great words

 മഹത് വചനങ്ങള്‍

മഹാന്മാരുടെ ജീവിത ദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്ന അവരുടെ വാക്കുകള്‍ എന്നെന്നും ഈ ലോകത്തെ പ്രചോദിപ്പിക്കുന്നുഒരേ വിഷയത്തോടുതന്നെ വ്യത്യസ്തമായ സമീപനങ്ങള്‍ മഹാത്മാക്കളില്‍നിന്ന് ഉണ്ടായിട്ടുണ്ട്വിവിധ കാലദേശങ്ങളും സംസ്കാരവുമെല്ലാം അതിനെ സ്വാധീനിച്ചിരിക്കുന്നുമഹാന്‍-മഹതികളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അവരുടെ മഹദ്വചനം തന്നെയല്ലേ?

ഇത്തരത്തില്‍ഓരോ വിഷയത്തിലുമുള്ള മഹത്തായ നിര്‍വചനം മനുഷ്യനെ നന്നായി ചിന്തിക്കാന്‍ പഠിപ്പിച്ചുചരിത്രം തങ്കലിപികളില്‍ അവ എഴുതിച്ചേര്‍ത്ത് അവരോടു കൂറുകാട്ടിഇപ്പോള്‍ നമുക്കു ലഭ്യമായ നല്ല പുസ്തകങ്ങളുടെ ഓരോ അദ്ധ്യായത്തിനും ചുവടെ മഹല്‍ വചനങ്ങള്‍ (great words, quotes)എഴുത്തുകാര്‍ ചേര്‍ക്കാറുണ്ട്മേല്‍പറഞ്ഞവ അടിവരയിട്ട് ഉറപ്പിക്കാന്‍ എന്നപോലെമനുഷ്യരാശിക്ക് എന്നെന്നും പ്രകാശം ചൊരിയാന്‍ ഇതിനാകുമെന്ന് ഉറപ്പ്.

സാധാരണയായി ഹോസ്റ്റല്‍/ലോഡ്ജ് അല്ലെങ്കില്‍ കുട്ടികള്‍ താമസിക്കുന്ന മുറികളുടെ ഭിത്തിയെ അലങ്കരിക്കുന്നത് എന്താവുമെന്ന് നമുക്കറിയാംഎന്നാല്‍മഹാന്‍-മഹതികളുടെ ചിത്രങ്ങളും വചനങ്ങളുംപതിഞ്ഞ ചുവരിനുള്ളില്‍ താമസിച്ചവരെ ജീവിതവിജയം അനുഗ്രഹിക്കുന്നതായി കണ്ടിട്ടുണ്ട്എന്തായാലുംഇങ്ങനെ നല്ല കാഴ്ച നമ്മുടെ ദൃഷ്ടിയില്‍ പതിയുന്നത് ഗുണമേ ചെയ്യൂകുട്ടിക്കാലം മുതല്‍ക്കേബുക്കുകളില്‍ നല്ല കാര്യങ്ങള്‍ കുറിച്ചിടുന്നവര്‍ക്ക് മഹദ്വചനങ്ങളുടെ ശേഖരവുമുണ്ടാകുംലോകചരിത്രം ഒന്നുപരിശോധിക്കുകയാണെങ്കില്‍ ഇതൊക്കെ പിന്തുടര്‍ന്ന് നാനാതരത്തിലുള്ള മതങ്ങളും ശൈലികളും ഉണ്ടായതായി കാണാംബുദ്ധമതംക്രിസ്തുമതംജൈനമതംശൈവര്‍വൈഷ്ണവര്‍സൂഫിസംഗാന്ധിസംമാര്‍ക്സിസംകണ്‍ഫ്യൂഷനിസംലെനിനിസം....ഇങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു.

വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ചെറിയ ഇ-ബുക്കുകള്‍ ഇവിടെ
ലഭ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുഅവിയല്‍ പരുവത്തില്‍ അനേകം വിഷയങ്ങള്‍ ഒരുമിച്ചു നല്‍കിയാല്‍ കുട്ടികളും മറ്റും വേണ്ടത്ര ശ്രദ്ധിക്കാനിടയില്ല.  വലിയ തൊഴില്‍ശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍വശത്ത് മഹദ്വചനങ്ങള്‍ കാണപ്പെടുന്നതുപോലെ നിങ്ങളുടെ മുറിയിലോമേശപ്പുറത്തോ ഒരെണ്ണം സദ്‌ചിന്തകള്‍ക്ക് ഉദ്ദീപനമേകട്ടെഏവര്‍ക്കുംമികച്ച ജീവിതശൈലികളും ആദര്‍ശങ്ങളും ധാര്‍മിക മൂല്യങ്ങളും പുലര്‍ത്താന്‍ ഈ സമാഹാരംഅല്പമെങ്കിലും സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. 

Comments