പണ്ടുപണ്ട്, ആ നാട്ടിലെ വിദ്യാലയത്തിൽ നിന്നും ഒരു ബാലൻ വീട്ടിലെത്തിയത് കൂട്ടുകാരൻ്റെ പുസ്തകവുമായിട്ടായിരുന്നു. അവൻ ക്ലാസ് മുറിയിൽ നിന്നും മോഷ്ടിച്ചത് അറിഞ്ഞ് അവൻ്റെ അമ്മ ശകാരിക്കുന്നതിനു പകരം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്തത്.
പിന്നീട്, കടകളിൽ നിന്നും തുണികൾ, പലചരക്കു സാധനങ്ങൾ എന്നിവയൊക്കെ അവൻ മോഷ്ടിച്ചു. കുറെ പ്രായം ഉയർന്നപ്പോൾ, അകലെയുള്ള വീടുകളിലെ ആഭരണങ്ങളും പണവും ഒക്കെ കൊള്ളയടിച്ചു തുടങ്ങി.
പക്ഷേ, ഒരുനാൾ അവൻ പിടിയ്ക്കപ്പെട്ടു. ന്യായാധിപൻ അവനു വധശിക്ഷ വിധിച്ചു. അവസാന ആഗ്രഹമായി എന്തെങ്കിലും ആവശ്യമുണ്ടോ എന്ന വ്യവസ്ഥയിൽ സ്വന്തം അമ്മയെ കാണണമെന്ന് അവൻ പറഞ്ഞു.
അതിനായി വീട്ടിലെത്തിയപ്പോൾ അമ്മ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അന്നേരം, അവൻ ചെവിയിൽ ഇപ്രകാരം മന്ത്രിച്ചു - "ഞാൻ വിദ്യാലയത്തിൽ നിന്നും ആദ്യത്തെ മോഷണം നടത്തിയപ്പോൾ നിങ്ങൾ തന്നെ വിലക്കിയിരുന്നെങ്കിൽ എനിക്ക് ഈ ദുർഗതി വരില്ലായിരുന്നു!"
അതു പറഞ്ഞു തീർന്നപ്പോൾ അവൻ അമ്മയുടെ ചെവി കടിച്ചു മുറിച്ചു!
ഗുണപാഠം - ദുഷിച്ച കാര്യങ്ങൾ മുളയിലെ നുള്ളണം. അല്ലെങ്കിൽ അവ ഗുരുതരമാകും.
Malayalam eBooks-618- Aesop - 39 PDF file -https://drive.google.com/file/d/1gpvkXdrJZcWE-aXm_g8kmJ7pXWe2RvOw/view?usp=drivesdk
Comments