(603) പ്രാവും കട്ടുറുമ്പും

കാട്ടിലെ കട്ടുറുമ്പിനു വല്ലാത്ത ദാഹം തോന്നിയപ്പോൾ വെള്ളമുള്ള സ്ഥലം തേടി യാത്ര തുടങ്ങി. ഒടുവിൽ അവനൊരു ആറ്റുതീരത്തെത്തി. ആർത്തിയോടെ വെള്ളം കുടിക്കാനായി മുന്നോട്ട് ആഞ്ഞതും കൈകാൽ വഴുതി ഒഴുക്കുള്ള വെള്ളത്തിലേക്കു വീണു!

എന്നാൽ, നദിക്കരയിലുണ്ടായിരുന്ന മരത്തിൽ ഇരുന്ന പ്രാവ് ഇതു കാണാനിടയായി. അവൾ ആ മരത്തിലെ മുറം പോലത്തെ ഇലകൾ കൊക്കു കൊണ്ടു മുറിച്ചു താഴേയ്ക്കിട്ടു.

പെട്ടെന്ന്, ഉറുമ്പ് ഒഴുകി വന്ന ആ ഇലയിൽ കടിച്ചു തൂങ്ങി കുറെ ദൂരം പിന്നിട്ട്, കരയ്ക്കു കയറി. അതുകഴിഞ്ഞ്, ഉറുമ്പ് താൻ വന്ന വഴിയേ കൂട്ടുകാരുടെ സംഘത്തിലെത്താനായി തിരിഞ്ഞു നടന്നു. അങ്ങനെ, ആ മരത്തിനു സമീപമെത്തിയപ്പോൾ ഒരു വേടൻ തെറ്റാലി കൊണ്ട് ആ മരത്തിലേക്ക് ഉന്നം പിടിക്കുന്നതു കണ്ടു.

ഉറുമ്പിൻ്റെ കണ്ണിൽ മിന്നായം പോലെ ആ കാഴ്ച കണ്ടു!

"ഇത്....എന്നെ രക്ഷിച്ച പ്രാവ്!"

ആ നിമിഷംതന്നെ വേടൻ്റെ കാലിൽ കട്ടുറുമ്പ് ആഞ്ഞു കടിച്ചു! വേടൻ്റെ ഉന്നം തെറ്റി കല്ലു ദൂരേക്ക് പാഞ്ഞു. പ്രാവ് അതിവേഗം പറന്നുപോയി. എന്നിട്ട്, ഉറുമ്പ് ഇലയ്ക്കിടയിൽ മറഞ്ഞു നടന്ന് അവിടം വിട്ടു.

ഗുണപാഠം - മറ്റുള്ളവർക്കു നന്മ ചെയ്താൽ നിങ്ങൾ പോലും അറിയാതെ ആരെങ്കിലും നിങ്ങൾക്കും നന്മ ചെയ്യും!

Malayalam eBooks-603-Aesop story series-24 PDF File-https://drive.google.com/file/d/1Tu0ut9DoL97nE-y9AACkLim3MLM8gX-A/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam