Featured Post

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

മഹാന്മാരുടെ കഥകള്‍ -1

This Malayalam 'eBook-20-mahal-kathakal-1-Rajendra-Prasad' is a series of short stories about great people. First story is adapted from Great first President of India. Author- Binoy Thomas, format-PDF, size-82 KB, pages-7,
'മഹല്‍-കഥകള്‍-1-രാജേന്ദ്ര-പ്രസാദ്‌' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയില്‍ മഹാന്മാരുടെയും മഹതികളുടെയും കഥകള്‍ അടങ്ങിയ ഓണ്‍ലൈന്‍ ഇ-ബുക്സ് വായനയിലേക്ക്..
To download this Google drive file, click here-
https://drive.google.com/file/d/0Bx95kjma05ciekN4ZE1QRkhSbFU/view?usp=sharing

സ്വജീവിതം കൊണ്ട് മഹത്തരമായ കാര്യങ്ങള്‍ ചെയ്തവരെ നാം മഹാന്മാരായി പരിഗണിക്കുന്നു. അത്തരം ജീവിതത്തില്‍നിന്നും ഊറ്റംകൊണ്ട് പിന്നെയും ഒട്ടേറെ മഹാന്മാരും ഈ ഭൂമിയില്‍ പിറന്നു.ഒരായുസ്സ് മുഴുവനും ജയപരാജയങ്ങളെ അസാമാന്യ ധൈര്യത്തോടെയും സമചിത്തതയോടെയും നേരിട്ട അവരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയെ ജീവിതവിജയം അല്ലെങ്കില്‍ ജന്മസാഫല്യം എന്നൊക്കെ നമുക്ക് നിര്‍വചിക്കാം. പല മഹാപ്രതിഭകളും കാലത്തിന്റെ ഒഴുക്കിനൊത്തു നീന്തിയവരല്ല.വേറിട്ട ചിന്തകളും പ്രവൃത്തികളും മുഖേന സമൂഹത്തിന്റെ പരമ്പരാഗത സമ്പ്രദായങ്ങളെ എതിരിട്ട് ഒറ്റയാള്‍പോരാട്ടം നടത്തി ഏകാന്തജീവിതം നയിച്ചവരുണ്ട്‌.

മറ്റു ചിലരെ സ്വന്തം കുടുംബംപോലും വിട്ടുപോയിട്ടുണ്ട്. അതായത്, ഇന്ന് ലോകം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കു പിന്നില്‍ ഇത്തരത്തിലുള്ള ഒട്ടേറെ ത്യാഗങ്ങളും ബലിയര്‍പ്പണങ്ങളും നെടുംതൂണുകള്‍ കണക്കെ നിന്ന് നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ അവ മഹത്തായ കഥകളായി മാറി.അനശ്വരമായ മാനുഷിക പ്രചോദനങ്ങള്‍ക്കുള്ള ഊര്‍ജദായിനികളായി ഇന്നും അവ നിലകൊള്ളുന്നു. മാനവചരിത്രം അസംഖ്യം മഹത്-വ്യക്തികളോട് അനീതി കാട്ടിയിട്ടുണ്ട്. അതായത്,അപ്രശസ്തര്‍ മഹത്തായവ നല്‍കിയിട്ടും പ്രശസ്തിയുടെ വര്‍ണപ്പകിട്ടൊന്നുമില്ലാത്തതിനാല്‍ ചരിത്രം അവര്‍ക്കെതിരെ തിരിഞ്ഞുനടന്നു.

രാഷ്ട്രീയം,സമ്പത്ത്,തൊലിനിറം, മതങ്ങള്‍ എന്നിങ്ങനെ എന്തിന്റെ പേരിലായാലും അപ്രഖ്യാപിത വിവേചനം ഈ ഭൂഗോളത്തില്‍ ഇപ്പോഴും അട്ടിമറികളിലൂടെ കപട'മഹത്വം'നേടിയവരും ഈ രംഗത്തുണ്ടെന്ന് കാണാം. ഇനി മലയാളികളെ നോക്കിയാലോ? ജോലിക്കു വേണ്ടിയുള്ള മലയാളികളുടെ പലായനം പല രാജ്യങ്ങളിലും അവരെ എത്തിച്ചു. ചിലയിടങ്ങളില്‍ അവര്‍ അടിമകളെ പോലെ പണിയെടുത്തു.സമ്പന്ന രാജ്യങ്ങളില്‍ മെച്ചപ്പെട്ട അന്തരീക്ഷമായതിനാല്‍ വിവിധ മഹത്തര പദ്ധതികളിലും ചുക്കാന്‍ പിടിച്ചെങ്കിലും വെള്ളക്കാര്‍ അതിന്റെ മുന്നില്‍ കയറിനിന്നു വിജയക്കൊടി നാട്ടി. പതിവു പട്ടികകളില്‍ പെടാത്ത-വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില മലയാളി മഹാത്മാക്കളെയും നിങ്ങളുടെ മുന്നിലേക്ക് ഈ പരമ്പരയിലൂടെ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്; ഇടയ്ക്ക് അവരെയും അറിയുന്നത് നല്ലതായിരിക്കും. അര്‍പ്പണ മനോഭാവത്തിലൂടെ സാധാരണക്കാര്‍ക്കും തങ്ങളുടെ ചെറിയ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ കഴിയട്ടെ.നന്നായി ചെയ്യുന്ന ഓരോ കര്‍മവും മഹത്വപൂരിതമായിരിക്കും.ഒരു പക്ഷേ,പ്രശസ്തി ഇല്ലെങ്കിലും..

ഡോക്ടർ രാജേന്ദ്ര പ്രസാദ്

അദ്ദേഹം രാഷ്ട്രപതി ആയിരുന്ന കാലം. ഒരു ദിവസം ഔദ്യോഗിക ഓഫീസ് മുറികൾ വൃത്തിയാക്കുകയായിരുന്നു രത്നം എന്ന് പേരുള്ള ജോലിക്കാരൻ. അയാൾ ഫയലുകൾ അടുക്കിവയ്ക്കുന്നതിനായി ശ്രമിച്ചപ്പോൾ ഒരു ഫയലിൽ ഒളിച്ചിരുന്ന പേന താഴെ വീണു. അതിന്റെ നിബ് ഒടിഞ്ഞിരിക്കുന്നു!

അതും വില കൂടിയ മഷിപ്പേന!

എന്തുചെയ്യണമെന്നറിയാതെ അങ്ങനെ പകച്ചുനിന്ന ആ കൃത്യസമയത്തുതന്നെ രാജേന്ദ്രപ്രസാദ് അങ്ങോട്ട് കയറി വന്നു. സുഹൃത്ത് തനിക്കു സമ്മാനിച്ച വിശിഷ്ടമായ പേന തകരാറിലായത് അദ്ദേഹത്തെ കോപാകുലനാക്കി.

" മേലിൽ തൻറെ സേവനം ഇവിടെ ആവശ്യമില്ല തനിക്ക് പോകാം " ഇത് കേട്ട് രത്നം വളരെ വ്യസനിച്ചു. ഈ ജോലി നഷ്ടപ്പെടുക എന്ന് വെച്ചാൽ? ഇനി എന്ത് ചെയ്യും?  വേറെ ഇതുപോലെ ഒരു ജോലി ഒരിക്കലും കിട്ടുകയുമില്ല. അങ്ങനെ പല ചിന്തകളും ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സിൽ ഇരച്ചുകയറി. ഉടൻ, പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ മാപ്പപേക്ഷിച്ചുവണങ്ങി. എന്നാൽ ഇതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മനസ്സ് ഇളകിയില്ല. ഉടൻതന്നെ രത്നത്തെ മുറിയിൽ നിന്നും പുറത്താക്കി വാതിലടച്ചു. എന്നാൽ, അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ എന്തോ കൊത്തി വലിക്കുന്നതുപോലെ രാജേന്ദ്രപ്രസാദ് അസ്വസ്ഥനായി.

പകലത്തെ ആ രംഗം ചിന്തകളെ പല വഴിയിലൂടെയും നയിച്ചു. കോപിച്ചത് ശരിയായ കാരണം കൊണ്ടല്ലായിരുന്നല്ലോ. അത് പാടില്ലായിരുന്നു. പേനയുടെ സ്ഥാനം പെൻ ഹോൾഡറിൽ അല്ലേ ? പുസ്തകത്തിലല്ല. മാത്രമാണോ ? പേന ക്യാപ് ഇടാതെ വെച്ചതും ഞാൻ തന്നെ.

എങ്കിൽ, പിന്നെ നിബ് പോയതിൽ യാതൊരു അത്ഭുതവുമില്ല. അദ്ദേഹം ഒടുവിൽ കുറ്റബോധത്തിന്റെ നേർവഴിയിൽ ചെന്നുനിന്നു - തന്റെ സ്വന്തം കൃത്യനിഷ്ഠ ഇല്ലായ്മ രത്നത്തെ വിഷമിപ്പിച്ചതിൽ മനം നൊന്ത് അദ്ദേഹം തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറക്കം വന്നില്ല.

നേരം വെളുത്തപ്പോൾ അദ്ദേഹം രത്നത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി. അവന്റെ കൈകളിൽ പിടിച്ച് തന്നോട് കൂട്ടിച്ചേർത്ത് അദ്ദേഹം പറഞ്ഞു - "എന്നോട് ക്ഷമിക്കൂ രത്നം. ഇന്നലെ ഞാൻ നിന്നോട് മോശമായി പെരുമാറി. നീ ഇവിടെ ജോലിയിൽ തുടരുക" ഇത് കേട്ട് ഉണ്ടായ ഭയഭക്തി ബഹുമാനങ്ങൾ മൂലം പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ അദ്ദേഹത്തിൻറെ കാൽക്കൽ വീണു. അനന്തരം അവനെ ആശ്വസിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു-

"അപകടകാരിയായ നായയെ പോലെയാണ് കോപം. അതിനെ നല്ലവണ്ണം ചങ്ങലയിൽ ബന്ധിച്ചിരിക്കണം. അല്ലെങ്കിൽ അത് നിരപരാധികളെ കടിച്ചെന്നു വരാം " അങ്ങനെ, രണ്ടു പേർക്കും മനസ്സമാധാനം കൈവന്നു.