(625) കുഴിയിൽ വീണ കുറുക്കൻ

ഒരിക്കൽ, കാട്ടിലൂടെ അശ്രദ്ധനായി നടന്ന കുറുക്കൻ ആഴം കുറഞ്ഞ ഒരു പൊട്ടക്കിണറിലേക്കു കാൽ വഴുതി വീണു. അവൻ പലതവണ ചാടി നോക്കിയെങ്കിലും അല്പം കൂടി ഉയരമുള്ള എന്തെങ്കിലും ചവിട്ടി നിൽക്കാൻ പറ്റിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു.

ആ സമയത്ത്, ഒരു ആട് അതുവഴി വന്നപ്പോൾ ഈ കാഴ്ച കണ്ടു.

"ഹേയ് ! നീയെങ്ങനെ ഇതിൽ വീണു? സാധാരണ നിനക്ക് നല്ല ജാഗ്രത ഉള്ളതാണല്ലോ?"

അപ്പോൾ, കുറുക്കൻ ഉച്ചത്തിൽ അതിനോടു പറഞ്ഞു - "ഞാൻ വീണതല്ല, ചാടിയതാണ്. കാരണം, കാട്ടിൽ കൊടും വരൾച്ച വരുന്നു! ഈ കിണറ്റിൽ ഉറവ ഉള്ളതിനാൽ എനിയ്ക്കു വെള്ളം കുടിക്കാമല്ലോ. നീയും വേഗം ഇങ്ങോട്ടു പോരൂ"

ബുദ്ധിമാനായ കുറുക്കൻ പറഞ്ഞതിനാൽ ആടിന് യാതൊരു സംശയവുമില്ലാതെ അതിലേക്കു എടുത്തുചാടി. ആ നിമിഷംതന്നെ കുറുക്കൻ വളരെ ശക്തിയോടെ ആടിന്റെ മുതുകിൽ ചവിട്ടി ഉയർന്നു ചാടി കരയിലെത്തി!

എന്നിട്ട്, അവൻ ആടിനോട് പറഞ്ഞു- "കാലക്കേടിൽ കിടക്കുന്നവരുടെ ഉപദേശം ഒരിക്കലും സ്വീകരിക്കരുത് എന്നു നീ ഇനിയെങ്കിലും മനസ്സിലാക്കണം!"

സാരോപദേശം- ദുരിതം ബാധിച്ചവരുടെ ഉപദേശങ്ങൾ സ്വീകരിക്കരുത്.

മലയാളം ഡിജിറ്റൽ പുസ്തക പരമ്പര-625-ഈസോപ് കഥകൾ-46 പി.ഡി.എഫ് ഫയൽ-https://drive.google.com/file/d/19DPYqLUNeGQQqQxa6nBmJsP6IK5CUyTF/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍