പ്രസംഗം, speech, sayings, conversation, statement, declaration, talk, narration
മിക്കവാറും പ്രസംഗകർക്കും ശബ്ദവും പുകയും ഉണ്ടെങ്കിലും അറിവ് കാണില്ല.( ചെസ്റ്റർട്ടൻ )
കുറച്ചു മാത്രം പറയാനുള്ളവർ ഏറെ നേരം പ്രസംഗിക്കുന്നു.(പ്രിയോർ)
പ്രസംഗിക്കുന്ന രീതി, പറയുന്ന കാര്യങ്ങളേക്കാൾ പ്രധാനം.(ചെസ്റ്റർഫീൽഡ്)
അഭിനന്ദനം ശ്രേഷ്ഠരുടെ മനസ്സിൽനിന്ന് പെട്ടെന്ന് വരുന്നതാണ്. ഒരു ദുർബലൻ അതു മാത്രം ലക്ഷ്യമിടുന്നു.(കോൾട്ടൻ )
അഭിപ്രായം ഉള്ളവർ കുറവായിരിക്കും. അതിലും കുറവാണ് സ്വന്തമായി അഭിപ്രായമുള്ളവർ. ( സിയൂ)
സംഭാഷണം മനുഷ്യ സ്വഭാവത്തെ ചെത്തിമിനുക്കും.(മോണ്ടേൻ )
മനുഷ്യരുടെ അഭിപ്രായങ്ങളുടെ ചരിത്രം അവന്റെ തെറ്റുകളുടെ ചരിത്രം കൂടിയാണ്.( വോൾട്ടയർ )
സംഭാഷണത്തിലെ മഹത്തായ കലയാകുന്നു മൗനം. ( ഹാസ്ലിറ്റ്)
സംസാരിക്കുന്നതിനുമുൻപ് രീതി, സമയം, സ്ഥലം എന്നിവ ഓർക്കണം.(എമേഴ്സ്സൻ)
അഭിപ്രായം ലോകത്തിലെ ഏറ്റവും വലിയ വ്യാജമാകുന്നു. (കാർലൈൻ )
സ്വന്തമായി അഭിപ്രായമില്ലാത്തവൻ അടിമയാകുന്നു.(കോച്ച് സ്റ്റോക്)
വായും ചെവിയും പൊത്തുന്നത് ഏഷണിക്കുള്ള ഏറ്റവും നല്ല മറുപടിയാകുന്നു.(ജോർജ് വാഷിങ്ടൻ )
മറ്റുള്ളവരുടെ വാക്കല്ല, നമ്മുടെ മനസ്സാക്ഷിയാണ് നമ്മെ ബഹുമാന്യനാക്കുന്നത്. ( കോളറിഡ്ജ്)
ആത്മാവിനു നല്ലതായിരിക്കാം ഏറ്റുപറച്ചിൽ. പക്ഷേ, ജനങ്ങളുടെ ആദരവിനെ അത് ബാധിക്കും.(ദിവാർ ടി.ആർ)
വാക്കുകളെ അച്ചടിച്ചു കഴിഞ്ഞാൽ അവയ്ക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്.(കരോൾ ബ്രൗണറ്റ്)
അന്ധകാരത്തെ പഴിക്കുന്നതിലും നല്ലത്, ഒരു കൈത്തിരിയെങ്കിലും കത്തിക്കുന്നതാണ്.(ഏബ്രഹാംലിങ്കൺ)
വാക്കിൽ ധാരാളികൾ, പ്രവൃത്തിയിൽ പിശുക്കന്മാർ ആയിരിക്കും. (കപിനോൾട്ട് )
ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും.(യേശുക്രിസ്തു)
ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾവഴിയാണ് ഒരാളെ മനസ്സിലാക്കേണ്ടത്.(വോൾട്ടയർ )
നാവിൽനിന്നും വന്ന വാക്കിനെ ആറു കുതിരകളേക്കൊണ്ട് തിരികെ വലിച്ചാലും തിരിച്ചു കിട്ടില്ല. (ഗോൾഡ് സ്മിത്ത് )
മൗനം ചിലപ്പോൾ രൂക്ഷമായ വിമർശനമാകും. ( ചാൾസ്ബക്സ്റ്റൻ)
നാവ് കൊണ്ടുള്ള മുറിവ്, വാൾകൊണ്ടുള്ള മുറിവിനേക്കാൾ വേദനാജനകമായിരിക്കും. (പൈതഗോറാസ് )
നല്ല മനുഷ്യരുടെ ഒരു വാക്ക്, നീണ്ട പ്രസംഗത്തേക്കാൾ സ്വാധീനം ഉണ്ടാക്കുന്നു.( പ്ലൂട്ടാർക്ക്)
യുവാക്കളിൽ ശുദ്ധമായ മനസ്സും നിശബ്ദമായ നാവും പ്രസന്നമായ മുഖവും ഉണ്ടായിരിക്കണം.(സോക്രട്ടീസ്)
നാവിനെ നിയന്ത്രിക്കാൻ കഴിവുള്ളവന് ഒരു ആൾക്കൂട്ടത്തിനെയും നിയന്ത്രിക്കാൻ കഴിയും.(പ്രിൻറ്റൈസ് )
വാചകങ്ങൾ പ്രസംഗത്തിന്റെ ശരീരവും ചിന്ത ആത്മാവും അംഗചലനങ്ങൾ അതിന്റെ ജീവനും ആകുന്നു.( സിമണ്ട്സ്)
എഴുത്തുകാരനെ വിമർശിക്കുന്നത് വളരെ എളുപ്പം. പക്ഷേ, ആസ്വദിക്കുന്നത് വളരെ വിഷമവും.(ബെൻലി )
നുണയനുളള ശിക്ഷ എന്താണെന്നു വച്ചാൽ, അവൻ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല.(താൽ മൂദ്)
പുരുഷൻ നുണ പറയാൻവേണ്ടി ജനിച്ചിരിക്കുന്നത്. സ്ത്രീ അത് വിശ്വസിക്കാനും .(ജോൺ ഗേ)
വിദ്യാർഥികളുടെ പരീക്ഷണശാലയാകുന്നു സംഭാഷണം. (എമേഴ്സൻ)
ഉപയോഗിക്കുമ്പോൾ മൂർച്ച കൂടുന്ന ഏക ആയുധം പരുഷമായ നാവു മാത്രം.(ലിയനാർദോ ഡാവിഞ്ചി )
കൂടുതൽ കേൾക്കുക. കുറച്ചുമാത്രം പറയുക. കാരണം, ലോകനന്മതിന്മകളുടെ ഉറവിടം മനുഷ്യന്റെ നാവ്.( സർ വാൾട്ടർ റാലി )
ദാനം, donation, gift, offer, promise, presentation, mercy, virtue, goodness
ബന്ധുക്കൾക്ക് കൊടുക്കുന്നത് ദാനധർമത്തിൽ പെടില്ല.(മദർ തെരേസ )
അറിയപ്പെടാത്ത നിസ്സാരങ്ങളായ പരസ്നേഹപ്രവൃത്തികളാകുന്നു ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം .(വേർഡ്സ് വർത്ത്)
ധർമ്മത്തെ നശിപ്പിച്ചാൽ ധർമം നമ്മെ നശിപ്പിക്കും. ധർമ്മത്തെ രക്ഷിച്ചാൽ ധർമം നമ്മെ രക്ഷിക്കും. (മനുസ്മൃതി)
മനസ്സ് അശുദ്ധമാക്കരുത്. മുൻകൂട്ടി നന്മകൾ നിറച്ചില്ലെങ്കിൽ തിന്മ മനസ്സിൽ ആധിപത്യം ഉറപ്പിക്കും.(ജോൺസൻ )
കർമ്മം നന്നായി ചെയ്താൽ ഉണ്ടാകുന്ന യോഗ്യത മൂലം കൂടുതൽ ധർമ്മങ്ങൾ ചെയ്യാൻ കഴിയും. (സ്വാമി വിവേകാനന്ദൻ )
നന്മ ചെയ്യുന്നതിൽ നാം മടുത്ത് പോകരുത്. തളരാതിരുന്നാൽ തക്ക സമയത്ത് നാം കൊയ്യും. ( ബൈബിൾ )
എളിമ അസൂയയെ നിഷേധിക്കുകയും കൊല്ലുകയും ചെയ്യും.( കോളിയർ )
ധാരാളമായി പണം കടം കൊടുക്കുന്നവന് സ്വർണവും സുഹൃത്തുക്കളേയും നഷ്ടപ്പെടും.(സ്പർജിയോൺ)
സ്നേഹത്തിന്റെ ഭാഷയാകുന്നു ത്യാഗം.( സ്കോട്ട്)
എളിമയില്ലാത്തവനെ ദൈവംപോലും സഹായിക്കില്ല.(ഇന്നിയൂസ് )
അസാദ്ധ്യമായ വലിയ വാഗ്ദാനങ്ങളേക്കാൾ യഥാർത്ഥത്തിലുള്ള ചെറിയ നന്മകളാണ് നല്ലത്. (മെക്കാളെ)
ഉപകാരം ചെയ്യുന്നവനെ മാത്രമേ ദൈവം സഹായിക്കൂ. (ഈസോപ് )
ഒരു കഷണം അപ്പംകൊണ്ട് ദരിദ്രനെ സഹായിക്കാനാവില്ല. അവന് ജീവിതമാർഗം ഉണ്ടാക്കാനുള്ള അവസരം കൊടുക്കുകയാണു വേണ്ടത്.(ജയിംസ് സാൻഹു)
ദൈവം നിന്നോടു നന്മ കാണിച്ച പോലെ നീയും നന്മ കാണിക്കുക. (ഖുർ ആൻ)
മരിച്ചവർക്കല്ല, ജീവിച്ചിരിക്കുന്നവർക്കാണ് ദയ വേണ്ടത്. (ജോർജ് അർനോൾഡ് )
വേണ്ട സമയത്ത് ചെയ്യുന്ന ഉപകാരം എത്ര ചെറുതെങ്കിലും ആ സന്ദർഭത്തെ വച്ചു നോക്കുമ്പോൾ അതിന് ലോകത്തേക്കാൾ വലിപ്പമുണ്ട്.(തിരുവള്ളുവർ )
ഞാൻ ഉപദേശമോ ചെറിയ നന്മപ്രവൃത്തിയോ ചെയ്യുന്നില്ല. എന്നാൽ, ഞാൻ നൽകുമ്പോൾ എന്നേത്തന്നെ നൽകുന്നു.( വാൾട്ട് വിറ്റ്മാൻ )
നന്മയാണ് പ്രധാനമൂലതത്വമെന്ന് ഇക്കാലത്ത് വിശ്വസിക്കുന്നത് ഒരു അഗ്നിപരീക്ഷയാണ്. പക്ഷേ, എനിക്ക് ഈ വിശ്വാസം കൈവിടുന്നത് അതിലും പ്രയാസം.(ഹെലൻ കെല്ലർ)
ഞങ്ങളുടെ പ്രവൃത്തികൾ മഹാസമുദ്രത്തിലെ ഒരു തുള്ളി മാത്രമെന്ന് അറിയാം. പക്ഷേ, ആ ഒരു തുള്ളി ഇല്ലെങ്കിൽ അതിന്റെ കുറവ് സമുദ്രത്തിൽ ഉണ്ടായിരിക്കും എന്നാണു ഞാൻ കരുതുന്നത്.( മദർ തെരേസ )
വാങ്ങാതെ ആഗ്രഹിക്കുന്നതാണ് ആഗ്രഹിക്കാതെ വാങ്ങുന്നതിനേക്കാൾ നല്ലത് .( ഇംഗർ സോൾ)
മനുഷ്യ നന്മകൾ എക്കാലവും അതിജീവിക്കുന്നു. തിന്മയോ, മിക്കപ്പോഴും അവരുടെ അസ്ഥിയോടൊപ്പം അടിഞ്ഞുകൂടുന്നു.(ഷേക്സ്പിയർ )
ദയ കാട്ടുന്നവന് ദയ തന്നെ നൽകണം.(കൺഫ്യൂഷ്യസ്)
ദയയില്ലാത്തവൻ സാമൂഹ്യ ദ്രോഹിയാകുന്നു.(റിച്ച്റ്റർ)
കെട്ടിഘോഷിക്കുന്ന ദാനത്തെ ആ പേരിൽ വിളിക്കരുത്.( പിറ്റൻ )
സമ്മാനത്തിന്റെ വലിപ്പമല്ല, സമ്മാനം നൽകിയവന്റെ മനസ്സാണ് ഏറ്റവും പ്രധാനം.( തോമസ് അകമ്പിസ്)
എന്റെ ദൈവത്തെ അനുകരിച്ച്, എനിക്ക് സൗജന്യമായി കിട്ടിയതെല്ലാം സൗജന്യമായി പാവപ്പെട്ടവർക്കു കൊടുത്തു കൂടെ?(മദർ തെരേസ )
സത്യത്തിന്റെ പടച്ചട്ട ധരിച്ചിരിക്കുന്ന വിനീതനായൊരു രാജ്യസ്നേഹി, തിൻമയുടെ വൻസൈന്യത്തേക്കാൾ ശക്തനാണ്.(ജെ. ബ്രയാൻ )
സ്വയം സഹായിക്കുക. അപ്പോൾ ഈശ്വരൻ നിങ്ങളെയും സഹായിക്കും. (ഹെർബർട്ട് )
ഒരു ഔൺസിന്റെ സഹായം, ഒരു ടൺ പ്രസംഗത്തേക്കാൾ ഉപകാരപ്രദമായിരിക്കും.( ബൾപർ)
പരസ്പരം ജീവിതക്ലേശങ്ങൾ ലഘൂകരിക്കാനല്ലെങ്കിൽ നാം പിന്നെന്തിന് ജീവിക്കണം?( ജോർജ് എലിയറ്റ് )
ദൈവഭക്തി, theology, god fearing, faith
ദൈവമില്ല. ഞാൻ മാത്രമേയുള്ളൂ. ഞാൻ എന്നേത്തന്നെ സൃഷ്ടിക്കുകയാണ്.(സാർക്ക്)
പ്രപഞ്ചവും പ്രാപഞ്ചിക ജീവിതവും വെറും അസംബന്ധം (കാമു)
ലോകം മുഴുവൻ നേടിയാലും ഒരുവൻ തന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം?( ബൈബിൾ )
ദു:ഖം എന്നെ കരയിക്കാറില്ല. പക്ഷേ, മഹത്തായ സത്യദർശനത്തിൽ എന്റെ ആത്മാവ് പ്രകമ്പനം കൊള്ളുമ്പോൾ ഞാൻ കണ്ണീർ പൊഴിക്കാറുണ്ട്.(ഇന്ദിരാഗാന്ധി )
ദൈവത്തോട് വിശ്വസ്തനല്ലാത്തവൻ മനുഷ്യരോടും വിശ്വസ്തനല്ല(യുങ്)
നിത്യാനന്ദമേ, നിത്യനൂതന സൗന്ദര്യമേ, എത്ര വൈകി ഞാനെൻ ദൈവമേ, നിന്നെ അറിയാനും സ്നേഹിക്കാനും.( വിശുദ്ധ അഗസ്റ്റിൻ )
മനുഷ്യരാകുന്ന കല്ലുകളെ സ്നേഹം കൊണ്ട് യോജിപ്പിച്ച് തന്റെ ഭവനം പണി തീരും വരെ ഈശ്വരൻ കാത്തിരിക്കുകയാണ്.( ടഗോർ )
പ്രാർഥിക്കുന്നവൻ ദൈവസന്നിധിയിൽ ആണെങ്കിൽ പ്രവർത്തിക്കുന്നവൻ ദൈവത്തിന്റെ മടിത്തട്ടിലാണ്.(വിശുദ്ധ ബർണാഡ് )
കഠിനമായ നിലം ഉഴുതുമറിക്കുന്ന കർഷകനും റോഡ് പണിക്ക് കല്ലുകൾ പൊട്ടിക്കുന്ന തൊഴിലാളിയും എവിടെയുണ്ടോ അവിടെയുണ്ട് ദൈവം.( ടഗോർ )
ലോകത്തിലെ മഹാന്മാർക്ക് ദൈവത്തിൽ അടിപതറാത്ത വിശ്വാസമുണ്ടായിരുന്നു. ദൈവം തങ്ങളുടെ കൂടെയുണ്ടെന്ന് ഉത്തമ വിശ്വാസം ഉള്ളതിനാൽ തങ്ങൾ ഒറ്റയ്ക്കാണെന്ന് അവർക്ക് തോന്നിയിട്ടേയില്ല.(ഗാന്ധിജി )
ഒരു മനുഷ്യനും ദൈവവും കൂടിയാൽ ഭുരിപക്ഷമായി.(വെൻഡൽ ഫിലിപ്സ് )
സജ്ജനങ്ങളെ സംരക്ഷിക്കാനും ദുർ ജനങ്ങളെ ശിക്ഷിക്കാനും ധർമത്തെ നിലനിർത്താനം ദൈവം യുഗംതോറും അവതരിക്കുന്നു. (ഭഗവത്ഗീത )
നിങ്ങളുടെ ധർമം ചെയ്യുക. ബാക്കിയെല്ലാം ഈശ്വരന് വിട്ടുകൊടുക്കുക (ജാക്സൻ )
ആത്മാവ് - സത്വം (ജ്ഞാനം), തമസ്സ് ( അജ്ഞാനം), രജസ്സ് (രാഗദ്വേഷം) എന്നീ ഗുണങ്ങളോടുകൂടി ഈ പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്നു. (മനുസ്മൃതി)
സത്യസന്ധനായ ദൈവം, മനുഷ്യന്റെ മാന്യമായ പ്രവൃത്തിയാണ്.(ഇംഗർസോൾ)
മനുഷ്യന് മുഴുഭ്രാന്താണ്. അവന് ഒരു പുഴുവിനെ സൃഷ്ടിക്കാനാവില്ല. എന്നിട്ടും ഡസൻകണക്കിന് ദൈവങ്ങളെ സൃഷ്ടിക്കുന്നു.(മോണ്‍ടെഗ്)
'ഈശ്വരനിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം'( കുഞ്ഞുണ്ണിമാഷ് )
ദൈവമില്ലെന്ന് തെളിയിക്കാനുള്ള എന്റെ പരിശ്രമം തന്നെ ദൈവമുണ്ടെന്ന് തെളിയിക്കുന്നു.(ബ്രൂയെൻ)
ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു ചെറിയ പെൻസിൽ ആകുന്നു. അവിടുന്നു തന്നെ ചിന്തിക്കുന്നു, എഴുതുന്നു, എല്ലാം ചെയ്യുന്നു. പലപ്പോഴും അത് ദുഷ്കരം. മുന ഒടിഞ്ഞ പെൻസിൽ ആകുമ്പോൾ ദൈവത്തിന് കുറച്ചു കൂടി ചെത്തി മൂർച്ചപ്പെടുത്തേണ്ടിയും വരും.(മദർ തെരേസ )
ലോകത്തിൽ മൂല്യമുള്ള എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് ഊർജസ്വലതയുള്ള ആത്മാവ് മാത്രമാകുന്നു.( എമേഴ്സൻ)
ഉജ്വലമായ ഒരു ആത്മാവിന് ഒരിക്കലും അടിതെറ്റില്ല. (അരിസ്റ്റോട്ടിൽ)
ദാമ്പത്യം, family life, couples, husband, wife, children, home
വിവാഹം ഒരു പുസ്തകം പോലെ. ആദ്യ അധ്യായം പദ്യവും ബാക്കി മുഴുവനും ഗദ്യവുമാണ്. (നിക്കോളാസ്)
ഗൃഹനാഥന്, ദൈവത്തിനോടും പിതാവിനോടും മഹർഷിമാരോടും ഭാര്യപുത്രാദികളോടും കർത്തവ്യങ്ങളും കടങ്ങളും ഉണ്ട്. (ശ്രീരാമകൃഷ്ണ പരമഹംസർ)
100 പുരുഷന്മാർ ഒരുമിച്ചാൽ ഒരു സൈനിക പാളയം ഉണ്ടാക്കാമെങ്കിലും ഒരു ഭവനമുണ്ടാക്കാൻ ഒരു സത്രീതന്നെ വേണം.(ചൈനീസ് പഴമൊഴി)
ഒരുവന് അമേരിക്കൻശമ്പളവും ഇന്ത്യൻഭാര്യയും ബ്രിട്ടീഷ് വീടും ചൈനീസ് ഭക്ഷണവും ലഭിച്ചാൽ അവൻ ഭാഗ്യവാൻ! (പഴമൊഴി)
നല്ല ഭാര്യ, സ്വർഗത്തിന്റെ പ്രത്യേക വരദാനമാണ്. (അലക്സാണ്ടർ പോപ്)
മക്കളെ കണ്ടും മാമ്പൂവു കണ്ടും കൊതിരിക്കരുത് (പഴമൊഴി)
എല്ലാക്കാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം തേടിയിട്ട്, അതിനെതിരായി പ്രവർത്തിക്കുക.(എച്ച്.ജി.വെൽസ്)
യുദ്ധത്തിനു പോകുന്ന പോലെ ഭാര്യയെ തെരഞ്ഞെടുക്കാൻ പോകണം. ഒരു ചെറിയ അശ്രദ്ധ പറ്റിയാൽ ജീവിത കാലം മുഴുവൻ ദുഃഖിക്കേണ്ടിവരും.(മിഡിൽറ്റൻ)
മനുഷ്യനെ സംസ്കരിക്കുന്ന ഉത്തമമായ ഉപകരണമാകുന്നു ദാമ്പത്യം. (റോബർട്ട് ഹാൾ)
അമ്മ ഒരു മകനെ ഇരുപത് വർഷങ്ങൾ കൊണ്ട് മനുഷ്യനാക്കിയെടുക്കുമ്പോൾ, വിവാഹശേഷം മറ്റൊരു സത്രീ ഇരുപത് മിനിറ്റ് കൊണ്ട് അവനെ വിഢിയാക്കിയെടുക്കുന്നു. (ആർ.ഫ്രോസ്റ്റ്)
വിവാഹം സ്വർഗത്തിലാണ് നടക്കുന്നത്.(ടെന്നിസൻ)
വിവാഹത്തിനു മുന്നേ നിങ്ങളുടെ കണ്ണുകൾ തുറന്നുപിടിക്കുക. വിവാഹ ശേഷം പകുതി അടച്ചുപിടിക്കുക.(ഐറിഷ് പഴമൊഴി)
സൗന്ദര്യം മാത്രം ആധാരമാക്കി ഒരുവളെ കല്യാണം കഴിക്കുന്നത്, പെയിന്റ് കണ്ട് വീട് മേടിക്കുന്നപോലെ.(ബർനാഡ്ഷാ)
ജീവിതത്തിലെ യാഥാർഥ്യങ്ങൾ നാം മനസ്സിലാക്കി കഴിയുമ്പോഴേക്ക്, ജീവിതത്തിന്റെ നല്ലൊരു ഭാഗം തീർന്നിരിക്കും.(എമെർസൻ)
ദാമ്പത്യം പരാജയമടയുന്നത് ചെറുകാരണങ്ങൾ മൂലം. ഈ കാരണങ്ങൾ കൂടിക്കൂടി തകർച്ചയിൽ കലാശിക്കും.(ജയിംസ് വെൽറൻ)
ഗൃഹത്തിലെ പ്രാരബ്ധങ്ങൾ തിരച്ചുഴികൾ പോലെ.(ഗുരുനാനാക്ക്)
ഹൃദയ ഐക്യം ഒരു കുടുംബം നിർമിക്കുന്നു.(ഇംഗർ സോൾ)
നിങ്ങളുടെ ഭാര്യമാർക്ക് ഒരു പുഞ്ചിരി നൽകുക. നിങ്ങളുടെ ഭർത്താക്കൻമാർക്ക് ഒരു പുഞ്ചിരി നൽകുക.(മദർതെരേസ)
ഉത്തമയായ ഭാര്യ ഭർത്താവിനെ അനുസരിച്ചു കൊണ്ട് അയാളെ അനുസരിപ്പിക്കുന്നു.(ആൻഡ്രൂ ജാക്സൻ)
കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പവും; മാതാപിതാക്കൾക്ക് പരസ്പരം കാണാനോ നേരമില്ലാത്ത ഭവനങ്ങളിൽനിന്ന് ലോകത്തിന്റെ അസമാധാനം തുടങ്ങുന്നു.(മദർതെരേസ)
കുട്ടിക്കാലം നിരീക്ഷിച്ചാൽ അവരുടെ ജീവിതത്തിന്റെ ഭാവം മനസ്സിലാക്കാം.(മിൽട്ടൻ)
കുട്ടികളെ നല്ലവരാക്കാൻ ഏറ്റവും നല്ലൊരു മാർഗം അവരെ സംതൃപ്തരാക്കുക എന്നതായിരിക്കും (ഒസ്കർ വൈൽഡ്)
ഒരു മനുഷ്യന്റെ വീട് അവന്റെ കോട്ടയാണ്.( എഡ് വേർഡ് കുക്ക് )
സ്ത്രീ അവളുടെ വിവാഹ വസ്ത്രം തെരഞ്ഞെടുക്കുന്ന പോലെ ആയിരിക്കണം ഒരു പുരുഷൻ അവനുള്ള ഭാര്യയെ തെരഞ്ഞെടുക്കേണ്ടത്.(ഗോൾഡ് സ്മിത്ത് )
വായന, reading, reader, books, text, newspaper, media
ഞാൻ പത്രം വായിക്കുന്നത് ദൈവത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനാണ്. (ജോൺ ന്യൂട്ടൺ)
പുസ്തകങ്ങൾ ധാരാളമുള്ള വീട് പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം പോലെ. ( ആൻഡ്രലാക് )
സാമ്രാജ്യത്തിന്റെ അധിപൻ അല്ലായിരുന്നെങ്കിൽ, ഞാനൊരു പുസ്തകശാല സൂക്ഷിപ്പുകാരൻ ആയിരിക്കാൻ ഇഷ്ടപ്പെടുന്നു. (നെപ്പോളിയൻ)
ഞാൻ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നതുപോലെ പത്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിക്കുന്നു.( ഇന്ദിരാഗാന്ധി )
വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും. (കുഞ്ഞുണ്ണി മാഷ് )
എല്ലാവരും അഭിനന്ദിക്കുന്ന പുസ്തകം ആരും വായിക്കാത്തതായിരിക്കും. (അനറ്റോൾ ഫ്രാൻസ്)
കുറച്ചു പുസ്തകങ്ങൾ രുചിക്കണം. ചിലത് വിഴുങ്ങണം. ചിലത് ചവച്ചരച്ച് ദഹിപ്പിക്കണം. ( ബേക്കർ)
മഹാൻമാരുടെയും വീരന്മാരുടെയും മനസ്സിനെ നമ്മുടെ മനസ്സിലേക്ക് പ്രതിഫലിപ്പിക്കുന്ന വിശ്വസനീയമായ കണ്ണാടികൾ ആകുന്നു പുസ്തകങ്ങൾ. (ഗിബോൺ)
ഒരു നല്ല പുസ്തകം ജീവിതത്തിനപ്പുറത്തുള്ള ജീവിതത്തിനായി ഉദ്ദേശിച്ച്, ഒരു പരേതാത്മാവിന്റെ ജീവിത രക്തമാകുന്നു. (മിൽട്ടൻ )
വായനപോലെ ചെലവ് കുറഞ്ഞ മറ്റൊരു വിനോദമില്ല. അതിലൂടെ കിട്ടുന്ന ആനന്ദംപോലെ നീണ്ടു നിൽക്കുന്ന വേറെ ആനന്ദവുമില്ല. (ലേഡി മോൺടേഗ്)
ഒരു നല്ല പുസ്തകശാല ഒരു യഥാർഥ സർവകലാശാല ആകുന്നു.(കാർലൈൻ)
നല്ല ഗ്രന്ഥങ്ങൾ വായിച്ച് അറിവുനേടാത്ത മൂഢർ, യോഗ്യന്മാരുടെ മുന്നിൽ ചെല്ലുന്നതും കളമില്ലാതെ ചൂതുകളിക്കുന്നതും ഒരുപോലെ. (തിരുവള്ളുവർ )
ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനല്ലാതെ, ഒരു പുസ്തകത്തേക്കാൾ അത്ഭുതമായി മറ്റൊന്നില്ല. ( കിംഗ്സ് ലോഗ്)
ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, നല്ല പുസ്തകത്തിലും. (കാംപെൽ)
അപൂർവം ചിലർ ചിന്തിക്കാൻവേണ്ടി വായിക്കുന്നു. കുറച്ചു പേർ എഴുതാൻ. ഭൂരിഭാഗം പേരും സംസാരിക്കാൻവേണ്ടി വായിക്കുന്നു. (കോൾട്ടൻ )
പാവങ്ങൾ നിരാശരാകരുത്. ലക്ഷപ്രഭുവിനേക്കാൾ സമ്പന്നനാകാൻ മാർഗമുണ്ട്- നല്ല പുസ്തകങ്ങൾ വായിക്കുക. ലോകത്തിലുള്ള മുഴുവൻ സമ്പത്തിനും വാങ്ങാനാവാത്ത അമൂല്യ നിധി ഗ്രന്ഥങ്ങളിലുണ്ട്.(ഇംഗർ സോൾ)
ഒരു പഠിച്ച വിഡ്ഢി എന്നു പറഞ്ഞാൽ, വായിച്ചത് വെറുതെ ഓർമിക്കുക മാത്രം ചെയ്യുന്ന ആളാണ്. (ജോൺ ബില്ലിംഗ്സ് )
വായിക്കാൻ തുടങ്ങിയെന്ന കാരണത്താൽ ഒരു പുസ്തകവും വായിച്ചു തീർക്കരുത്. ( വിതർ സ്ഫൂൺ)
ചിന്തയ്ക്ക് അനുസൃതമായിരിക്കണം വായന. വായനയ്ക്ക് അനുസൃതമായിരിക്കണം ചിന്ത. ( എമോൻസൺ)
ഒരാളുടെ പേര് അച്ചടിച്ചത് കാണുന്നത് സന്തോഷമുള്ള കാര്യം. ( ബൈറൻ)
വളരെ ചിന്തിക്കുക. കുറച്ച് സംസാരിക്കുക. അതിലും കുറച്ച് എഴുതുക. കാരണം, എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും. (ഏബ്രഹാം ലിങ്കൺ)
ആവശ്യത്തിലേറെ സാഹിത്യരചന നടത്തുന്നത് ഒരു സാമൂഹിക കുറ്റമായിരിക്കും. (എലിയറ്റ് )
മരിച്ചയുടനെ നിങ്ങൾ മറക്കപ്പെടാതിരിക്കാൻ, വായിക്കാൻ കൊള്ളാവുന്നവ എന്തെങ്കിലും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നവ പ്രവർത്തിക്കുക. (ഫ്രാങ്ക്ലിൻ)
ഒരു പുസ്തകം വേഗത്തിൽ വായിക്കുന്നതിനേക്കാൾ ഒരു പേജ് ചിന്തിച്ചു വായിക്കുന്നതായിരിക്കും ഉത്തമം. (മെക്കാളെ)
അറിവ് പ്രചരിപ്പിക്കാനും അധ്വാനം കുറച്ച് , ലളിത ജീവിതം നയിക്കാനും അച്ചടി കൊണ്ട് സാധിക്കുന്നു. ( കാർലൈൻ )
ഞാനത് അച്ചടിച്ച് വിഢികളെ ലജ്ജിപ്പിക്കും ( അലക്സാണ്ടർ പോപ് )
ജ്ഞാനവും മോക്ഷവും തേടി അലയുന്നവർ ഗ്രന്ഥങ്ങളാകുന്ന പുണ്യതീർഥങ്ങളെ സമീപിക്കുക. (രാജാറാം മോഹൻ റായ് )
കാലത്തിന്റെ ആഴക്കടലിൽ നീന്തുന്നവർക്ക്, ലക്ഷ്യമെന്ന തുറമുഖത്തെത്തിക്കുന്ന ലൈറ്റ്ഹൗസുകൾ ആയി മാറുന്നത് അമൂല്യ പുസ്തകങ്ങളാകുന്നു.. (ബേക്കൺ )
A person can modify his ideology, belief, thoughts, action and creativity based on these famous great words or quotes.
Comments