിയിപ്പ് എല്ലാവർക്കും കൊടുത്തപ്പോൾ കാട്ടിലെ മൃഗങ്ങൾ മലയടിവാരത്തേക്കു കുതിച്ചു.

ഇരകൾ അനേകം ചത്തുവീഴുമെന്നു വിചാരിച്ച് കഴുകന്മാർ മാനത്തു വട്ടമിട്ടു. മൃഗങ്ങളെല്ലാം പാറയുടെ വിടവിലെ ശബ്ദം കേട്ടു ഭയന്നു വിറച്ചു.

"ഇന്ന് ലോകാവസാനമാണ്!" കുറുക്കൻ പേടിച്ച് അങ്ങനെ പറഞ്ഞപ്പോൾ പിന്നെയും ഭീതിയുടെ നിമിഷങ്ങൾ!

പെട്ടെന്ന്, ഒരു ചുണ്ടെലി ആ മലയിടുക്കിൽ നിന്ന് ഇറങ്ങി വന്നു!

അപ്പോഴാണ്, വെറും എലിയുടെ കോപ്രായങ്ങളാണ് ഇത്രയും പ്രശ്നങ്ങൾക്കു കാരണമായതെന്ന് അവർക്കു മനസ്സിലായത്.

ഗുണപാഠം - ചെറിയ കാര്യങ്ങളെ വലുതാക്കി ചിത്രീകരിക്കുന്നതിനെ മല എലിയെ പെറ്റ പോലെ എന്നു പിന്നീട് ആളുകൾ പറഞ്ഞു തുടങ്ങി.

Malayalam eBooks-628-Aesop stories - 49 PDF -https://drive.google.com/file/d/1vnH4fV0D20NlqxlkxaESdabPbEbpFkHk/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam