( CBSE / Kerala class 10 Malayalam) ലക്ഷ്മണ സാന്ത്വനം, പ്രിയദർശനം, അമ്മത്തൊട്ടിൽ, ഓണമുറ്റത്ത്, കടൽത്തീരത്ത്, യുദ്ധത്തിൻ്റെ പരിണാമം, പണയം എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിൽ അംഗിവാക്യവും അംഗവാക്യവും (Angi Vakyam, Anga vakyam) വരാറുണ്ട്. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. അംഗി വാക്യം അഥവാ പ്രധാന വാക്യം എന്നാൽ, ഒന്നിനും കീഴടങ്ങാതെ സ്വതന്ത്രമായി നിലകൊള്ളുന്ന വാക്യം. അതിൽ കർത്താവും പൂർണ്ണമായ ക്രിയയും ഉണ്ട്. അംഗ വാക്യം എന്നാൽ ഒരു അംഗി വാക്യത്തിനു കീഴടങ്ങി വരുന്ന വാക്യം. ഉദാഹരണം- രാജു വീട്ടിൽ പോകുമെങ്കിൽ രാധ കൂടി പോകണം. രാധ കൂടി പോകണം - അംഗിവാക്യം, രാജു വീട്ടിൽ പോകുമെങ്കിൽ -അംഗ വാക്യം. ഇനി പാഠഭാഗത്തിലേക്കു വരാം - 1. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അശ്വഥാമാവും കൃപരും കൃതവർമ്മാവും പാണ്ഡവരുടെ പടകുടീരത്തിൽ പ്രവേശിച്ച് സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു. അംഗിവാക്യം -സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു. ബാക്കിയുള്ള ഭാഗം അംഗവാക്യം. 2. വെളളായിയപ്പൻ വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ കൂട്ടനിലവിളി ഉയർന്നിരുന്നു. അംഗിവാക്യം - കൂട്ട നിലവിളി ഉയർന്നിരുന്നു. ബാക്കി വരുന്ന ഭാഗം അംഗവ...