(642) കീരിയും വവ്വാലും

 ഒരു വേടൻ വവ്വാലിനെ കെണിയിൽ കുടുക്കാൻ ശ്രമിച്ചപ്പോൾ പരിക്കോടെ അതു രക്ഷപെട്ടു. പക്ഷേ, പലപ്പോഴും മരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുമ്പോൾ താഴെ വീഴുന്നതു പതിവായി.

ഒരു ദിനം - വവ്വാൽ താഴെ വീണപ്പോൾ കീരി അതിനെ പിടിച്ചു. ജീവിക്കാൻ അനുവദിക്കണമെന്ന് നിലവിളിച്ചപ്പോൾ കീരി പറഞ്ഞു - "നിങ്ങൾ പക്ഷി വർഗ്ഗം ഞങ്ങളുടെ ശത്രുക്കളാണ് !"

ഉടനെ, വവ്വാൽ പറഞ്ഞു - "ഞാൻ പക്ഷിയല്ലാ, എലിവർഗ്ഗമാണ് "

അതു ശരിയെന്നു തോന്നിയതിനാൽ കീരി വിട്ടയച്ചു. വവ്വാൽ ദൂരെ ദിക്കിലേക്കു പറന്നു. മറ്റൊരു ദിവസം അവിടെയുള്ള മരത്തിൽ നിന്നു താഴെ വീണപ്പോൾ ഒരു വലിയ കീരിയുടെ പിടിയിലായി.

അപ്പോഴും വവ്വാൽ തന്നെ വിട്ടയയ്ക്കണമെന്നു നിലവിളിച്ചു. അന്നേരം, കീരി ദേഷ്യപ്പെട്ടു - "നിങ്ങൾ എലിക്കൂട്ടങ്ങൾ ഞങ്ങളുടെ ശത്രുക്കളാണ്''

പെട്ടെന്ന്, വവ്വാൽ ബോധിപ്പിച്ചു - "അയ്യോ! ഞാൻ പക്ഷി വർഗ്ഗത്തിലെ അംഗമാണ്''

അതു നേരാണെന്നു തോന്നിയ കീരി പിടിവിട്ടു. വീണ്ടും വവ്വാൽ ദൂരെ ദേശത്തേക്കു പറന്നു.

ഗുണപാഠം - ഏതു തരത്തിലുമുള്ള പ്രതികൂല അവസ്ഥകളെയും അവസരത്തിനൊപ്പിച്ചു നേരിടുന്നവൻ വിജയിക്കും.

Written by Binoy Thomas. Malayalam eBooks - 642- Aesop stories-63 PDF -https://drive.google.com/file/d/1qy0FrbJPpsudwVcVZYv5i0ldgV3ah7ML/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam