ജാതക കഥകള്‍ -1

This eBook 'Jathaka kathakal-1.kuranganum vanambaadiyum' is the selected stories of most popular Indian moral stories. Author- Binoy Thomas, size- 90 kb, Page- 7, pdf format.
' ജാതക കഥകള്‍-1- 1കുരങ്ങനും വാനമ്പാടിയും' ഈ പരമ്പരയിലെ ഒന്നാമത്തെ നാടോടിക്കഥയാണ്.
To download safe Google drive eBook file- click here-

https://drive.google.com/file/d/0Bx95kjma05ciWFIxYm8ydElWTjQ/view?usp=sharing&resourcekey=0-aeuow_aRaJnzQoo6HraaDw

ജാതക കഥകളുടെ പിറവി ബി.സി. മൂന്നാം നൂറ്റാണ്ടിനും എ.ഡി. അഞ്ചാം നൂറ്റാണ്ടിനും ഇടയിലാണെന്നു കരുതപ്പെടുന്നു. പാലിഭാഷയില്‍ ആയിരുന്നു അധികവും രചിക്കപ്പെട്ടത്. ജാതക കഥകള്‍ എന്ന പേരു കിട്ടിയത് ശ്രീബുദ്ധന്റെ പൂര്‍വജന്മകഥകള്‍ എന്ന അര്‍ത്ഥത്തിലാണ‌്. ജാതകം എന്ന വാക്കിനു ജന്മം എന്നര്‍ത്ഥം. അല്ലാതെ ഇതിനു ജ്യോതിഷവുമായി ബന്ധമൊന്നുമില്ല. എന്നാല്‍, പഞ്ചത(ന്തം, കഥാസരിത്‌സാഗരം, മഹാഭാരതം, രാമായണം, ജൈനസാഹിത്യം, നാടോടിക്കഥകള്‍, ഈസോപ് കഥകള്‍, പാശ്ചാത്യകഥകള്‍ തുടങ്ങിയവയുമായി ജാതക കഥകള്‍ക്ക് ബന്ധമുണ്ടുതാനും.

ശ്രീബുദ്ധന്റെ മുജ്ജന്മ കഥകളിലൂടെ ധര്മതത്വങ്ങളുടെ സാമാന്യവല്ക്കരണം ഈ കഥകളില്‍ ദര്‍ശിക്കാവുന്നതാണ‌്. ബോധിസത്വന്‍ എന്ന കഥാപാത്രം ശ്രീബുദ്ധന്റെ പൂര്‍വജന്മങ്ങളിലെ നാമം. അഞ്ഞൂറ്റി നാല്പത്തിയാറു പൂര്‍വജന്മങ്ങള്‍ ബുദ്ധന്‍ പിന്നിട്ടുവെന്നു വിശ്വസിക്കപ്പെടുന്നു. കര്‍മഫലം അടിസ്ഥാനമാക്കി മനുഷ്യനായും മൃഗങ്ങളായും ഓരോ ജന്മ കഥകളിലും ബോധിസത്വന്‍ അവതരിക്കുന്നുണ്ട്. അതിനുശേഷമാണു കപിലവസ്തുവില്‍ സിദ്ധാര്‍ഥ രാജകുമാരനായി ജനിക്കുന്നതും ശ്രീബുദ്ധനാകുന്നതും. 

ഇങ്ങനെ, ശ്രീബുദ്ധന്‍ തന്റെ ശിഷ്യര്‍ക്കു പറഞ്ഞുകൊടുത്ത സാരോപദേശ കഥകളുടെ സമാഹാരമാകുന്നു ജാതക കഥകള്‍. ഇന്ത്യയില്‍ അനേകം കൃതികള്‍ക്ക് പ്രചോദനമായ ഒരു ശ്രേഷ്ഠകൃതിയെന്ന് ഇതിനെ കരുതാം. മാത്രമല്ല, ബുദ്ധമതത്തിന്റെ ഒരു വിശുദ്ധ ഗ്രന്ഥമായി ജാതക കഥകള്‍ ഉള്പ്പെടുന്നുമുണ്ട്. നൂറിലേറെ കഥകള്‍ ഇതിലുണ്ടെങ്കിലും തെരഞ്ഞെടുത്ത കഥകള്‍ ഓരോന്നായി ഇവിടെ ഡിജിറ്റല്‍ വായനയിലൂടെ ലഭ്യമാകുന്നു.

കുരങ്ങനും വാനമ്പാടിയും

ഒരു വാനമ്പാടി ഹിമാലയത്തിന്റെ താഴ്വരയില്‍ ഒരു മരത്തില്‍ മനോഹരമായ കൂടുകൂട്ടി. മഴയും വെയിലും അധികം ആക്രമിക്കാത്ത നല്ല ചേലൊത്ത കൂട്.

മഴക്കാലം വന്നു. അല്പംപോലും ഇടതടവില്ലാത്ത മഴ തുടങ്ങി. ആ കിളി തന്റെ കൂട്ടിനുള്ളില്‍ സുഖമായി ഇരിക്കുകയായിരുന്നു. അപ്പോള്‍, ഒരു കുരങ്ങന്‍ നനഞ്ഞുകുളിച്ച് ആ മരത്തിന്റെ ചുവട്ടിലെത്തി. വല്ലാത്ത തണുപ്പുമൂലം അവന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

കുരങ്ങന്റെ അവസ്ഥ കണ്ടു വാനമ്പാടി ഉപദേശം ആരംഭിച്ചു.
"ഹേ, കുരങ്ങച്ചാ...നിന്റെ കയ്യും കാലും തലയുമൊക്കെ മനുഷ്യരുടെ പോലെ തന്നെ. എന്നിട്ടും, അവരു ചെയ്യുന്നതുപോലെ നീ എന്താണു താമസിക്കാനുള്ള വീടു കണ്ടുപിടിക്കാത്തത്?"

ഇതു കേട്ട കുരങ്ങന്‍ ദയനീയമായി മറുപടി പറഞ്ഞു:
"ഞാന്‍ എന്തു പറയാനാണ‌‌്? എന്റെ കയ്യും കാലും മുഖവും മാത്രമേ മനുഷ്യരുടെ പോലെ ഉള്ളൂ. മനുഷ്യര്‍ക്ക്‌ ദൈവം കൊടുത്ത ഒരു വരം മാത്രം എനിക്ക് കിട്ടിയിട്ടില്ല. അതിന്റെ പേരാണു ബുദ്ധി! ആ കുറവുകൊണ്ടാണ‌് നീ പറഞ്ഞ കുഴപ്പങ്ങളെല്ലാം ഉണ്ടായത് "

വാനമ്പാടിക്കു തൃപ്തി വന്നില്ല. ആ കിളി പിന്നെയും കുരങ്ങനെ കുറ്റം പറയാന്‍ തുടങ്ങി-
"അതൊന്നുമല്ല യഥാര്‍ത്ഥ സംഗതി. നീ ചപലനാണ‌്. തോന്നിയപോലെ അവിടെയും ഇവിടെയുമൊക്കെ ചാടി നടക്കും, ഒരു വീടുണ്ടാക്കണമെങ്കില്‍ നന്നായി അധ്വാനിച്ചാല്‍ മാത്രമേ പറ്റുകയുള്ളൂ. മനസ്സുറപ്പില്ലാത്ത നിന്നെപ്പോലുള്ളവര്‍ക്ക് അതു നടക്കില്ല. അത്രതന്നെ. അനുഭവിച്ചോ, ഈ മഴയും തണുപ്പുമെല്ലാം"

വാനമ്പാടിയുടെ ഉപദേശവും കുറ്റപ്പെടുത്തലും കുരങ്ങന‌് ഇഷ്ടപ്പെട്ടില്ല. അവന്‍ മരത്തിന്റെ മുകളിലേക്ക് പറക്കുന്ന വേഗത്തില്‍ കയറി. എങ്കിലും കിളിയെ പിടിക്കാന്‍ പറ്റിയില്ല. അതിനെ കയ്യില്‍ കിട്ടാത്ത ദേഷ്യത്തില്‍ ആ കൂട് തല്ലിത്തകര്‍ത്തു! അങ്ങനെ അവന്റെ അരിശം തീര്‍ത്തു.
ഗുണപാഠം: ആവശ്യമില്ലാത്തിടത്ത് ഉപദേശിക്കാന്‍ ശ്രമിച്ചാല്‍ ഇതായിരിക്കും അനുഭവം.

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍