Malayalam eBooks-415-mahanmarude kathakal-13-K. Kamaraj
Author- Binoy Thomas, Price- FREE
കെ. കാമരാജ്, തമിഴ്നാട് മുഖ്യമന്ത്രി
Online browser reading →download →offline reading of this safe Google Drive PDF file-415 is free.Click here-
https://drive.google.com/file/d/1QN9V18Vy7YQ3pLtxILlrAXKokOcnLQab/view?usp=sharing
Former chief minister of Tamil Nadu, K. Kamaraj. He was a 'Kamaraj model' simple congress politician. കെ. കാമരാജ് (1903-1975) തമിഴ്നാട്ടിലെ വിരുദുനഗറില്‍ ജനനം. ഇന്ത്യ കണ്ട മികച്ചൊരു കോണ്‍ഗ്രസ് നേതാവായിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
കൊച്ചുരാമരാജിന് ആറു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നെ, പ്രതികൂല സാഹചര്യത്താല്‍ പന്ത്രണ്ടു വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തി. ദാരിദ്ര്യം മൂലം, അമ്മയെ തനിച്ചാക്കി പണിക്കായി കേരളത്തിലേക്ക് പോന്നു. അപ്പോള്‍, പതിനെട്ട് വയസ്സ് പ്രായം. തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ചാക്ക് ചുമക്കുന്ന പണികള്‍ക്കിടയില്‍ വായിക്കാന്‍ കിട്ടിയ ഒരു പത്രവാര്‍ത്തയാണ് അവന്‍റെ ജീവിത ഗതി മാറ്റി മറിച്ചത്!
-വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി വരുന്നുവത്രെ!
ഗാന്ധിജിയെ കാണാന്‍ മുതലാളിയോടു അവധി ചോദിച്ചെങ്കിലും ബ്രിട്ടിഷ് അനുഭാവിയായിരുന്ന അയാള്‍ അവനെ കഴുത്തിനു പിടിച്ചു തള്ളി. അവന്‍ അതിലൊന്നും നിരാശപ്പെടാതെ ബോട്ട് ജെട്ടിയിലേക്കു നടന്നു. ആലപ്പുഴ വരെ ചരക്കു വഞ്ചിയില്‍ സൗജന്യമായി യാത്ര ചെയ്ത്, പിന്നീടുള്ള ദൂരം, വൈക്കത്തിനു നടന്നുപോയി. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവന്‍ വല്ലാതെ തളര്‍ന്നിരുന്നു. അന്നു തന്നെ ഗാന്ധിജി അവിടെ വരികയും ചെയ്തു. അതിനിടയില്‍, തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സത്യമൂര്‍ത്തിയുടെ പിറകേ കൂടിയപ്പോള്‍ ദയ തോന്നി അകലെനിന്നു വന്നവര്‍ക്കായി ഭക്ഷണം വിളമ്പി. കാമരാജിന് വയറുനിറയെ ഭക്ഷണം കിട്ടി.
സത്യമൂര്‍ത്തി ഗാന്ധിജിയോടു പറഞ്ഞു-
“ഈ കുട്ടി അങ്ങയെ കാണാന്‍ തിരുവനന്തപുരത്തു നിന്നും വന്നതാണ്"
അപ്പോള്‍, ഗാന്ധിജി അവനു നേരെ പുഞ്ചിരി തൂകി. കാമരാജിന് വലിയ സന്തോഷമായി.
പിന്നീട്, സത്യമൂര്‍ത്തി അവനെ സ്വന്തം വീട്ടിലെ സഹായിയാക്കി. രാഷ്ട്രീയം നന്നായി പഠിച്ചു. കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനായി. ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അടുത്ത അനുയായി മാറി.1954-63 കാലത്ത് മദ്രാസ് മുഖ്യമന്ത്രിയായി മാറി.
ഒരിക്കൽ മുഖ്യമന്ത്രി കാമരാജ്, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു.
വഴിമധ്യേ കാറിൽവച്ചു നെഹ്റു ചോദിച്ചു-
"വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ..? എങ്കില്‍ എനിക്ക് താങ്കളുടെ അമ്മയെ കാണാമല്ലോ"
കാമരാജ് പറഞ്ഞു-
“വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ, അമ്മ അവിടെ കാണില്ല”
കുറച്ചു ദൂരം കാര്‍ സഞ്ചരിച്ച ശേഷം കാമരാജ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിശാലമായ ഒരു പാടമായിരുന്നു അത്. അവിടെ കുറെ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ടായിരുന്നു.
കാമരാജ് ഉച്ചത്തില്‍ വിളിച്ചുകൂവി-
"അമ്മേ..."
അപ്പോള്‍, പ്രായമായ സ്ത്രീ നിവര്‍ന്നു നിന്നു ചോദിച്ചു-
"എന്താ മോനെ വിശേഷിച്ച്..?”
ഉടന്‍, കാമരാജ് അമ്മയെ വിളിച്ചുവരുത്തി നെഹ്‌റുവിനെ പരിചയപ്പെടുത്തി-
"ഇതാണെന്റെ അമ്മ!”
തിരിഞ്ഞ്, കാമരാജ് അമ്മയോട് പറഞ്ഞു-
“അമ്മേ..ഇതാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു!”
നെഹ്‌റു അമ്പരപ്പോടെ കൈകള്‍ കൂപ്പി.
ഇങ്ങനെ, ലളിതമായ വീടും ജീവിതസാഹചര്യങ്ങളും കാമരാജിനെ വ്യത്യസ്തനാക്കി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ 'കാമരാജ് പദ്ധതി' ഏറെ പ്രശസ്തമാണ്. ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി എന്നിവരെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. രാഷ്ട്രീയത്തിലെ 'കിംഗ് മേക്കര്‍' എന്നറിയപ്പെട്ടു. ആദര്‍ശ രാഷ്ട്രീയത്തിന് 'കാമരാജ് മോഡല്‍' എന്നും പറയാറുണ്ട്.
ഇന്ത്യയില്‍ ആദ്യമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി എല്ലാ കുട്ടികള്‍ക്കും ഏര്‍പ്പെടുത്തി. ഓരോ ഗ്രാമത്തിലും സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു. ഹൈസ്കൂള്‍ വരെ സൗജന്യ വിദ്യാഭ്യാസം കുട്ടികള്‍ക്ക് അനുവദിച്ചു. മാത്രമല്ല, തമിഴ്നാട്ടിലെ വൈദ്യുതീകരണം അദ്ദേഹത്തിനു കീഴില്‍ ഏറെ പുരോഗതി പ്രാപിച്ചു. വിവിധ ഡാമുകള്‍ അദ്ദേഹത്തിന്റെ കാലത്ത് നിലവില്‍ വന്നു. അദ്ദേഹത്തിന്, 1976-ല്‍ മരണാനന്തരം ഭാരതരത്നം നല്‍കി ആദരിച്ചു.
Malayalam eBooks of motivational stories are now available as online reading.