3-യുവതിയുടെ ശാപം

Malayalam eBooks-245-sthreekshemam-3-'yuvathiyude shaapam'
Author- Binoy Thomas, book format-pdf, price- FREE.
സ്ത്രീക്ഷേമം-'യുവതിയുടെ ശാപം' 

സിൽബാരിപുരംദേശത്ത് ഏകദേശം നൂറു വർഷങ്ങൾക്കു പിറകിൽ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവ കഥ.
ദേശം വാഴുന്ന ഭയങ്കരനായ നാടുവാഴിയുടെ മുന്നിലേക്ക് ഭൃത്യൻ ഓടി വന്നു കിതച്ചു. കുറച്ചു നേരം അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് നേരിയ ശബ്ദത്തിൽ എന്തൊക്കയോ രഹസ്യ വിവരങ്ങൾ കൈമാറി.
അതിനെ തുടർന്ന് നാടുവാഴി ആകെ അസ്വസ്ഥനായി. അയാൾ തോർത്തെടുത്ത് വലിച്ചു കുടഞ്ഞുകൊണ്ട് വരാന്തയിലൂടെ ഉലാത്തി. ആ നേരത്ത് ഭൃത്യൻ നടയിൽ കുത്തിയിരിക്കുകയായിരുന്നു.

"എടാ, വേലൂ, നീ എത്രയും വേഗം കറുമ്പനെ വിളിച്ചോണ്ടു വാടാ"
"ശെരി യേമാനേ"
വേലു അരമണിക്കൂറിനുള്ളിൽ കറുമ്പനുമായി തിരിച്ചെത്തി.
അവർ രണ്ടും ഒരുമിച്ച് വരാന്തയിലേക്ക് കയറാൻ ഭാവിച്ചപ്പോൾ വേലുവിനോട് നാടുവാഴി പറഞ്ഞു -
"ഹും.. ഇനി നീ പൊയ്ക്കോടാ"
ലു മുറ്റത്തു നിന്നു മാറി പതുങ്ങി നിന്നു. അതിനൊരു കാരണമുണ്ട് - കറുമ്പനെ വിളിച്ചു വരുത്തിയാൽ ആരെയെങ്കിലും ഉപദ്രവിക്കാനോ കൊല്ലിക്കാനോ ആണെന്ന് ഉറപ്പാണ്. ഇവിടെ ആരെയായിരിക്കും ശിക്ഷിക്കുക?
ആ പെണ്ണിനെയോ?
അതോ അവളെ ചതിച്ച ഏമാന്റെ അനന്തരവനെയോ?
അല്ലെങ്കിൽ രണ്ടു പേരെയും?

അവൻ ചെവിയോർത്തു -
"എടാ, കറുമ്പാ, ഇന്നു രാത്രിതന്നെ അവളെ കൊണ്ടുപോയി ഏതെങ്കിലും ചെളിയിൽ താഴ്ത്തിയേര്.. "
വേലുവിന്റെ ചെവിയിൽ അത് ഇടിത്തീ പോലെ പ്രവേശിച്ചു. ഇതിലും കൂടുതൽ എന്തു കേൾക്കാനാണ്? അവളുടെ അടുത്ത വീട്ടിലെ ഞാൻ ഇക്കാര്യം യേമാനെ അറിയിച്ചില്ലെങ്കിൽ എന്റെ തലയാവും കറുമ്പൻ വെട്ടുക!

യേമാന്റെ അനന്തരവനുമായി മുടിഞ്ഞ പ്രേമമായിരുന്നു. പക്ഷേ, അവളൊരു പാവം! ഉടൻതന്നെ, വേലു കുറുക്കുവഴിയിലൂടെ ആ ഗർഭിണിയുടെ വീട്ടിലേക്കു പാഞ്ഞു.
സാധാരണയായി അക്കാലത്ത്, ശിക്ഷയെ പേടിച്ച് നാടുവിടുകയാണു ചെയ്തിരുന്നത്. ഹൈറേഞ്ചിലും മലബാർദേശത്തുമൊക്കെ എത്തിയവരും ഉണ്ടായിരുന്നു. പിന്നീട്, കുടിയേറ്റ കർഷകരായി മാറുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഇവിടെ - യുവതിയുടെ അമ്മയ്ക്ക് ദീനം മൂലം കിടപ്പിലാകയാൽ ഒരുമിച്ച് നാടുവിട്ട് ഓടാനുള്ള ത്രാണിയൊന്നും അവർക്കില്ലായിരുന്നു.
അതിനാൽ, അവൾ രണ്ടുജീവനും കയ്യിലെടുത്ത് കാടും പള്ളയും താണ്ടി ഓട്ടം തുടങ്ങി. കറുമ്പനും സംഘവും പിറകെയും. നേരം ഇരുട്ടിയതിനാൽ കറുമ്പന് വഴിതെറ്റി.
അതേ സമയം, അവൾ, ഓടിക്കിതച്ച് നാലഞ്ച് കിലോമീറ്ററുകൾക്കപ്പുറം, ആ കരയിലെ തന്നെ വലിയൊരു തറവാട്ടിൽ ചെന്നുകയറി.

ചില തറവാട്ടു കാരണവൻമാരെ നാടുവാഴിയും പിണക്കാറില്ല. ഇതറിഞ്ഞോ, അറിയാതെയോ അവൾ ആ മുറ്റത്ത് സത്യാവസ്ഥ പറഞ്ഞ് അപേക്ഷിച്ചപ്പോൾ ക്രിസ്‌താനിയായ കാരണവർക്ക് മനസ്സലിഞ്ഞു. അവിടെ വേലക്കാരിയായി താമസിക്കാൻ അനുവാദവും കിട്ടി. ആ യുവതി സുന്ദരിയായിരുന്നുവത്രെ! ആ ലക്ഷ്യവും മുന്നിൽ കണ്ടാണ് ഈ വയ്യാവേലിയെടുത്ത് കാരണവര് തോളിൽ വച്ചതെന്നും മറുഭാഷ്യമുണ്ട്!

എന്തായാലും, ഒരാഴ്ച കഴിഞ്ഞപ്പോൾ ആരോ കാരണവരോടു കാര്യത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തി. നാടുവാഴി വധശിക്ഷ വിധിച്ച യുവതിക്ക് അഭയം കൊടുത്തവർക്കും ചിലപ്പോൾ ശിക്ഷ കിട്ടിയേക്കാമെന്ന്. അതോടെ, കാരണവർക്കും പേടിയായിത്തുടങ്ങി.
ആ ഒരാഴ്ചക്കാലം കറുമ്പനും കൂട്ടരും വിശ്രമമില്ലാതെ തെരയുകയായിരുന്നു. ഒടുവിൽ, അവർ തറവാടിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ അരിച്ചുപെറുക്കി നടന്നപ്പോൾ കാരണവർ വിറച്ചു. യുവതിയോട് മറ്റെവിടെയെങ്കിലും പൊയ്ക്കൊള്ളാൻ പറഞ്ഞ് കയ്യൊഴിഞ്ഞു.

ആ യുവതി ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ട് പിറകിലുള്ള തൊണ്ടിൽക്കൂടി ഓടി വയലിനപ്പുറത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചു. പക്ഷേ, വൈകിപ്പോയിരുന്നു. കറുമ്പനു മുന്നിലേക്ക് സാധുക്കളായ ക്രിത്യാനിവീട്ടുകാർ പേടിച്ച് സത്യം വിളമ്പിയെന്ന് പറയപ്പെടുന്നു.

വയലിൽ വച്ചു തന്നെ യുവതിയുടെ ശിരഛേദം കറുമ്പൻ ക്രൂരമായി നിർവഹിച്ചു! കാലത്തിനു മുന്നോട്ടു പോകാതിരിക്കാൻ നിർവാഹമില്ലായിരുന്നു. ഇതിനിടയിൽ മേൽ പറഞ്ഞ രണ്ടു ക്രിസ്ത്യാനിവീടുകൾക്കും ശാപം വന്നു ഭവിച്ചു. പ്രത്യേകിച്ചും സ്ത്രീകൾ പലവിധ ദുരിതങ്ങളിൽ വലഞ്ഞു. അകാലമരണങ്ങളും വിവാഹ ജീവിതങ്ങളിൽ കല്ലുകടിയും പല്ലുകടിയും മുറുമുറുപ്പും മോചനങ്ങളും ഉണ്ടായി.

ആയതിനാൽ, ഒരു കാര്യം ഉറപ്പിച്ചു പറയാം - ആ യുവതിയെ അവിടെ പിടിച്ചു നിർത്തുക, ഉപദ്രവിക്കുക, അവസാന ഘട്ടത്തിൽ കയ്യൊഴിയുക.... അങ്ങനെയെന്തെങ്കിലും ഇല്ലാതെ രക്ഷിക്കാൻ ശ്രമിച്ചവരെ യുവതി ശപിക്കാൻ വഴിയില്ല!
ചിന്തിക്കാന്‍...എക്കാലത്തും സ്ത്രീകള്‍ അസമത്വം, ചൂഷണം, ശിക്ഷകള്‍ നേരിട്ടിട്ടുണ്ട്. ഈ പുതിയ കാലത്തും കുടുംബങ്ങള്‍ അറിഞ്ഞോ അറിയാതെയോ പലവിധ ശാപങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. പഴയതും പുതിയതുമായ ഇവയ്ക്ക് പരിഹാരം അല്ലെങ്കില്‍ ആശ്വാസം കിട്ടുന്നതിനായി അധികമായി നന്മകള്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുമല്ലോ. വരുംതലമുറകള്‍ക്ക് ഐശ്വര്യം വന്നുചേരട്ടെ.
To read online/download/offline this google drive pdf file-245, click here-
https://drive.google.com/file/d/1RfincSkVRk3txgGt5sw_hoiqIiQ3v-8t/view?usp=sharing

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1