(615) പൂച്ചയ്ക്ക് ആര് മണികെട്ടും?
ഒരു ദേശത്ത്, പൂച്ചകളുടെ ആക്രമണം മൂലം എലികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായി. പൂച്ചകൾ വല്ലാതെ പെറ്റു പെരുകുകയും ചെയ്തു.
ഒരു ദിവസം, ഇതിൽ നിന്നും രക്ഷ നേടാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി എലികളുടെ മഹാസമ്മേളനം രഹസ്യമായി ഗുഹയ്ക്കുള്ളിൽ വിളിച്ചു ചേർത്തു.
പലരും പല ആശയങ്ങളും പറഞ്ഞെങ്കിലും അതൊന്നും പൊതുവായി സ്വീകാര്യമായില്ല. ഒടുവിൽ, ഒരു ചെറുപ്പക്കാരനായ എലി എണീറ്റു നിന്ന് ഉച്ചത്തിൽ പറഞ്ഞു -
"പൂച്ചകൾ നമ്മളെ പിടിക്കാൻ വരുന്നത് പാത്തും പതുങ്ങിയുമാണല്ലോ. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടിയാൽ നമുക്ക് അവറ്റകൾ വരുന്നത് അറിയാൻ പറ്റും!"
ഉടൻ, എല്ലാവരും കയ്യടിച്ച് ആ പ്രമേയം പാസ്സാക്കി. ഇതിനിടയിൽ പ്രായമേറിയ എലി പറഞ്ഞു - "കാര്യം നല്ലതു തന്നെ. പക്ഷേ, പൂച്ചയ്ക്കാര് മണികെട്ടും?"
അന്നേരം, ആരും പേടിച്ചിട്ട് മുന്നോട്ടു വന്നില്ല!
ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ വെറുതെ വീമ്പിളക്കരുത്.
Malayalam eBooks-615-Aesop stories-36 PDF file-https://drive.google.com/file/d/1rhAqMo3qhKepEnYWbJ9p9TGVfM-gRSe-/view?usp=sharing
Comments