(622) സിംഹത്തിൻ്റെ പ്രണയം

കാട്ടിലെ രാജാവായ സിംഹം ഒരിക്കൽ, കാട്ടു മനുഷ്യരുടെ പെൺകുട്ടിയെ കണ്ടുമുട്ടി. സിംഹം ചിന്തിച്ചു - തനിക്ക് സിംഹിയെ ഇത്തവണ വിവാഹം ചെയ്യേണ്ട. പകരമായി, ഈ പെൺകുട്ടിയെ മതി.

അവളുടെ മാതാപിതാക്കളെ ഈ കാര്യം അറിയിച്ചപ്പോൾ അവർ ഞെട്ടി! സിംഹരാജനെ എതിർത്താൽ എല്ലാവരുടെയും കഥ കഴിക്കുമെന്ന് തീർച്ചയാണ്.

അവർ സിംഹ രാജാവിനോടു പറഞ്ഞു - "ഞങ്ങളുടെ മകളെ വനത്തിൻ്റെ അധിപനായിരിക്കുന്ന അങ്ങേയ്ക്ക് കല്യാണം ചെയ്തു തരാൻ അങ്ങേയറ്റം അഭിമാനമുണ്ട്. പക്ഷേ, കൂർത്ത നഖങ്ങളും പേടിക്കുന്ന പല്ലുകളും ഉള്ളതിനാൽ സ്നേഹപ്രകടനങ്ങൾ കാട്ടുമ്പോൾ മകൾക്ക് അപകടം വരാനിടയുണ്ട്. അതുകൊണ്ട്, അങ്ങയുടെ പല്ലുകളും നഖങ്ങളും കളഞ്ഞിട്ടു വന്നാൽ, കല്യാണം ഉടൻ നടത്താം"

സിംഹം അതിൻ പ്രകാരം പാറക്കല്ലിൽ അടിച്ച് നഖങ്ങൾ കൊഴിച്ചു. കാതലുള്ള മരത്തിൽ കടിച്ച് പല്ലുകളും കൊഴിച്ചു. എന്നിട്ട്, സന്തോഷത്തോടെ വീട്ടുകാരുടെ പക്കലെത്തി. അന്നേരം, ആളുകൾ ഓടിക്കൂടി വിളിച്ചു പറഞ്ഞു - "പല്ലു കൊഴിഞ്ഞ സിംഹത്തെ എന്തിനു കൊള്ളാം?"

സിംഹം അലറിയെങ്കിലും ആക്രമിക്കാൻ നഖവും കടിച്ചു വലിക്കാൻ പല്ലുകളും ഇല്ലാത്ത ധൈര്യത്തിൽ ആളുകൾ വടിയെടുത്ത് സിംഹത്തെ അടിച്ചോടിച്ചു. ഇര തേടാനുള്ള ശേഷിയില്ലാതെ അത് പട്ടിണി കിടന്ന് മരിച്ചു.

ഗുണപാഠം - പ്രണയത്തിന് കണ്ണു കാണില്ല, ചെവി കേൾക്കില്ല. അത് ഒരാളെ മൂഢസ്വർഗ്ഗത്തിലേക്കു നയിക്കും!

Malayalam eBooks -622-Aesop-43 PDF file -https://drive.google.com/file/d/1pvJCscG0wI5m6Xn7VSez23OOL2O8kQL9/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam