PSC G.K QUIZ

 

പി.എസ്.സി-ക്വിസ്-ജി.കെ

 ഏറ്റവും മന:സുഖം അനുഭവിക്കുന്ന മലയാളികള്‍ ആരാണ്? വിദേശ മലയാളികള്‍! രണ്ടാമത്? ഒട്ടും സംശയിക്കേണ്ടതില്ല- കേരള ഗവണ്‍മെന്‍റ് ജോലിക്കാര്‍! ഞാനിത് വെറുതെ പറഞ്ഞതല്ല; 2010-11 കാലത്ത് നടത്തിയ ഒരു വിദഗ്ധ സര്‍വ്വേ ഫലമാണിത്. ഏറ്റവും മികച്ച സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ അന്യരാജ്യങ്ങളിലെ മലയാളികുടുംബങ്ങള്‍ സന്തോഷം നേടുന്നു. അതുപോലെ, വളരെ ആകര്‍ഷകമായ ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും നിറഞ്ഞ ഈ സര്‍ക്കാര്‍ ഉദ്യോഗം Kerala government service ആരെയാണു മോഹിപ്പിക്കാത്തത്?  എല്ലാത്തരം ജോലിക്കാരും അടങ്ങിയ ഒരു മഹാകുടുംബം ആകുന്നു അത്. അവിടെ ഒന്നാന്തരം സേവനം ചെയ്യുന്നവരുണ്ട്, അഴിമതിയും കൈക്കൂലിയും bribery, corruption, malpractice, അനാശാസ്യവും കാണിക്കുന്നവരുണ്ടാകാം, മറ്റു സൈഡ് ബിസിനസ്‌ ചെയ്യുന്നവരുണ്ട്, ജോലിയൊന്നും ചെയ്യാതെ വെറുതെയിരുന്നു ഫ്രീ ശമ്പളം വാങ്ങുന്നവരുണ്ട്...

ചുരുക്കത്തില്‍, നിങ്ങള്‍ ഏതുതരം മനോഭാവം ഉള്ളവരാണെങ്കിലും ഈ കേരളത്തില്‍ സുഖമായി പെന്‍ഷന്‍വരെ വാങ്ങി ജീവിതകാലം കഴിക്കാം. ഇപ്പോള്‍ (2015) ഒരു വര്‍ഷം 39000 കോടി രൂപ ശമ്പളം പെന്‍ഷന്‍ pension എന്നീ കാര്യങ്ങള്‍ക്ക് കേരളം ചെലവഴിക്കുന്നു. ഓരോ സര്‍ക്കാരിന്‍റെയും   ഭരണം, ജോലിക്കാര്‍, സ്ഥാപനങ്ങള്‍, വസ്തുവകകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം ഒരുപാട് പഴികള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ഉദ്യോഗം എന്നു കേട്ടാല്‍ പലരുടേയും വായില്‍ വെള്ളമൂറും!

അതിനാല്‍, ഇവിടെ സര്‍ക്കാര്‍ സര്‍വീസ് നേടുന്നതിനുള്ള പരീക്ഷകളുടെ പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്‍റര്‍, coaching centres, ebooks ഇ ബുക്സ് ധാരാളമുണ്ട്- അതില്‍ നല്ലതും ചീത്തയും കാണും. എന്നാല്‍, മറ്റു സ്വകാര്യജോലിക്കാര്‍ക്കും പണമില്ലാത്തവര്‍ക്കും അവിടെ പോകാന്‍ കഴിയാറില്ല. അതുകൊണ്ട്, പി.എസ്.സി പരീക്ഷാസഹായി competitive exam guide ഇ ബുക്കുകളുടെ രൂപത്തില്‍ നല്‍കാന്‍ ഇവിടെ ഞാന്‍ ശ്രമിക്കുന്നു.  

നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഏതൊരാളും വളരെ കടുത്ത മല്‍സരം നടക്കുന്ന പരീക്ഷകളെ നേരിടണംഒഴിവുകളുടെ എണ്ണവും ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുള്ളതിനാല്‍ ശാസ്ത്രീയമായി ചിട്ടയോടെ തയ്യാറെടുക്കുന്നവര്‍ക്ക് എളുപ്പം വിജയത്തിലെത്താംഈ ഡിജിറ്റല്‍യുഗത്തില്‍ എളുപ്പവും വേഗവും കൂടിയതുംചെലവും സമയവും കുറഞ്ഞതുമായ ഒബ്ജക്റ്റീ‌വ‌് - മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ പരീക്ഷകള്‍വരെ നടത്തിവരുന്നുചില ലളിതമായ നിര്‍ദേശങ്ങള്‍ winning strategy വായിക്കൂ.

 ഇംഗ്ലിഷ് ഭാഷയിലുള്ള പഠനഭാഗങ്ങള്‍ സ്വീകരിക്കുന്നതുവഴി സംസ്ഥാന-ദേശീയ തലത്തിലും രാജ്യാന്തര പരീക്ഷകള്‍ക്കും ഒരുപോലെ തയ്യാറെടുക്കാംകേരളത്തിലെ വലിയ ജോലികള്‍ക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍  ആണല്ലോ.   ഇത്തരം പരീക്ഷകള്‍ക്ക് ഒരു വിഷയവും വിട്ടുകളയാന്‍ പാടില്ലലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് ചോദിച്ച ചോദ്യങ്ങള്‍ സിവില്‍സര്‍വീസ്പരീക്ഷകള്‍ക്കും വന്നിട്ടുണ്ട്.ഇവിടെ ഒന്നും അപ്രധാനമല്ലെന്നു ചുരുക്കം.   

പൊതുവേപരീക്ഷ എഴുതുന്നവര്‍ രണ്ടുതരം മനോഭാവം കാണിക്കുന്നവരായിരിക്കും.ഒന്നാമത്തെ വിഭാഗത്തില്‍ വളരെ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന-ജോലിയെന്ന ആവശ്യം പ്രഥമകാര്യമായി ലക്ഷ്യമിട്ട് നീങ്ങുന്നവര്‍ഇവര്‍ക്കും ആദ്യ പരിശ്രമത്തില്‍ത്തന്നെ വിജയം കിട്ടണമെന്നില്ല.പക്ഷേഓരോ പരീക്ഷയിലും പ്രകടനം മെച്ചപ്പെടുത്തി വിജയത്തിന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുംഇനി രണ്ടാമത്തെ കൂട്ടര്‍എന്തൊക്കെയോ ചില കാരണങ്ങളാല്‍വിജയത്തിനരികില്‍ വരെ എത്തിനോക്കാനേ അവര്‍ക്ക് സാധിക്കൂകാരണം,  അവരുടെ പ്രവര്‍ത്തനങ്ങള്‍ 'ഇഴഞ്ഞിഴഞ്ഞങ്ങനെപോകുംവിജയം പെട്ടെന്ന് 'ഡൌണ്‍ലോഡ്ചെയ്യണമെങ്കില്‍ ഒട്ടേറെ ചെറുകാര്യങ്ങള്‍ കരുതണം.   

സാധാരണയായി ഉദ്യോഗാര്‍ഥികള്‍ വാങ്ങിക്കൂട്ടുന്ന പരീക്ഷാ ഗൈഡുകള്‍ അനേകം വിഷയങ്ങള്‍ അടങ്ങിയവയെങ്കിലും ഓരോ വിഷയത്തിലും ആഴത്തിലുള്ള ചോദ്യോത്തരങ്ങള്‍ കാണാറില്ല.പലയിടങ്ങളില്‍നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ മറന്നുപോകാനും ഇടയുണ്ട്അതിനാല്‍ ഓരോ ചെറുവിഷയവും നന്നായി പഠിച്ചുപോകുക.     

ദൈവവിശ്വാസവും ശുഭാപ്തിവിശ്വാസവും positive attitude, optimism കൈകോര്‍ത്തു നീങ്ങുന്നവയാകയാല്‍ നിങ്ങളുടെ മനക്കരുത്ത് വര്‍ധിച്ച് പരീക്ഷയില്‍ മികച്ച പ്രകടനത്തിനു സാധ്യതയുണ്ട്

തെളിഞ്ഞ ബുദ്ധിശക്തി നേടാന്‍ സമീകൃതാഹാരം balanced diet കഴിക്കുകപരീക്ഷയുടെ ആഴ്ചയില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.     

പെന്‍സില്‍കൊണ്ട് ഏഴുതിയത് മായിച്ചുകളഞ്ഞാലും പാടുകള്‍ കടലാസ്സില്‍ അവശേഷിക്കുന്നതുപോലെപഠനസമയത്ത് ഉത്തരങ്ങള്‍ ഊഹിച്ച് നോക്കിയിട്ട് പിന്നെ ഉത്തരങ്ങള്‍ നോക്കുമ്പോള്‍ അവ തെറ്റായിരുന്നുവെങ്കില്‍ നിങ്ങള്‍ തിരുത്തും.പക്ഷേമനസ്സില്‍ ആദ്യം പതിഞ്ഞതിന്‍റെ അംശം പരീക്ഷാ ഹാളില്‍ പ്രശ്നമുണ്ടാക്കുംഅതിനാല്‍,ഉത്തരസൂചിക ആദ്യംതന്നെ നോക്കി പഠിക്കുക.   

നിങ്ങളുടെ മേശപ്പുറത്ത്ജോലിനേടിയാല്‍ വന്നുചേരുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ഭാവിസ്വപ്നങ്ങള്‍ ambition, goal, aim, target ഓരോന്നായി എഴുതിയ പേപ്പര്‍ കാര്‍ഡ്‌/സ്റ്റിക്കര്‍ പതിക്കുകശ്രദ്ധ പതറാന്‍ ഇടയുള്ളപ്പോള്‍ അതില്‍ നോക്കി മനസ്സ് റീചാര്‍ജ് ചെയ്യാംഓരോ വ്യക്തിയിലും ഇത് വ്യത്യസ്തമാണെങ്കിലും പൊതുവേ കാണുന്ന ചിലത്കടം എന്തെങ്കിലും ഉണ്ടെങ്കില്‍ അതു തീര്‍ക്കുകപുതിയ വീട്കാര്‍ബൈക്ക്മുന്തിയ സെല്‍ഫോണ്‍ടി.വിവിനോദയാത്രകള്‍,പദവികള്‍അംഗീകാരങ്ങള്‍പ്രേമിക്കുന്ന പെണ്ണിനെ സ്വന്തമാക്കുകഉയര്‍ന്ന നിലയിലുള്ള ജീവിതപങ്കാളി....അങ്ങനെ പലതുമാകാം.   

പരീക്ഷ നടക്കുന്ന സ്ഥലത്തേക്ക് Google map ഗൂഗിള്‍മാപ്/സുഹൃത്തുക്കള്‍ മുഖേന എളുപ്പവഴി കണ്ടുപിടിക്കുകഅരമണിക്കൂര്‍ നേരത്തെ അവിടെയെത്തിയാല്‍ താമസിച്ചുവന്നുള്ള വെപ്രാളവും പരവേശവും ഒഴിവാക്കാം.  

 പരീക്ഷയുടെ തലേദിവസം രാത്രി നന്നായി better sleep ഉറങ്ങണംപിന്നീട്പരീക്ഷാഹാള്‍ വരെ ഒന്നും പഠിക്കരുത്കാരണംപുത്തന്‍ കാര്യങ്ങള്‍ തിരുകിക്കയറ്റി ഓര്‍മശക്തിയുടെ മുനയൊടിക്കരുത്.    

പരീക്ഷയുടെ പകുതിസമയം നോക്കി പാതി ഉത്തരങ്ങള്‍ ആയോ എന്ന് മനസ്സിലാക്കി രണ്ടാം പകുതിയില്‍ അതിനനുസരിച്ചു വേഗം കൂട്ടുകയോ കുറയ‌്‌ക്കണമോ എന്നു തീരുമാനിക്കാംഇങ്ങനെ ആസൂത്രണം ഇല്ലാതെ, "എനിക്ക് എല്ലാം അറിയാമായിരുന്നുപക്ഷേ,സമയം കിട്ടിയില്ലഎന്ന വരട്ടുന്യായംകൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാം എന്ന് മാത്രം. 

   നെഗറ്റീവ‌്മാര്‍ക്ക് negative mark ഉള്ളതിനാല്‍ ഏതെങ്കിലും രണ്ട് ഉത്തരങ്ങളില്‍ സംശയംഅതായത്ഉത്തരം ശരിയാകാനുള്ള സാധ്യത 50-50 എന്ന രീതിയില്‍ നില്‍ക്കുമ്പോള്‍മാത്രം വേണമെങ്കില്‍ കറക്കിക്കുത്താംഅതല്ലാതെനാലു ചോയിസും അറിയാത്തവ ആണെങ്കില്‍ ഉത്തരം ശരിയാകാനുള്ള സാധ്യത വെറും 25% മാത്രം.   

 ഒരു പരീക്ഷയില്‍ എളുപ്പം-ശരാശരി-കഠിനം എന്നിങ്ങനെ പലതരം ചോദ്യങ്ങള്‍ കാണും.ആദ്യം എളുപ്പമുള്ളത് ചെയ്യുകപിന്നെ ഇടത്തരംഏറ്റവുമൊടുവില്‍ കഠിനം എന്നിങ്ങനെ ചോദ്യങ്ങളെ ചാടിക്കടന്ന് അവസാനംവരെ പോയി തിരിച്ചുവരിക.ഉദാഹരണത്തിന‌്ജി.കെ.-മലയാളം-ഇംഗ്ലീഷ്-കണക്ക് എന്നിങ്ങനെ ഉത്തരം എഴുതുക.ചിലരാകട്ടെഏതാനും കടുകട്ടിയുമായി മല്ലിട്ട് സമയം കളഞ്ഞ് എളുപ്പമുള്ളതുകൂടി ചെയ്യാന്‍ പറ്റാത്ത രീതിക്കാരായിരിക്കും.     

 എഴുതുന്ന ആദ്യപരീക്ഷയില്‍തന്നെ വിജയം വേണമെന്ന് വാശി പിടിക്കരുത്കട്ടിയുള്ള പരീക്ഷയും ഒരു മുന്‍പരിചയം മാത്രം എന്നു കണക്കുകൂട്ടി വിജയത്തിലേക്കുള്ള കുറച്ചു ചവിട്ടുപടികള്‍ നിങ്ങള്‍ കയറിയെന്നു വിചാരിക്കണം.            

 ഒരു ജോലി കിട്ടിയെന്നു കരുതി വെറുതെയിരിക്കരുത്അടുത്ത വലിയ ജോലിക്കായി തുടര്‍ച്ചയായി പരിശ്രമിക്കുക.

social media internet, cinema, chatting, hobbies എന്നിവയ്ക്ക് അവധി കൊടുക്കണം. അത് ജോലി കിട്ടിയിട്ട് ആകാമല്ലോ! പി.എസ്.സി ഗൈഡ് / ക്വിസ് ബുക്സ് / മലയാളം ഇ ബുക്ക് പഠിച്ചുതുടങ്ങൂ...PSC, QUIZ, G.K malayalam digital books list നോക്കുക.

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1