(612) പൊൻമുട്ടയിടുന്ന താറാവ്
ഒരിടത്ത്, കർഷകൻ ഒരു താറാവിനെ വളർത്തിയിരുന്നു. ഒരു ദിവസം, അയാൾ താറാവിൻ്റെ മുട്ട എടുക്കാൻ ചെന്നപ്പോൾ വലിയൊരു സ്വർണ നിറമുള്ള മുട്ട!
അയാൾ വിശദമായി പരിശോധിച്ചപ്പോൾ അതൊരു സ്വർണ്ണ മുട്ടയാണെന്ന് മനസ്സിലായി. ആ മുട്ട സ്വർണക്കടക്കാരനു വിറ്റു പണം സമ്പാദിച്ചു. ഓരോ ദിവസവും അയാൾക്ക് ഓരോ മുട്ട കിട്ടിക്കൊണ്ടിരുന്നു.
ക്രമേണ, അയാൾ സമ്പന്നനായി മാറി. ഒരു ദിനം, അയാൾക്കു തോന്നി- "ഈ താറാവിൻ്റെ വയറുകീറി വരാനിരിക്കുന്ന മുട്ടകൾ എല്ലാം ഒരുമിച്ച് എടുക്കണം. വെറുതെ ഓരോ ദിവസവും എന്തിന് ഞാൻ കാത്തിരിക്കണം?"
അയാൾ അപ്രകാരം ചെയ്തു. പക്ഷേ, താറാവിൻ്റെ ശരീരത്തിനുള്ളിൽ നിന്ന് സ്വർണ്ണ മുട്ട ഒന്നു പോലും കിട്ടിയില്ല! മാത്രമോ? താറാവ് ചത്തു പോയി!
ഗുണപാഠം - അത്യാഗ്രഹം നാശം വിളിച്ചു വരുത്തും.
Malayalam eBooks-612-Aesop-33 PDF file-https://drive.google.com/file/d/1dcmHjTad8uoRlnewG92IjSrB32uzeNVi/view?usp=sharing
Comments