(639) കൊല്ലനും അലക്കുകാരനും

 ഒരു ദേശത്ത്, ആല സ്വന്തമായി നടത്തുന്ന കൊല്ലൻ ഉണ്ടായിരുന്നു. അതേ ദേശത്തു തന്നെ ഉള്ള അലക്കുകാരൻ അയാളുടെ സുഹൃത്തായിരുന്നു.

ഒരു ദിവസം, കൊല്ലൻ അലക്കുകാരനോടു പറഞ്ഞു - "നീ ഇപ്പോൾ താമസിക്കുന്ന വീടിന് വലിയ വാടകയാണല്ലോ. എൻ്റെ കൂടെ താമസിച്ചാൽ നിനക്കു ലാഭമാകും!"

ഉടൻ, അലക്കുകാരൻ അതു നിരസിച്ചു - "ഞാൻ വെളളത്തുണികൾ അലക്കി വിരിക്കുമ്പോൾ നിൻ്റെ ആലയിലെ കൽക്കരി കത്തുന്ന പുക എൻ്റെ തുണികളെ കറപിടിപ്പിക്കും''

ഗുണപാഠം- സമാനമായ മനോഭാവമുള്ളവർക്കേ ഒന്നിച്ചു നീങ്ങാനാകൂ.

Written by Binoy Thomas. Malayalam eBooks-639-Aesop Stories-60 PDF file -https://drive.google.com/file/d/1n96HDtV_synsLKZVI1xh-rtJj9_E8hwb/view?usp=drivesdkComments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam