(634) കൊക്കും കുറുക്കനും

 ഒരിക്കൽ, കുറുക്കൻ ആർത്തിയോടെ മാംസം കടിച്ചു വലിക്കുകയായിരുന്നു. അതിനിടയിൽ എല്ലിൻ കഷണം അവൻ്റെ തൊണ്ടയിൽ കുരുങ്ങി. തനിക്ക് അറിയാവുന്ന വിദ്യകൾ എല്ലാം പയറ്റി നോക്കിയിട്ടും എല്ല് അവിടത്തന്നെ കോർത്തിരുന്ന് അനങ്ങിയില്ല. ഒടുവിൽ, സഹായത്തിനായി കൊക്കിനെ സമീപിച്ചു.

"എൻ്റെ തൊണ്ടയിലെ എല്ലുകഷണം നിൻ്റെ നീണ്ട കൊക്കു കൊണ്ട്, ദയവായി എടുത്തു തരണം"

അന്നേരം, കൊക്ക് പേടിച്ച് ഒഴിഞ്ഞുമാറി. കാരണം, ഒരു കുറുക്കൻ്റെ വായിൽ കൊക്കിട്ടാൽ അത് അപകടകരമാണ്.

അതിൻ്റെ പേടി കണ്ടപ്പോൾ കുറുക്കൻ ഒരു വാഗ്ദാനം മുന്നോട്ടുവച്ചു - "നീ ഇത് എടുത്തുതന്നാൽ നിനക്ക് ആരും ഇതേ വരെ തന്നിട്ടില്ലാത്ത അമൂല്യമായ പ്രതിഫലം ഞാൻ തരുന്നതാണ്!"

സ്വപ്നതുല്യമായ പാരിതോഷികം എന്നു കേട്ടപ്പോൾ ആ പക്ഷി തൻ്റെ നീണ്ട കൊക്ക് കുറുക്കൻ്റെ തൊണ്ടയിൽ കടത്തി എല്ല് എടുത്തു പുറത്തു കളഞ്ഞു.

തുടർന്ന്, കൊക്ക് പ്രതിഫലം ആവശ്യപ്പെട്ടു. ഉടൻ, കുറുക്കൻ പരിഹസിച്ചു - "ഒരു കുറുക്കൻ്റെ വായിൽ കൊക്കു കടത്തിയ ഒരു പക്ഷിയെ ഒന്നും ചെയ്യാതെ വെറുതെ വിട്ടതാണ് നിനക്കു തരാവുന്ന ഏറ്റവും വലിയ പാരിതോഷികം!"

ഗുണപാഠം - ദുഷ്ടന്മാരെ സഹായിക്കാൻ നിൽക്കരുത്. കാര്യം കണ്ടുകഴിഞ്ഞ്, അവർ ഉപദ്രവിച്ചേക്കാം.

Malayalam eBooks-634-Aesop-55-PDF File-https://drive.google.com/file/d/1OUm9rkzMejjfgodEBi2yXbdEpyvRLlt4/view?usp=sharing

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം