മദ്യം അരുതേ...
മലയാളികുടുംബങ്ങളില്‍ കണ്ണുനീര്‍ വീഴ്ത്തുന്നത് ടി.വി.സീരിയലുകളും ഉള്ളിയും സവാളയും ഗ്ലിസറിനും ആണെന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി! മദ്യം, liquor, alcohol, whisky, brandy, rum, vodka, wine, ethanol, methanol, spirit, toddy shop, drinks, arrack, ആല്‍ക്കഹോള്‍, എതനോള്‍, ഡ്രിങ്ക്സ്, ചാരായം, സ്പിരിറ്റ്, വെള്ളം, തണ്ണി, കള്ള്, പട്ട...എന്നിങ്ങനെ വിവിധ ഓമനപ്പേരുകളില്‍ അറിയപ്പെടുന്നവനാണു വില്ലന്‍. ജീവിതത്തില്‍, ദുരന്തപാതകളിലൂടെ ഫ്രീ ഡ്രൈവ് ചെയ്യാന്‍ പല അവസരങ്ങളിലും അത് നിങ്ങളെ മാടിവിളിക്കും. ഒരിക്കല്‍ മദ്യശീലത്തിനു പിടികൊടുത്താല്‍ alcoholic health hazards അതിന്‍റെ നീരാളിപ്പിടിത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ മിക്കവാറും അസാധ്യം. ജാഗ്രതൈ!
മദ്യത്തിന്‍റെ വിളയാട്ടം വിവരിക്കാത്ത ഒരുദിനംപോലും പത്രമാധ്യമങ്ങളില്‍
ഇല്ലെന്നു പറയാം. കേരളത്തില്‍ ഇത് വില്‍ക്കുന്ന കടകളുടെ മുന്നിലെ തിരക്കു
പരിഗണിച്ച് പുതിയ ബസ് സ്റ്റോപ്പ്, പെട്ടിക്കടകള്‍
എന്നിവ പൊട്ടിമുളച്ചു. അത്തരം ഒരു ഷോപ്പിന്‍റെ മുന്നില്‍ ഒരിടത്ത്, ബസ്
നിര്‍ത്തിയപ്പോള്‍ 'റോഡ് ഷോ' നടത്തിക്കൊണ്ടിരുന്ന കുടിയനാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. പക്ഷേ, അവന്‍റെ
കല്ലുകൊണ്ടുള്ള ഏറു കൊണ്ടത്, ഇതുകണ്ട്
രസം പിടിച്ചിരുന്ന ബസിലെ യാത്രക്കാരന്‍റെ ചെവിയില്‍! ഒരു ചെവിയുടെ കേള്‍വിയും
അതോടെ പോയി.
മദ്യപിച്ചു ബൈക്ക്-കാര്‍-ബസ്-ലോറിയൊക്കെ ഓടിക്കുന്നത് കേരളത്തില്‍
നിത്യസംഭവങ്ങളാണ്. അടുത്തിടെ, ട്രെയിന്‍ഡ്രൈവര്‍
കുടിച്ചു ഡ്യൂട്ടി ചെയ്തതും; അങ്ങേയറ്റം, കുടിയന്‍പൈലറ്റ്
വിമാനം പറത്തിയതും വാര്‍ത്തയില്‍ ഇടം നേടി. ഇനി തീയറ്ററില്‍ സിനിമാ
കാണുന്നവരാകട്ടെ, നായകന്‍ ഡ്രിങ്ക്സ് കഴിച്ച് കുറച്ചു ഡയലോഗ് കാച്ചിയില്ലെങ്കില്‍
കയ്യടിക്കില്ല, ഹീറോ വെറും സീറോ ആകും. മലയാളിയുടെ മനോഭാവം ഒരുപാട് മാറേണ്ടിയിരിക്കുന്നു.
മദ്യപരുടെ സംഘത്തില്‍നിന്നു കുപ്പി പൊട്ടുന്നതുപോലെ പല ദുഷിച്ച പദ്ധതികളും
പൊട്ടിവിടരും. അതിന്‍റെ ബലിയാടുകള്‍ പലപ്പോഴും നിരപരാധികള്‍ ആയിരിക്കും.
കേരളത്തിലെ നാടന്‍കള്ളിന്‍റെ ഉല്‍പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമുണ്ട്.
പാലക്കാടന്‍കള്ളിന്‍റെ ഉല്‍പാദനവും കുറയുകയാണ്. ചിലയിടങ്ങളില്‍ അതുകൊണ്ട്
വ്യാജനും സുലഭം. ഫലമോ? തട്ടുകടകള്‍പോലെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കുകള്‍ പലതും സൂപ്പര്‍-മള്‍ട്ടി
പഞ്ചനക്ഷത്ര ആശുപത്രികള്‍ ആയി മാറി. കുടിയുടെ പാര്‍ശ്വഫലങ്ങള്‍,
ജോലിയും പ്രണയവും കുടുംബജീവിതവും ആരോഗ്യവും...അങ്ങനെയെല്ലാം തന്‍റെ
കരാളഹസ്തങ്ങളില്‍ ഒതുക്കി.
മനുഷ്യമനസ്സുകളെ ഏതെങ്കിലും ലഹരികള്‍ ആകര്‍ഷിക്കുന്നത് തികച്ചും സ്വാഭാവികം
മാത്രം. സംഗീതം, വായന, എഴുത്ത്, ക്രിക്കറ്റ്, നീന്തല്‍, ഡ്രൈവിംഗ്, സ്പോര്‍ട്സ്, ഗെയിംസ്, ഉദ്യാനപരിപാലനം, മീന്‍പിടിക്കല്‍,
സിനിമാ, ടി.വി, ഇന്‍റെര്‍നെറ്റ്....എന്നിങ്ങനെയുള്ള ലഹരികള്‍ മനസ്സുനിറഞ്ഞാല്‍ ആല്‍ക്കഹോളിന്‍റെ
ലഹരി ചിലപ്പോള്‍ കുറഞ്ഞേക്കാം. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വെള്ളക്കാരെല്ലാം
നാടുവിട്ടെങ്കിലും മലയാളി'വെള്ളക്കാര്‍'
വീടുകള്‍ ഭരിച്ചു നശിപ്പിക്കുകയാണ്. പുതുതായി ആരും ഇതില്‍ അംഗത്വം
എടുക്കാതിരിക്കട്ടെ.
No comments:
Post a comment