ഹോജ മുല്ലയും ഭാര്യ ആമിനയും കൂടി ഒരു പശുവിനെ വളർത്തിയിരുന്നു. അതു വളർന്നു വലുതായി പശുക്കിടാവും ഉണ്ടായി. ഒരു ദിവസം രാവിലെ പശുക്കിടാവിനെ ഹോജ അഴിച്ചു വിട്ട് പറമ്പിലൂടെ പുല്ലു തിന്നാൻ വിട്ടു.
പശുവിനെ കറക്കാനുള്ള സമയമായി. പശു പാൽ ചുരത്തണമെങ്കിൽ കിടാവിനെ ആദ്യം കുടിപ്പിക്കണമല്ലോ. അതിനു വേണ്ടി കിടാവിനെ പിടിക്കാൻ ഹോജ കുറെ ശ്രമിച്ചു.
പക്ഷേ, കിടാവ് തുള്ളിക്കളിച്ചു നടക്കുകയാണ്. അതിനെ പിടിക്കാൻ പറ്റുന്നില്ല. അയാൾക്കു വല്ലാത്ത ദേഷ്യമായി. ഒരു വടിയെടുത്ത് പശുവിനെ തല്ലി.
അതുകണ്ട്, ആമിന ഓടി വന്നു ദേഷ്യപ്പെട്ടു - "നിങ്ങൾ എന്തിനാ മനുഷ്യാ, പാവം പശുവിനെ തല്ലുന്നത്?"
അന്നേരം, ഹോജ പറഞ്ഞു -"എടീ ഇത് ഈ പശുവിൻ്റെ കഴിവുകേടാണ്. അതിൻ്റെ കുഞ്ഞിനെ മര്യാദ പഠിപ്പിക്കേണ്ടത് അമ്മയല്ലേ?"
Written by Binoy Thomas, Malayalam eBooks-1040- Hoja story Series - 36, PDF-https://drive.google.com/file/d/1KiwhKcC0PB31Dv8zh66FbE6Po4h74u7X/view?usp=drivesdk
Comments