(613) വിളക്കിൻ്റെ അഹങ്കാരം

അതൊരു മഴക്കാലമായിരുന്നു. ഒരു ദേശത്തെ വൈകുന്നേര സമയം. വീടിൻ്റെ ഉമ്മറത്ത് ഗൃഹനാഥൻ പതിവുപോലെ സന്ധ്യാസമയത്ത് നിലവിളക്കിൽ ദീപം തെളിച്ചു. നിറയെ വിളക്കെണ്ണയും ഒഴിച്ചതിനാൽ നിലവിളക്ക് ആവേശത്തോടെ തിരിയിലൂടെ പരമാവധി എണ്ണ വലിച്ചു കയറ്റി ജ്വാല മനോഹരമാക്കി.

അതിനിടയിൽ, നിലവിളക്കിന് അഹങ്കാരവും വന്നുചേർന്നു. അത് ഉറക്കെ പ്രഖ്യാപിച്ചു - "എല്ലാവരും ഇവിടെ നോക്കുക. സൂര്യനേക്കാൾ തേജസ്സോടെയല്ലേ ഞാൻ പ്രകാശിക്കുന്നത്?"

ഇതെല്ലാം ഗൃഹനാഥൻ കേൾക്കുന്നുണ്ടായിരുന്നു. താമസിയാതെ, ശക്തമായ കാറ്റും മഴത്തുള്ളികളും വീശിയപ്പോൾ വിളക്കണഞ്ഞു.

അന്നേരം, ഗൃഹനാഥൻ വിളക്കിനോടു പറഞ്ഞു - "നീ പൊങ്ങച്ചം വിളമ്പാതെ നിശബ്ദമായി സേവനം ചെയ്യൂ. ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രകാശം കുറച്ചു മാത്രം ഭൂമിയിൽ എത്തുന്നു എങ്കിലും അവ അനശ്വരമായി നിലകൊള്ളുന്നു!"

ഗുണപാഠം - സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവയൊക്കെ എപ്പോൾ വേണമെങ്കിലും അണഞ്ഞുപോകുന്നവ ആകയാൽ അതിലൊന്നും അഹങ്കരിക്കരുത്.

Malayalam eBooks - 613- Aesop - 34 PDF file-https://drive.google.com/file/d/16VAy-OZGiCoPkiykDv1sAMHcuNiEJF8J/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍