സൗഹൃദം-2

'eBooks-95-souhrudam-2-souhruda sparsham' 
Author- Binoy Thomas, format-PDF, price-FREE

സൗഹൃദ സ്പർശം

നല്ല കാര്യങ്ങൾ ചെയ്യാനായി ഈ ലോകത്തിന്റെ പൈശാചിക ശക്തിയെ നാം മറികടക്കണം. അതിനായി ദൈവിക ശക്തിയെ കൂട്ടുപിടിച്ചാൽ മാത്രമേ സാധിക്കൂ. എന്നാൽ ദുഷ്ചെയ്തികൾ എളുപ്പത്തില്‍ ചെയ്യാൻ വേണ്ടി ദുഷ്ടശക്തി നമുക്കു വേണ്ട എല്ലാ സഹായവും ചെയ്തു തരും. അങ്ങനെയാണ് ഈ ഭൂമിയിൽ ഭൂരിപക്ഷം മനസ്സുകളും തിന്മകൊണ്ട് നിറയുന്നത്. അങ്ങനെ, നന്മ നിറഞ്ഞവർ വെറും ന്യൂനപക്ഷം മാത്രമായി ചുരുങ്ങുകയാണ്. നല്ല സുഹൃത്തുക്കള്‍ നന്മയിലേക്ക് നയിച്ച് ദൈവത്തോട് നമ്മെ അടുപ്പിക്കുമ്പോള്‍, ദുഷിച്ച സുഹൃത്തുക്കള്‍ നമ്മില്‍ പൈശാചിക-മൃഗീയ വാസനകളും നിറയ്ക്കുന്നു. ചിലപ്പോള്‍, നാം ഒരിക്കലും അറിയാതെ പോകുന്ന നല്ല സുഹൃത്തുക്കളും അനേകമുണ്ട്.

ഒരു ഉദാഹരണം ശ്രദ്ധിക്കൂ..

രവി നടന്നുപോകുന്ന റോഡ് സൈഡിൽ പല മരങ്ങളുടെയും ശിഖരങ്ങള്‍  മിക്കവാറും എല്ലാ പറമ്പില്‍നിന്നും തലനീട്ടി വഴിയിലേക്ക് എത്തിനോക്കുന്നുണ്ട്. കാറ്റടിക്കുമ്പോള്‍ അതൊക്കെ കറന്റ്കമ്പിയില്‍ മുട്ടി ചിലപ്പോള്‍ ഫ്യൂസും പോകും. ഇതിനൊരു പരിഹാരമായി വൈദ്യുതിബോര്‍ഡ് ജോലിക്കാര്‍ ഇടയ്ക്ക് ടച്ചിങ്ങ്സ് വെട്ടാറുണ്ട്. അവർ വലിയ അരിവാൾകത്തി പിടിപ്പിച്ച നീളമുള്ള തോട്ടികൊണ്ട് വഴിവക്കിൽ കമ്പുകള്‍ മുറിച്ചിട്ട് വേഗം മുന്നോട്ടു പോകും. കാരണം, വേഗം പണിതീര്‍ത്തിട്ടുവേണം കയ്യിലിരിക്കുന്ന ഫ്യൂസ് കുത്താന്‍.

അങ്ങനെയുള്ള ഒരു ദിവസം-

രാവിലെ, രവി ജോലിയ്ക്ക് പോകാനായി അടുത്തുള്ള കവലയിലേക്ക് നടക്കുകയാണ്.  വെട്ടിയിട്ട ഒരു കമ്പിന്റെ അറ്റം വഴിയിലേക്ക് നീണ്ടു നിൽക്കുന്നത് കണ്ടിട്ടും തന്റെ കയ്യിൽ ചെളിയും കറയും പറ്റിക്കാൻ മടിയായതുകൊണ്ട് അവന്‍ കാണാത്ത മട്ടിൽ നടന്നു.

അപ്പോള്‍, എതിരെ വന്ന വൃദ്ധന്‍ "മുപ്പത്..മുപ്പത്..” എന്ന ലോട്ടറിമന്ത്രം  ജപിച്ചുകൊണ്ട്‌ ടിക്കറ്റുകള്‍ രവിയുടെ നേരെ നീട്ടി. രവി അതും കണ്ടില്ലെന്നു വരുത്തി കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു ശബ്ദം കേട്ട് പിറകോട്ട് നോക്കി. ലോട്ടറി ടിക്കറ്റു നടന്നു വിൽക്കുന്ന വൃദ്ധൻ അല്പം വിഷമിച്ച് ആ കമ്പുകള്‍  അരികിലേക്ക് നീക്കിയിടുന്നു! സാധാരണ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം പറ്റാൻ നീണ്ടു നിൽക്കുന്ന അതു ധാരാളം! പക്ഷേ, ആ മനുഷ്യന് ഒരു സൈക്കിൾ പോലുമില്ല!

ലോട്ടറിടിക്കറ്റ് എടുക്കാതെയും മറ്റുള്ള ആര്‍ക്കോവേണ്ടി ഇത്തരത്തില്‍ ഭാഗ്യം എത്തിക്കുന്ന അയാൾ അങ്ങനെ ആരുമറിയാതെ വാഹനത്തില്‍ പോകുന്നവരുടെ സുഹൃത്തായി മാറിയില്ലേ? പക്ഷേ, ഇങ്ങനെ ചെറിയ സൗഹൃദങ്ങള്‍ ആരും അറിയാതെ പോകുന്നു. അയാളെ നോക്കി രവി ലജ്ജിച്ചു തല താഴ്ത്തി നടന്നുപോയി.

To download this safe Google Drive PDF eBook-95 file, click here-

https://drive.google.com/file/d/0Bx95kjma05ciVHpsaDVGSldlY1U/view?usp=sharing&resourcekey=0-x_aHRL-rY6x4RrvYAf9XdQ

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1