How to make Malayalam PDF eBooks?

പി.ഡി.എഫ്. മലയാളം ഡിജിറ്റല്‍ ബുക്സ് /ഇ ബുക്ക് ഉണ്ടാക്കാം?

ഇ - വായന ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ക്ക് എങ്ങനെ എളുപ്പത്തില്‍ പി.ഡി.എഫ്. മലയാളം ഡിജിറ്റല്‍ ബുക്സ് /ഇ ബുക്ക് ഉണ്ടാക്കാം എന്നതിനെ കുറിച്ചു ചില കാര്യങ്ങള്‍ പറയാം.

ആദ്യമായി എല്ലാവര്‍ക്കും സുപരിചിതമായ എം.എസ്. വേഡ് ഉപയോഗിച്ച് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
എംഎസ് വേര്‍ഡിന്‍റെ ലേ ഔട്ട്‌ മെനുവില്‍ പോയി പുസ്തകത്തിനു വേണ്ട മാര്‍ജിന്‍, വലിപ്പം കൊടുക്കാം. 6-8 ഇഞ്ച്‌ പേജ് വലിപ്പം മതിയാകും.

ഇന്‍സേര്‍ട്ട് മെനുവില്‍ ചെന്ന് ബുക്കിന്‍റെ കവര്‍ ചിത്രം 'പിക്ചര്‍' ക്ലിക്ക് കൊടുത്തു ചെയ്യാം. വലിപ്പം കുറഞ്ഞ പടമായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് കാണികള്‍ വളരെ തിടുക്കം കാട്ടുന്നവര്‍ ആകയാല്‍ ഡൌണ്‍ലോഡ് ചെയ്യാതെ ഓടിക്കളയും.

പിന്നീട്, അവിടെ കാണുന്ന ഹെഡര്‍, ഫുട്ടര്‍, പേജ് നമ്പര്‍ എന്നിവ കൊടുക്കണം. സാധാരണയായി പേജ് നമ്പര്‍ ഹെഡര്‍ വലതുവശത്തും താഴെ ഫുട്ടറില്‍ വെബ്സൈറ്റ്, അദ്ധ്യായം, പുസ്തകത്തിന്‍റെ പേരും മറ്റും കൊടുക്കാം. ഹോം മെനുവില്‍ പോയി പാരഗ്രാഫ് ബട്ടണ്‍ അമര്‍ത്തി 'ജസ്റ്റിഫൈഡ്' കൊടുക്കാം.

താഴെ അര-ഒന്ന് സെന്റിമീറ്റര്‍ പാരഗ്രാഫ് തുടക്കം കൊടുക്കാം. അതിന്‍റെ പ്രിവ്യൂ തൊട്ടുതാഴെ കാണാവുന്നതാണ്.
ഇനി യൂണികോഡ് മലയാളം ഫോണ്ട് സൗജന്യമായി ലഭിക്കാന്‍ എസ്.എം.സി. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ്) S.M.C computing വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവിടെനിന്നും മീര, ദ്യുതി, സുറുമ, ചിലങ്ക, അഞ്ജലി ഓള്‍ഡ്‌ ലിപി, കേരളീയം, രഘു മലയാളം തുടങ്ങിയവ കിട്ടും.
പിന്നീട്, ടൈപ്പ് ചെയ്യാനുള്ള ടൂള്‍ കിട്ടാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററെഷന്‍ സൈറ്റില്‍ Google transliteration website പോകണം. ഗൂഗിള്‍ ഇന്‍പുട്ട് ഓപ്ഷന്‍ സെലക്റ്റ് ചെയ്തു കീ ബോര്‍ഡ് ഡൌണ്‍ലോഡ് കിട്ടും.
അല്ലെങ്കില്‍ മൈക്രോസോഫ്റ്റ്‌ ഇന്‍ഡിക് ലാംഗ്വേജ് ടൂള്‍സ് Microsoft language input tools ഉപയോഗിക്കാം.

പിന്നീട് ഡോക്കുമെന്റില്‍ ചെന്ന് ബുക്കിന്‍റെ ടൈപ്പിംഗ്‌ തുടങ്ങാവുന്നതാണ്. കീബോര്‍ഡ് ഫൊണെറ്റിക്ക് അല്ലെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ചെയ്യാം. അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ സീറോ വിഡ്ത്ത്, പിരിച്ചെഴുതാന്‍ നോണ്‍ വിഡ്ത്ത് ബോക്സ്‌ ക്ലിക്ക് ചെയ്‌താല്‍ മതിയാകും.

കുഴപ്പം പിടിച്ച ചില്ലക്ഷരങ്ങള്‍ക്കും ഇങ്ങനെ ചെയ്യാം. എങ്കിലും തുടക്കത്തില്‍ മാത്രം ഇത്തരം മംഗ്ലീഷ് മതിയാകും. കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധാരണയായി In-script keyboard ഇന്‍സ്ക്രിപ്റ്റ് ഏറ്റവും ഉത്തമം.

ഈ ഫയല്‍ പിന്നീട് സേവ് ചെയ്തു പി.ഡി.എഫ് ഫോര്‍മാറ്റ് PDF format ആക്കണം. അത്, സെല്‍ഫ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ്, കാണാന്‍ വേണ്ടി റീഡര്‍ ഏതെങ്കിലും വേണം. ഏറ്റവും മികച്ചത് Adobe reader അഡോബ് പി.ഡി.എഫ്. ഫ്രീ റീഡര്‍ ആയിരിക്കും.
അവരുടെ വെബ്സൈറ്റില്‍നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ Google play store ഓണ്‍ലൈന്‍ ഫ്രീ ഡൌണ്‍ലോഡ് ചെയ്യാവുന്നതായിരിക്കും. 

ഇപ്പോള്‍, ലോകം മുഴുവനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ ഫോര്‍മാറ്റ്- കേരള സര്‍ക്കാരിന്‍റെ ഗസറ്റ്, പി.എസ്.സി., ലോട്ടറി...തുടങ്ങിയ നോട്ടിഫിക്കേഷന്‍ ഇത്തരത്തില്‍ ഉള്ളവയാണ്.
എല്ലാത്തരം ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്കും അതിലുള്ളത് നന്നായിരിക്കും.

മാത്രമല്ല, പേപ്പര്‍ വേണ്ടാത്ത വായനയെ സ്നേഹിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ കാഴ്ച യോടെ വായിക്കാന്‍ ഇതില്‍ സാധിക്കും.
ഇ പബ് ഫോര്‍മാറ്റ്‌ e-pub ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ ഇലക്ട്രോണിക് വായനക്കായി കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും മലയാളം നല്ലത് മുന്‍പറഞ്ഞ പ്രകാരംതന്നെ.
നമ്മുടെ ഭാഷയെ നാണംകെടുത്തുന്ന അനേകം വെബ്സൈറ്റ്, ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നു കാണാം. അങ്ങനെയുള്ള തെറ്റായ വഴിയില്‍ ആരും എത്താതിരിക്കട്ടെ.
നിങ്ങള്‍ തയ്യാറാക്കുന്ന ബുക്സ്- കോപ്പിറൈറ്റ് പേജ്, ഉള്ളടക്കം, ആമുഖം, എഴുത്തുകാരന്‍റെ ലഘുജീവചരിത്രം...എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതായിരിക്കണം.

നന്നായി തയ്യാറാക്കിയ ഡിജിറ്റല്‍ മലയാളം ഇ ബുക്സ്, ഫ്രീ പി.ഡി.എഫ്. രീതിയില്‍ ഓണ്‍ലൈന്‍ വായന അല്ലെങ്കില്‍ ഡൌണ്‍ലോഡ് സാധ്യമാക്കി നിങ്ങളുടെ കലാവാസന വെളിപ്പെടുത്തുകതന്നെ ചെയ്യും.
This is one solution to 'how to make Malayalam PDF eBooks?'

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam