(708) മനുഷ്യനും വനദേവതയും

 ഒരിക്കൽ, ഒരു മനുഷ്യനും വനദേവതയുമായി സൗഹൃദത്തിലായി. അങ്ങനെയിരിക്കെ, തന്റെ വീട്ടിലേക്ക് അതിഥിയായി ആ മനുഷ്യൻ ദേവതയെ ക്ഷണിച്ചു.

ദേവതയ്ക്കു നൽകാനായി തിടുക്കത്തിൽ ആഹാരം പാകം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് വനദേവത അവന്റെ കുടിലിലേക്കു പ്രവേശിച്ചു.

അന്നേരം, തണുപ്പു മാറ്റാനായി കൈകൾ കൂട്ടിത്തിരുമ്മി വിരലിലേക്കു അയാൾ ഊതുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച് ദേവത ചോദിച്ചു - "നീ എന്തിനാണ് വിരലിലേക്ക് ഊതുന്നത്?"

"ഇതു തണുപ്പ് മാറ്റാനാണ്"

കുറെ സമയം കഴിഞ്ഞപ്പോൾ, സൂപ്പ് പോലത്തെ ആഹാരം രണ്ടു പാത്രത്തിലായി വിളമ്പി. ഒരെണ്ണം ദേവതയുടെ മുന്നിലേക്കു വച്ചെങ്കിലും ചൂടു കാരണം അതു കഴിച്ചില്ല. എന്നാൽ, ആ മനുഷ്യൻ പാത്രത്തിലേക്ക് ശക്തിയായി ഊതാൻ തുടങ്ങി. അപ്പോൾ, വീണ്ടും വനദേവത ചോദിച്ചു - "ഇപ്പോഴും എന്തിനാണ് ഊതുന്നത്?"

മനുഷ്യൻ - "ഇതു തണുപ്പിക്കാനാണ് "

ഉടൻ, ദേവത ഭയന്നു പിന്നോട്ടു മാറി. ഒരേ വായിൽ നിന്നും തണുപ്പും ചൂടും ഊതാൻ പറ്റുന്ന ഈ മനുഷ്യൻ തന്നേക്കാൾ ഭയങ്കര ശക്തിയുള്ളവനാണ്! ഇവനുമായി ചങ്ങാത്തം ആപത്താണ്! വനദേവത അവിടെ നിന്നും അപ്രത്യക്ഷയായി.

ഗുണപാഠം - മനുഷ്യൻ അനേകം കാര്യങ്ങൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ കഴിവുള്ള മനസ്സിന് ഉടമയാണ്. എങ്കിലും, നല്ല കാര്യങ്ങളിൽ വ്യാപരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Written by Binoy Thomas, Malayalam eBooks-708- Aesop Series -104 PDF -https://drive.google.com/file/d/1QC4Oghd0co5cEedomPmbyJs4kWdZ8_OU/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1