(638) വിറകുവെട്ടുകാരൻ്റെ മക്കൾ

 വനത്തിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. അവിടെ, ജീവിച്ചിരുന്ന വിറകുവെട്ടുകാരന് നാലു മക്കളുണ്ട്. പക്ഷേ, നാലുപേരും പരസ്പരം എപ്പോഴും വഴക്കു കൂടുന്നത് സാധാരണയായി.

വിറകുവെട്ടുകാരൻ വല്ലാതെ വ്യസനിച്ചു. പല രീതിയിൽ ശാസിച്ചും ഉപദേശിച്ചും ഒക്കെ നോക്കിയിട്ടും യാതൊരു ഫലവും കണ്ടില്ല.

ഒടുവിൽ, മറ്റൊരു രീതിയിൽ ഈ സംഗതിയെ സമീപിച്ചു - അവർ നാലുപേരോടും വലിയ ഒരു കെട്ട് വിറക് ഒന്നായി കെട്ടി കൊണ്ടുവരാൻ അയാൾ ആവശ്യപ്പെട്ടു.

നാലു മക്കളും വനത്തിലേക്കു പോയി. ഏതാനും മണിക്കൂർ സമയം കഴിഞ്ഞപ്പോൾ അവർ വലിയ കെട്ടുവിറക് വീട്ടുമുറ്റത്ത് എത്തിച്ചു.

അന്നേരം, അപ്പൻ മക്കളെ ഓരോ ആളിനോടും പറഞ്ഞു - "ഈ വിറകുകെട്ടിൽ നിന്ന് കയർ അഴിക്കാതെ ഒരു വിറകു കഷണം വലിച്ച് ഊരിയെടുക്കുക"

നാലു മക്കളും ഓരോ പ്രാവശ്യവും വലിച്ചിട്ടും വിറക് വിട്ടു പോന്നില്ല. കാരണം, കയർ നന്നായി വലിച്ചുകെട്ടിയിരുന്നു. അന്നേരം, അയാൾ പറഞ്ഞു - "ഇനി, കയർ അഴിച്ചിട്ട് ഓരോ വിറകും ഓരോ ആളും എടുത്തോളൂ''

അവർ പെട്ടെന്ന് വിറക് കയ്യിലെടുത്തു. അപ്പോൾ അപ്പൻ തുടർന്നു - "മക്കളെ,  വിറകു കൂട്ടം ഒന്നിച്ച് ബലമായിരുന്നപ്പോൾ നിങ്ങൾ പരാജയപ്പെട്ടു. എന്നാൽ, കെട്ടഴിഞ്ഞപ്പോൾ എളുപ്പത്തിൽ എടുക്കാനായി. അതായത്, നിങ്ങൾ നാലുപേരും ഒന്നിച്ചു നിന്നാൽ വൻ ശക്തിയായിരിക്കും. ഒറ്റയ്ക്ക് പോരടിച്ചു നിന്നാൽ ദുർബലരും!"

ഗുണപാഠം - ഐകമത്യം മഹാബലം എന്നു പഠിക്കുക.

Malayalam eBooks-638-Aesop fables -59 written by Binoy Thomas, PDF file-https://drive.google.com/file/d/1kMFovKXbZqLOxZXIXzqoxKT4vocTPokN/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍