(813) വിവേകവും വിദ്യയും

 ബോധിസത്വൻ ഒരു സന്യാസിയായി അവതരിച്ച കാലം. കാടിനോടു ചേർന്നുള്ള തന്റെ ആശ്രമത്തിൽ കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു.

സന്യാസിക്ക് പലതരം മന്ത്രങ്ങളും തന്ത്രങ്ങളും അത്ഭുതങ്ങളും വശമായിരുന്നു. അതിൽ, ഏറ്റവും വിശേഷപ്പെട്ടതായ മരിച്ചവരെ ജീവിപ്പിക്കുന്ന വിദ്യയും അദ്ദേഹത്തിന് അറിയാമായിരുന്നു. അത്യാവശ്യ നിമിഷത്തിൽ ഒരാൾക്കു ജീവൻ കൊടുക്കുന്നത് ഒരു ശിഷ്യൻ കാണുകയുണ്ടായി. അവൻ നിരന്തരമായി ആവശ്യപ്പെട്ടപ്പോൾ ആ മന്ത്രം പഠിപ്പിക്കാമെന്ന് സന്യാസി സമ്മതിച്ചു.

"ഞാൻ നിനക്ക് മന്ത്രം പഠിപ്പിച്ചു തരാം. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. വളരെ അപൂർവ്വമായി അത്യാവശ്യ ഘട്ടത്തിൽ മാത്രമേ നീ ഇത് പ്രയോഗിക്കാവൂ"

അതു സമ്മതിച്ചപ്പോൾ അവൻ അതു പഠിക്കുകയും ചെയ്തു. കുറെ നാളുകൾ കഴിഞ്ഞ് ശിഷ്യനും തന്റെ കൂട്ടുകാരും കാടിനുള്ളിൽ തേൻ ശേഖരിക്കാനായി പോയി. അന്നേരം, ഒരു പുലി മരിച്ചു കിടക്കുന്നത് ശിഷ്യന്റെ ശ്രദ്ധയിൽ പെട്ടു -ഇതു തന്നെയാണ് മന്ത്രത്തിന്റെ ഫലപ്രാപ്തി അറിയാനുള്ള നല്ല സമയം. മാത്രമല്ല, ചങ്ങാതിമാരുടെ മുന്നിൽ  കേമനാകാനും പറ്റും.

ഉടൻ, ശിഷ്യൻ വീമ്പിളക്കി- "ഈ പുലിക്ക് ഞാൻ മന്ത്രം ജപിച്ച് ജീവൻ കൊടുക്കാൻ പോകുകയാണ്"

കൂട്ടുകാർ അവനെ പരിഹസിച്ചപ്പോൾ പിന്നെ മറ്റൊന്നും ആലോചിക്കാതെ മന്ത്രം ജപിച്ചു. ഉടൻ, പുലി കണ്ണു തുറന്ന് അലറി! ശിഷ്യന്റെ മേൽ ചാടി വീണ് അവനെ കൊന്നു തിന്നു! അതേസമയം, മറ്റുളളവർ ഓടി സന്യാസിയുടെ അടുക്കലെത്തി വിവരം ധരിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു - "വിവേകം ഇല്ലാത്തവർക്ക് വിദ്യ കൊണ്ടു പ്രയോജനമില്ല"

Written by Binoy Thomas, Malayalam eBooks-813- ജാതക കഥകൾ - 77, PDF -https://drive.google.com/file/d/1AB7wCe_A09Ms6-_8TwVYNdJzeVZticVF/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1