Blogs

മലയാളം ഡിജിറ്റല്‍ ഇ-ബുക്കുകള്‍

പ്രിയപ്പെട്ട വായനക്കാര്‍ ശ്രദ്ധിക്കൂ...
2015 April മാസത്തില്‍ തുടങ്ങിയ ഈ വെബ്സൈറ്റ് ആദ്യത്തെ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ ധാരാളം നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും  പ്രോത്സാഹനങ്ങളും ലഭിക്കുകയുണ്ടായി. എല്ലാവര്‍ക്കും നന്ദി...

ചില പ്രധാനപ്പെട്ട കാര്യങ്ങള്‍-
1. 2017 May മുതലുള്ള ബുക്കുകള്‍ Price: FREE ആയിരിക്കും.

2. പ്രിന്‍റ് ബുക്കുകള്‍ക്ക് പുതിയ എഡീഷന്‍ അനുസരിച്ച് ബുക്ക്‌ പ്രൈസ് കൂട്ടാം. പക്ഷേ, ഒറ്റത്തവണ പ്രസിദ്ധീകരിക്കുന്ന എന്‍റെ ഡിജിറ്റല്‍ ബുക്കുകള്‍ക്ക് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രൈസ് കുറഞ്ഞ് അപ്രസക്തമാകും.

3. വായനക്കാരില്‍നിന്നും കിട്ടുന്ന സൂചനകള്‍ പ്രകാരം ചില ബുക്കുകളുടെ വില അമൂല്യമാണെന്നാണ്- അബോര്‍ഷനില്‍നിന്നുള്ള പിന്മാറ്റം(eBook-55), മദ്യസുഹൃത്തുക്കളെ ഒഴിവാക്കിയത്(eBook-2), ഒറ്റമൂലി വഴിയായി രോഗശമനം(eBook-3), ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍ പഠിച്ചത്(eBook-1) എന്നിങ്ങനെ. ഉദാഹരണത്തിന്, ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ ജീവന്‍റെ വില ആര്‍ക്കെങ്കിലും നിശ്ചയിക്കാന്‍ പറ്റുമോ?

4. ഡിജിറ്റല്‍ ബുക്കുകളുടെ എണ്ണം കൂട്ടാന്‍വേണ്ടിയല്ല ചെറിയവ പബ്ലിഷ് ചെയ്യുന്നത്. അനേകം പേജുകളില്‍ ധാരാളം ആശയങ്ങള്‍ ഒന്നിച്ചു നല്‍കിയാല്‍ ഒന്നുപോലും മനസ്സില്‍ നില്‍ക്കില്ല. അതിനാല്‍ ഒരു പ്രധാന ആശയം മാത്രം ഓരോന്നിലും നല്‍കുമ്പോള്‍ പുസ്തകവും ചെറുതാകുമല്ലോ.

5. ഇവിടെ എല്ലാ ഇ-ബുക്കുകളും പ്രായോഗിക തലത്തില്‍ പെട്ടെന്ന് പ്രയോജനം നല്‍കുന്ന രീതിയില്‍ ഞാന്‍തന്നെ തയ്യാറാക്കിയവയാണ്.

6. കേരളത്തിലെ വായനക്കാരുടെ  'പിന്തുണ'യില്ലെങ്കിലും വിദേശ മലയാളികളുടെ  ചെറിയ  contribution വളരെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍നിന്നും നിശ്ചിത ശതമാനം, ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കുന്നു.

7. മറ്റു ജോലികള്‍ കുറച്ചുകൊണ്ട് കൂടുതല്‍ സമയം വെബ്‌സൈറ്റില്‍ ശ്രദ്ധിക്കാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. അതുകൊണ്ടാണ്, സൈറ്റില്‍ പുസ്തകങ്ങള്‍ കുറയാന്‍ കാരണം. പല പുസ്തക പരമ്പരയും ഇനിയും തുടങ്ങിയിട്ടുപോലുമില്ല.

8. വായനക്കാര്‍ സഹകരിച്ചാല്‍ ആയിരക്കണക്കിന് സൗജന്യ ഡിജിറ്റല്‍ ബുക്കുകളുള്ള മഹത്തായ ഇ-ബുക്ക് സ്റ്റോര്‍ അല്ലെങ്കില്‍ ഫ്രീ ഡിജിറ്റല്‍ മലയാളം ലൈബ്രറി ആയി malayalamplus.com (അധികമലയാളം) മാറിയേക്കാം.

9. Payment options 'About' 'contact' പേജുകളില്‍ കൊടുത്തിട്ടുണ്ട്.
സഹൃദയരും അഭ്യുദയകാംക്ഷികളുമൊക്കെ ഈ പ്രൊജെക്റ്റില്‍ സഹകരിക്കുമല്ലോ.

സ്നേഹപൂര്‍വ്വം,
ബിനോയി തോമസ്‌  

ഞാന്‍ പല അവസരങ്ങളിലായി എഴുതിയ ബ്ലോഗ്‌ പോസ്റ്റുകള്‍ (Blogs) ഇവിടെ ഒരുമിച്ച് വായിക്കാം. (malayalamplus.com വെബ്സൈറ്റിലെ   ആദ്യത്തെ ഇ-ബുക്ക് പ്രസിദ്ധീകരിച്ചത് 07-04-2015, ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ 24-4-2015)
ഡിജിറ്റല്‍ ബുക്കുകളുടെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗ്‌ പോസ്റ്റ്‌ ആണിത്.

ഉള്ളടക്കം-
1. മലയാളം ഇ-ബുക്ക് എന്തിന്?
2. സെല്‍ഫ് ഹെല്‍പ് ബുക്കുകള്‍
3. നോവലുകള്‍
4. മഹത് വചനങ്ങള്‍
5. അറബിക്കഥകള്‍
6. മഹത് കഥകള്‍
7. അക്ബര്‍ ബീര്‍ബല്‍ കഥകള്‍
8. ഈസോപ് കഥകള്‍
9. ജാതക കഥകള്‍
10. പഞ്ചതന്ത്രം കഥകള്‍
11. ആക്ഷേപ ഹാസ്യ കഥകള്‍
12. നര്‍മ കഥകള്‍
13. മര്യാദരാമന്‍ കഥകള്‍
14. ഖലില്‍ ജിബ്രാന്‍ കഥകള്‍
15. തെനാലി രാമന്‍ കഥകള്‍
16. ഹോജ-മുല്ല കഥകള്‍
17. ബൈബിള്‍ കഥകള്‍
18. പി.എസ്‌.സി-ജി.കെ.-ക്വിസ്  
19. How to make best eBook library?
20. ചെറുകഥകള്‍- മുത്തശ്ശിക്കഥകള്‍
21. Ghost writer-Malayalam eBooks
22. പി.ഡി.എഫ്. മലയാളം ഡിജിറ്റല്‍ ബുക്സ് /ഇ ബുക്ക് ഉണ്ടാക്കാം
23. eBook FAQ
24. തൂലികാനാമം
25. Pen names- Malayalam writers-authors
26. മദ്യം ഒഴിവാക്കാം...
27. സന്തോഷം, ആനന്ദം
28. ഒറ്റമൂലി
29. Digital Malayalam books
30. eBooks- eco-friendly?
31. സുരക്ഷ 

32. ദൈവവിശ്വാസം 
33. പരിസ്ഥിതി സംരക്ഷണം 
34. ജ്യോതിഷം 
35. പുരാണകഥകള്‍ 
36. നാടോടിക്കഥകള്‍ 
37. പ്രണയം 
38. ഭരണമലയാളം-മലയാളഭാഷ
39. സാന്ത്വനം-കൗണ്‍സലിംഗ്

40. പഴഞ്ചൊല്‍കഥകള്‍
41. ശ്രീബുദ്ധകഥകള്‍
42. സെന്‍ബുദ്ധകഥകള്‍
43. യോഗാ പഠിക്കാം 
44. നന്നായി സംസാരിക്കാം
45. മഹാഭാരതകഥകള്‍
46. രാമായണകഥകള്‍
47. വിശുദ്ധരുടെ കഥകള്‍
48. കരിയര്‍ ഗൈഡന്‍സ്‌ 
49. പേരന്റിംഗ് -കുട്ടികള്‍-മാതാപിതാക്കള്‍ 
50. സ്ത്രീക്ഷേമം-സ്ത്രീശാക്തീകരണം 
51. കടങ്കഥകള്‍ 
52. ബുദ്ധിപരീക്ഷ-കുസൃതിച്ചോദ്യങ്ങള്‍
53. രോഗങ്ങള്‍ തടയാം

1. മലയാളം ഇ-ബുക്കുകള്‍ എന്തിന്?
നമുക്കേവര്‍ക്കും അറിവുകള്‍ പകര്‍ന്നു നല്‍കുന്ന അച്ചടിച്ച പുസ്തകങ്ങളെ നിങ്ങളേപ്പോലെതന്നെ എനിക്കും വലിയ ഇഷ്ടമാണ്. എന്നാല്‍, പുസ്തക അലമാര ഇപ്പോള്‍ തുറന്നാല്‍ തുമ്മല്‍-ജലദോഷം എന്നിവയും കടന്നു ചിലപ്പോള്‍ പനിവരെ പിടിച്ചെന്നിരിക്കും. ഒരു പുസ്തകം തപ്പിയെടുക്കണമെങ്കിലോ ഒരുപാടു സമയവും പോകും. അലമാര ലാഭിക്കാന്‍ പുസ്തകം ഞെരുക്കിവെക്കുമ്പോള്‍ പുസ്തകത്തിനു നമ്പര്‍ ഇട്ടതൊക്കെ വെറുതെ. ഒരാവശ്യത്തിനു കൊള്ളാത്ത അറിവുകള്‍ ഒരു നഷ്ടം തന്നെയായിരിക്കും. ജോലിസമയത്ത് അല്ലെങ്കില്‍ ഒരു വാഗ്വാദ സമയത്ത് വേണ്ട  അറിവു ഷെല്‍ഫില്‍ വിശ്രമിച്ചിട്ടെന്തു പ്രയോജനം?
അങ്ങനെയാണു 2010-ല്‍ ബ്ലോഗ്‌ എഴുതിത്തുടങ്ങിയത്. എന്നാല്‍, മലയാളം ചില്ലക്ഷരങ്ങള്‍ ഇവിടെ ചതുരക്കട്ടപോലെ,  ചില അക്ഷരങ്ങള്‍ രൂപമാറ്റമോ അപ്രത്യക്ഷമാകുകയോ ഒക്കെ സംഭവിക്കുന്ന രീതി ഒ.എസ്, സോഫ്റ്റ്‌വെയര്‍, ബ്രൌസര്‍, ഫോര്‍മാറ്റ്, ഫോണ്ട് എന്നിവയൊക്കെ ആശ്രയിച്ചു പലയിടത്തും പലതായിരിക്കും. അതുകൊണ്ട് പഴയ പോസ്റ്റുകള്‍ പലതും കളഞ്ഞു.
അതും മടുപ്പുളവാക്കിയപ്പോള്‍ പ്രിന്‍റ് പുസ്തകം മതിയെന്നു തീരുമാനിച്ച് ചില പ്രസാധകരെ സമീപിച്ചപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ വളരെയധികം കാലതാമസമുണ്ടാകുന്നത് എഴുത്തിനുള്ള താല്പര്യം കളയുമെന്നതിനാല്‍ പിന്നെ സമീപിച്ചത്, സെല്‍ഫ് പബ്ലിഷേഴ്സ് വെബ്സൈറ്റുകളെ. എന്നാല്‍, നല്ല സൈറ്റുകള്‍ മലയാളം ഇ ബുക്കുകള്‍ എടുക്കുന്നില്ല. അതുകൊണ്ട്, ഇംഗ്ലീഷ് ഇ ബുക്കുകള്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചെങ്കിലും അതില്‍ ഇക്കിളിയൊന്നും ഇല്ലാതിരുന്നതുകൊണ്ടും സായിപ്പിന്‍റെ ഇംഗ്ലീഷിനോട് മല്ലിടാന്‍ കഴിവില്ലാത്തതുകൊണ്ടും നല്ലൊരു വിജയം കണ്ടില്ല.
അങ്ങനെ മലയാളം പി.ഡി.എഫ്. ഇ ബുക്കുകള്‍ പലയിടത്തും പരീക്ഷിച്ചെങ്കിലും ഫ്രീ എന്നു പറഞ്ഞു തുടങ്ങുന്ന പല സൈറ്റുകള്‍, കാലുവാരുന്ന പണി കാണിക്കും. അതായത്, പരസ്യങ്ങളും ഇമെയില്‍ ശല്യങ്ങളും ഓണ്‍ലൈന്‍ പേയ്മെന്‍റിനുള്ള  ബുദ്ധിമുട്ടും, റോയല്‍റ്റി കിട്ടാനുള്ള താമസവും മറ്റു പല തടസ്സങ്ങളും എഴുത്തുകാരനെയും വായനക്കാരനെയും തമ്മില്‍ അകറ്റുമെന്നു മനസ്സിലായപ്പോഴാണ‌് ഇങ്ങനെ ഒരു മലയാളം ഇ ബുക്ക് സൈറ്റ് തുടങ്ങിയത്.
ഇതിന്‍റെ ചില പ്രത്യേകതകള്‍-
1. ഓണ്‍ലൈന്‍വായനയും ഡൌണ്‍ലോഡ് ചെയ്ത‌് ഓഫ്‌ലൈന്‍വായനയും എക്കാലവും സാധ്യമാകുന്നു.
2. ഇ ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ആവശ്യമില്ല.
3. വായനക്കാരനെ ശല്യം ചെയ്യുന്ന പരസ്യ-ഇമെയില്‍ ശല്യവും ഇല്ല.
4. ഇടത്-വലത്-മുന്നാക്ക-പിന്നാക്ക ചായ‌്‌വുകള്‍ ഒന്നുമില്ലാതെ  കഴിവതും നിഷ്പക്ഷ  വായന കിട്ടുന്നു.
5. ബുക്ക് പേയ‌്‌മെന്‍റ് ലിങ്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ സുരക്ഷിതമായ നിങ്ങളുടെ സ്വന്തം വഴികളിലൂടെ പണമട‌യ്ക്കാം.
6. അനേകം വ്യത്യസ്ത വിഷയങ്ങളില്‍ ഇ ബുക്ക് പ്രതീക്ഷിക്കാം.

ഇ ബുക്കുകള്‍ പരിസ്ഥിതി സൗഹാര്‍ദമാണ്, മരങ്ങള്‍ വെട്ടിക്കുഴച്ചുണ്ടാക്കുന്ന പേപ്പര്‍ വേണ്ടാത്ത വായനരീതിയാണിത്.  തുണിയുടുക്കാന്‍ മറന്നാലും സെല്‍ഫോണ്‍ കയ്യിലെടുക്കാന്‍ മറക്കാത്ത കാലമായതിനാല്‍, എവിടെയും എപ്പോഴും ഫോണില്‍ പെട്ടെന്ന്‍ എളുപ്പത്തില്‍ വായിക്കാം.  യാത്രയിലും കാത്തിരിപ്പിന്‍റെ സമയത്തും വളരെയേറെ പ്രയോജനം കിട്ടും. പ്രായമായവര്‍ക്കും എതെങ്കില്ലും ബലഹീനതകള്‍ ഉള്ളവര്‍ക്കും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വായിക്കാനുള്ള എളുപ്പവഴിയാണ‌് ഇത്തരം ഡിജിറ്റല്‍ സ്ക്രീന്‍ റീഡിംഗ്. മാത്രമല്ല, അലര്‍ജിയുണ്ടാക്കാത്തതും ഇരുട്ടത്തും അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയും കുറച്ചും വായിക്കാന്‍ പറ്റുന്ന ഭാരം കുറഞ്ഞ പുസ്തകങ്ങള്‍പോലെ ഫോണ്‍/ടാബ് കൈകാര്യം ചെയ്യാമല്ലോ. അങ്ങനെ അങ്ങകലെ, ഏതെങ്കിലും വയ്യാത്ത അപ്പച്ചന്മാരും അമ്മച്ചിമാരുമൊക്കെ എളുപ്പത്തില്‍ വിശ്രമകാലം വായനയിലൂടെ നീക്കട്ടെ.
കുട്ടികളും യുവതലമുറയും സ്മാര്‍ട്ട്ഫോണ്‍-ടാബ് ഒരുപാടു സമയം ഉപയോഗിക്കുന്നവരാകയാല്‍, അവരില്‍ വായനാശീലം വളര്‍ത്താന്‍ ഇ- ബുക്കുകള്‍ പ്രയോജനപ്പെടും. എന്‍റെ മലയാളം ഇ ബുക്ക്‌ വെബ്സൈറ്റ്, വിരല്‍ത്തുമ്പില്‍ വായന വരുത്തുന്ന ഉറ്റമിത്രമായി മാറട്ടെ.
എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും നന്മയും നേരുന്നു...
-------------------------------------

2. സെല്‍ഫ് ഹെല്‍പ് ഇ-ബുക്കുകള്‍
കഴിഞ്ഞ ദിവസം ഞാന്‍ എറണാകുളത്തുനിന്നും ഉച്ചകഴിഞ്ഞ് 2:40-ന്റെ മെമു ട്രെയിനില്‍ കോട്ടയത്തേക്ക് മടങ്ങിയപ്പോള്‍ കണ്ട കാഴ്ചകളെക്കുറിച്ച് ചിലത് പറയട്ടെ.
ദീര്‍ഘദൂര തീവണ്ടികളില്‍ സീറ്റ് പിടിക്കാനായി അത് നില്‍ക്കുന്നതിനു മുന്നേ തന്നെ ട്രെയിനിലേക്ക്‌ ചാടിക്കയറാന്‍ ചിലര്‍ ശ്രമിക്കുന്നു....
ചില സ്ത്രീകള്‍ സാരി പോലുള്ള വസ്ത്രങ്ങളും ധരിച്ചു തട്ടിവീഴാന്‍ പാകത്തിന് ഓടുന്നു....
മറ്റു ചിലര്‍ ചലിക്കുന്ന ട്രെയിനിന്റെ അരികത്തുകൂടി പ്ലാറ്റ്ഫോമിലൂടെ ഫോണില്‍ മുഴുകി അലക്ഷ്യമായി നടക്കുന്നു....
ഇനി ഞാന്‍ കയറിയ ട്രെയിനില്‍ കണ്ട കാര്യങ്ങളോ?
ഓടുന്ന ട്രെയിനില്‍ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഫോണില്‍ സംസാരിക്കുമ്പോള്‍ കൂറ്റന്‍ വാതില്‍ അടയുമെന്ന് ചിന്തിക്കാതെ ചിലര്‍ ദൗര്‍ഭാഗ്യം പരീക്ഷിക്കുന്നു....
തിളച്ച ചായപ്പാത്രവുമായി വരുന്നവരെ വീഴിക്കാനെന്ന പോലെ കാലും നീട്ടി ഇരിക്കുന്നവര്‍....
അഴുക്കു പുരണ്ട കാലുകള്‍ സീറ്റില്‍ ചവിട്ടി ഇരിക്കുന്നവര്‍....
ട്രെയിന്‍ശബ്ദത്തെ തോല്‍പ്പിക്കുംവിധം അച്ചടക്കമില്ലാതെ സംസാരിക്കുന്നവര്‍....
കാലിലും കയ്യിലും കഴുത്തിലും ചെവിയിലും സ്വര്‍ണം നിറച്ചു കുലുക്കി മോഷ്ടാക്കളെ വിളിച്ചു വരുത്തുന്ന കുട്ടികള്‍....
ഇതൊക്കെ നിങ്ങള്‍ സ്ഥിരമായി കാണുന്ന സാക്ഷരകേരളത്തിന്റെ രീതി തന്നെഞാന്‍ പറയാന്‍ വന്നത് വാസ്തവത്തില്‍മറ്റൊരു കാര്യമാണ്ഭൂരിഭാഗം ആളുകളും ഫോണില്‍ വ്യാപൃതരായിരിക്കുമ്പോള്‍ എന്റെ എതിര്‍സീറ്റില്‍ ഇരിക്കുന്ന യുവതിയും യുവാവും മാത്രം ഫോണ്‍ ഉപയോഗിക്കുന്നില്ലഅവര്‍ കമിതാക്കള്‍ അല്ലെങ്കില്‍ ദമ്പതികള്‍ ആയിരിക്കാംയുവതിയുടെ കറുത്ത ചുരീദാര്‍പോലെ ഇരുനിറമുള്ള മുഖത്തും കറുത്ത കാര്‍മേഘങ്ങള്‍ നിറഞ്ഞിരുന്നുയുവാവ് എന്തൊക്കയോ അവളുടെ ചെവിയില്‍ പിറുപിറുക്കുന്നുണ്ട്പക്ഷേവീര്‍ത്തുകെട്ടിയ മുഖത്തുനിന്നും മറുപടിയൊന്നും ഇല്ലെന്നു മാത്രംഅതേസമയംഞാന്‍ യാത്രയില്‍ വാങ്ങിയ മാസികയും വായിച്ച് സമയം പോയതറിഞ്ഞില്ലകോട്ടയം അടുക്കാറായപ്പോള്‍ആ യുവതിയുടെ പൊട്ടിക്കരച്ചില്‍ കേട്ടാണ് അങ്ങോട്ട്‌ വീണ്ടും ശ്രദ്ധിച്ചത്അയാള്‍ വീണ്ടും സ്വകാര്യമായി എന്തൊക്കയോ അവളോട്‌ മന്ത്രിച്ചുകൊണ്ടിരുന്നുട്രെയിന്‍ വേഗം കുറച്ചപ്പോള്‍ "പോട്ടടീ...സാരമില്ല...ഞാനൊരു തമാശയ്ക്ക്..." എന്നിങ്ങനെ അവന്‍ പറയുന്നതു കേട്ടുഅതിനു പകരമായി അവള്‍ ആകെ കരഞ്ഞു പറഞ്ഞത് ഇത്ര മാത്രം- "ആ ഫോട്ടോ നെറ്റില്‍ എത്ര പേര്‍ കണ്ടുകാണും"
യാത്രക്കാര്‍ പലരും അവരെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ യുവാവ് വല്ലാതെ വിളറിഉടന്‍തന്നെ കോട്ടയത്ത്‌ ഞാന്‍ ഇറങ്ങിയതിനാല്‍ പിന്നെന്തു സംഭവിച്ചുവെന്ന് അറിയില്ലഅങ്ങനെപലതും ഇപ്പോള്‍ എന്റെ ചിന്തയിലേക്ക് കയറിവരികയാണ്.
മനുഷ്യന്റെ ജീവിതം സുഗമമാക്കുന്ന വളരെയധികം സാങ്കേതിക വിദ്യകള്‍ ഒരു വശത്ത് വികസിപ്പിക്കുമ്പോള്‍ മറുവശത്ത്എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാമെന്ന് കണ്ടുപിടിച്ച് ജീവിതങ്ങളെ ദുഷിപ്പിക്കുന്നുലോകത്തിന്റെ ഭാവി ഇനിയും പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്താന്‍ വെമ്പല്‍ കൊള്ളുകയാണ്സമത്വം സമം അസമത്വം എന്നൊരു രാസസമവാക്യം വന്‍കിട കമ്പനികള്‍വരെ ഉണ്ടാക്കി വച്ചിരിക്കുന്നുമൂല്യശോഷണം ആഗോള പ്രതിഭാസമായി മാറിധാര്‍മികത ധര്‍മമായി പോലും കൊടുക്കാന്‍ മടിക്കുന്ന കാലംഅശ്ലീലവും ആഭാസ വസ്ത്രധാരണവും അപഥ സഞ്ചാരവുമെല്ലാം ട്രെന്‍ഡ്ഫാഷന്‍ എന്നൊക്കെ പുതുതലമുറ ധരിച്ചു വച്ചിരിക്കുന്നു!
ഇവയോടെല്ലാമുള്ള പ്രതികരണമായി എന്റെ എളിയ ശ്രമമായ മലയാളംപ്ലസ്‌.കോം വെബ്‌സൈറ്റില്‍ ആദ്യ പുസ്തകമായ 'മനംനിറയെ സന്തോഷംഎന്ന സെല്‍ഫ്-ഹെല്‍പ് ഇ-ബുക്ക് ഇറങ്ങിഅത് തയ്യാറാക്കാന്‍ ആറുമാസം വേണ്ടിവന്നെങ്കില്‍ ഇന്നുവരെ അറുനൂറിലധികം ഡൌണ്‍ലോഡുകളും അതില്‍ അറുപതുപേര്‍ പോലും പണം തന്നതുമില്ലെന്ന രസകരമായ കണക്കും ഒളിച്ചിരിപ്പുണ്ട്. 'self-help is the best help' എന്ന പഴമൊഴിയില്‍ കഴമ്പുണ്ട്ഒരു വ്യക്തി അഭിമുഖീകരിക്കുന്ന പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും സെല്‍ഫ്-ഹെല്‍പ് പുസ്തകങ്ങള്‍ ഉത്തരം നല്‍കുന്നുണ്ട്അങ്ങനെമനുഷ്യനെ മെച്ചപ്പെടുത്താന്‍ ഇവയ്ക്കുള്ള കഴിവു കൊണ്ടായിരിക്കണം 'self-improvement' എന്ന പേരിലും ഈ പുസ്തക ശാഖ അറിയപ്പെടാന്‍ കാരണമായത്‌. 1859-ല്‍ സാമുവേല്‍ സ്മൈല്‍സ് എഴുതിയ പുസ്തകം ഇതിന്റെ തുടക്കമായി പരിഗണിക്കപ്പെടുന്നുണ്ട്. 'motivational-inspirational' ബുക്കുകള്‍ ഇതുപോലെ സ്വയം സഹായികള്‍ തന്നെ.
ഒരു മലയാളിമനസ്സിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പലതിനും ഉത്തരമേകുന്ന ഡിജിറ്റല്‍-ബുക്ക് പരമ്പരയാണ് ഞാന്‍ ലക്ഷ്യമിടുന്നത്ഈ ഭൂഗോളത്തിലെ ചില ഒറ്റപ്പെട്ട രാജ്യങ്ങളില്‍ അല്ലെങ്കില്‍ ആരും കൂട്ടില്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട് ഏകാന്ത ജീവിതം നയിക്കുന്ന മലയാളികള്‍ അനേകമാണ്അവരെയൊക്കെ മലയാളം സെല്‍ഫ് ഹെല്‍പ് ഇ-ബുക്കുകള്‍ മുഖേന ഏതെങ്കിലും വിധത്തില്‍ ആശ്വസിപ്പിക്കാന്‍ കഴിയുമെങ്കില്‍ ഇതൊരു മഹത്തായ കാര്യമായിരിക്കുമല്ലോ.
-----------------------------------------

3. 
നോവലുകള്‍
മലയാളം നോവല്‍ ഇ-ബുക്സ് ഓണ്‍ലൈന്‍ രീതിയില്‍ ഒരു പരമ്പരയായി ഇവിടെ വായിക്കാം. നോവലിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയട്ടെ. സാഹിത്യരചനകളില്‍ ഏറ്റവും മുന്തിയ സ്ഥാനം നോവലിനു തന്നെനോവലിസ്റ്റ് സാഹിത്യലോകത്തുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതായി കാണാംചെറുകഥ-കവിതയെഴുത്തുകാരൊക്കെ പിന്നിലാവുന്ന കാഴ്ച ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂഎഴുത്തിന്റെ വലിയൊരു ലോകം നോവലില്‍ പ്രതിഫലിക്കുന്നുണ്ട്സുദീര്‍ഘമായ ക്ഷമയോടെ അനേകം കഥാപാത്രങ്ങളെ മേയിച്ച് നിരവധി മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും നല്ലൊരു നോവലിനു വേണ്ടിവന്നേക്കാംഅവിടെ മനുഷ്യജീവിതങ്ങളുടെ വേറിട്ട ചിന്തകളും രസങ്ങളും അനുഭൂതികളും സംഭാഷണങ്ങളും വായനക്കാരനു മുന്നില്‍ ഒരു വെള്ളിത്തിരയിലെന്നപോലെ തെളിയുകയാണ്.
novus എന്ന ലത്തീന്‍പദത്തിന് പുതിയത് എന്നര്‍ത്ഥം. novella ഒരു ഇറ്റാലിയന്‍ പദമാണ്പുതിയ വസ്തുക്കള്‍ എന്നൊക്കെ അര്‍ഥംഈ രണ്ടുവാക്കുകളും ചേര്‍ന്ന് നോവല്‍ ഉണ്ടായി. 'നോവല്ല' 'നോവലെറ്റ്എന്നു മലയാളത്തില്‍ കണ്ടാല്‍ ചെറുനോവല്‍ എന്ന് കരുതുകയും ചെയ്യാംമലയാള നോവലുകളുടെ കാര്യമെടുത്താല്‍ആദ്യത്തെ നോവല്‍ 'കുന്ദലതഎഴുതിയത് അപ്പുനെടുങ്ങാടിയാണെങ്കിലും ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ ഒ.ചന്തുമേനോന്‍ രചിച്ച 'ഇന്ദുലേഖ' (1889) ആണെന്ന് കരുതപ്പെടുന്നുപിന്നീട്സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അതേപടി പകര്‍ത്തുന്ന കഥാതഥ സമ്പ്രദായം(റിയലിസംനോവലില്‍ വന്നുകൂടികൂടാതെപാരമ്പര്യ വിരുദ്ധമായ 'ആധുനികതരീതി 1960-ല്‍ തുടങ്ങിയെന്ന് പറയാംഇതിനിടയില്‍ 'ജനപ്രിയ'നോവലുകള്‍ക്ക് മുട്ടത്തു വര്‍ക്കി തുടക്കമിട്ടു. 'ഇക്കിളി'നോവലുകള്‍ എന്നു പഴിയൊക്കെ കേട്ടെങ്കിലും''പ്രസിദ്ധീകരണങ്ങളിലൂടെ സാധാരണക്കാരില്‍ വായനയുടെ മുന്നേറ്റം നടത്താന്‍ ഇത്തരം നോവലുകള്‍ക്ക് കഴിഞ്ഞുഏതാണ്ട്അതേ കാലത്തുതന്നെ 'ഉത്തരാധുനികതരീതിയിലുള്ള കഥനം രംഗത്തു വന്നു.
അതൊക്കെ നോവല്‍പരിണാമത്തിന്റെ ഭാഗമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുംപക്ഷേനോവലിസ്റ്റ് ഏതു രീതി അവലംബിച്ചാലും വായനക്കാരന് എളുപ്പം മനസ്സിലാകുന്ന വിധത്തിലായിരിക്കണം എന്നു മാത്രംചില എഴുത്തുകാര്‍തങ്ങളുടെ പദസമ്പത്തും കേമത്തരവും കാട്ടി വായനക്കാരെ വെള്ളം കുടിപ്പിക്കുംഉദാഹരണത്തിന്അനേകം ഫ്ളാഷ് ബാക്ക്ഇരട്ട ക്ലൈമാക്സ്‌കീറാമുട്ടിയായ പദങ്ങള്‍അന്യഭാഷകള്‍...എന്നിങ്ങനെ കുത്തിനിറച്ച് കസര്‍ത്തു കാട്ടുമ്പോള്‍ വായനയെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നവരെ സൃഷ്ടിച്ചേക്കാംഅതെന്തായാലും നോവല്‍സാഹിത്യത്തിനു ദോഷമേ ചെയ്യൂമലയാള ഭാഷയുടെ കാര്യമോവിദേശജോലി ഉന്നമിട്ടുകൊണ്ട് ഇന്നത്തെ വിദ്യാഭ്യാസരംഗം മുന്നോട്ട് നീങ്ങുമ്പോള്‍ മലയാളം മെലിഞ്ഞുവരികയല്ലേ?
മലയാളത്തിലെ മുന്‍നിര നോവലിസ്റ്റുകളെ ശ്രദ്ധിച്ചാല്‍ പൊതുവായ ചില കാര്യങ്ങള്‍ അവരുടെ എഴുത്തിനെ ശക്തിപ്പെടുത്തുന്നുണ്ട് എന്നു കരുതണംകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗംവിവിധ സാഹിത്യ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍പ്രമുഖ പുസ്തക-പത്ര-മാധ്യമങ്ങളിലെ ജോലി എന്നിങ്ങനെ നല്ല പിന്തുണ അവര്‍ക്ക് ലഭിക്കുന്നുനല്ലൊരു പത്രത്തില്‍ പുസ്തകം ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വില്‍പനയില്‍ ഏറ്റവും ചുരുങ്ങിയത് ആയിരങ്ങളുടെ കോപ്പി വര്‍ധന ഉറപ്പാകുംഅങ്ങനെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹിത്യസസഞ്ചാരികള്‍ ദീര്‍ഘദൂരയാത്രകള്‍ ചെയ്യാനാകുന്നതിനാല്‍ ഒട്ടേറെ ജീവിതാനുഭവങ്ങള്‍ അടുത്തറിയാന്‍ സാധിക്കുന്നുഅവ മുന്നോട്ടുള്ള എഴുത്തിന്റെ അസംസ്കൃത വസ്തുക്കളായി പരിണമിക്കുന്നു.
ഇന്ത്യയിലെ നദികളും ക്ഷേത്രങ്ങളും ആശ്രമങ്ങളും കാവുകളും മറ്റും അനേകം കഥകളും സത്യങ്ങളും സങ്കല്പങ്ങളും ആചാരങ്ങളും മിത്തുകളും നമ്മോടു പറയുന്നുണ്ട്എന്നാല്‍അതൊക്കെ വേണ്ടവിധത്തില്‍ ഒപ്പിയെടുക്കുന്ന എഴുത്തുകാരനാവട്ടെ നല്ല കൃതികള്‍ക്ക് ജന്മം കൊടുക്കുന്നുകേരളത്തിലെ ഭാരതപ്പുഴയും പെരിയാറും മറ്റുള്ള നദീതീരങ്ങളും അമ്പലങ്ങളും തറവാടുകളും ഇങ്ങനെ മികച്ച എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ട്ഇതിവൃത്തങ്ങള്‍ വെള്ളത്തിലൂടെ പൊങ്ങുതടി കണക്കെ ഒഴുകിവന്നപ്പോള്‍ കയറുകെട്ടി വലിച്ച് കരയ്ക്കടുപ്പിച്ചു കൊത്തി മിനുക്കി സുന്ദരങ്ങളായ സാഹിത്യ ശില്പങ്ങള്‍ മലയാളിക്ക് സമ്മാനിച്ചുവെയിലേറ്റ മണല്‍ത്തരികള്‍ക്കൊപ്പം അവരുടെ അക്ഷരങ്ങളും തിളങ്ങിഇതിനിടയില്‍രൂപ വാരിയെറിഞ്ഞു തിളക്കുന്ന പുസ്തക പ്രകാശനങ്ങളും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്പ്രസാധകരും എഴുത്തുകാരനും രാഷ്ട്രീയവും അവാര്‍ഡ്കമ്മിറ്റിയും ചേര്‍ന്ന് പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അര്‍ഹതയില്ലാത്ത പുസ്തകങ്ങളും സ്കൂള്‍-കോളജ് കുട്ടികളുടെ പാഠപുസ്തകമായി മാറിയേക്കാംനാല്പതു ശതമാനത്തോളം റോയല്‍റ്റി ലഭിക്കുന്ന പാഠപുസ്തകങ്ങളിലൂടെ എഴുത്തുകാരന്‍ ലക്ഷങ്ങള്‍ കൊയ്യുന്നു!
ഇനി എന്റെ എഴുത്തിന്റെ ചെറിയ ലോകത്തേക്കുറിച്ച് പറയാംഎന്റെ മൂന്നു നോവലുകള്‍ പത്ര-വാരിക-ഓണ്‍ലൈന്‍മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും സമ്മാനത്തിനുള്ള യോഗ്യതയൊന്നും അതിനില്ലായിരുന്നുപക്ഷേസമ്മാനം കിട്ടിയ നോവലുകള്‍ ഞാന്‍ വായിച്ചപ്പോള്‍ മനസ്സിലായത് കച്ചവട സാധ്യത മുന്നില്‍ കണ്ടുകൊണ്ട്‌ അശ്ലീല രംഗങ്ങളുടെ തീവ്രമായ വിവരണവും ആ കൃതികളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ്അതേക്കുറിച്ച് ഒരു നോവലിസ്റ്റ് പറഞ്ഞത്- "ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണമാണിത്യാതൊരു അതിശയോക്തിയും ഇതിലില്ലല്ലോയാഥാര്‍ഥ്യമെന്തിനു മറച്ചുപിടിക്കണം?"
അങ്ങനെയെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെനാം എന്തിനു വസ്ത്രം ധരിക്കണംഅതിനുള്ളില്‍ ഒരു നഗ്നശരീരം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ!സര്‍ക്കുലേഷന്‍ കൂട്ടാനായി വിവാദവും വാഗ്വാദവും 'വിവസ്ത്ര'മാകുമ്പോള്‍ എഴുത്തുകാരന്റെ കീശയും വീര്‍ത്തുവരുമെന്ന് സാരം.
ഹൈന്ദവസംസ്കാരം ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് സാഹിത്യലോകത്തെ മഹത്തരമാക്കുന്നതിനാല്‍ ഭൂരിഭാഗം മലയാളി എഴുത്തുകാരും ആ ശ്രേണിയില്‍ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.ദേവന്‍-ദേവി സങ്കല്പങ്ങളും അനേകം ആരാധനാമൂര്‍ത്തികള്‍ക്ഷേത്രകലകള്‍പുണ്യപുരാണകഥകള്‍ഇതിഹാസങ്ങള്‍വേദങ്ങള്‍ഉപനിഷത്തുകള്‍കാവുകള്‍അമ്പലക്കുളംവെളിച്ചപ്പാട്പൂജാരിആചാരങ്ങള്‍അനുഷ്ഠാനങ്ങള്‍...ഇങ്ങനെ എഴുതിയാല്‍ തീരാത്തത്ര വിഷയങ്ങള്‍ ഇവിടെയുണ്ട്അതേസമയംഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് വിഷയ ദാരിദ്ര്യം വരുന്നത് തീര്‍ത്തും സ്വാഭാവികം.
എന്റെ ഗ്രാമത്തിലാവട്ടെ ജലക്ഷാമം രൂക്ഷമായിരുന്നതുപോലെ കഥകളും വറ്റിവരണ്ടുകുട്ടിക്കാലത്ത് കളിക്കാനും കുളിക്കാനുമായി പോയിരുന്ന പുലിയളക്കുളത്തില്‍ മുങ്ങിത്തപ്പിയെങ്കിലും കഥകളൊന്നും കിട്ടിയില്ലകുറച്ചുമാറി മുതിരക്കാലാത്തോട്ടില്‍ മുട്ടറ്റംവെള്ളത്തില്‍ തോര്‍ത്തുവിരിച്ച് ഊപ്പപ്പരലുകളെ പിടിച്ചു ചെറിയ ചില്ലുകുപ്പികളിലാക്കി വീട്ടിലെത്തുമ്പോഴേക്കും അതിന്റെ 'കഥ'യും കഴിഞ്ഞിരിക്കും.ഇങ്ങനെയൊക്കെ പരിമിതികളുണ്ടെങ്കിലും ഞാന്‍ വായിച്ചിട്ടുള്ള അനേകം പുസ്തകങ്ങളിലെ ആശയങ്ങളുടെ സമന്വയവും സങ്കലനവും മനസ്സില്‍ ഊറിയടിയുന്നതു കൂടാതെ പലയിടത്തുനിന്നും കണ്ടതും കേട്ടതുമൊക്കെ എന്റെ ചെറിയ ഭാവനയ്ക്ക് ഉണര്‍വേകുന്നു.
സാഹിത്യരചനയെക്കാള്‍ എനിക്കിഷ്ടം മനുഷ്യനെ മെച്ചപ്പെടുത്തുന്ന എഴുത്തായതിനാല്‍ നോവലുകളില്‍ എളുപ്പം മനസ്സിലാവുന്ന രീതിയില്‍ നന്മയുടെ അംശവും ഉള്‍ക്കൊള്ളിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്ഞാന്‍ പണം മുടക്കി വാങ്ങിയ ചില നോവലുകള്‍ പകുതിപോലും വായിക്കാതെ മടക്കിയ അസംതൃപ്തി ഇവിടെയും ആര്‍ക്കും തോന്നാതിരിക്കാന്‍ മുന്‍കൂര്‍ പണമെന്ന'ഷോപ്പിംഗ്‌ കാര്‍ട്ട്ഈ വെബ്‌സൈറ്റില്‍ ഒഴിവാക്കിയിരിക്കുന്നുപതയും പതക്കവും ആഗ്രഹിക്കാത്ത എഴുത്തായതിനാല്‍ അത്തരം കൃത്രിമ ചട്ടക്കൂടുകള്‍ എഴുത്തിനെ ബാധിക്കുന്നുമില്ലഎന്നാല്‍മുഴുവന്‍സമയ എഴുത്തുകാരനല്ലാത്തത് കൃതികളെ ഞെരുക്കി ചെറുതാക്കുന്നുണ്ട്പോരായ്മകള്‍ ക്ഷമിക്കുന്ന വായനക്കാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു....

മലയാളം നോവല്‍ ഇ-ബുക്ക്-23-മരപ്പച്ച' ഓണ്‍ലൈന്‍ ഡിജിറ്റല്‍ രൂപത്തില്‍ വായന തുടങ്ങൂ...
----------------------------------------------------
  
4. 
മഹത് വചനങ്ങള്‍
മഹാന്മാരുടെ ജീവിത ദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്ന അവരുടെ വാക്കുകള്‍ എന്നെന്നും ഈ ലോകത്തെ പ്രചോദിപ്പിക്കുന്നുഒരേ വിഷയത്തോടുതന്നെ വ്യത്യസ്തമായ സമീപനങ്ങള്‍ മഹാത്മാക്കളില്‍നിന്ന് ഉണ്ടായിട്ടുണ്ട്വിവിധ കാലദേശങ്ങളും സംസ്കാരവുമെല്ലാം അതിനെ സ്വാധീനിച്ചിരിക്കുന്നുമഹാന്‍-മഹതികളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അവരുടെ മഹദ്വചനം തന്നെയല്ലേ?
ഇത്തരത്തില്‍ഓരോ വിഷയത്തിലുമുള്ള മഹത്തായ നിര്‍വചനം മനുഷ്യനെ നന്നായി ചിന്തിക്കാന്‍ പഠിപ്പിച്ചുചരിത്രം തങ്കലിപികളില്‍ അവ എഴുതിച്ചേര്‍ത്ത് അവരോടു കൂറുകാട്ടിഇപ്പോള്‍ നമുക്കു ലഭ്യമായ നല്ല പുസ്തകങ്ങളുടെ ഓരോ അദ്ധ്യായത്തിനും ചുവടെ മഹല്‍ വചനങ്ങള്‍ എഴുത്തുകാര്‍ ചേര്‍ക്കാറുണ്ട്മേല്‍പറഞ്ഞവ അടിവരയിട്ട് ഉറപ്പിക്കാന്‍ എന്നപോലെമനുഷ്യരാശിക്ക് എന്നെന്നും പ്രകാശം ചൊരിയാന്‍ ഇതിനാകുമെന്ന് ഉറപ്പ്.
സാധാരണയായി ഹോസ്റ്റല്‍/ലോഡ്ജ് അല്ലെങ്കില്‍ കുട്ടികള്‍ താമസിക്കുന്ന മുറികളുടെ ഭിത്തിയെ അലങ്കരിക്കുന്നത് എന്താവുമെന്ന് നമുക്കറിയാംഎന്നാല്‍മഹാന്‍-മഹതികളുടെ ചിത്രങ്ങളും വചനങ്ങളുംപതിഞ്ഞ ചുവരിനുള്ളില്‍ താമസിച്ചവരെ ജീവിതവിജയം അനുഗ്രഹിക്കുന്നതായി കണ്ടിട്ടുണ്ട്എന്തായാലുംഇങ്ങനെ നല്ല കാഴ്ച നമ്മുടെ ദൃഷ്ടിയില്‍ പതിയുന്നത് ഗുണമേ ചെയ്യൂകുട്ടിക്കാലം മുതല്‍ക്കേബുക്കുകളില്‍ നല്ല കാര്യങ്ങള്‍ കുറിച്ചിടുന്നവര്‍ക്ക് മഹദ്വചനങ്ങളുടെ ശേഖരവുമുണ്ടാകുംലോകചരിത്രം ഒന്നുപരിശോധിക്കുകയാണെങ്കില്‍ ഇതൊക്കെ പിന്തുടര്‍ന്ന് നാനാതരത്തിലുള്ള മതങ്ങളും ശൈലികളും ഉണ്ടായതായി കാണാംബുദ്ധമതംക്രിസ്തുമതംജൈനമതംശൈവര്‍വൈഷ്ണവര്‍സൂഫിസംഗാന്ധിസംമാര്‍ക്സിസംകണ്‍ഫ്യൂഷനിസംലെനിനിസം....ഇങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു.
വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ചെറിയ ഇ-ബുക്കുകള്‍ ഇവിടെ ലഭ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുഅവിയല്‍ പരുവത്തില്‍ അനേകം വിഷയങ്ങള്‍ ഒരുമിച്ചു നല്‍കിയാല്‍ കുട്ടികളും മറ്റും വേണ്ടത്ര ശ്രദ്ധിക്കാനിടയില്ല.  വലിയ തൊഴില്‍ശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍വശത്ത് മഹദ്വചനങ്ങള്‍ കാണപ്പെടുന്നതുപോലെ നിങ്ങളുടെ മുറിയിലോമേശപ്പുറത്തോ ഒരെണ്ണം സദ്‌ചിന്തകള്‍ക്ക് ഉദ്ദീപനമേകട്ടെഏവര്‍ക്കുംമികച്ച ജീവിതശൈലികളും ആദര്‍ശങ്ങളും ധാര്‍മിക മൂല്യങ്ങളും പുലര്‍ത്താന്‍ ഈ സമാഹാരംഅല്പമെങ്കിലും സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
----------------------------------------------------------

5. അറബിക്കഥകള്‍
കഥകളുടെ ലോകത്തെ ഒരു വിസ്മയമാകുന്നു 'ആയിരത്തൊന്ന് രാവുകള്‍'. അറബിക്കഥകള്‍, അറേബ്യന്‍കഥകള്‍  എന്ന പേരിലും ഇവ പ്രശസ്തമാണ്അറബിഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി ഇപ്പോള്‍ അനേകം ലോകഭാഷകളില്‍ ലഭ്യമാണ്ഇതില്‍ ഒട്ടേറെ അറബ്-പേര്‍ഷ്യന്‍ നാടോടിക്കഥകളും ഉള്‍പ്പെടുന്നുണ്ട്അനേകം സാഹിത്യകാരന്മാരും വിവര്‍ത്തകരും ഈ കഥകളുടെ സമാഹരണത്തില്‍ വിവിധ തരത്തില്‍ പങ്കാളികളായിഇറാഖില്‍ 9-10 നൂറ്റാണ്ടുകള്‍ക്കിടയില്‍ കിട്ടിയ അറബിക്കഥകള്‍ ഇത്തരത്തില്‍ ലഭ്യമായ ഏറ്റവും പഴക്കമേറിയ കൃതിയാണ്. 'അലാവുദ്ദീനും അത്ഭുത വിളക്കും', 'ആലിബാബയും 41 കള്ളന്മാരും', 'സിന്‍ബാദ് കഥകള്‍എന്നിങ്ങനെ ഒട്ടേറെ കഥകള്‍ ഏവരെയും രസിപ്പിക്കുമെന്നു തീര്‍ച്ചയാണ്.
ഞാന്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ഏതോ പ്രസാധകര്‍ മലയാളത്തില്‍ സമ്പൂര്‍ണ കൃതിയായി 'ആയിരത്തൊന്ന് രാവുകള്‍പല വാല്യങ്ങളായി പുറത്തിറങ്ങിയപ്പോള്‍ പുസ്തകം പോലെ വിലയും കനത്തതായിരുന്നുവെന്ന് ഓര്‍മിക്കുന്നുണ്ട്പൂമ്പാറ്റയും ബാലരമയും കുറച്ചു 'മൊട്ടായി'കളും വാങ്ങി നുണയുന്ന എനിക്കത് അപ്രാപ്യവുമായിരുന്നുഎന്നാല്‍എന്റെ കൂട്ടുകാരന്റെ ബന്ധുവായ കവി-ഉണ്ണികൃഷ്ണന്‍കാഞ്ഞിരത്താനത്തിന്റെ കൈവശമുണ്ടായിരുന്ന ഈ അറബിക്കഥകള്‍ അവനു വായിക്കാന്‍ കൊടുത്തപ്പോള്‍ എനിക്കും മുഴുവന്‍ വായിക്കാനായെന്നു നന്ദിയോടെ സ്മരിക്കട്ടെവായനയിലൂടെ ഭാവനയുടെ ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന ഒരു പ്രത്യേക അനുഭവമായിരുന്നു അത്.
ഇതിന്റെ ഇതിവൃത്തത്തിലേക്ക് ഒന്നു കണ്ണോടിക്കാം.
ഷഹരിയാര്‍ എന്നൊരു സുല്‍ത്താന്‍ തന്നെ ചതിച്ച രാജ്ഞിയെ വധിച്ചതുകൂടാതെ അന്നാട്ടിലെ ഓരോ കന്യകയെയും വിവാഹം ചെയ്ത ശേഷം ആദ്യരാത്രിയുടെ അന്ത്യയാമത്തില്‍ കൊന്നൊടുക്കി കോപം തീര്‍ത്തുകൊണ്ടിരുന്നുഒടുവില്‍മന്ത്രിയുടെ മകളായ ഷഹര്‍സാദയുടെ ഊഴവും വന്നുചേര്‍ന്നുസുല്‍ത്താനുമായുള്ള ആദ്യരാവില്‍അവള്‍ ബുദ്ധിപരമായി കഥ പറയുവാന്‍ തുടങ്ങിപൂര്‍ണമാകാത്ത തരത്തില്‍ ഓരോ കഥയും രാത്രിയില്‍ സുല്‍ത്താനോട് പറഞ്ഞ് അദ്ദേഹത്തിന്റെ കഥ കേള്‍ക്കാനുള്ള ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടിരുന്നുഅങ്ങനെ ആ അറബിക്കഥകള്‍ ആയിരത്തൊന്നു രാവുകള്‍ തുടര്‍ച്ചയായി നീണ്ടുപോയിഒടുവില്‍അദ്ദേഹത്തിന്റെ മനസ്സും അവളിലേക്ക്‌ രൂപാന്തരപ്പെട്ടതിനാല്‍ മറ്റുള്ള കന്യകകള്‍ രക്ഷപെടുകയും ചെയ്തുഅവള്‍ പറഞ്ഞ കഥകള്‍ ഈ മഹത്തായ കൃതിയുടെ പിറവിക്കു കാരണമായി.

ഈ പരമ്പരയിലെ ഒന്നാമത്തെ മലയാളം ഇ-ബുക്ക്- 'ആയിരത്തൊന്ന്-രാവുകള്‍-അറബിക്കഥകള്‍-1' വെബ്സൈറ്റ്  ലേബലില്‍ ക്ലിക് ചെയ്തു ഡിജിറ്റല്‍ ഓണ്‍ലൈന്‍ വായനയിലേക്ക്...
------------------------------------------------------

6.  
മഹത് കഥകള്‍
സ്വജീവിതം കൊണ്ട് മഹത്തരമായ കാര്യങ്ങള്‍ ചെയ്തവരെ നാം മഹാന്മാരായി പരിഗണിക്കുന്നുഅത്തരം ജീവിതത്തില്‍നിന്നും ഊറ്റംകൊണ്ട് പിന്നെയും ഒട്ടേറെ മഹാന്മാരും ഈ ഭൂമിയില്‍ പിറന്നുഒരായുസ്സ് മുഴുവനും ജയപരാജയങ്ങളെ അസാമാന്യ ധൈര്യത്തോടെയും സമചിത്തതയോടെയും നേരിട്ട അവരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയെ ജീവിതവിജയം അല്ലെങ്കില്‍ ജന്മസാഫല്യം എന്നൊക്കെ നമുക്ക് നിര്‍വചിക്കാം.
പല മഹാപ്രതിഭകളും കാലത്തിന്റെ ഒഴുക്കിനൊത്തു നീന്തിയവരല്ലവേറിട്ട ചിന്തകളും പ്രവൃത്തികളും മുഖേന സമൂഹത്തിന്റെ പരമ്പരാഗത സമ്പ്രദായങ്ങളെ എതിരിട്ട് ഒറ്റയാള്‍പോരാട്ടം നടത്തി ഏകാന്തജീവിതം നയിച്ചവരുണ്ട്‌മറ്റു ചിലരെ സ്വന്തം കുടുംബംപോലും വിട്ടുപോയിട്ടുണ്ട്അതായത്ഇന്ന് ലോകം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കു പിന്നില്‍ ഇത്തരത്തിലുള്ള ഒട്ടേറെ ത്യാഗങ്ങളും ബലിയര്‍പ്പണങ്ങളും നെടുംതൂണുകള്‍ കണക്കെ നിന്ന് നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ അവ മഹത്തായ കഥകളായി മാറിഅനശ്വരമായ മാനുഷിക പ്രചോദനങ്ങള്‍ക്കുള്ള ഊര്‍ജദായിനികളായി ഇന്നും അവ നിലകൊള്ളുന്നു.
മാനവചരിത്രം അസംഖ്യം മഹത്-വ്യക്തികളോട് അനീതി കാട്ടിയിട്ടുണ്ട്അതായത്അപ്രശസ്തര്‍ മഹത്തായവ നല്‍കിയിട്ടും പ്രശസ്തിയുടെ വര്‍ണപ്പകിട്ടൊന്നുമില്ലാത്തതിനാല്‍ ചരിത്രം അവര്‍ക്കെതിരെ തിരിഞ്ഞുനടന്നുരാഷ്ട്രീയംസമ്പത്ത്തൊലിനിറംജാതി-മതങ്ങള്‍ എന്നിങ്ങനെ എന്തിന്റെ പേരിലായാലും അപ്രഖ്യാപിത വിവേചനം ഈ ഭൂഗോളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്അട്ടിമറികളിലൂടെ കപട 'മഹത്വംനേടിയവരും ഈ രംഗത്തുണ്ടെന്ന് കാണാം.
ഇനി മലയാളികളെ നോക്കിയാലോജോലിക്കു വേണ്ടിയുള്ള മലയാളികളുടെ പലായനം പല രാജ്യങ്ങളിലും അവരെ എത്തിച്ചുചിലയിടങ്ങളില്‍ അവര്‍ അടിമകളെ പോലെ പണിയെടുത്തുസമ്പന്ന രാജ്യങ്ങളില്‍ മെച്ചപ്പെട്ട അന്തരീക്ഷമായതിനാല്‍ വിവിധ മഹത്തര പദ്ധതികളിലും ചുക്കാന്‍ പിടിച്ചെങ്കിലും വെള്ളക്കാര്‍ അതിന്റെ മുന്നില്‍ കയറിനിന്നു വിജയക്കൊടി നാട്ടി.
പതിവു പട്ടികകളില്‍ പെടാത്തവേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില മലയാളി മഹാത്മാക്കളെയും നിങ്ങളുടെ മുന്നിലേക്ക് ഈ പരമ്പരയിലൂടെ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്;ഇടയ്ക്ക് അവരെയും അറിയുന്നത് നല്ലതായിരിക്കും.
അര്‍പ്പണ മനോഭാവത്തിലൂടെ സാധാരണക്കാര്‍ക്കും തങ്ങളുടെ ചെറിയ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ കഴിയട്ടെനന്നായി ചെയ്യുന്ന ഓരോ കര്‍മവും മഹത്വപൂരിതമായിരിക്കുംഒരു പക്ഷേപ്രശസ്തി ഇല്ലെങ്കിലും...
മഹാന്മാരുടെയും മഹതികളുടെയും കഥകള്‍ ഇവിടെ ഒരു പരമ്പരയായി കൊടുത്തിരിക്കുനത് ഓണ്‍ലൈന്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. വെബ്സൈറ്റ് ലേബല്‍ ക്ലിക്ക് ചെയ്തു മലയാളം ഇ-ബുക്ക്‌ 'മഹല്‍കഥകള്‍രാജേന്ദ്രപ്രസാദ്‌' വായിച്ചുതുടങ്ങൂ...
----------------------------------------------------

7.  അക്ബര്‍ ബീര്‍ബല്‍ കഥകള്‍
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നാടോടിക്കഥകളാണ‌ു ബീര്‍ബല്‍കഥകള്‍വായിച്ച കഥകള്‍പോലും എവിടെ കണ്ടാലും പിന്നെയും വായിക്കാന്‍ ഇഷ്ടപ്പെടുന്ന കഥാസാരം ഇവയെ കൂടുതല്‍ ജനപ്രിയമാക്കുന്നുണ്ട്
അല്പം ചരിത്രം...
ബീര്‍ബലിന്റെ യഥാര്‍ത്ഥ നാമം മഹേഷ്‌ദാസ് ഭട്ട് എന്നായിരുന്നുഉത്തര്‍പ്രദേശിലെ യമുനാതീരത്തുള്ള കല്പി എന്ന സ്ഥലത്ത് 1528-ല്‍ അദ്ദേഹം ജനിച്ചുമഹേഷിനു മുപ്പതു വയസ്സുള്ളപ്പോള്‍മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ സേവകനായി നിയമിക്കപ്പെട്ടുമറ്റൊരു മുപ്പതുവര്‍ഷംചക്രവര്‍ത്തിയുടെ സന്തതസഹചാരിയായി മാറിയബുദ്ധിയും യുക്തിയും നര്‍മവും ഒത്തിണങ്ങിയഈ പ്രതിഭയെ 'ബീര്‍ബല്‍എന്നു വിളിച്ചതും അക്ബര്‍തന്നെബീര്‍ബല്‍ എന്നാല്‍ മഹാന്‍ എന്നര്‍ത്ഥംഅദ്ദേഹം ചെറുകവിതകള്‍ എഴുതിയതുകൂടാതെ നല്ലൊരു ഗായകന്‍മന്ത്രി, പട്ടാളത്തിലെ അധികാരി, രാജാവിന്‍റെ ഉപദേശി വിവിധ ജോലികളില്‍ അദ്ദേഹം തിളങ്ങി. 1586-ല്‍സ്വാത് താഴ്‌വരയില്‍ അഫ്ഗാന്‍ ഗോത്രവര്‍ഗ്ഗക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ബീര്‍ബല്‍ കൊല്ലപ്പെട്ടുമൃതശരീരം കണ്ടുകിട്ടിയതുമില്ലചക്രവര്‍ത്തിയെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍പഠനകാലത്ത്ബാലരമപൂമ്പാറ്റവാരികകള്‍ചിത്രകഥകള്‍... എന്നിവയിലൂടെ പലപ്പോഴായി ഇതൊക്കെ വായിച്ചുണ്ടെങ്കിലും മനസ്സില്‍ തട്ടിനില്‍ക്കുന്നത് മറ്റൊരു ചിത്രമാണ‌്മുത്തശ്ശിക്കഥപോലെ കണക്കുസാറില്‍നിന്നും കേട്ടത്അദ്ദേഹത്തിന്റെ വിശാലമായ നെറ്റിത്തടവും ശുഭ്രവസ്ത്രവും മാതൃകാധ്യാപനവും ഒരുപോലെ വെളുത്തു തിളങ്ങിയപ്പോള്‍ബീര്‍ബല്‍കഥകള്‍ക്കും ശാന്തഗാംഭീര്യം കൈവന്നുഅതുപോലെതന്നെ ഒരുദിവസം ഒരു കഥ മാത്രം ഇവിടെ ഞാനും പറഞ്ഞുപോകുന്നുകാരണംകൊച്ചുകുട്ടികള്‍ക്കുപോലും പഠിക്കാന്‍ സമയം തികയാത്ത കാലമാണിത്!
രസകരങ്ങളായ ബീര്‍ബല്‍കഥകളിലേക്ക്....
-------------------------------------------------

8ഈസോപ് കഥകള്‍
കുട്ടികളുടെ എക്കാലത്തേയും പ്രിയങ്കരമായ കഥകള്‍ ഉള്‍പ്പെടുന്ന വിശ്വവിഖ്യാത കൃതിയായി ഈസോപ് കഥകള്‍ അറിയപ്പെടുന്നുഏകദേശംബി.സി.620-560 കാലത്ത് ഗ്രീസില്‍ ജീവിച്ചിരുന്ന ഒരു കൂനനും ഊമയും മുടന്തനും വിരൂപനുമായ അടിമയായിരുന്നു ഈസോപ്അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്അമ്മ ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നുഅമ്മയുടെ മരണശേഷം അവനെ വളര്‍ത്തിയ വൃദ്ധനും നല്ല കഥകള്‍ പറഞ്ഞുകൊടുത്ത് അവന്റെ ചിന്തയുടെ ലോകം വലുതാക്കിവൃദ്ധന്റെ മരണശേഷംഒരു ധനികന്റെ അടിമയായിത്തീര്‍ന്നുഒരിക്കല്‍ഒരു സ്വപ്നത്തില്‍ തന്റെ സംസാരശേഷി വീണ്ടുകിട്ടി.
പിന്നീട്ആ നാവില്‍നിന്നും അനേകം കഥകളുടെ കെട്ടഴിഞ്ഞ് ബുദ്ധിമാനെന്നു പേരെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ യജമാനന്‍ ആ അടിമയെ സ്വത(ന്തനാക്കിക്രമേണ ആചാര്യനും കൊട്ടാരത്തിലെ ഉപദേശകനുമായി ഈസോപ് മാറിരാജ്യത്തിലെ സമാധാന നടപടികള്‍ക്കിടയില്‍ ശത്രുരാജ്യത്തിലെ ജനങ്ങള്‍ മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തെ പിടികൂടി ഒരു മലയുടെ മുകളില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നുവെന്ന് പറയപ്പെടുന്നു.
എല്ലാക്കാര്യങ്ങളിലും കാണുന്നപോലെകാലദേശ പരിണാമം ഈസോപ് കഥകള്‍ക്കും വന്നിട്ടുണ്ട്പക്ഷേനൂറിലേറെ കൊച്ചുകഥകള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ അത്ര ചെറുതല്ല!
ഇതിലെ കഥകള്‍ പല അവസരങ്ങളിലായി നാം ഇതിനോടകംതന്നെ പാഠപുസ്തകങ്ങളില്നിന്നും ചിത്രകഥകളിലൂടെയും മറ്റും വായിച്ചുണ്ടാകാം.കോടാലി നഷ്ടപ്പെട്ട മരംവെട്ടുകാരനും 'പുലിവരുന്നേ...' എന്നു കള്ളം പറഞ്ഞു നാട്ടുകാരെ പറ്റിച്ചിരുന്ന കുട്ടിയുമൊക്കെ പ്രശസ്തങ്ങളായ ഈസോപ് കഥകളില്‍ ചിലതു മാത്രം.
ജാതക കഥകള്ക്കും പഞ്ചത(ന്തകഥകള്‍ക്കും ഈസോപ് കഥകളുമായി അടുത്ത ബന്ധം ഉള്ളവയാണെന്ന് കാണാംഗ്രീക്ക് ചിന്തകരായ ഹെറോഡോട്ടസ്പ്ലേറ്റോസോക്രട്ടീസ് എന്നിവരൊക്കെ ഈസോപ് കഥകളേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന രീതിയില്‍ഒരു കഥ നല്‍കുന്ന ഒരാശയം മനസ്സിലാക്കി മുന്നോട്ട് പോകുക.
---------------------------------------------------

9. ജാതകകഥകള്‍ 
ജാതക കഥകളുടെ പിറവി ബി.സിമൂന്നാം നൂറ്റാണ്ടിനും എ.ഡിഅഞ്ചാം നൂറ്റാണ്ടിനും ഇടയിലാണെന്നു കരുതപ്പെടുന്നുപാലിഭാഷയില്‍ ആയിരുന്നു അധികവും രചിക്കപ്പെട്ടത്ജാതക കഥകള്‍ എന്ന പേരു കിട്ടിയത് ശ്രീബുദ്ധന്‍റെ  പൂര്‍വജന്മകഥകള്‍ എന്ന അര്‍ത്ഥത്തിലാണ‌്ജാതകം എന്ന വാക്കിനു ജന്മം എന്നര്‍ത്ഥംഅല്ലാതെ ഇതിനു ജ്യോതിഷവുമായി ബന്ധമൊന്നുമില്ലഎന്നാല്‍പഞ്ചത(ന്തംകഥാസരിത്‌സാഗരംമഹാഭാരതംരാമായണംജൈനസാഹിത്യംനാടോടിക്കഥകള്‍ഈസോപ് കഥകള്‍പാശ്ചാത്യകഥകള്‍ തുടങ്ങിയവയുമായി ജാതക കഥകള്‍ക്ക് ബന്ധമുണ്ടുതാനും.
ശ്രീബുദ്ധന്‍റെ മുജ്ജന്മ കഥകളിലൂടെ ധര്‍മതത്വങ്ങളുടെ സാമാന്യവല്ക്കരണം ഈ കഥകളില്‍ ദര്‍ശിക്കാവുന്നതാണ‌്ബോധിസത്വന്‍ എന്ന കഥാപാത്രം ശ്രീബുദ്ധന്‍റെ പൂര്‍വജന്മങ്ങളിലെ നാമംഅഞ്ഞൂറ്റി നാല്പത്തിയാറു പൂര്‍വജന്മങ്ങള്‍ ബുദ്ധന്‍ പിന്നിട്ടുവെന്നു വിശ്വസിക്കപ്പെടുന്നുകര്‍മഫലം അടിസ്ഥാനമാക്കി മനുഷ്യനായും മൃഗങ്ങളായും ഓരോ ജന്മ കഥകളിലും ബോധിസത്വന്‍ അവതരിക്കുന്നുണ്ട്അതിനുശേഷമാണു കപിലവസ്തുവില്‍ സിദ്ധാര്‍ഥ രാജകുമാരനായി ജനിക്കുന്നതും ശ്രീബുദ്ധനാകുന്നതുംഇങ്ങനെശ്രീബുദ്ധന്‍ തന്‍റെ ശിഷ്യര്‍ക്കു പറഞ്ഞുകൊടുത്ത സാരോപദേശ കഥകളുടെ സമാഹാരമാകുന്നു ജാതക കഥകള്‍ഇന്ത്യയില്‍ അനേകം കൃതികള്‍ക്ക് പ്രചോദനമായ ഒരു ശ്രേഷ്ഠകൃതിയെന്ന് ഇതിനെ കരുതാംമാത്രമല്ലബുദ്ധമതത്തിന്‍റെ ഒരു വിശുദ്ധ ഗ്രന്ഥമായി ജാതക കഥകള്‍ ഉള്‍പ്പെടുന്നുമുണ്ട്.

നൂറിലേറെ കഥകള്‍ ഇതിലുണ്ടെങ്കിലും തെരഞ്ഞെടുത്ത കഥകള്‍ ഓരോന്നായി ഇവിടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വായനയിലൂടെ ലഭ്യമാകുന്നു.
---------------------------------------------------------


10. 
പഞ്ചത(ന്തം കഥകള്‍
പഞ്ചത(ന്തം കഥകള്‍ രചിക്കപ്പെട്ടത് എ.ഡിമൂന്നാം നൂറ്റാണ്ടില്‍ ആണെന്നു കരുതപ്പെടുന്നു.മൂലകൃതി സംസ്കൃതത്തിലും പിന്നീട്.ഡി. 570-ല്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ‌്തുഇപ്പോള്‍ ലോകമെമ്പാടും അനേകം ഭാഷകളില്‍ ഇതു ലഭ്യമാണ‌്ധര്മതത്വങ്ങളും നീതിസാരങ്ങളും ഉള്‍ക്കൊള്ളുന്ന കഥകള്‍ ഈ കൃതിയുടെ മുഖമുദ്രയാകുന്നു.
ഒരിക്കല്‍മഹിളാരോപ്യം എന്ന പട്ടണത്തില്‍ അമരശക്തി എന്നൊരു രാജാവുണ്ടായിരുന്നുഅദ്ദേഹത്തിനു മൂന്നു പുത്രന്മാര്‍വസുശക്തിഉഗ്രശക്തിഅനേകശക്തിഅവര്‍ മൂന്നുപേരും കുബുദ്ധികളായി വളരുന്നതു കണ്ട രാജാവു സഭ വിളിച്ചുകൂട്ടി ഇതിനൊരു പരിഹാരം എന്തെന്ന് ചര്‍ച്ച ചെയ‌്തുഅപ്പോള്‍സുമതി എന്ന മ(ന്ത‌ി ഒരു നിര്‍ദേശം മുന്നോട്ടുവച്ചു-
"വിഷ്ണുശര്‍മ എന്നൊരു ബ്രാഹ്മണ പണ്ഡിതന്‍റെ  പക്കല്‍ പഠനത്തിനു വിടുക"
അങ്ങനെഅവരെ അങ്ങോട്ടയച്ചുഅദ്ദേഹം ആറുമാസംകൊണ്ട് രാജാവിന്റെ പുത്രന്മാരെ ധര്‍മവും നീതിയും കഥകളിലൂടെ പഠിപ്പിച്ചുഈ കഥകള്‍ പഞ്ചത(ന്ത‌ം കഥകള്‍ എന്നറിയപ്പെടുന്നു.പഞ്ചത(ന്തമെന്നാല്‍ അഞ്ചുത(ന്ത‌ം.
1.മിത്രഭേദംമിത്രങ്ങളെ ഭിന്നിച്ചു കാര്യം നേടുന്ന കഥകള്‍ മുന്നറിവിനായി കൊടുത്തിരിക്കുന്നു.
2.മിത്രലാഭംശരിയായി പരിശോധിച്ച് മിത്രങ്ങളാക്കിയില്ലെങ്കില്‍ വരുന്ന വിപത്തുകളെ സൂചിപ്പിക്കുന്നു.
3. കാകോലൂകീയംപ്രകൃതിയാലുള്ള ശത്രുക്കള്‍ മിത്രങ്ങളായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിക്കുന്നു.
4.ലബ‌്‌ധപ്രണാശംകയ്യിലുള്ള വസ്തുക്കളെ ആരെങ്കിലും പറഞ്ഞതുകേട്ട്‌ കളയാതിരിക്കുക.
5.അപരീക്ഷിതകാരിതംആലോചിക്കാതെ അഭിപ്രായം പറയരുത്.


ഇങ്ങനെ അഞ്ചുതരത്തിലുള്ള മൂല്യങ്ങള്‍ പേറുന്ന കഥകള്‍ പഞ്ചത(ന്ത‌ം കഥകള്‍ പ്രദാനം ചെയ്യുന്നുകശ്മീരിലുള്ള ത(ന്താഖ്യായിക എന്ന രൂപവും കഥാസരിത്‌‌സാഗരം എന്ന രൂപത്തിലും പഞ്ചത(ന്തകഥകള്‍ പ്രചാരത്തിലുണ്ട്കാലക്രമേണ രൂപഭേദങ്ങള്‍ വന്നുവെന്നു പറയുന്നതാവും കൂടുതല്‍ ശരിതെരഞ്ഞെടുത്ത ഓരോ കഥയും ചെറിയ മലയാളം ഡിജിറ്റല്‍  ഓണ്‍ലൈന്‍ രൂപത്തില്‍ വായിക്കൂ...ആദ്യത്തേത് 'ഇ-ബുക്ക്-9-പഞ്ചതന്ത്രം-കഥകള്‍-വിഡ്ഢികള്‍' വെബ്സൈറ്റ് ലേബലില്‍ ക്ലിക്ക് ചെയ്യൂ...
-------------------------------------------------

11.
ആക്ഷേപഹാസ്യ കഥകള്‍ 
പ്രശസ്തരായ ചില എഴുത്തുകാര്‍ തൂലിക പടവാളാക്കി വലിയ വിപ്ലവങ്ങള്‍വരെ സൃഷ്ടിച്ചിരിക്കുന്നുഅവര്‍ ഊരും പേരും നാളുമൊക്കെ വിളമ്പി കഥകള്‍ക്ക് വീര്യം കൂട്ടി പടവാള്‍കൊണ്ട് തലങ്ങും വിലങ്ങും വീശിയപ്പോള്‍ എവിടെയൊക്കയോ രക്തക്കറ പുരണ്ടുതീ തുപ്പിയ തൂലികകള്‍ മൂലം പലര്‍ക്കും പൊള്ളലേറ്റ ചരിത്രവുമുണ്ട്ചിലര്‍ പ്രശസ്തി നേടാന്‍ വെറുതെ വിവാദങ്ങള്‍ മെനഞ്ഞെടുത്ത് മനസ്സുകളെ മുറിവേല്‍പ്പിച്ചു.
ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സംഭവത്തെ വലിച്ചിഴച്ചു കൊണ്ടുവരുമ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍ വേറെയാണെങ്കിലോആ രീതിയില്‍പത്രങ്ങളിലും മാഗസിനുകളിലും ചാനലുകളിലും സോഷ്യല്‍മീഡിയയിലും പടച്ചുവിടുന്ന'സെന്‍സേഷണല്‍ ന്യൂസ്‌ജനകോടികള്‍ ശ്രവിച്ചശേഷം 'തിരുത്ത്പിന്നീടു കൊടുക്കുമെങ്കിലും അതിനു മുന്‍പുതന്നെ നഷ്ടങ്ങള്‍ പലതും സംഭവിച്ചിരിക്കുംഅങ്ങനെ എത്രയധികം കുടുംബ ബന്ധങ്ങള്‍ കണ്ണീരില്‍ മുങ്ങി മരിച്ചിരിക്കുന്നു!
ഞാന്‍ എന്റെ ഇലക്ട്രോണിക് തൂലികയെ പടവാളാക്കാന്‍ ഉദ്ദേശിക്കുന്നില്ലനാവുപോലെതന്നെ ഇരുതലമൂര്‍ച്ചയുള്ള വാളാകുന്നു തൂലികയുംസൂക്ഷിച്ചില്ലെങ്കില്‍ അത് കൈകാര്യം ചെയ്യുന്നവനും മുറിവുപറ്റാം.അതുപോലെപൊള്ളലേറ്റ മനസ്സില്‍ കോഴിനെയ്യ് പുരട്ടുന്നതിലും ഭേദം പൊള്ളിക്കാതെ നോക്കുന്നതല്ലേമന:പൂര്‍വമായി ആരെയെങ്കിലും മുറിവേല്‍പ്പിക്കുക എന്നത് എന്റെ ശീലമല്ലമാത്രമല്ലവെബ്സൈറ്റ്-സ്ലോഗന്‍'MAKING LIFE BETTER!' എന്നത് പ്രഖ്യാപിത നയവും ആണല്ലോ.
'സില്‍ബാരിപുരംഎന്ന സ്ഥലം മലയാളം സംസാരിക്കുന്ന ഒരു സാങ്കല്പിക സ്ഥലം മാത്രമാകുന്നു. കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. അവിടത്തെ ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍അനീതിഅസമത്വംഅവഗണനഅനാസ്ഥസാമൂഹികവിരുദ്ധ പ്രവൃത്തികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്കെതിരെ ആക്ഷേപ ഹാസ്യവും അമര്‍ഷവും വിമര്‍ശനവും നിറഞ്ഞ ഈ ഓണ്‍ലൈന്‍ പരമ്പര വായിച്ചുതുടങ്ങൂ....
------------------------------------------------------

12. 
നര്‍മകഥകള്‍
നര്‍മകഥകള്‍-ഫലിതം  ഇഷ്ടമില്ലാത്തതായി വളരെ ചുരുക്കം ആളുകളേ ഉണ്ടാവൂലളിതവും സന്തോഷവും സന്തുഷ്ടിയും നിറഞ്ഞതായ ജീവിതങ്ങളുടെ സഹയാത്രികന്‍ എന്നുവേണമെങ്കില്‍ നര്മബോധത്തെ വിളിക്കാംപുഞ്ചിരിക്കുന്ന മുഖമായിരിക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ്‌ചിരിക്കുന്നവന്റെ കൂടെ അല്‍പസമയം ചെലവഴിച്ചു നോക്കൂ...നിങ്ങള്‍ക്കും ഉന്മേഷം തോന്നുംഅങ്ങനെ നര്‍മബോധം ശുഭാപ്തിവിശ്വാസം കൊണ്ടുവരികയും ജീവിത സാഫല്യം അവരുടെ അവകാശവുമായിത്തീരുംസുദീര്‍ഘമായ ദാമ്പത്യജീവിതത്തിലും ജോലിസ്ഥലങ്ങളിലും നര്‍മബോധമുള്ളവര്‍ കടുംപിടുത്തക്കാരാകാതെ കൂടുതല്‍ ശോഭിക്കുന്നതു കാണാം.
മലയാളികള്‍ ഏറ്റവുമധികം ചിരിക്കുന്നത് ടി.വിയിലെ ഹാസ്യപരിപാടികളും സിനിമകളും ഇന്റര്‍നെറ്റിലെ തമാശകളുമൊക്കെ കണ്ടിട്ടായിരിക്കുംഎന്നാല്‍അവിടെ പലപ്പോഴും ശുദ്ധമായ ഹാസ്യമായിരിക്കില്ല കിട്ടുന്നത്അശ്ലീലം ഒളിപ്പിച്ച ദ്വയാര്‍ത്ഥപ്രയോഗങ്ങളുംസിനിമാക്കാരുടെയും മറ്റും കുടുംബകാര്യങ്ങളും ഗോസിപ്പുകളും കണ്ടു കേട്ട് പരിഹസിക്കുന്നതും നല്ല പ്രവണതയല്ലപലപ്പോഴും മലയാളികള്‍ വ്യക്തിഹത്യയിലും പരദൂഷണങ്ങളിലും കുറവുകളിലും ഫലിതം കണ്ടെത്താന്‍ ശ്രമിക്കുന്നു.
നര്‍മബോധം ഇല്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ നേരിട്ട അടികള്‍ അദ്ദേഹത്തെ പണ്ടേ കൊന്നുകളയുമായിരുന്നുവെന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്നൂറു ദീനരോദനത്തേക്കാള്‍ നല്ലത് ഒരു ചിരിയെന്ന്‍ ചാള്‍സ് ലാംബ്ഗൗരവത്തില്‍ ഇരുന്നില്ലെങ്കില്‍ മുഖവില ഇടിയുമെന്ന് വിചാരിച്ച് നടക്കുന്ന ശുംഭന്മാരെ പലയിടങ്ങളിലും കണ്ടുമുട്ടാംപിരിമുറുക്കമുള്ള മനസ്സ് സ്വന്തം ശരീരകോശങ്ങളെയും നശിപ്പിക്കുംഅതിനാല്‍ ന്യായമായ വഴികളിലൂടെ നര്‍മം സ്വീകരിക്കാനും കൊടുക്കാനും എല്ലാവര്‍ക്കും  കഴിയട്ടെ.
രസകരങ്ങളായ ദൃശ്യങ്ങളും തമാശ സംസാരങ്ങളുമൊക്കെ കഴിഞ്ഞിട്ടുമാത്രമേ വായനയുടെ നര്‍മത്തിനു സ്ഥാനമുള്ളൂഎങ്കിലും വായനയുടെ ലോകത്തെ നര്‍മങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കായി....
--------------------------------------------------

13. മര്യാദരാമന്‍ കഥകള്‍
പണ്ടുകാലത്ത്കുറ്റകൃത്യങ്ങള്‍ തെളിയിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുശാസ്ത്ര-സാങ്കേതിക വിദ്യകളും തെളിവുകളും വളരെ കുറവെന്നു മാത്രമല്ലവീടുകള്‍ തമ്മിലുള്ള അകലവും ജനസംഖ്യയുടെ കുറവും മറ്റും സാക്ഷികളെയും കുറച്ചുഅതെല്ലാം വിധി നിര്‍ണയത്തെ ബാധിച്ചിരുന്നുഅതുകൊണ്ട്അന്നത്തെ ന്യായാധിപന്മാര്‍ ബുദ്ധിശക്തിയും കൗശലവും പരീക്ഷണങ്ങളുമൊക്കെ പ്രയോഗിച്ചായിരുന്നു കുറ്റവാളികളെ കണ്ടുപിടിച്ചിരുന്നത്അത്തരം ഒരു കാലത്തേക്ക് മര്യാദരാമന്‍ കഥകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
പലരും വിചാരിക്കുന്നതുപോലെമര്യാദരാമനും തെനാലിരാമനും ഒരാളല്ലതെനാലിരാമന്‍ കൃഷ്ണദേവരായരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുകള്‍ ഉള്ളപ്പോള്‍മര്യാദരാമണ്ണ(മര്യാദരാമന്‍(ന്ധയില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നുമാത്രമേ അറിയൂ.  ഇതിനു സമാനമായ നീതികഥകള്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും പ്രചാരത്തിലുണ്ട്തെലുങ്കില്‍ 'മര്യാദഎന്ന് പറഞ്ഞാല്‍ നീതി എന്നര്‍ത്ഥം.
മര്യാദരാമന്‍ ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ബുദ്ധിയും കൗശലവും നിറഞ്ഞ രസപ്രദമായ നീതികഥകള്‍ പിറവിയെടുത്തു മര്യാദ-രാമന്‍-കഥകള്‍' ഓണ്‍ലൈന്‍ രീതിയില്‍ ലേബല്‍ ക്ലിക്ക് ചെയ്തു വായിക്കൂ..
--------------------------------------------------------
14ഖലില്‍-ജിബ്രാന്‍- കഥകള്‍
ഖലീല്‍ ജിബ്രാന്‍ (1883-1931) ലെബനന്‍ രാജ്യത്തില്‍ ജീവിച്ചിരുന്ന കവിയും കഥാകാരനുമായിരുന്നുവേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹംആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാര്‍ശനിക ചുറ്റുപാടുമൊക്കെ അദ്ദേഹത്തിന്റെ കൃതികളില്‍ ഉണ്ട്ഒരേ പുസ്തകത്തില്‍ കാണുന്ന കഥകളില്‍ത്തന്നെ അനേകം ആശയങ്ങള്‍കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നുചില അര്‍ത്ഥതലങ്ങളൊക്കെ മനസ്സിലാക്കാനും എളുപ്പമല്ല.

'നാടോടിഎന്ന പുസ്തകത്തിലെ ലളിതവുംനര്‍മവുമുള്ള ഏതാനും ഖലില്‍-ജിബ്രാന്‍- കഥകള്‍ വായിക്കൂ...
---------------------------------------------------------

15. 
തെനാലിരാമന്‍-കഥകള്‍
ബുദ്ധിയും യുക്തിയും നിറഞ്ഞ രസപ്രദമായ ഇന്ത്യന്‍കഥകള്‍ എന്നു തെനാലിരാമന്‍കഥകളെ വിശേഷിപ്പിക്കാം(ന്ധയിലെ ഗുണ്ടൂര്‍ജില്ലയിലെ ഗ്രാമമായ തെനാലിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം 'തെനാലി രാമലിംഗഎന്നായിരുന്നുവിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായരുടെ (1509-1529) വിദൂഷകനായി പിന്നീട് സേവിച്ചു വന്നപ്പോള്‍ അദ്ദേഹത്തിനു ചെയ്യാന്‍ പറ്റിയ കാര്യങ്ങളും അനുഭവങ്ങളും ഒന്നാന്തരം കഥകളായി മാറി.
വികടകവിതെലുങ്കു കവി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്നര്‍മബോധവും കൗശലവും നിറഞ്ഞ ബുദ്ധിമാനായ ഈ തെലുങ്കു ബ്രാഹ്മണന്‍രാജാവിനും ഏറെ ഇഷ്ടമുള്ള വ്യക്തിത്വംകൊണ്ട് മികച്ച സേവനം കാഴ്ചവച്ചുഅവസാനംപാമ്പുകടിയേറ്റ് മരണം മുന്നില്‍ കണ്ട തെനാലിരാമന്‍രാജാവിനെ കാണാന്‍ ആഗ്രഹിച്ച് ആളെ പറഞ്ഞുവിട്ടെങ്കിലും തെനാലിയുടെ തമാശയായി കരുതി രാജാവു വന്നില്ലമരണശേഷം അവിടെയെത്തിയ രാജാവ‌് വാവിട്ടു നിലവിളിച്ചുഅങ്ങനെഅനശ്വരമായ കഥകള്‍ ലോകത്തിനു സമ്മാനിച്ച് അദ്ദേഹം യാത്രയായി. വെബ്‌സൈറ്റിലെ  ലേബല്‍ നോക്കി വാ യിച്ചുതുടങ്ങൂ...
---------------------------------------------------------

16. 
ഹോജ-മുല്ല-കഥകള്‍
ഹോജകഥകള്‍മുല്ലാക്കഥകള്‍മുല്ലായുടെ ഫലിതങ്ങള്‍... എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന നര്‍മകഥകളുടെ നായകന്‍ ആരാണ‌്നസറുദ്ദിന്‍ ഹോജഇതിനോടു സാമ്യമുള്ള പല പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
അദ്ദേഹം ജീവിച്ചിരുന്നത് തുര്‍ക്കിയിലെ അക്സെഹിര്‍ എന്ന സ്ഥലത്ത് എ.ഡി.1300 കാലഘട്ടത്തിലായിരുന്നുവത്രേഅദ്ദേഹത്തിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന ആ സ്ഥലത്ത് എല്ലാ വര്‍ഷവും ജൂലൈ 5-10 വരെ ഹോജാ ഉത്സവം ആഘോഷിക്കുന്നു.
ഹോജയുടെ അനേകം കഥകള്‍ വിലയിരുത്തിയാല്‍ ഒരു ബഹുമുഖ പ്രതിഭയെ നിങ്ങള്‍ക്കു കാണാന്‍സാധിക്കുംരസികന്‍നര്‍മബോധ മുള്ള വ്യക്തിപണ്ഡിതന്‍കോമാളിചിന്തകന്‍മഹാന്‍വിഡ്ഢി...എന്നിങ്ങനെ പല തരത്തില്‍ പെരുമാറുന്ന കഥകള്‍ക്കുള്ള പൊതുസ്വഭാവമായ നര്‍മരസംജനകോടികളുടെ ചിരിക്കുന്ന സ്ഥാപനമായി മാറിഈ പരമ്പര ചിരിക്കാന്‍ വേണ്ടി മാത്രമുള്ളത്ഇന്നത്തെ ജീവിത പിരിമുറുക്കങ്ങള്‍ അല്പമെങ്കിലും മനസ്സില്‍നിന്നും ചിരിച്ചുതള്ളാന്‍ കഴിയുന്നത്‌ ഒരു നല്ല കാര്യമല്ലേ

ഈ  പരമ്പരയിലെ ആദ്യകഥ 'ഇ-ബുക്ക്-12 വായിച്ചുതുടങ്ങുക.
---------------------------------------------------

17. 
ബൈബിള്‍-കഥകള്‍
ബൈബിള്‍കഥകള്‍ യേശുക്രിസ്തുവിന്‍റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയതാണ്. 
നാളിതുവരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ചതും വായിക്കുന്നതുമായ ഗ്രന്ഥം ഏത്ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ അച്ചടിക്കുന്ന പുസ്തകംഏറ്റവുമധികം ഭാഷകളില്‍ ലഭ്യമായ കൃതിഎല്ലാത്തിന്‍റെയും ഉത്തരം ഒന്നുതന്നെബൈബിള്‍!
രണ്ടായിരത്തിലധികം ഭാഷകളില്‍ ഏകദേശം 5 ബില്യന്‍ കോപ്പികള്‍(500കോടിവിറ്റഴിഞ്ഞ വിസ്മയമാകുന്നു ഇത്ഓരോ വര്‍ഷവും ഏറ്റവും ചുരുങ്ങിയത് 100 മില്ല്യന്‍(10 കോടിബൈബിള്‍ ലോകമൊട്ടാകെ വില്‍ക്കപ്പെടുന്നുഈ മഹത്തായ കൃതിയെ ആസ്പദമാക്കി വിരചിതമായ സാഹിത്യരചനകള്‍ എത്രയെന്ന് വ്യക്തമായ കണക്കുകള്‍ കിട്ടുകയുമില്ലമാത്രമോ?ബൈബിളില്‍നിന്ന്‍ അടര്‍ത്തിയെടുത്ത വിവിധ കലാരൂപങ്ങളും നമ്മെ അമ്പരിപ്പിക്കും.വാര്‍ണര്‍ബ്രദേഴ്സ്-ഇന്‍സ്പിരേഷണല്‍ ഫിലിംസ്ബൈബിളിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'ജീസസ്എന്ന സിനിമയാകട്ടെആയിരത്തിലേറെ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍(6 ബില്ല്യന്‍കണ്ടതെന്ന ഖ്യാതിയും നേടി. 'ജീസസ്മലയാളസിനിമ ഈ വെബ്സൈറ്റില്‍ സൗജന്യമായി കാണാം.
ബൈബിള്‍പുതിയനിയമം ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിന്റെ മഹത്തായ ജീവിതവും ഉപമകളും കഥകളും മികച്ച ജീവിതസഹായികള്‍ എന്നപോലെ നിലകൊള്ളുന്നുപ്രസ്തുത ഗ്രന്ഥത്തിലെ പല കാര്യങ്ങള്‍ക്കും വളരെയേറെ അര്‍ത്ഥതലങ്ങള്‍ ഉള്ളവയാണ‌്ഓരോ ജീവിതമൂല്യങ്ങളുടെ മൂര്‍ച്ചകൂട്ടാനായി ഇവയെ പ്രയോജനപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.കുട്ടികളും മറ്റും ബൈബിള്‍ മുഴുവനായും വായിച്ചാലും വേണ്ടത്ര ഗ്രഹിക്കണമെന്നില്ലഅതുകൊണ്ട്ബൈബിള്‍കഥകളിലൂടെ കാര്യം പറഞ്ഞാല്‍ നല്ലതായിരിക്കുമെന്ന് തോന്നുന്നുഅവരുടെ വായനയെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടി ഈ പരമ്പരയിലെ ആദ്യപുസ്തകം സൗജന്യമാണ‌്.
എളിമവിനയംലാളിത്യംസൗമ്യമായ പെരുമാറ്റം.... ഇവയെല്ലാം നാം ഏവരും സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കൊടുക്കാന്‍ ശ്രദ്ധിക്കാറില്ലബൈബിളിലെ എളിമയുടെ ചില പാഠങ്ങള്‍ മനസ്സിലാക്കി നമുക്ക് മുന്നേറാംജീസസ്-ക്രൈസ്റ്റ്-ബൈബിള്‍-കഥകള്‍ ഒരു പരമ്പരയായി ഇവിടെ ഓണ്‍ലൈന്‍ രൂപത്തില്‍ വായിക്കാം. 
'ഇ-ബുക്ക്‌-4-ബൈബിള്‍ കഥകള്‍-1- എളിമ' ലേബല്‍ ക്ലിക്ക് ചെയ്തു ഫ്രീ ഡിജിറ്റല്‍ വായന തുടങ്ങൂ...  
-------------------------------------------------------------

18. പി.എസ്.സി-ക്വിസ്-ജി.കെ
  പ്രിയപ്പെട്ട ഉദ്യോഗാര്‍ഥികളെ,
ഏറ്റവും മന:സുഖം അനുഭവിക്കുന്ന മലയാളികള്‍ ആരാണ്? വിദേശ മലയാളികള്‍! രണ്ടാമത്? ഒട്ടും സംശയിക്കേണ്ടതില്ല- കേരള ഗവണ്‍മെന്‍റ് ജോലിക്കാര്‍! ഞാനിത് വെറുതെ പറഞ്ഞതല്ല; 2010-11 കാലത്ത് നടത്തിയ ഒരു വിദഗ്ധ സര്‍വ്വേ ഫലമാണിത്. ഏറ്റവും മികച്ച സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ അന്യരാജ്യങ്ങളിലെ മലയാളികുടുംബങ്ങള്‍ സന്തോഷം നേടുന്നു. അതുപോലെ, വളരെ ആകര്‍ഷകമായ ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും നിറഞ്ഞ ഈ സര്‍ക്കാര്‍ ഉദ്യോഗം ആരെയാണു മോഹിപ്പിക്കാത്തത്?  എല്ലാത്തരം ജോലിക്കാരും അടങ്ങിയ ഒരു മഹാകുടുംബം ആകുന്നു അത്. അവിടെ ഒന്നാന്തരം സേവനം ചെയ്യുന്നവരുണ്ട്, അഴിമതിയും കൈക്കൂലിയും അനാശാസ്യവും കാണിക്കുന്നവരുണ്ടാകാം, മറ്റു സൈഡ് ബിസിനസ്‌ ചെയ്യുന്നവരുണ്ട്, ജോലിയൊന്നും ചെയ്യാതെ വെറുതെയിരുന്നു ഫ്രീ ശമ്പളം വാങ്ങുന്നവരുണ്ട്...
ചുരുക്കത്തില്‍, നിങ്ങള്‍ ഏതുതരം മനോഭാവം ഉള്ളവരാണെങ്കിലും ഈ കേരളത്തില്‍ സുഖമായി പെന്‍ഷന്‍വരെ വാങ്ങി ജീവിതകാലം കഴിക്കാം. ഇപ്പോള്‍ (2015) ഒരു വര്‍ഷം 39000 കോടി രൂപ ശമ്പളം പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ക്ക് കേരളം ചെലവഴിക്കുന്നു. ഓരോ സര്‍ക്കാരിന്‍റെയും   ഭരണം, ജോലിക്കാര്‍, സ്ഥാപനങ്ങള്‍, വസ്തുവകകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം ഒരുപാട് പഴികള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ഉദ്യോഗം എന്നു കേട്ടാല്‍ പലരുടേയും വായില്‍ വെള്ളമൂറും!
അതിനാല്‍, ഇവിടെ സര്‍ക്കാര്‍ സര്‍വീസ് നേടുന്നതിനുള്ള പരീക്ഷകളുടെ പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്‍റര്‍, ഇ ബുക്സ് ധാരാളമുണ്ട്- അതില്‍ നല്ലതും ചീത്തയും കാണും. എന്നാല്‍, മറ്റു സ്വകാര്യജോലിക്കാര്‍ക്കും പണമില്ലാത്തവര്‍ക്കും അവിടെ പോകാന്‍ കഴിയാറില്ല. അതുകൊണ്ട്, പി.എസ്.സി പരീക്ഷാസഹായി ഇ ബുക്കുകളുടെ രൂപത്തില്‍ നല്‍കാന്‍ ഇവിടെ ഞാന്‍ ശ്രമിക്കുന്നു.  
നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഏതൊരാളും വളരെ കടുത്ത മല്‍സരം നടക്കുന്ന പരീക്ഷകളെ നേരിടണംഒഴിവുകളുടെ എണ്ണവും ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുള്ളതിനാല്‍ ശാസ്ത്രീയമായി ചിട്ടയോടെ തയ്യാറെടുക്കുന്നവര്‍ക്ക് എളുപ്പം വിജയത്തിലെത്താംഈ ഡിജിറ്റല്‍യുഗത്തില്‍ എളുപ്പവും വേഗവും കൂടിയതുംചെലവും സമയവും കുറഞ്ഞതുമായ ഒബ്ജക്റ്റീ‌വ‌് - മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ പരീക്ഷകള്‍വരെ നടത്തിവരുന്നുചില ലളിതമായ നിര്‍ദേശങ്ങള്‍ വായിക്കൂ.
ഇംഗ്ലിഷ് ഭാഷയിലുള്ള പഠനഭാഗങ്ങള്‍ സ്വീകരിക്കുന്നതുവഴി സംസ്ഥാന-ദേശീയ തലത്തിലും രാജ്യാന്തര പരീക്ഷകള്‍ക്കും ഒരുപോലെ തയ്യാറെടുക്കാംകേരളത്തിലെ വലിയ ജോലികള്‍ക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍  ആണല്ലോ.
ഇത്തരം പരീക്ഷകള്‍ക്ക് ഒരു വിഷയവും വിട്ടുകളയാന്‍ പാടില്ലലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് ചോദിച്ച ചോദ്യങ്ങള്‍ സിവില്‍സര്‍വീസ്പരീക്ഷകള്‍ക്കും വന്നിട്ടുണ്ട്.ഇവിടെ ഒന്നും അപ്രധാനമല്ലെന്നു ചുരുക്കം.
പൊതുവേപരീക്ഷ എഴുതുന്നവര്‍ രണ്ടുതരം മനോഭാവം കാണിക്കുന്നവരായിരിക്കും.ഒന്നാമത്തെ വിഭാഗത്തില്‍ വളരെ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന-ജോലിയെന്ന ആവശ്യം പ്രഥമകാര്യമായി ലക്ഷ്യമിട്ട് നീങ്ങുന്നവര്‍ഇവര്‍ക്കും ആദ്യ പരിശ്രമത്തില്‍ത്തന്നെ വിജയം കിട്ടണമെന്നില്ല.പക്ഷേഓരോ പരീക്ഷയിലും പ്രകടനം മെച്ചപ്പെടുത്തി വിജയത്തിന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുംഇനി രണ്ടാമത്തെ കൂട്ടര്‍എന്തൊക്കെയോ ചില കാരണങ്ങളാല്‍വിജയത്തിനരികില്‍ വരെ എത്തിനോക്കാനേ അവര്‍ക്ക് സാധിക്കൂകാരണം,  അവരുടെ പ്രവര്‍ത്തനങ്ങള്‍'ഇഴഞ്ഞിഴഞ്ഞങ്ങനെപോകുംവിജയം പെട്ടെന്ന് 'ഡൌണ്‍ലോഡ്ചെയ്യണമെങ്കില്‍ ഒട്ടേറെ ചെറുകാര്യങ്ങള്‍ കരുതണം.                         സാധാരണയായി ഉദ്യോഗാര്‍ഥികള്‍ വാങ്ങിക്കൂട്ടുന്ന പരീക്ഷാ ഗൈഡുകള്‍ അനേകം വിഷയങ്ങള്‍ അടങ്ങിയവയെങ്കിലും ഓരോ വിഷയത്തിലും ആഴത്തിലുള്ള ചോദ്യോത്തരങ്ങള്‍ കാണാറില്ല.പലയിടങ്ങളില്‍നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ മറന്നുപോകാനും ഇടയുണ്ട്അതിനാല്‍ ഓരോ ചെറുവിഷയവും നന്നായി പഠിച്ചുപോകുക.
ദൈവവിശ്വാസവും ശുഭാപ്തിവിശ്വാസവും കൈകോര്‍ത്തു നീങ്ങുന്നവയാകയാല്‍ നിങ്ങളുടെ മനക്കരുത്ത് വര്‍ധിച്ച് പരീക്ഷയില്‍ മികച്ച പ്രകടനത്തിനു സാധ്യതയുണ്ട്.
തെളിഞ്ഞ ബുദ്ധിശക്തി നേടാന്‍ സമീകൃതാഹാരം കഴിക്കുകപരീക്ഷയുടെ ആഴ്ചയില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.
പെന്‍സില്‍കൊണ്ട് ഏഴുതിയത് മായിച്ചുകളഞ്ഞാലും പാടുകള്‍ കടലാസ്സില്‍ അവശേഷിക്കുന്നതുപോലെപഠനസമയത്ത് ഉത്തരങ്ങള്‍ ഊഹിച്ച് നോക്കിയിട്ട് പിന്നെ ഉത്തരങ്ങള്‍ നോക്കുമ്പോള്‍ അവ തെറ്റായിരുന്നുവെങ്കില്‍ നിങ്ങള്‍ തിരുത്തും.പക്ഷേമനസ്സില്‍ ആദ്യം പതിഞ്ഞതിന്‍റെ അംശം പരീക്ഷാ ഹാളില്‍ പ്രശ്നമുണ്ടാക്കുംഅതിനാല്‍,ഉത്തരസൂചിക ആദ്യംതന്നെ നോക്കി പഠിക്കുക.
നിങ്ങളുടെ മേശപ്പുറത്ത്ജോലിനേടിയാല്‍ വന്നുചേരുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ഭാവിസ്വപ്നങ്ങള്‍ ഓരോന്നായി എഴുതിയ പേപ്പര്‍ കാര്‍ഡ്‌/സ്റ്റിക്കര്‍ പതിക്കുകശ്രദ്ധ പതറാന്‍ ഇടയുള്ളപ്പോള്‍ അതില്‍ നോക്കി മനസ്സ് റീചാര്‍ജ് ചെയ്യാംഓരോ വ്യക്തിയിലും ഇത് വ്യത്യസ്തമാണെങ്കിലും പൊതുവേ കാണുന്ന ചിലത്കടം എന്തെങ്കിലും ഉണ്ടെങ്കില്‍ അതു തീര്‍ക്കുകപുതിയ വീട്കാര്‍ബൈക്ക്മുന്തിയ സെല്‍ഫോണ്‍ടി.വിവിനോദയാത്രകള്‍,പദവികള്‍അംഗീകാരങ്ങള്‍പ്രേമിക്കുന്ന പെണ്ണിനെ സ്വന്തമാക്കുകഉയര്‍ന്ന നിലയിലുള്ള ജീവിതപങ്കാളി....അങ്ങനെ പലതുമാകാം.
പരീക്ഷ നടക്കുന്ന സ്ഥലത്തേക്ക് ഗൂഗിള്‍മാപ്/സുഹൃത്തുക്കള്‍ മുഖേന എളുപ്പവഴി കണ്ടുപിടിക്കുകഅരമണിക്കൂര്‍ നേരത്തെ അവിടെയെത്തിയാല്‍ താമസിച്ചുവന്നുള്ള വെപ്രാളവും പരവേശവും ഒഴിവാക്കാം.
പരീക്ഷയുടെ തലേദിവസം രാത്രി നന്നായി ഉറങ്ങണംപിന്നീട്പരീക്ഷാഹാള്‍ വരെ ഒന്നും പഠിക്കരുത്കാരണംപുത്തന്‍ കാര്യങ്ങള്‍ തിരുകിക്കയറ്റി ഓര്‍മശക്തിയുടെ മുനയൊടിക്കരുത്.
പരീക്ഷയുടെ പകുതിസമയം നോക്കി പാതി ഉത്തരങ്ങള്‍ ആയോ എന്ന് മനസ്സിലാക്കി രണ്ടാം പകുതിയില്‍ അതിനനുസരിച്ചു വേഗം കൂട്ടുകയോ കുറയ‌്‌ക്കണമോ എന്നു തീരുമാനിക്കാംഇങ്ങനെ ആസൂത്രണം ഇല്ലാതെ, "എനിക്ക് എല്ലാം അറിയാമായിരുന്നുപക്ഷേ,സമയം കിട്ടിയില്ലഎന്ന വരട്ടുന്യായംകൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാം എന്ന് മാത്രം.
നെഗറ്റീവ‌്മാര്‍ക്ക് ഉള്ളതിനാല്‍ ഏതെങ്കിലും രണ്ട് ഉത്തരങ്ങളില്‍ സംശയംഅതായത്ഉത്തരം ശരിയാകാനുള്ള സാധ്യത 50-50 എന്ന രീതിയില്‍ നില്‍ക്കുമ്പോള്‍മാത്രം വേണമെങ്കില്‍ കറക്കിക്കുത്താംഅതല്ലാതെനാലു ചോയിസും അറിയാത്തവ ആണെങ്കില്‍ ഉത്തരം ശരിയാകാനുള്ള സാധ്യത വെറും 25% മാത്രം.
ഒരു പരീക്ഷയില്‍ എളുപ്പം-ശരാശരി-കഠിനം എന്നിങ്ങനെ പലതരം ചോദ്യങ്ങള്‍ കാണും.ആദ്യം എളുപ്പമുള്ളത് ചെയ്യുകപിന്നെ ഇടത്തരംഏറ്റവുമൊടുവില്‍ കഠിനം എന്നിങ്ങനെ ചോദ്യങ്ങളെ ചാടിക്കടന്ന് അവസാനംവരെ പോയി തിരിച്ചുവരിക.ഉദാഹരണത്തിന‌്ജി.കെ.-മലയാളം-ഇംഗ്ലീഷ്-കണക്ക് എന്നിങ്ങനെ ഉത്തരം എഴുതുകചിലരാകട്ടെഏതാനും കടുകട്ടിയുമായി മല്ലിട്ട് സമയം കളഞ്ഞ് എളുപ്പമുള്ളതുകൂടി ചെയ്യാന്‍ പറ്റാത്ത രീതിക്കാരായിരിക്കും.
എഴുതുന്ന ആദ്യപരീക്ഷയില്‍തന്നെ വിജയം വേണമെന്ന് വാശി പിടിക്കരുത്കട്ടിയുള്ള പരീക്ഷയും ഒരു മുന്‍പരിചയം മാത്രം എന്നു കണക്കുകൂട്ടി വിജയത്തിലേക്കുള്ള കുറച്ചു ചവിട്ടുപടികള്‍ നിങ്ങള്‍ കയറിയെന്നു വിചാരിക്കണം.
ഒരു ജോലി കിട്ടിയെന്നു കരുതി വെറുതെയിരിക്കരുത്അടുത്ത വലിയ ജോലിക്കായി ശ്രമിക്കുക.
പി.എസ്.സി ഗൈഡ് / ക്വിസ് ബുക്സ് / മലയാളം ഇ ബുക്ക് പഠിച്ചുതുടങ്ങൂ...
വിജയയാശംസകള്‍...
-------------------------------------------------------

19. How to make best eBook library?
How to make the best digital library with Malayalam eBooks? I know, all you have a fully loaded print book-shelves, but this is the time of advanced science and technology hence I am telling you some key points regarding the eLibrary arrangements. I am sure, one day, this technology will replace print library because the speed factor of human life is raising it's graph! We can easily handle a number of labels of printed items but with a numerous titles this is very difficult and time consuming process. Likewise, the same thing can happen with electronic titles that is why we have to classify different categories, labels, lists, groups etc, for it's instant use. Your downloaded items can be saved under proper folder, category with numbers may have a vital role here for your own future use. Making of the eWorld's online screen reading and saving of downloaded titles are easy with the following guidelines:
1. Self help/improvement category- This broad heading covers different titles of short soft stories, inspirational, motivational, 'how-to', moral stories from grandmothers and so on. By helping to overcome different bad situations, I think this is the most important branch rewarding high quality life in easy way!
2. Children's literature- Gradual conversion from Earth's evil to goodness is possible only with well trained children and this is nothing but reading of quality content from childhood itself. Your book gifts to children can turn them as a gift to well promising future. 
3. Novels- One of the famous branch that is a top seller mainly for entertainments. Short novels are termed as novella.
4. Health and well being- Medicine, Ayurveda, homeopathy, alternative medicines like naturopathy, yoga, pranic healing, music therapy, aroma therapy; aerobics, exercises, longevity, ageing, gymnasium etc,.
5. Short stories- For entertainments, moral values, positive thoughts...In Malayalam short stories are called as cherukathakal/muthassikathakal.
6. Reference titles- Mainly academic labels for education purpose, dictionaries, encyclopedia, competitive examination coaching guides like NCLEX, CGFNS, MOH, HAAD, DHA, IELTS, TOFL, GRE, GMAT, GATE, IIT-JEE, UPSC, PSC, RRB, SSB, NDA, CDS, medical/engineering entrance guides etc,.
7. Comedy/jokes/funny/comics/humour books for laughing and entertaining.
8. Personality development and life style labels.
9. Biography, auto-biography, memoir and personal experience types of articles.
10. Travel/travelogue.
11. Arts, music, dance, photography titles.
12. Science and technology articles.
ഏറ്റവും മികച്ച മലയാളം ഡിജിറ്റല്‍ ഇ ബുക്സ്‌ ലൈബ്രറി ഉണ്ടാക്കാം...
തെരഞ്ഞെടുത്ത് വായിക്കാന്‍ ഇവ എളുപ്പമാണെങ്കിലും അനേകം ടൈറ്റില്‍ നിങ്ങളുടെ ഫോള്‍ഡറില്‍ നിറയുമ്പോള്‍ വ്യക്തമായി നമ്പര്‍, ഇനം തിരിച്ച് തരംതിരിച്ചു സൂക്ഷിച്ചാല്‍ എളുപ്പവും വായനയോടുള്ള ഇഷ്ടവും കൂടും. മുകളില്‍ കൊടുത്തിരിക്കുന്ന സെല്‍ഫ് ഹെല്‍പ്/ഇംപ്രൂവ്മെന്‍റ്, നോവല്‍, ചെറുകഥ, മുത്തശ്ശിക്കഥ, ആരോഗ്യം, റഫറന്‍സ്, ഡിക്ഷനറി, എന്‍സൈക്ളോപീഡിയ, യോഗ, ആയുര്‍വേദം, ഹോമിയോ, റിക്കി, പ്രാണിക് ഹീലിംഗ്,  പ്രകൃതിജീവനം, കുട്ടികളുടെ സാഹിത്യം, നര്‍മം, യാത്രാവിവരണം, കലകള്‍, സംഗീതം, നൃത്തം, ഫോട്ടോഗ്രഫി, വ്യക്തിത്വവികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, മത്സരപരീക്ഷ സഹായി, ജീവിതസഹായി പുസ്തകങ്ങള്‍ എന്നിങ്ങനെ ഓരോ ഇനത്തിലും പ്രത്യേകം 1,2,3...ഇങ്ങനെ നമ്പര്‍ കൊടുക്കാം, അപ്പോള്‍ ഓരോ ഇനത്തിലും പിന്നീടുവരുന്നവ ക്രമമായി എടുക്കാവുന്നതാണ്.
ഡിജിറ്റല്‍ ബുക്സ് ചെറുതോ വലുതോ നല്ലത്?
തീര്‍ച്ചയായും കൊച്ചുപുസ്തകം തന്നെയാണു നല്ലത്. കൊച്ചുപുസ്തകം എന്നതുകൊണ്ട് ഞാന്‍ ഇവിടെ ചെറിയ പുസ്തകം എന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ! അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളിലൊക്കെ പുസ്തകം വാങ്ങുന്നവരില്‍ 43% ആളുകള്‍മാത്രമേ മുഴുവനും വായിക്കുന്നുള്ളൂ. ഏകദേശം, നൂറു പേജുകള്‍ ഉള്ളവയെങ്കില്‍ ആദ്യത്തെ 25 പേജുകള്‍മാത്രം വായിച്ചു നിര്‍ത്തും. എന്‍റെ ആദ്യത്തെ ഇ ബുക്ക് 'മനംനിറയെ സന്തോഷം' 101 പേജ് ഉണ്ടായിരുന്നു. വായിച്ചവരോട് ഞാന്‍ തിരക്കിയപ്പോള്‍ അവരും ഇങ്ങനെയൊക്കെയായിരുന്നു.
ഒരിക്കല്‍, പ്രണയനഷ്ടം മൂലം വിഷമിച്ച ഒരു സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ ഒരു ലേഖനം ഞാന്‍ എഴുതിക്കൊടുത്തുവെങ്കിലും അവന്‍ 'പ്രണയനൈരാശ്യം' എന്നതായ  വേണ്ട ഭാഗംമാത്രമേ വായിച്ചുള്ളൂ. പ്രേമത്തിന്‍റെ പൊതുവായ മറ്റു കാര്യങ്ങള്‍ വിട്ടുകളഞ്ഞു. ചുരുക്കത്തില്‍, ചെറുതും കൃത്യവും പെട്ടെന്ന് പ്രവര്‍ത്തനക്ഷമതയുള്ളതുമായ മലയാളം ഡിജിറ്റല്‍ ഇ ബുക്കുകള്‍ ഇവിടെ ആവശ്യമാകയാല്‍ നൂറുകണക്കിന് ഈ വെബ്സൈറ്റ് നല്‍കിയേക്കാം. ഓരോ ചെറിയ ആശയവും ഓരോ തവണ കിട്ടിയാല്‍ മറക്കാതെ  പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ ലൈബ്രറി ഏറ്റവും നല്ലതാവും എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ...
----------------------------------------------------------------
20.  മുത്തശ്ശിക്കഥകളും ചെറുകഥകളും
മലയാളം ചെറുകഥകള്‍ നമ്മുടെ ഭാഷയുടെ ജീവനാഡികളാണ്. ഓരോ നാടിനും തനതായ സാഹിത്യ കാര്യങ്ങള്‍ പലതും നമ്മോടു പറയാനുണ്ടാകും. ഞാന്‍, വെറും ഇരുപതുകിലോമീറ്ററിനപ്പുറത്ത് താമസം മാറ്റിയപ്പോള്‍ കേട്ടത്, പുതിയ നാടന്‍പ്രമേയങ്ങള്‍!അങ്ങനെയെങ്കില്‍, ഇനിയും കേള്‍ക്കാത്ത എത്രമാത്രം ചൊല്ലുകള്‍ വാമൊഴിയായി കേരളത്തില്‍ ഒഴുകിനടക്കുന്നുണ്ടാവണം? അതെല്ലാം പഴയ മുത്തശ്ശിമാരുടെ രസകരങ്ങളായ മുത്തശ്ശിക്കഥകള്‍തന്നെ. അങ്ങനെ വരുമ്പോള്‍ ചെറുകഥകളുടെ പിറവി അവരിലൂടെയാണെന്ന് കരുതാം. ഇവ  കല്പിതകഥയുടെ (ഫിക്ഷന്‍) ഭാഗമാണ്‌. അവയില്‍ കെട്ടിച്ചമച്ചതും; മൃഗങ്ങള്‍, ഐതിഹ്യങ്ങള്‍, പഴഞ്ചൊല്‍-നാട്ടുകൃതികള്‍, നാടോടിസാഹിത്യം, കാടുകള്‍, കാവുകള്‍, മിത്തുകള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന മനോഹരമായ ഭാവനയുടെ സൃഷ്ടികളായ ചെറിയവ വലിയ സാഹിത്യകൃതികള്‍ക്കും കാരണമായി.
ചെറിയൊരു ആശയത്തെ അധികം കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇല്ലാതെ പൂര്‍ണമാക്കുന്ന സാഹിത്യ വിസ്മയം എന്നു ചെറുകഥയെ വിശേഷിപ്പിക്കാം. അവിടെ- നന്മ, എളിമ, സദുപദേശം, ജീവിതമാതൃക, സാന്ത്വനം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍; വിറ്റമിന്‍ഗുളികപോലെ  വല്യമ്മച്ചിമാര്‍ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത് അവരുടെ മികച്ച സ്വഭാവ രൂപീകരണത്തില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു. 
എന്നാല്‍, ഇന്ന് മലയാളിക്കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ടിവിയും സോഷ്യല്‍ മീഡിയയും തരുന്നവയാകയാല്‍, അതില്‍, ചതിയും വഞ്ചനയും വികൃതികളും ദുഷിച്ച കാര്യങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടേക്കാം. അതിന്‍റെ ഫലമോ? കുട്ടികള്‍ മുത്തശ്ശിമാരോട് മിണ്ടുന്നതുതന്നെ കുറഞ്ഞിരിക്കുന്നു. മക്കളുടെ അവഗണന നിമിത്തം അവരുടെ കഥ പറച്ചില്‍ പരാതിയിലും പരിദേവനത്തിലും മാത്രമായി ചുരുങ്ങുന്നു. ഒടുവില്‍, മക്കള്‍ അവര്‍ക്ക് വൃദ്ധമന്ദിരങ്ങളിലും മറ്റും  അഡ്മിഷന്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ആ കൂട്ടായ്മയില്‍ സമാന നാവുകള്‍ ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞ് ആശ്വസിക്കുന്നു. ഇത്തരം കുടുംബചിത്രങ്ങള്‍ കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ ഇതുതന്നെ പിന്നെ ആവര്‍ത്തിക്കുന്നതും പതിവ്. ഇതൊന്നുമല്ലാതെ, പ്രായമായവരും കാലത്തിനൊപ്പം നീന്തി പഴമകളിലെ നന്മകളെ മന:പൂര്‍വം മറന്നിടത്തും പ്രശ്നങ്ങള്‍ തലപൊക്കിയിട്ടുണ്ട്.
ചെറുകഥകളുടെ തുടക്കം കണ്ടെത്താന്‍ ഒരിക്കലും പറ്റില്ല. വാമൊഴി, ശിലാലിഖിതം, മൃഗത്തോല്‍, മരത്തോല്‍, ചെപ്പേടുകള്‍, താളിയോലകള്‍ എന്നിവയൊക്കെ കഴിഞ്ഞ് നിലവിലുള്ള അച്ചടിച്ച താളുകള്‍ നല്ല വായനയിലേക്ക് നമ്മെ നയിച്ചു. അതും പിന്നിട്ടു ഡിജിറ്റല്‍ ഇ ബുക്കുകള്‍, ഓഡിയോ ബുക്സ്...ഇനി എന്തെല്ലാം വായനവിപ്ലവങ്ങള്‍ വരാനിരിക്കുന്നു? കുട്ടികളുടെ താങ്ങും തണലുമായി നിന്നിരുന്ന മുത്തശ്ശിമാരുടെ കഥകള്‍ക്ക് ലക്ഷണമൊത്ത ആദ്യത്തെ മലയാള ചെറുകഥയെന്നു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് 1889-ല്‍ 'വിദ്യാവിനോദിനി'യില്‍ പ്രസിദ്ധീകരിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ 'വാസനാവികൃതി' ആയിരുന്നു. പിന്നീട്, നസ്രാണിദീപിക, മലയാള മനോരമ, ഭാഷാപോഷിണി, മാതൃഭൂമി എന്നിവയിലൂടെ മലയാളികള്‍ ഇത്തരം കൃതികള്‍ ധാരാളമായി  വായിച്ചറിഞ്ഞു. അതിനിടയില്‍,  അനേകം പുസ്തക പ്രസാധകര്‍ എത്തിയതോടെ നമ്മുടെ വായനാലോകം പരപ്പാര്‍ന്നതായി.

നോവല്‍, യാത്രാവിവരണം, സ്ക്രിപ്റ്റ്  തുടങ്ങിയ സാഹിത്യ രൂപങ്ങളിലെല്ലാം വളര്‍ന്നു വലുതായിരിക്കുന്നത് എഴുത്തുകാരന്‍റെ മനസ്സില്‍ അങ്കുരിക്കുന്ന കൊച്ചു കഥാബീജംതന്നെയാണ്. കേരളത്തിന്‍റെ നന്മയും പൈതൃകവും പെരുമയും വിളിച്ചോതുന്ന മഹത്തരങ്ങളായ കൃതികളും എഴുത്തുകാരും വളരെയധികമാണ്. ഒട്ടും അറിയപ്പെടാത്ത ആളുകള്‍ എഴുതിയ മികച്ച പുസ്തകങ്ങളും കൃതികളും വന്‍എഴുത്തുവൃക്ഷങ്ങള്‍ പടര്‍ന്നുപന്തലിച്ചപ്പോള്‍ സ്വാഭാവികമായും ആ തണലില്‍, വെള്ളവും വെളിച്ചവും വളവും  കിട്ടാതെ മുരടിച്ചുപോയി. അവാര്‍ഡ്,  ബുക്ക്‌ റിലീസ്,  പരസ്യം, ബുക്ക് റിവ്യൂ, പ്രശസ്തരുടെ അവതാരിക, വിമര്‍ശനങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവയൊക്കെ കിട്ടാതെ പലതും വിസ്മൃതിയിലായി. അതിന്‍റെ രാഷ്ട്രീയവും കളികളും ലോബിയുമൊക്കെ അവിടെ മത്സരിച്ച് അച്ചടിക്കട്ടെ.

ഒരു വായനക്കാരന്‍ മനസ്സില്‍ വിചാരിക്കുന്ന സമയത്ത് വായിക്കാന്‍ പാകത്തിലുള്ള മുത്തശ്ശിക്കഥകളും ചെറുകഥകളും മലയാളം ഡിജിറ്റല്‍ ഇ ബുക്സ് മാതൃകയില്‍ എന്‍റെ മലയാളംപ്ലസ് വെബ്‌സൈറ്റില്‍ പിഡിഎഫ് ഓണ്‍ലൈന്‍ബുക്ക് രൂപത്തില്‍ വായിക്കൂ...
--------------------------------------------------------

21. Malayalam ghost writer
Who is...
A Malayalam ghost writer is a writer who writes something for someone. Freelance online writers are usually dealing such types of works. Then, such completed works will be published as print or digital eBooks by the second person. Simply, this is a hiring work offered from busy people to complete multiple tasks within their timeline. Another trending behind the ghost writing is vanity publishing. Suppose, A rich man having many success stories, interviews, speech...but he is lacking the power of writing or time, he can hire such a writer or author with a nominal payment. Here, usual products are biographies. Any way, book content with VIP winning methods, strategies, experiences and their positive approach to obstacles etc..may have some beneficial aspects to reading community. 
Ghost writer and work provider-Some key points to remember:
1. Discuss about the nature of work. Fix the rate according to the job style. For example, short stories, autobiography, film review, criticism, novel, speech...these are some works of less effort. At the same time, literary novels, travelogue, poetry, data collection, scientific report, academic books etc, where more reference and research oriented work can ask more money. So that, make an agreement for this purpose.
2. Offer some advance amount to ghost writers for a few pages of introduction. If both parties are satisfied then move to next step. Dividing the whole work in to some equal chapters or sections are good thereby doubts about quality and payment can be avoided in future.
3. Keep the confidential nature of work as per work provider. Hiring work never use with anywhere by the author.
4. Say 'No' to controversy, illegal, plagiarism, piracy, low standard works.
5. Keep the timeline for completing the work as well as payment.
6. Job provider can check author's previous works before offering the same.

ഗോസ്റ്റ് റൈറ്റര്‍ മലയാളം ഡിജിറ്റല്‍ ഇ ബുക്സ്...
ലോകമെമ്പാടും വളരെയധികം ആളുകള്‍ പല ഭാഷകളിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മലയാളഭാഷയില്‍ ചുരുക്കം ആളുകളേ ഇതില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഫ്രീലാന്‍സ് ഓണ്‍ലൈന്‍ എഴുത്തുകാരില്‍ പ്രശസ്തരായവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കൂലിയും വാങ്ങുന്നുണ്ട്. ഞാന്‍ വിവിധ  ജോലികള്‍ മിതമായ നിരക്കില്‍ ഇപ്രകാരം ചെയ്തിട്ടുണ്ട്. ഇത്തരം മലയാളം പ്രിന്‍റ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഇ ബുക്കുകള്ഉണ്ടാക്കാന്‍ ആശയങ്ങള്‍, എഡിറ്റിംഗ്, ടൈപ്പിംഗ്‌, പ്രൂഫിംഗ്, സെല്‍ഫ് പബ്ലിഷ് സഹായങ്ങള്‍ ആവശ്യം വേണ്ടവര്‍ എന്‍റെ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
-------------------------------------------------------

22. പി.ഡി.എഫ്. മലയാളം ഡിജിറ്റല്‍ ബുക്സ് /ഇ ബുക്ക് ഉണ്ടാക്കാം
ഇ- വായന ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ക്ക് എങ്ങനെ എളുപ്പത്തില്‍ പി.ഡി.എഫ്. മലയാളം ഡിജിറ്റല്‍ ബുക്സ് /ഇ ബുക്ക് ഉണ്ടാക്കാം എന്നതിനെ കുറിച്ചു ചില കാര്യങ്ങള്‍ പറയാം. ആദ്യമായി  എല്ലാവര്‍ക്കും സുപരിചിതമായ എം.എസ്. വേഡ് ഉപയോഗിച്ച് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
എംഎസ് വേര്‍ഡിന്‍റെ ലേ ഔട്ട്‌ മെനുവില്‍ പോയി പുസ്തകത്തിനു വേണ്ട മാര്‍ജിന്‍, വലിപ്പം കൊടുക്കാം. 6-8 ഇഞ്ച്‌ പേജ് വലിപ്പം മതിയാകും.  ഇന്‍സേര്‍ട്ട് മെനുവില്‍ ചെന്ന് ബുക്കിന്‍റെ കവര്‍ ചിത്രം 'പിക്ചര്‍' ക്ലിക്ക് കൊടുത്തു ചെയ്യാം. വലിപ്പം കുറഞ്ഞ പടമായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് കാണികള്‍ വളരെ തിടുക്കം കാട്ടുന്നവര്‍ ആകയാല്‍ ഡൌണ്‍ലോഡ് ചെയ്യാതെ ഓടിക്കളയും. പിന്നീട്, അവിടെ കാണുന്ന ഹെഡര്‍, ഫുട്ടര്‍, പേജ് നമ്പര്‍ എന്നിവ കൊടുക്കണം. സാധാരണയായി പേജ് നമ്പര്‍ ഹെഡര്‍ വലതുവശത്തും താഴെ ഫുട്ടറില്‍ വെബ്സൈറ്റ്, അദ്ധ്യായം, പുസ്തകത്തിന്‍റെ പേരും മറ്റും കൊടുക്കാം. ഹോം മെനുവില്‍ പോയി പാരഗ്രാഫ് ബട്ടണ്‍ അമര്‍ത്തി 'ജസ്റ്റിഫൈഡ്' കൊടുക്കാം. അതിനു താഴെ അര-ഒന്ന് സെന്റിമീറ്റര്‍ പാരഗ്രാഫ് തുടക്കം കൊടുക്കാം. അതിന്‍റെ പ്രിവ്യൂ തൊട്ടുതാഴെ കാണാവുന്നതാണ്. 
ഇനി യൂണികോഡ് മലയാളം ഫോണ്ട് സൗജന്യമായി ലഭിക്കാന്‍ എസ്.എം.സി. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ്) വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവിടെനിന്നും മീര, ദ്യുതി, സുറുമ, ചിലങ്ക, അഞ്ജലി ഓള്‍ഡ്‌ ലിപി, കേരളീയം, രഘു മലയാളം തുടങ്ങിയവ കിട്ടും. പിന്നീട്, ടൈപ്പ് ചെയ്യാനുള്ള ടൂള്‍ കിട്ടാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററെഷന്‍ സൈറ്റില്‍ പോകണം. ഗൂഗിള്‍ ഇന്‍പുട്ട് ഓപ്ഷന്‍ സെലക്റ്റ് ചെയ്തു കീ ബോര്‍ഡ് ഡൌണ്‍ലോഡ്  കിട്ടും. അല്ലെങ്കില്‍ മൈക്രോസോഫ്റ്റ്‌ ഇന്‍ഡിക് ലാംഗ്വേജ് ടൂള്‍സ് ഉപയോഗിക്കാം.  
പിന്നീട് ഡോക്കുമെന്റില്‍ ചെന്ന് ബുക്കിന്‍റെ ടൈപ്പിംഗ്‌ തുടങ്ങാവുന്നതാണ്. കീബോര്‍ഡ് ഫൊണെറ്റിക്ക് അല്ലെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ചെയ്യാം. അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ സീറോ വിഡ്ത്ത്, പിരിച്ചെഴുതാന്‍ നോണ്‍ വിഡ്ത്ത് ബോക്സ്‌ ക്ലിക്ക് ചെയ്‌താല്‍ മതിയാകും. കുഴപ്പം പിടിച്ച ചില്ലക്ഷരങ്ങള്‍ക്കും ഇങ്ങനെ ചെയ്യാം. എങ്കിലും തുടക്കത്തില്‍ മാത്രം ഇത്തരം മംഗ്ലീഷ് മതിയാകും. കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധാരണയായി ഇന്‍സ്ക്രിപ്റ്റ് ഏറ്റവും ഉത്തമം. 
ഈ ഫയല്‍ പിന്നീട് സേവ് ചെയ്തു പി.ഡി.എഫ് ഫോര്‍മാറ്റ് ആക്കണം. അത്, സെല്‍ഫ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ്, കാണാന്‍ വേണ്ടി റീഡര്‍ ഏതെങ്കിലും വേണം. ഏറ്റവും മികച്ചത് അഡോബ് പി.ഡി.എഫ്. ഫ്രീ റീഡര്‍ ആയിരിക്കും. അവരുടെ വെബ്സൈറ്റില്‍നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ഓണ്‍ലൈന്‍ ഫ്രീ ഡൌണ്‍ലോഡ് ചെയ്യാവുന്നതായിരിക്കും. ഇപ്പോള്‍, ലോകം മുഴുവനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ ഫോര്‍മാറ്റ്- കേരള സര്‍ക്കാരിന്‍റെ ഗസറ്റ്, പി.എസ്.സി., ലോട്ടറി...തുടങ്ങിയ നോട്ടിഫിക്കേഷന്‍ ഇത്തരത്തില്‍ ഉള്ളവയാണ്. എല്ലാത്തരം ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്കും അതിലുള്ളത് നന്നായിരിക്കും. മാത്രമല്ല, പേപ്പര്‍ വേണ്ടാത്ത വായനയെ സ്നേഹിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ കാഴ്ച യോടെ വായിക്കാന്‍ ഇതില്‍ സാധിക്കും. 

ഇ പബ് ഫോര്‍മാറ്റ്‌ ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ ഇലക്ട്രോണിക് വായനക്കായി കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും മലയാളം നല്ലത് മുന്‍പറഞ്ഞ പ്രകാരംതന്നെ. നമ്മുടെ ഭാഷയെ നാണംകെടുത്തുന്ന അനേകം വെബ്സൈറ്റ്, ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നു കാണാം. അങ്ങനെയുള്ള തെറ്റായ വഴിയില്‍ ആരും എത്താതിരിക്കട്ടെ.  നിങ്ങള്‍ തയ്യാറാക്കുന്ന ബുക്സ്- കോപ്പിറൈറ്റ് പേജ്, ഉള്ളടക്കം, ആമുഖം, എഴുത്തുകാരന്‍റെ ലഘുജീവചരിത്രം...എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതായിരിക്കണം. നന്നായി തയ്യാറാക്കിയ ഡിജിറ്റല്‍ മലയാളം ഇ ബുക്സ്, ഫ്രീ പി.ഡി.എഫ്. രീതിയില്‍ ഓണ്‍ലൈന്‍ വായന അല്ലെങ്കില്‍ ഡൌണ്‍ലോഡ് സാധ്യമാക്കി നിങ്ങളുടെ കലാവാസന വെളിപ്പെടുത്തുകതന്നെ ചെയ്യും. വീഡിയോ -2 കാണുക.

23. eBook FAQ
An author/writer, reader or an online self publisher may have different types of doubts about digital/ electronic books, so that, something like FAQ can bring the advantages from this online screen reading world.
1. What is the benefit of digital eBooks?
Very easy to access, fast reading, sharing and download at anywhere, anytime. Global outreach enables quick problem solving nature especially for reference. Also, no pollution compared to print books. It is very cheap. Full time availability with your smart phone, tab, desktop, laptop or eReader and it replaces the space of bookshelf. thousands of these can be kept in single device for ever.
2. What is the advantages of self publishing author/writer?
Normally big banner companies are marketing their favorite authors or writers for making huge profit. There, newcomers are not well promoted. Thus, self publishing in their own website is a better option thereby he can control the entire things such as online payment, download, making correction etc,. Do you know, some publishers have a self publishing package starting from Rs. 10,000 to 1 lakh!
3. Which software is most suited for Malayalam screen publishing?
Without considering digital rights management (DRM), one malayali can opt MS-Word for it's production.
4. Things to remember with MS-Word
Use page size 6x9 inches for pdf format. Don'f forget to add page number, footer names, paragraph intends to each page as in print book. Allow justified text without breaking the connected words in two line. Choose font size more than print size but never mix different types of fonts together.
5. How can you prepare cover page?
Minimize your luxury cover page for eWorld. Make simple as you can because large size photo cover page requires more time to download, then reader never wait for this, He usually skip to another search pages.
6. About the total page numbers...
We should note that, internet surfing is a fast process where reader has a speedy mind and he is looking for concise, precise subject matter directly hence maximum of 100 pages are good. However, it is not applicable to novels and stories.
7. Why unicode font?
Unicode consortium have a set of numbers alloted for each Malayalam characters that can make  uniform display in almost every device.
8. Some free unicode fonts
Swathantra Malayalam computing offers free unicode for the online needs. Meera, Anjali old lipi, Keraleeyam, Dyuthi, Chilanka, Rachana, Raghu are some examples. Clickerala also provides Nila and Kaveri fonts.
9. Default unicode malayalam fonts
Notosans Malayalam is used in Google Chrome and android while Microsoft Windows applies Kartika from C-DAC.
10. Which is better format option?
World famous format is ePub from IDPF. Amazon have KF-8 and mobi, these all are working properly with English and other leading languages. Even though ePub has fixed and flowing format, this is not popular here.
11. Why should select PDF format for Malayalam eBooks?
In Kerala government official notifications of PSC, lottery and other various departments, PDF is a common file format. That is why our device needs a PDF viewer or reader to download such files. In other words, this format is more user friendly fixed layout digital reading. In which free Adobe reader is the best one.
12. Which device is the best for digital book reading?
No doubt, tab reading is something better than other devices for ordinary people. Kindle devices, iPad, Sony, Kobo eReader is more costlier and no Malayalam support in some devices. Small sized screen of smart phone and handling of laptop is bad. So, book sized light weight tablet is the best option.
13. Can I use ISM font for eWorld?
Intelligent script manager (ISM) are not unicode in nature hence such coding is not applicable to different devices of uniform display. But some publishers have scanned ISM print pages to PDF but font missing may be resulted.
14. Suitable keyboard for unicode typing-
Inscript keyboard is the official one from C-DAC and this is the best choice for a long term typing. If you are a fresher or with small works, then go to Google input tools and download Malayalam kit. Windows also have Malayalam indic language tools for manglish typing of transliteration.
15. Some demerits of digital eBooks?
Piracy, plagiarism, no awards or promotions are some disadvantages. There is no book release function and no advertisements or famous critics. Poor people can't afford any device. 
16. What is future of ePublishing industry?
In 2015, India is now promoting digital text book and advanced types of learning. Kerala is also doing the same way. Thus, we can expect better future of Malayalam digital eBook publishing and online reading. Such author or writer can do better things with this FAQ.
-------------------------------------------------------
24.  തൂലികാനാമങ്ങള്‍
ഏറ്റവും നല്ല എഴുത്തുകാരുള്ള ഇന്ത്യയിലെ അനുഗ്രഹിക്കപ്പെട്ട ഒരു ഭാഷയാണു മലയാളം. അവരുടെ തൂലികാനാമം ഇ ബുക്ക് ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ വായനയില്‍ നിങ്ങള്‍ക്ക് പല രീതിയിലും പ്രയോജനപ്പെട്ടേക്കാം. തൂലികാനാമങ്ങള്‍ കൂടാതെ ചില ചുരുക്കെഴുത്തുകള്‍, വിളിപ്പേരുകള്‍ എന്നിവയും താഴെ ചേര്‍ത്തിരിക്കുന്നു.
1. എം.ടി. - വാസുദേവന്‍ നായര്‍ 
2. പെരുമ്പടവം - ശ്രീധരന്‍
3. വയലാര്‍ - രാമവര്‍മ
4. ഉറൂബ് - പി.സി. കുട്ടികൃഷ്ണന്‍ 
5. ചെമ്മനം - ചാക്കോ 
6. കാവാലം - നാരായണ പണിക്കര്‍ 
7. കാനം - ഇ.ജെ. ജോസഫ്‌ 
8. സിനിക് - എം. വാസുദേവന്‍ നായര്‍
9. സേതു - എ. സേതുമാധവന്‍ 
10. പ്രേംജി - എം.പി. ഭട്ടതിരിപ്പാട് 
11. ബെന്യാമിന്‍ - ബെന്നി ഡാനിയേല്‍ കുളനട 
12. ആശാന്‍ - കുമാരനാശാന്‍ 
13. ഉള്ളൂര്‍ - എസ്. പരമേശ്വരയ്യര്‍ 
14. വള്ളത്തോള്‍ - നാരായണ മേനോന്‍ 
15. ചങ്ങമ്പുഴ - കൃഷ്ണപിള്ള
16. പാറപ്പുറത്ത് - കെ.ഇ. മത്തായി 
17. ഡി.സി. - ഡൊമിനിക് ചാക്കോ കിഴക്കേമുറി 
18. എഴാച്ചേരി - രാമചന്ദ്രന്‍ 
19. തുളസി - തുളസീദാസ് 
20. ഇടമറുക് - ടി.സി. ജോസഫ്‌
21. ഒളപ്പമണ്ണ - സുബ്രമണ്യന്‍ നമ്പൂതിരി 
22. അക്കിത്തം - അച്യുതന്‍ നമ്പൂതിരി 
23. കടമ്മനിട്ട - രാമകൃഷ്ണന്‍ 
24. അയ്യനേത്ത് - എം.പി. പത്രോസ് 
25. തോപ്പില്‍ ഭാസി - ഭാസ്കരന്‍പിള്ള
26. തിക്കൊടിയന്‍ - പി. കുഞ്ഞനന്തന്‍നായര്‍ 
27. കാരൂര്‍ - നീലകണ്ഠപിള്ള 
28. മലയാറ്റൂര്‍ - രാമകൃഷ്ണന്‍ 
29. ദേവ‌് - കേശവ ദേവ‌്
30. തകഴി - ശിവശങ്കര പിള്ള 
31. മാധവിക്കുട്ടി - കമല സുരയ്യ 
32. എന്‍.വി. - കൃഷ്ണ വാര്യര്‍ 
33. പാറക്കടവ‌് - അഹമ്മദ് 
34. ഇടപ്പള്ളി - രാഘവന്‍പിള്ള 
35. ജി. - ജി. ശങ്കരക്കുറുപ്പ് 
36. മാലി - മാധവന്‍ നായര്‍ 
37. കോവിലന്‍ - പി.വി. അയ്യപ്പന്‍ 
38. ഒ.എന്‍.വി. - ഒ.എന്‍.വി. കുറുപ്പ് 
38. വിലാസിനി - എം.കെ. മേനോന്‍ 
39. കാക്കനാടന്‍ - ജോര്‍ജ് വര്‍ഗീസ്‌ 
40. സുകുമാര്‍ - എസ് . സുകുമാരന്‍പോറ്റി 
41. അഴീക്കോട്‌ - സുകുമാര്‍ അഴീക്കോട് 
42. കട്ടക്കയം - ചെറിയാന്‍ മാപ്പിള 
43. ആശാ മേനോന്‍ - കെ. ശ്രീകുമാര്‍
44. കോഴിക്കോടന്‍ - അപ്പുക്കുട്ടന്‍ നായര്‍ 
45. കേസരി - ബാലൃഷ്ണ പിള്ള (പത്രം)
46. കേസരി - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ 
47. വി.കെ.എന്‍. - നാരായണന്‍ നായര്‍ 
48. ഓംചേരി - എന്‍. നാരായണ പിള്ള
49. ഇ.എം. കോവൂര്‍ - മാത്യു ഐപ് 
50. ഇടശ്ശേരി - ഗോവിന്ദന്‍ നായര്‍ 
51. പി. - കുഞ്ഞുരാമന്‍ നായര്‍ 
52. വെണ്ണിക്കുളം - ഗോപാലക്കുറുപ്പ് 
53. നാലപ്പാട്ട് - നാരായണ മേനോന്‍ 
54. ചുള്ളിക്കാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട് 
55. എസ്.കെ. പൊറ്റക്കാട്ട് - ശങ്കരന്‍കുട്ടി 
56. പവനന്‍ - പി.വി. നാരായണന്‍ നായര്‍ 
57. തിരുനല്ലൂര്‍ - കരുണാകരന്‍ 
58. സഞ്ജയന്‍ - എം.ആര്‍. നായര്‍
59. സി.ജെ. മണ്ണുമ്മൂട‌് - കെ.സി. ജോസഫ്‌ 
60. സാഹിത്യ പഞ്ചാനനന്‍ - പി.കെ. നാരായണപിള്ള 
61. ശ്രീകണ്ഠേശ്വരന്‍ - പത്മനാഭ പിള്ള 
62. കേരള പാണിനി - എ. ആര്‍. രാജരാജവര്‍മ്മ 
63. കേരള മോപ്പസാങ് - തകഴി
64. കുറ്റിപ്പുറം - കേസവന്‍ നായര്‍ 
65. ചെറുകാട് - ഗോവിന്ദ പിഷാരടി 
66. ആനന്ദ് - സച്ചിതാനന്ദന്‍ 
67. ഏകലവ്യന്‍ - കെ.എം. മാത്യൂസ്‌
68. കേരള വല്മീകി - വള്ളത്തോള്‍ 
69. കേരള സ്കോട്ട് - സി.വി. രാമന്‍പിള്ള
70. സി.വി. - സി.വി. രാമന്‍പിള്ള 
71. കേരള ഇബ്സണ്‍ - എന്‍. കൃഷ്ണപിള്ള 
72. സി.ജെ. - സി.ജെ. തോമസ്‌
73. കേരള വ്യാസന്‍ - കുടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
74. കേരള ഗാന്ധി - കെ. കേളപ്പന്‍ 
75. കേരള കാളിദാസന്‍ - കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ 
76. കേരള ഹെമിംഗ്‌വെ - എം.ടി. വാസുദേവന്‍ നായര്‍ 
77. നന്ദനാര്‍ - പി.സി. ഗോപാലന്‍ 

ഈ ലിസ്റ്റില്‍ ഉള്ള മിക്കവരും പഴയ തലമുറയില്‍ എഴുത്തു തുടങ്ങിയവരാണ‌്. അന്ന്, ഇതുപോലെ ഇലക്ട്രോണിക് ഡിജിറ്റല്‍ ഇ ബുക്കുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഫ്രീ റീഡര്‍ എന്നിവയൊന്നും ഇല്ലായിരുന്നു. പക്ഷേ, ഇവരുടെ പുസ്തക പ്രസാധകര്‍ മിക്കവയും ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നിരിക്കുന്നു. അതിനാല്‍, അമൂല്യങ്ങളായ ഇത്തരം സാഹിത്യ സൃഷ്ടികള്‍ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാനും പറ്റും. അത്, നമ്മില്‍ വായനയുടെ സുന്ദര നിമിഷങ്ങള്‍  എന്നും സൃഷ്ടിക്കുകയും ചെയ്യും. അനേകം സാഹിത്യ കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം, മൊഴിമാറ്റം നടത്തിയിട്ടുമുണ്ട്. കേരള   പി.സ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മുകളില്‍ കൊടുത്തിരിക്കുന്നവ ചോദ്യം-ഉത്തരം പോലെയും ഉപകാരപ്പെടുമല്ലോ. 

25. Pen names- Malayalam writers-authors
In Kerala, we are blessed with a number of great authors and writers to expand our Malayalam language print as well as digital eBooks free/paid online reading. They are popular with their pen name or abbreviations (names short form). Such malayali list can boost up your taste of literature and knowledge. Here, the list of famous eminent writing personalities:
01. M.T. -  Vasudevan Nair
02. Perumbadavam - Sreedharan
03. Vayalar - Ramavarma
04. Uroob - P.C. Kuttikrishnan
05. Chemmanam - Chacko
06. Kavalam - Narayana Panicker
07. Kanam - E.J. Joseph
08. Cynic - M. Vasudevan Nair
09. Sethu - A. Sethumadhavan
10. Premji - M.P. Bhattathiripad
11. Benyamin - Benny Daniel Kulanada
12. Asan - Kumaranasan
13. Ulloor - S. Parameshwara Iyer
14. Vallathol - Narayana Menon
15. Changampuzha - Krishna Pillai
16. Parappurathu - K.E. Mathai
17. D.C. - Dominic Chacko Kizhakkemuri
18. Ezhacheri - Ramachandran
19. Thulasi - Thulasidas
20. Edamaruku - T.C. Joseph
21. Olappamanna - Subrahmanyan Namboothiri
22. Akkitham - Achuthan Namboothiri
23. Kadammanitta - Ramakrishnan
24. Ayyanethu - M.P. Pathrose
25. Thoppil Bhasi - Bhaskaran Pillai
26. Thikkodiyan - P. Kunjananthan Nair
27. Karoor - Neelakanda Pillai
28. Malayattoor - Ramakrishnan
29. Dev - P. Kesavadev
30. Thakazhi - Sivashankara Pillai
31. Madhavikkutty - Kamala Surayya
32. N.V. - Krishna Warrier
33. Parakkadavu - Ahammed
34. Edappally- Raghavan Pillai
35. G. - G.Sankara Kurup
36. Mali - Madhavan Nair
37. Kovilan - P.V. Ayyappan
38. O.N.V. - O.N.V. Kurup
39. Vilasini - M.K. Menon
40. Kakkanadan - George Varghese
41. Sukumar - S. Sukumaran Potti
42. Azhikode - Sukumar Azhikkode
43. Kattakkayam - Cherian Mappila
44. Asha Menon - K. Sreekumar
45. Kozhikkodan - Appukkuttan Nair
46. Kesari - Balakrishna Pillai (Kesari newspaper)
47. Kesari - Vengayil Kunjiraman Nair
48. V.K.N. - Narayanan Nair
49. Omchery - N. Narayana Pillai
50. E.M. Kovoor - Mathew Ipe
51. Edassery - Govindan Nair
52. P. - Kunjuraman Nair
53. Vennikkukalam - Gopala Kurup
54. Nalappattu - Narayana Menon
55. Chullikkad - Balachandran Chullikkad
56. S.K. Pottekkatt - Sankarankutty
57. Pavanan - P.V. Narayanan Nair
58. Thirunalloor - Karunakaran
59. Sanjayan - M.R. Nair
60. C.J. Mannummoodu - K.C. Joseph
61. Sahithya panchanan - P.K. Narayana Pillai
62. Sreekandeshwaran - Padmanabha Pillai
63. Kerala panini - A.R. Rajarajavarma
64. Kerala Mopasang - Thakazhi Sivasankara Pillai
65. Kuttippuram - Kesavan Nair
66. Cherukadu - Govinda pisharody
67. Anand - Sachithanandan
68. Ekalavyan - K.M. Mathews
69. Kerala Valmiki - Vallathol
70. Kerala Scot - C.V. Raman Pillai
71. C.V. - Raman Pillai
72. Kerala Ibson - N. Krishna Pillai
73. C.J. - C.J. Thomas
74. Kerala Vyasan - Kodungallor Kunjikkuttan Thampuran
75. Kerala Gandhi - K. Kelappan
76. Kerala Kalidasan - Keralavarma Valiya Koyi Thampuran
77. Kerala Hemingway - M.T. Vasudevan Nair
78. Nandanar - P.C. Gopalan

 Though this Malayalam authors/writers are not directly involved in digital eBooks or online texts, but their publishers have been changing it in to digital screen reading. Some relatives or trusts are making their author-writer websites for it's digital paperless readers. Kerala PSC examination studying students can expect some pen name questions like this.

26. മദ്യം ഒഴിവാക്കാം...
മലയാളികുടുംബങ്ങളില്‍ കണ്ണുനീര്‍ വീഴ്ത്തുന്നത് ടി.വി.സീരിയലുകളും ഉള്ളിയും സവാളയും ഗ്ലിസറിനും ആണെന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി! മദ്യം, ആല്‍ക്കഹോള്‍, എതനോള്‍,  ഡ്രിങ്ക്സ്, ചാരായം, സ്പിരിറ്റ്‌, വെള്ളം, തണ്ണി, കള്ള്, പട്ട...എന്നിങ്ങനെ വിവിധ ഓമനപ്പേരുകളില്‍ അറിയപ്പെടുന്നവനാണു വില്ലന്‍. ജീവിതത്തില്‍, ദുരന്തപാതകളിലൂടെ ഫ്രീ ഡ്രൈവ് ചെയ്യാന്‍ പല അവസരങ്ങളിലും അത് നിങ്ങളെ മാടിവിളിക്കും. ഒരിക്കല്‍ മദ്യശീലത്തിനു പിടികൊടുത്താല്‍      അതിന്‍റെ നീരാളിപ്പിടിത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ മിക്കവാറും അസാധ്യം. ജാഗ്രതൈ!
മദ്യത്തിന്‍റെ വിളയാട്ടം വിവരിക്കാത്ത ഒരുദിനംപോലും പത്രമാധ്യമങ്ങളില്‍ ഇല്ലെന്നു പറയാം. കേരളത്തില്‍ ഇത് വില്‍ക്കുന്ന കടകളുടെ മുന്നിലെ തിരക്കു പരിഗണിച്ച് പുതിയ ബസ്‌ സ്റ്റോപ്പ്‌, പെട്ടിക്കടകള്‍ എന്നിവ പൊട്ടിമുളച്ചു. അത്തരം ഒരു ഷോപ്പിന്‍റെ മുന്നില്‍ ഒരിടത്ത്, ബസ്‌ നിര്‍ത്തിയപ്പോള്‍ 'റോഡ്‌ ഷോ' നടത്തിക്കൊണ്ടിരുന്ന കുടിയനാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. പക്ഷേ, അവന്‍റെ കല്ലുകൊണ്ടുള്ള ഏറു കൊണ്ടത്, ഇതുകണ്ട് രസം പിടിച്ചിരുന്ന  ബസിലെ യാത്രക്കാരന്‍റെ ചെവിയില്‍! ഒരു ചെവിയുടെ കേള്‍വിയും അതോടെ പോയി.
മദ്യപിച്ചു ബൈക്ക്-കാര്‍-ബസ്-ലോറിയൊക്കെ ഓടിക്കുന്നത് കേരളത്തില്‍ നിത്യസംഭവങ്ങളാണ്. അടുത്തിടെ, ട്രെയിന്‍ഡ്രൈവര്‍ കുടിച്ചു ഡ്യൂട്ടി ചെയ്തതും; അങ്ങേയറ്റം, കുടിയന്‍പൈലറ്റ് വിമാനം പറത്തിയതും വാര്‍ത്തയില്‍ ഇടം നേടി. ഇനി തീയറ്ററില്‍ സിനിമാ കാണുന്നവരാകട്ടെ, നായകന്‍ ഡ്രിങ്ക്സ് കഴിച്ച് കുറച്ചു ഡയലോഗ് കാച്ചിയില്ലെങ്കില്‍ കയ്യടിക്കില്ല, ഹീറോ വെറും സീറോ ആകും. മലയാളിയുടെ മനോഭാവം ഒരുപാട് മാറേണ്ടിയിരിക്കുന്നു. 
മദ്യപരുടെ സംഘത്തില്‍നിന്നു കുപ്പി പൊട്ടുന്നതുപോലെ പല ദുഷിച്ച പദ്ധതികളും പൊട്ടിവിടരും. അതിന്‍റെ ബലിയാടുകള്‍ പലപ്പോഴും നിരപരാധികള്‍ ആയിരിക്കും. കേരളത്തിലെ നാടന്‍കള്ളിന്‍റെ ഉല്‍പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. പാലക്കാടന്‍കള്ളിന്‍റെ ഉല്‍പാദനവും കുറയുകയാണ്.  ചിലയിടങ്ങളില്‍ അതുകൊണ്ട് വ്യാജനും സുലഭം. ഫലമോ? തട്ടുകടകള്‍പോലെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കുകള്‍ പലതും സൂപ്പര്‍-മള്‍ട്ടി പഞ്ചനക്ഷത്ര ആശുപത്രികള്‍ ആയി മാറി. കുടിയുടെ പാര്‍ശ്വഫലങ്ങള്‍, ജോലിയും പ്രണയവും കുടുംബജീവിതവും ആരോഗ്യവും...അങ്ങനെയെല്ലാം തന്‍റെ   കരാളഹസ്തങ്ങളില്‍ ഒതുക്കി. 
മനുഷ്യമനസ്സുകളെ ഏതെങ്കിലും ലഹരികള്‍ ആകര്‍ഷിക്കുന്നത് തികച്ചും സ്വാഭാവികം മാത്രം. സംഗീതം, വായന, എഴുത്ത്, ക്രിക്കറ്റ്, നീന്തല്‍, ഡ്രൈവിംഗ്, സ്പോര്‍ട്സ്, ഗെയിംസ്, ഉദ്യാനപരിപാലനം, മീന്‍പിടിക്കല്‍, സിനിമാ, ടി.വി, ഇന്‍റെര്‍നെറ്റ്‌....എന്നിങ്ങനെയുള്ള ലഹരികള്‍ മനസ്സുനിറഞ്ഞാല്‍ ആല്‍ക്കഹോളിന്‍റെ ലഹരി ചിലപ്പോള്‍ കുറഞ്ഞേക്കാം. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വെള്ളക്കാരെല്ലാം നാടുവിട്ടെങ്കിലും മലയാളി'വെള്ളക്കാര്‍' വീടുകള്‍ ഭരിച്ചു നശിപ്പിക്കുകയാണ്. പുതുതായി ആരും ഇതില്‍ അംഗത്വം എടുക്കാതിരിക്കട്ടെ.
രണ്ടാമത്തെ ഡിജിറ്റല്‍ പുസ്തകം- മദ്യം ഒഴിവാക്കാം...   ഈ വിഷയത്തിലുള്ള ഓണ്‍ലൈന്‍ സ്ക്രീന്‍ റീഡിംഗ്, മലയാളം ഇ ബുക്ക് പി.ഡി.എഫ്. ഡൌണ്‍ലോഡ്‌ വായന എന്നിവ സാധ്യമാക്കുന്നു. 

27.
സന്തോഷം, ആനന്ദം 
മനുഷ്യന് അനുഭവിക്കാനാവുന്ന മനോഹരമായ വികാരമാണു സന്തോഷം അഥവാ ആനന്ദം. മലയാളം ഇ ബുക്ക്‌ അതിലേക്കുള്ള ചെറിയൊരു വഴിമാത്രം. നാം പ്രസന്നമായ മുഖമുള്ളവരുമായി സംസര്‍ഗം പുലര്‍ത്തിയാല്‍ ഇത്തിരി സന്തോഷം നമ്മിലേക്കും സംക്രമിക്കും. അതേസമയം, ചിലര്‍ എപ്പോഴും പരാതിപ്പെട്ടിപോലെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. അവര്‍ പുറത്തുവിടുന്ന നെഗറ്റീവ് എനെര്‍ജി നമ്മില്‍ നിഷേധ നിലപാടുകള്‍ നിറച്ചേക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാളുടെ ജീവിതത്തില്‍ അയാള്‍ സംതൃപ്തന്‍ ആണെന്നുള്ള തിരിച്ചറിവാണു സന്തോഷം. 
ഇപ്പോള്‍, നിലവിലുള്ള അനുഗ്രഹങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ആനന്ദിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഫ്രീ ആയിട്ട് ഉണ്ടാവും. മറിച്ച്, വിഷമങ്ങളും പരാതികളും നിരത്തുവാന്‍ ശ്രമിച്ചാലോ? അവിടെയും കുറച്ചു കാര്യങ്ങള്‍ ഉണ്ടാകും. താരതമ്യപ്പെടുത്തല്‍ ഒന്നിനും ഒരു പരിഹാരമല്ല. ഈ ലോകത്തില്‍ നരകതുല്യമായി ജീവിക്കുന്ന പല രാജ്യങ്ങളും സമൂഹങ്ങളും ഉണ്ട്. അതിനാല്‍, നമുക്ക് ലഭിച്ചിരിക്കുന്ന ഓരോ നന്മകള്‍ക്കും ദൈവത്തോട് നന്ദി പറയാം. മാത്രമല്ല, ഓരോ ദിനവും കൂടുതല്‍ മെച്ചപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു ലഭിക്കുകയും ചെയ്യും. 
ഒരിക്കല്‍, എച്ച്.ജി. വെല്‍സ് പറഞ്ഞു: "ഭൗതികത്തിനപ്പുറത്ത് ഒന്നുമില്ലെന്ന് വിചാരിച്ചു. അവസാനകാലത്ത് നിരാശയിലും മോഹഭംഗത്തിലും കലാശിച്ചു" എന്ന്! അതു ശരിതന്നെ. ദൈവവിശ്വാസം സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന വഴികളാണ്.  സ്വകാര്യ ദു:ഖങ്ങള്‍പോലും ഒന്നാലോചിച്ചാല്‍ സന്തോഷത്തിന്‍റെ നിമിത്തങ്ങള്‍മാത്രം. 
പണ്ട്, ജംഷഡ്ജിടാറ്റയെ ബ്രിട്ടീഷ്ഹോട്ടലില്‍നിന്ന് ഇവിടെ പ്രവേശനമില്ലെന്നു പറഞ്ഞ് സായിപ്പ് ഇറക്കിവിട്ടു. ഒരു സാധാരണ മലയാളിയെങ്കില്‍ കൊടിയും കുത്തി നാലു ചീത്തയും വിളിച്ച് രാത്രിയില്‍ കല്ലെറിഞ്ഞു ഹോട്ടലിന്‍റെ ചില്ലും പൊട്ടിക്കും! പക്ഷേ, ടാറ്റയുടെ മനോവിഷമം; താജ് ഹോട്ടല്‍സിന്‍റെ രൂപത്തില്‍ ആനന്ദം ഇന്ത്യയിലാകെ വിതറി. നല്ല സേവന വേതന രീതികള്‍ ആയിരക്കണക്കിനു ജോലിക്കാരുടെയും കുടുംബങ്ങളില്‍ പ്രകാശമെത്തിച്ചു.
പരാജയങ്ങളുടെ കഥയും മറ്റൊന്നല്ല. ഓരോ പരാജയവും ഓരോ ഫലങ്ങളെന്നു കരുതിയാല്‍ മതിയാകും. മികച്ച ആസൂത്രണം ഉള്ളവയുടെ ഫലം വിജയമെങ്കില്‍ അശ്രദ്ധയുടെ ഫലം പരാജയം, അത്രതന്നെ. പോള്‍ഗ്രീന്‍ഗാര്‍ഡ് (ബയോകെമിസ്റ്റ്, റോക്ഫെല്ലെര്‍യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക്)   തന്‍റെ എഴുപത്തിനാലാംവയസ്സില്‍  നൊബേല്‍ സമ്മാനം നേടിയപ്പോള്‍ പറഞ്ഞത്: "ഞങ്ങള്‍ ഈ വിഷയത്തില്‍ മത്സരങ്ങള്‍ ഒന്നുമില്ലാതെ ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. കാരണം, ആളുകള്‍ വിചാരിച്ചിരുന്നത് ഞങ്ങള്‍ക്കു വട്ടാണെന്നാണ‌്!" 
ഞാനും ഒരു ബയോകെമിസ്റ്റ് (വെറും കടലാസ് പുലി!) ആണെങ്കിലും ഒരു സ്വഭാവത്തില്‍ എനിക്കും അദ്ദേഹത്തിനും ചെറിയ സാമ്യമുണ്ട്‌- പരാജയങ്ങളോട് പോരടിക്കുന്ന രീതിയില്‍. സത്യത്തില്‍, എല്ലാ പ്രവര്‍ത്തനങ്ങളിലും പിറകില്‍നിന്നു കളിക്കുന്നത് വിജയമാണ്- അത്, നമ്മുടെ മുന്നില്‍ കുറച്ചു പരാജയങ്ങള്‍ എറിഞ്ഞുതന്ന്  നമ്മെ ഓടിക്കാന്‍ ശ്രമിക്കും. അതെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ വിജയത്തിന്‍റെ ഒളിച്ചുകളി അവസാനിച്ച് കനത്ത വിജയവും ലഭിക്കും.
മലയാളികളില്‍ ആനന്ദം, മനസ്സുഖം, ജീവിതവിജയം എന്നിവയൊക്കെ കൂടുന്നതിനുള്ള സെല്‍ഫ് ഹെല്‍പ് മലയാളം ഇ ബുക്ക് മനംനിറയെ സന്തോഷം (ഒന്നാമത്തെ ഡിജിറ്റല്‍ പുസ്തകം)- വായിക്കാന്‍ മറക്കരുത്.
28. ഒറ്റമൂലി
ഒറ്റമൂലി മലയാളം ഇ ബുക്ക് എങ്ങനെ പ്രയോജനപ്പെടുന്നു അല്ലെങ്കില്‍ ഇതിന്‍റെ പ്രസക്തി എന്ത് എന്നു നാം അറിഞ്ഞിരിക്കണം. നമ്മുടെ പഴയ തലമുറകളുടെ ജീവിതം വളരെയേറെ കടപ്പെട്ടിരിക്കുന്നത് ഒറ്റമൂലിയോടായിരിക്കും.  പ്രകൃതിയില്‍നിന്നു കിട്ടുന്ന സസ്യലോകത്തിന്‍റെ സംഭാവനകളും പ്രയോഗിച്ച് നാം ഇവിടംവരെയൊക്കെ എത്തിയെന്ന് പറയാം. എന്നാല്‍, വസൂരി പോലുള്ള വൈറസ്‌ ആക്രമണങ്ങളുടെ മുന്നില്‍ പകച്ചു നിന്നിട്ടുമുണ്ട് പഴയ മനുഷ്യര്‍. നാം നല്ല രീതിയില്‍ അലോപ്പതിമരുന്നുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായിട്ടില്ല. അതുവരെ വികസിതരാജ്യങ്ങളില്‍ മാത്രമേ മികച്ച ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.
ഓരോ മനുഷ്യജീവിയും വ്യത്യസ്ത പാരമ്പര്യഘടകങ്ങള്‍ പേറുന്നവരും ആരോഗ്യകാര്യത്തില്‍ പലതട്ടില്‍ നില്‍ക്കുന്നവരുമായിരിക്കും. മാത്രമല്ല, രോഗപ്രതിരോധ ശക്തിയിലും മാറ്റങ്ങളുണ്ടാവാം. അതുകൊണ്ട്, ചിലരില്‍ അലോപ്പതിമരുന്നുകള്‍ ഫലിക്കുന്നതിനേക്കാള്‍ നന്നായി ഒറ്റമൂലികള്‍ പ്രവര്‍ത്തിച്ചു കാണപ്പെടുന്നുണ്ട്. 
കേരളത്തിലെ നാട്ടിലും കാട്ടിലുമുള്ള ജൈവവൈവിധ്യം ഒട്ടേറെ ഒറ്റമൂലികള്‍ നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. അവയില്‍ പലതും അപ്രത്യക്ഷമായി പോകുന്നു എന്നുള്ളത് നാം ഏവരും ഓര്‍മ്മിക്കണം. ഒറ്റമൂലി ചെയ്യുന്ന ആളുകളില്‍  ചിലര്‍ ആദിവാസികളായിരിക്കും. ചിലര്‍ നാട്ടുവൈദ്യന്മാരും മറ്റുള്ളവര്‍ വെറും സാധാരണക്കാരും ആയിരിക്കും. അത്തരം അറിവുകള്‍ ഇപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ‌്. ഇതിനു പല കാരണങ്ങളുമുണ്ട്. ഈ ചികിത്സകര്‍ പൊതുവേ പറയുന്ന ചിലത്- "മരുന്ന് പറഞ്ഞുകൊടുത്താല്‍ ഇത് പിന്നെ ഞങ്ങള്‍ ചെയ്താല്‍ ഫലിക്കില്ല", "ഇത് വെളിയില്‍ മിണ്ടിയാല്‍ തല പൊട്ടിത്തെറിക്കും", "മൂപ്പന്‍ കോപിക്കും", "വനദേവതകള്‍ പിടിക്കും", "പാമ്പ് കൊത്തും", "പുലി പിടിക്കും" എന്നൊക്കെ. അങ്ങനെ അറിവുകള്‍ പലതും അവരോടൊപ്പം വീരചരമം പ്രാപിക്കും.
  ലോകത്തിലെമ്പാടും കാണുന്നപോലെ, കേരളത്തിലെ കാടുകളിലും  മനുഷ്യന്‍റെ കടന്നുകയറ്റംമൂലം പച്ചമരുന്നുചെടികള്‍ പലതും നഷ്ടപ്പെടുന്നുണ്ട്. അതേസമയം, നമ്മുടെ പറമ്പില്‍ ലഭ്യമായവയെ പരിപാലിക്കാനും ആരും മറക്കരുത്. ഒറ്റമൂലി ഏറ്റവും ഫലപ്രദമാകുന്ന കാലമാണു മഴക്കാലം. മനുഷ്യശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ 19-21 ഡിഗ്രി ചൂട്, സസ്യങ്ങളുടെ നല്ല വളര്‍ച്ച എന്നിവയിലേക്ക് മഴക്കാലം സഹായകമാകുന്നുണ്ട്.

  രോഗങ്ങള്‍മൂലമുള്ള ആശുപത്രിവാസവും സാമ്പത്തികവും അല്ലാത്തതുമായ ഒട്ടേറെ വിഷമതകളും ഒഴിവാക്കാന്‍ ചിലപ്പോള്‍ പ്രകൃതിയുടെ മരുന്നുകള്‍ക്ക് കഴിഞ്ഞാലോ? അതിനായി ഈ വെബ്‌സൈറ്റ് ലേബല്‍- ഇ ബുക്ക്‌ -3 ഒറ്റമൂലി (മലയാളം- ആരോഗ്യം) ക്ലിക്ക് ചെയ്യുക.   

29. Digital Malayalam books
Dear friends, Welcome to malayalamplus.com site. In our beautiful Earth, All, we have a responsibility to live a better life with love, peace, harmony and happiness. But what is happening here? you just look at your daily and then you may feel some pain with current social issues like corruption, arms deal, huge defence budget, crimes and various anti-social activities. India- my country have ancient culture, traditional customs, values, great authors, books etc,.However, our culture is also facing many problems now. One example is misuse of smart phone! No doubt, social media and computer games are good means of entertainment. But, In case of new generation, there is no time limit and it’s a type of addiction. They absorbs bad habits due to the lack of time for doing good things like reading, healthy family relation, communication, balanced life etc,.
So that, this site is an attempt to encourage new generation reading through their smart phones, tabs, laptops, phablets and e-readers. Here, free/paid Malayalam/English PDF eBooks are available.
All are welcome to my digital/electronic book reading and increase your life score!
Come, Let’s share the world of goodness…
1.What is a Malayalam eBook?
A Malayalam book that can read through computers, smart phones, tablets, e-readers. Different formats are required to release such types.
2. which is the best format for Malayalam eBook?
Some popular examples are ePub from IDPF, KF8 of Amazon kindle, palm media format of e-reader, iBook format of Apple, pdf from Adobe etc. These are widely used for world leading languages like English. But in Malayalam, pdf is the best one because, most devices and browsers have built-in pdf reader or viewer. Also, pdf keeps the complex script of Malayalam language with it’s non flowing text.
3. Best size of pdf eBooks?
6 x 9 inch is considered as the best size for it’s production.
4. Type of fonts for Malayalam eBooks?
This requires unicode Malayalam fonts. Free unicode fonts are available in Swathanthra Malayalam computing(SMC) where you can download free unicode fonts like Meera, Anjali old lipi, Suruma, Dyuthi, Chilanka, Rachana, Raghu Malayalam and Keraleeyam. C-Dit Kerala (Clickerala) provides Kaveri and Nila free unicode fonts. C-Dac Pune have some free unicode fonts. Unicode consortium have specific number coding for each language and it’s words hence uniform display of Malayalam words can be expected. Unicode supporting fonts are called open type fonts with a symbol ‘O’. Default Malayalam unicode in windows is Kartika. Android and Google chrome default is Notosans Malayalam.
5. Why ISM fonts are not suitable for making Malayalam eBooks?
Intelligent scpript manager(ISM) fonts have ASCII 8 bit coding. It is not compatible for email because the email receiving device must have to download the same font before reading such ebooks. In fact, print books from publishers are made by this ISM fonts and these are more beautiful to print than unicode. For example, ml-Revathi is a widely using ISM font in majority of Malayalam print books. Again, several web fonts and dynamic fonts are there but usually copyrighted and not free. One beautiful example is Manorama panchari font specially designed for their own use only.
6. Suitable software for a Malayalam eBook?
English is the world leading ebook language and USA is top screen reading country. So, giant publishers are looking for English title production with their own software or App, hence no Malayalam option there. However, some Malayalam App and software publishers are there, but not error free. In case of self publishing Malayalam authors, MS-Word is enough, then convert it into pdf.
7. Which keyboard is suitable for Malayalam eBook typing?
Inscript unicode keyboard designed by C-dac is a best choice for professional typing. Meanwhile,short work/first time user or malayali with Malayalam word confusions can adopt Google transliteration. This is nothing but, type in English then automatic conversion to Malayalam (manglish way!). You should remember to free download it from official Google transliteration site only.
8. How buyers discover digital books? 
Around 34 percent buy through recommendations from blogs, forum and fellow readers. 24 percent from comments and reviews, another 18 percent selects their favorite author only.
9. world eBook best seller titles?
2014 publishers having top number of best seller titles are- 1.Penguin Random House 2. Harper Collins 3. Hachette 4. Amazon.
10. World largest digital book providers?
Amazon, Apple iBooks/iTunes, Barnes&Noble, Kobo, Sony, Smashwords, Google eBooks…
Why Malayalam eBooks are better than print books?
1. Fast reading and availability where there is an internet connection. You can start reading within minutes. Usually purchasing a print book is a difficult task. What will be the travel expense? This is a time consuming process too. Some book-shop having huge shelves and searching for book needs more time. During such trips, another interest thing is your refreshment with snacks, juice or with a heavy hotel food! As a whole, your book price may be double than it’s original price! So that, Malayalam digital reading is more economical.
2. My malayalamplus.com digital books are available across the world, there is no boundaries and waiting. When you think of print one, majority of publishers may have limited circulation within Kerala state. If any delay in getting a book, people may cancel that purchase.
3.  Digital books are money saving with it’s low price when compared to print titles. Print publishers have to meet the cost of production, salary of staff, running of company, marketing and commission to selling. All such steps are not in digitally made things. In a city, book storing space needs huge investment. Competition for quality and high speed printing also demands huge finance. Labour/trade union problems are other head ache in Kerala.
4. Digital books are eco-friendly and no tree fall for making paper. Also, no pollution as in paper/book production. The Earth is under threat due to air, water pollution that is why a nature lover should have some affection to digital books. At the time of production, 1 ebook device causes some carbon emission equal to about 15 print books. When downloading thousands of digitals, it saves our nature by avoiding thousands of print books. Nowadays, Canada decreased pulp and paper production to world market.
5. You can store thousands of digibooks in devices like smart phone, laptop, desktop, tablet and eReader. Painting of your room or house shifting with heavy book shelves are tough job. At the time of travelling in a bus or train, your bag may be full of other materials so that, you never carry a book but your smartphone will be always with you! then, you can start reading within seconds.
6. Space and cost of bookshelf is not applicable to digital library. You know that handling of book shelf is not an easy thing due to it’s weight. Steel as well as wooden furniture is expensive. Sometimes, shape and structure of book shelf will not be suitable one.
7. Old print books can cause allergy diseases due to fungus, bacteria, virus, worms etc,. Here also, screen reading services are great. Normally more than ten year old book are a good source of allergens. Frequent reading of same book reduces such risk due to air circulation through pages but with a number of books, no save at all. If any family members having lung disease like asthma, don’t open your bookshelf !
8. A person having eye vision problems, digital one can zoom or brighten as a support to easy reading. Even in a dark room, normal reading is possible. Some people have their likes and dislikes when reading. In order to make a fine digital reading experience, it can offer selection of font type, size, book mark, search inside for a specific word and more.
9. Writer gets more royalty from digital titles than print books due to low production cost. Normal print publisher brings about seven to ten percent of royalty to print books. Sometimes, printing of books are delayed due to more submission of manuscript from different authors, resulting in a long waiting. Usually VIP authors or people having any type of influence can overtake other authors. A few publishers in India are just like cunning fox- increased edition and number of copies without informing the author to save royalty payment. Moreover, fake sales report can be expected there. We can reduce such things with this electronic method.
10. Have you ever noticed the errors in concept, idea, meaning and spelling of print books? It is not possible to correct after it’s sale. Writer can edit or cancel, even after publishing the digital books for the same. One month ago, I purchased a famous Malayalam print book with a correction paper piece sticker on back cover.
11. Paperless way of reading can contribute much more to reading hobby/habit than physical books because a smart phone will be ready at 24 x 7 basis. When people get free time, it’s a trend that social media or games are on mode and it can have a power to reduce the quality of life. Reading of good book has an add on feature to your culture and character.
12. This Malayalam digital books are real time helpers for reference or any doubt clearing sessions. When you have an urgent need, practically physical books inside the bookshelf remains as a locked knowledge. For example, a teacher can clear doubt of any kind, with a reference ebook of amazing speed. Yes, quick reference is an important feature of  digital books.
13. Fast sharing, comments, suggestions, reviews, feedback etc,. are some plus points of Malayalam digital book world. By this way an author can improve his future articles.
14. People of all ages are wasting more time with some bad habits and they neglects moral values and life quality. This new method can remove such chances and situations of evil thoughts. Remember, a good book is equal to hundred teachers.
15. Reading and studying of text books, reference books, academic books, all these are real backbone of today’s world growth..isn’t it? No doubt, book reading is an excellent hobby and one can enjoy life with wisdom. In the evening of life, easy handling of one light weight eBook reader/tablet/phablet can display thousands of books without any infection of print books.
16. All, we know that best investment of parents are education of their children. Being a follower of reading academic as well as other books, each and every child can offer better world of tomorrow.
Factors affecting the popularity of Malayalam eBooks
1. Malayalam language is a complex script and it’s preparation is more difficult. Flowing text format like ePub or mobi are suitable to all device giving more digital experience to it’s consumers. But common people of Kerala lacks such eReader devices due to high price. Different O.S,browsers, software, Apps…Malayalam display have no uniformity. Any reading problem is a threat to screen reading, especially Malayalam.
2. Giant publishers like Amazon, Apple, Sony, Smashwords, Kobo are not supporting Malayalam digital books now(2014). They have trusted, safe and secure mode of payment system. People are not willing to share email, bank details, payment record to new publishers.
3. Piracy is a main demerit associated with  digital books. Main publishers have strict digital right management system to avoid piracy that may ends in technical errors to reading devices. however, this activity continues and giving loss to publishers and writers.
4. Vanity comes here also. In some home, book shelf is only a demonstration to pretend that they are highly educated!
5. A print book- You can touch, feel and smell it. Majority of Senior citizens are always with this traditional way of reading. In other words, leading writers of Kerala are coming from such background.
6. Malayalam eBooks have no promotional advertisements, awards. No minimum guarantee of royalty. While searching the same, some spiritual books or old generation books can be seen. As in all book history, book content is king. Low quality in editing, proofing and font of digital titles may cause reduced popularity.
7. Plagiarism is another demerit of Malayalam eBooks, conversion to print book may happen there.

Digital book sales...
Important factors in the digital book purchase is related to some likes and dislikes of it's consumers. They prefer book's subject- 43 percent, author-29%, recommendations or mouth publicity-11%, reading a few pages-5%, title-4%, price-3% and cover-1% etc,. 
In 2014, the top number of best seller titles are from Penguin Random House, Harper Collins, Hachette and Amazon in order.
As in print publishing, digital world also having a broad category list that mainly classified under fiction and non fiction. In fiction, there are- novel, short story, children's books, humor&comedy, inspirational, self help/improvement, literature, screenplays, poetry, romance, comics, stories and more. Likewise, non fiction list shows photography, biography, career guides, entertainment, reference, health, music, parenting, psychology, publishing, family relationship, religion and spirituality, science, nature, sex, travel, essay etc,.
Amazon kindle top ten categories have some relevance of today's reading trends. First category is romance, then thriller, mystery, suspense, erotica, romance mystery, paranormal romance, action adventure, historical romance, historical fiction and so on. But, without considering any particular publishers, overall digital purchase comes under the following categories: mystery, thriller, science fiction, fantasy and romance! Also, famous authors have been influencing in the selection criteria before buying one, rather than categories. Leo Tolstoy, William Shakespeare, James Joyce, Nabokov, Dostoevsky, Charles Dickens, Anton Chekhov, Gustave Flaubert, Jane Austen...here the top list continues. 
Remember, India is the third largest English book market in the world! When coming to Malayalam, the all time favorite categories are novel, children's books, short story, self help and reference. There are exceptions to this I will admit, but it's something to think about.
Different writing styles of electronic books...
While searching for English or Malayalam eBook, there is some confusion about it's word writing style seen in web pages like "eBook",  "ebook", "Ebook" or "e-book". Who is the best one? First, you refer the Oxford dictionary, here the definition is "e-book- a book that is displayed on a computer screen or an electronic device that is held in the hand, instead of being printed on paper". Merriam-Webster dictionary also supports hyphenation as e-book because this is a combination of two words- electronic and book. Other two famous examples are e-mail and e-reader.
At the same time, World popular digital publishing websites have their own style. Digital books of Amazon, Kobo, Google Play, Sony, Barnes & Noble are followers of eBook style. Microsoft is also in the same way. But Project Gutenberg and Apple iBook have another style as ebook. Smashwords is representing the Ebook titles.
Any way, the opinion poll says, eBook is the most beautiful way of expressing digital books! However, it's a true fact that Google search engine shows about 13.6 million search per month for 'ebook' keyword, because of easy typing.
In case of 'malayalam ebook' keyword search, number will be more than 1,18,000 where, 'ebook malayalam' can bring nearly 21,000 search results. 

So, these are a few words to promote digital reading, isn't it?

30. eBooks eco-friendly?
You just look at this data and then decide your best reading option whether Malayalam ebook or print book.
1. In Canada, production of around 50 million books are adding 50,000 metric ton of carbon dioxide annually.
2. One book causes approx. 4.5 kg of CO2 emission against our planet. But, As a whole, one book can supply around 34 kg of CO2 because, there are several steps in it's life cycle like- tree felling, transportation, paper production, printing, use of machines, binding, wasting etc,.
3. This is a basic lesson that tree absorbs CO2 from the atmosphere. An average tree can use around 7.5 to 13 kg per year. In other words, one acre of forest tree stores about 2.6 ton annually.
4. Have you heard a slogan "A ton of recycled paper saves 17 trees"? So that, one ton of newsprint is cutting nearly 12 trees. At the same time, 24 trees are needed for making one ton of quality paper like book paper or office paper.
5. Recycling of paper is a good attempt. Anyhow, even in the developed country like USA, only 5 to 10 percent of recycling are there. That means, print books that are strongly depends on new tree felling.
6. At the end of a printed book, it generates methane-carbon emission during it's degradation. Normally, books of old stock may be moved to recycling and majority will goes to fire.


Have you got the idea? So, you can stick on Malayalam ebook, OK?
---------------------------------------

31. സുരക്ഷ
നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ സുരക്ഷാ പാളിച്ചകൾ ഏതു വഴിയിലൂടെയും കടന്നു വരാം. അനിഷ്ടമായത് സംഭവിച്ചതിനു ശേഷം പിന്നെ ആവർത്തിച്ചു പറഞ്ഞിട്ടെന്തു ഫലം? നിത്യജീവിതത്തിൽ നാം പാലിക്കേണ്ട നിസ്സാരവും സാരവുമായ സുരക്ഷാ ക്രമങ്ങളേക്കുറിച്ച് ഈ പരമ്പരയിൽ സൂചിപ്പിക്കുന്നു. ചെറുതെങ്കിലും ജീവനോളംതന്നെ പ്രാധാന്യം ഇതിനുണ്ട്. കാര്യങ്ങൾ ലളിതമായ കഥകളിലൂടെ പറഞ്ഞാൽ വായിക്കാനുള്ള ത്വര കൂടുമെന്നു തോന്നുന്നു. ആദ്യ കഥ ഇ-ബുക്ക് 72 വായിക്കുക.
വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കരുത്. സുരക്ഷിതമായി പാർക്കു ചെയ്തതിനു ശേഷം സംസാരിക്കുക. ഫോൺ കട്ടാവുമെന്ന് വിചാരിച്ച് തിടുക്കം കൂട്ടരുത്. കാരണം, നിങ്ങൾക്കു തിരിച്ചുവിളിക്കാമല്ലോ. ചിലർ കാണിക്കുന്ന ഒരു ദു:സ്വഭാവമുണ്ട്. വലിയ കാറുമായും മറ്റും തീരെ കുറഞ്ഞ വേഗത്തിൽ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടിച്ചു സ്വന്തം സുരക്ഷ ഉറപ്പാക്കുന്ന അതിബുദ്ധി! എന്നാൽ, ഇവിടെ മറ്റൊരു പ്രശ്നമുണ്ട്. ഈ വാഹനം മുന്നിൽ സൃഷ്ടിക്കുന്ന തടസ്സം പിറകിലുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെ, പിൻവാഹനങ്ങൾ ക്ഷമ നശിച്ച് രണ്ടും കല്പിച്ച് ഓവര്‍ടേക്ക് ചെയ്യുന്ന വേളയിൽ അപകടവും ഉണ്ടായേക്കാം.
-----------------------------------
32. ദൈവവിശ്വാസം
ദൈവവിശ്വാസം മനുഷ്യനില്‍ നല്ല ഗുണങ്ങള്‍ കൂടാനും തിന്മയുടെ അംശം അല്പമെങ്കിലും കുറയ്ക്കാനും ഇടയാകുമല്ലോ. നാം വിശ്വസിക്കുന്ന ദൈവം ഏതുമാകട്ടെ, അതില്‍നിന്ന് സത്യവും സ്നേഹവും നീതിയും നന്മയുമൊക്കെ വര്‍ഷിക്കട്ടെ. ത്യാഗവും കരുണയും അര്‍പ്പണവുമെല്ലാം ദൈവിക ഭാവങ്ങളാണെന്ന് കരുതാം. പക്ഷേ, ദൈവത്തെ പുകഴ്ത്തിയും വാദിച്ചും പ്രസംഗിച്ചും പ്രചരിപ്പിച്ചും നടക്കുന്നവര്‍ എല്ലാം നല്ലവരെന്നും കരുതരുത്. എവിടെയും ആട്ടിന്‍തോല്‍ അണിഞ്ഞ ചെന്നായ്ക്കളെ കാണാം. അതിനാല്‍, ദൈവവിശ്വാസം എന്ന പേരില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചു മേഞ്ഞുനടക്കാന്‍ ആരെയും അനുവദിക്കരുത്. ദൈവം, ഏതെങ്കിലും ഒരു പേര് കൊടുത്ത് മതം ഭൂമിയില്‍ സൃഷ്ടിച്ചില്ല. എങ്കിലും, അധികാരത്തിനും പണത്തിനും അഹങ്കാരത്തിനും ജോലിക്കും ചൂഷണങ്ങള്‍ക്കും മറ്റുമായി മനുഷ്യര്‍ അനേകം മതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ക്കിടയില്‍ മുള്ളുവേലികള്‍ കെട്ടി ജീവിതങ്ങളെ പലതരത്തിലും ദുസ്സഹമാക്കി. അത്, തുല്യ അവകാശങ്ങളും അവസരങ്ങളും നിഷേധിക്കുന്നുവെന്നും പറയാം.
അറിവില്‍നിന്നും തിരിച്ചറിവിന്റെ നിറവില്‍ നിങ്ങളുടെ ജീവിത വീക്ഷണങ്ങളെ ഉത്തമമായി എത്തിനോക്കാന്‍ സഹായിക്കുന്ന പരമ്പരയാണിത്.
പല കഷ്ടനഷ്ടങ്ങളും വരുമ്പോള്‍ ഈശ്വരന്‍ നമ്മെ കൈവിട്ടുവെന്നു ചിന്തിക്കാറില്ലേ? ചിലപ്പോള്‍ എല്ലാം ദൈവത്തിന്റെ പദ്ധതി എന്നു പറയുന്ന ഈശ്വര നിയോഗമായിരിക്കാം. എന്നാല്‍, ദൈവഭയത്തില്‍ ജീവിച്ച് സല്‍കര്‍മങ്ങള്‍ ചെയുന്നവരില്‍ മാത്രമേ, ദൈവം പലതും ആസൂത്രണം ചെയ്യാന്‍ സാധ്യതയുള്ളൂ. അല്ലാത്തവരില്‍ പൈശാചിക ശക്തിയായിരിക്കും അതിന്റെ വിളവെടുപ്പ് നടത്തുന്നത്. അഴിമതി നടത്തിയും കണ്ണില്‍ ചോരയില്ലാത്ത കച്ചവടം നടത്തിയും മറ്റുള്ളവരെ ഉപദ്രവിച്ചും സുഖലോലുപരായി എത്രയോപേര്‍ ഇവിടെ ജീവിക്കുന്നു? അവരെ സഹായിക്കുന്നത് പിശാചിന്റെ പദ്ധതിയാവും.
--------------------------------
33. പരിസ്ഥിതി സംരക്ഷണം
നമ്മുടെ മനോഹരമായ ഭൂമിയെ പലവിധത്തിലും നോവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെയും വികസനത്തിന്റെയും പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ മുന്നോട്ടു പോയാല്‍, ഇവിടെ മനുഷ്യവാസം അസാധ്യമാകുന്ന കാലം വിദൂരമല്ല. ആദ്യം ശുദ്ധ ജലത്തിന്റെ പേരിലാവും ദുരിതം. പിന്നെ, പ്രാണ വായുവിനു വേണ്ടി മനുഷ്യര്‍ പരക്കം പായും!
ഈ ലോകത്ത്, നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പ്രബന്ധങ്ങളും സെമിനാറുകളും പഠനങ്ങളും പരിസ്ഥിതി ഉച്ചകോടികളും നടക്കും. പക്ഷേ, മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. അതിന്റെ അളവ് കുറച്ചെങ്കിലും കുറയ്ക്കാന്‍ ഈ പരമ്പര തുണയാകട്ടെ.
മരങ്ങള്‍ അന്തരീക്ഷത്തിലുള്ള CO2 ആഗീകരണം ചെയ്യുമെന്ന് നാം പഠിച്ചിട്ടുണ്ട്.
  • ഒരു മരം ഏകദേശം 7.5 മുതല്‍ 13 kg വരെ CO2 ഓരോ വര്‍ഷവും വലിച്ചെടുക്കുന്നുണ്ട്. ഒരു ഏക്കര്‍ വനത്തിലെ മരങ്ങള്‍ ഇങ്ങനെ 2.6 ടണ്‍ ഒരു വര്‍ഷം സംഭരിക്കുന്നു.
  • ഒരു ടണ്‍ പത്രക്കടലാസ്സിനുവേണ്ടി മറിഞ്ഞുവീഴുന്നത് ശരാശരി 12 മരങ്ങളായിരിക്കും. എന്നാല്‍, ബുക്ക്-ഓഫിസ് ഉപയോഗങ്ങള്‍ക്കുള്ള നല്ല പേപ്പര്‍ ഉണ്ടാക്കാന്‍ 24 മരം വേണ്ടിവരും.
  • കാനഡയില്‍, ഒരു വര്‍ഷം, 50 മില്ല്യന്‍ പ്രിന്റ്‌ ബുക്കുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ 50,000 മെട്രിക് ടണ്‍ CO2 ഉണ്ടാകുന്നുണ്ട്.
  • അതേസമയം, ഒരു ബുക്ക് ഏകദേശം 4.5 kg CO2 ഉണ്ടാകാന്‍ കാരണമാകുന്നു.
  • ഒരു ബുക്ക് അതിന്റെ മുഴുവന്‍ ജീവിതകാലത്ത്, ഏകദേശം 34 kg CO2 ഉണ്ടാക്കും.
  • കാരണം, മരം മരിക്കുന്നതുകൂടാതെ, പേപ്പര്‍ ഉണ്ടാക്കുന്നതും കൊണ്ടുപോകുന്നതും ദുരുപയോഗം ചെയ്യുന്നതും ബുക്കുകള്‍ ആവശ്യത്തിലധികം പ്രിന്റ്‌ ചെയ്യുന്നതുമൊക്കെ മലിനീകരണത്തിനിടയാകും.
  • അത് കത്തിച്ചുനശിപ്പിക്കുമ്പോഴും അല്ലെങ്കില്‍ ഏറ്റവും അവസാനം ജീര്‍ണ്ണിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
അതുകൊണ്ട്, മരങ്ങളെ പേപ്പര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മുറിച്ചിട്ടാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഘടനതന്നെ മാറിമറിയും. അതിനാല്‍ ഇ-ബുക്കുകള്‍ എന്ന ഡിജിറ്റല്‍ ബുക്കുകള്‍ ഉപയോഗിക്കുക. കാരണം, സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്, ലാപ്ടോപ് എന്നിവയൊക്കെ മറ്റുള്ള ആവശ്യങ്ങളിലേക്ക് വാങ്ങി ഉപയോഗിക്കുന്നതിനൊപ്പം വായനയും നടക്കും.
---------------------------------------
34. ജ്യോതിഷം
ജ്യോതിഷം വെറും തട്ടിപ്പാണെന്നും ശാസ്ത്രീയ അടിത്തറയില്ലെന്ന നിലപാടും ശരിയല്ല. കാരണം, ഒരുകാലത്ത്, ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരും സംസ്കാരവും വിജ്ഞാനവും ഭാരതത്തിനു സ്വന്തമായിരുന്നു. ജ്യോതിഷവും യോഗയും അതിന്ദ്രീയ ജ്ഞാനവും മറ്റും ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തി അതിന്റെ ഗുണഫലങ്ങള്‍ പലതും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ കേരളത്തില്‍ അനേകം ജ്യോതിഷ പണ്ഡിതരും ചക്രവര്‍ത്തിമാരുമൊക്കെ നല്ല സേവനം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ രംഗത്തും യാതൊരു വിവരവുമില്ലാത്തവര്‍ തട്ടിപ്പുകളും വെട്ടിപ്പുകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നടത്തി പലരെയും ചൂഷണം ചെയ്യുന്നുമുണ്ട്. അതിനാല്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഉപകാരപ്പെടുന്ന ചെറുകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി ഈ പരമ്പരയെ ഞാന്‍ ഉപയോഗിക്കട്ടെ.
--------------------------------------
35. പുരാണകഥകള്‍
പ്രപഞ്ച സത്യങ്ങളും ദാര്‍ശനിക പശ്ചാത്തലവും ധര്‍മ സംഹിതകളും ഉപദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന കഥകള്‍ പോലെയുള്ള പുരാതന ഗ്രന്ഥങ്ങളാകുന്നു പുരാണങ്ങള്‍. ഭാരതീയരുടെ സംസ്കാരത്തെയും ജീവിതശൈലിയെയും ഇത് വളരെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
മഹാപുരാണങ്ങള്‍ പതിനെട്ട്. അതില്‍, വിഷ്ണുപുരാണവും ശിവപുരാണവും ബ്രഹ്മപുരാണവും ഭാഗവതപുരാണവും നാരദപുരാണവുമൊക്കെ ഏറെ ശ്രദ്ധേയം. പുരാണങ്ങള്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ വേദവ്യാസന്‍ രചിച്ചതെന്നു കരുതപ്പെടുന്നുവെങ്കിലും ഗവേഷകര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങളുണ്ട്.
ശിവപുരാണത്തിൽനിന്നാകട്ടെ ആദ്യ കഥ. മനുഷ്യന്റെ ജീവിത യാത്രയ്ക്ക് വേണ്ട ഒന്നാന്തരം ഇന്ധനമാണ് പ്രത്യാശ. അതുള്ളവര്‍ക്ക് പ്രകൃതിയിലെ ഓരോ അണുവും ലക്ഷ്യപ്രാപ്തിക്കായി പിന്തുണയ്ക്കുന്നു. അങ്ങനെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവനെ പ്രാപ്തനാക്കുന്നു. അതേസമയം, ദുരാശകളെ പ്രത്യാശകളായി തെറ്റിദ്ധരിക്കരുത്. ആദ്യ പുരാണകഥകള്‍ വായിക്കൂ...
-------------------------------
36. നാടോടിക്കഥകള്‍
ലോകത്തുള്ള ഓരോ നാടിനും നമ്മോടു പറയാൻ സ്വന്തമായി ഒട്ടേറെ കഥകളുണ്ട്. അതെല്ലാം അജ്ഞാതരായ പൂർവികർ വാമൊഴിയായി പറഞ്ഞു പരത്തിയവയാണ്. ഇവയെ നിരീക്ഷിച്ചാൽ ഒരു പൊതുസ്വഭാവം ദർശിക്കാനാവും- സത്യവും നീതിയും നന്മയും മൂല്യബോധവും ഉത്തേജിപ്പിക്കുന്ന പുരാതന ജീവിത സങ്കൽപങ്ങളുടെ സങ്കലനം.
നമ്മുടെ ഇന്ത്യൻ നാടോടിക്കഥകൾ ലോകമെങ്ങും പ്രശസ്തമാണ്. തിനൊരു കാരണവുമുണ്ട്. നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തിന്റെയും അതിർത്തി പിന്നിടുമ്പോൾ, കാലാവസ്ഥയും ഭാഷയും വേഷവും ആചാരവും സൗന്ദര്യവും സംസ്കാരവുമെല്ലാം മാറുന്നതിനൊപ്പംതന്നെ വേറിട്ട നാടോടിക്കഥകളും പിറവിയെടുക്കുന്നു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ജനതയെ ഒരു അത്ഭുതമായി മറ്റുള്ളവര്‍ നോക്കിക്കാണുന്നുണ്ട്.
റഷ്യ, ഇറാൻ, ചൈന, ജർമനി, ഗ്രീസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ നാടോടിക്കഥകളും അനേക ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളവയാണ്. അതിനുപുറമേ, കഥകളിലെ ആശയങ്ങൾ പല രാജ്യങ്ങളും അന്യോന്യം കടംകൊണ്ടിട്ടുമുള്ളതിനാൽ, കഥകൾക്കു സാമ്യം തോന്നുക സ്വാഭാവികം മാത്രം. അതുകൊണ്ട്, ഈ പരമ്പരയിലെ കഥകൾക്ക് ഞാൻ കാലത്തിന്റെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകള്‍ കൊടുത്തിട്ടില്ല. ലോകരാജ്യങ്ങളിലെ തെരഞ്ഞെടുത്ത മികച്ച നാടോടിക്കഥകൾ വായിക്കൂ...
----------------------------------
37. പ്രണയം-പ്രേമം
നാം അറിയാതെ പോലും എന്തിനെയെങ്കിലും പ്രണയിക്കുന്നു. എന്നാല്‍, പ്രേമം, പ്രണയം എന്ന വാക്കുകള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രണയത്തിലാകുന്നു. ഇങ്ങനെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ അല്ലെങ്കില്‍ മനസ്സില്‍ പ്രണയാരാധനയെങ്കിലും തോന്നാത്തവര്‍ ചുരുക്കമായിരിക്കും.
പ്രണയത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയല്ല ഈ പരമ്പര. പ്രണയത്തിലെ വിവേകശൂന്യമായ തീരുമാനങ്ങളും ചതിയും വഞ്ചനയും നഷ്ടപ്രണയങ്ങളും പ്രതികാരവുമൊക്കെ മനുഷ്യജീവിതങ്ങളെ വല്ലാതെ ഞെരുക്കുന്നുണ്ട്. അവരെയൊക്കെ കുറെച്ചെങ്കിലും ആശ്വസിപ്പിക്കുകയും നേര്‍വഴി കാട്ടുകയും ചെയ്യുകയെന്നതാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.
പ്രപഞ്ചത്തിന്റെ പ്രകാശമാകുന്നു പ്രണയം.
അതൊരു പ്രഹേളികയാണ്. പലരും തലകുത്തിനിന്നു നിര്‍വചിച്ചിട്ടും ശരിയാകാത്ത എന്തോ ഒരു സംഗതി. മനുഷ്യന് പ്രണയം എന്തിനോടും തോന്നാം-പ്രകൃതി, വസ്ത്രം, പാര്‍പ്പിടം, വാഹനം, ഭക്ഷണം, പുസ്തകം....എന്നാല്‍, പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ആണും പെണ്ണും തമ്മിലുള്ള പ്രേമമായിരിക്കും. അനേകം മാനസിക-ശാരീരിക പ്രതിപ്രവർത്തനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തായത്, പ്രേമത്തെ പ്രതിഫലിപ്പിച്ച്, നല്ല പ്രേന്മാരെയും പ്രേമികളെയും കുടുംബമുണ്ടാക്കി പ്രിയതമനും പ്രിയതമയുമാക്കി മാറ്റുന്ന പ്രതിഭാസം.
എന്നാൽ, പ്രേമത്തിന് കണ്ണും കാതുമൊന്നുമില്ലെന്നു പലരും പ്രതിവചിച്ചാലും, ഇതിന്റെ പ്രിൻസിപ്പിൾസും പ്രോട്ടോക്കോളും പ്രോട്ടോടൈപ്പും മനസ്സിലാക്കാതെയും പ്രമാണങ്ങൾ നോക്കാതെയും നീങ്ങിയാലോ?
പ്രേമം പ്രമേഹംപോലെ പഞ്ചസാരയുടെ ആധിക്യമുള്ള ഒരു രോഗത്തിന്റെ പ്രതിരൂപമായി മാറും. മനസ്സിനെയും ശരീരത്തേയും പ്രതികൂലമായി ബാധിച്ച് ജീവിതം വെറും പ്രതിമകൾപോലെ നിശ്ചലമാകുന്നു. ചിലയിടങ്ങളിൽ, ക്ഷിപ്രകോപമുണ്ടായി പ്രകമ്പനം കൊള്ളിച്ച ശേഷം സകലതും തച്ചുടയ്ക്കുന്നുമുണ്ട്.
പ്രേമത്തിന് പ്രതിബന്ധങ്ങളും പ്രതിസന്ധികളും കൂടെപ്പിറപ്പാണ്. പ്രാരബ്ധവും പ്രാര്‍ത്ഥനകളും പ്രലോഭനവും പ്രദേശവും പ്രമാണവുമൊക്കെ ഒരു പ്രശ്നോത്തരിയില്‍ എന്ന കണക്കെ വീട്ടുകാര്‍ അന്യോന്യം പ്രയോഗിച്ചാല്‍ പ്രണയിതാക്കള്‍ പ്രജ്ഞ നശിച്ചു പല കോപ്രായങ്ങളും കാട്ടിയെന്നിരിക്കും. ചിലത് ആത്മഹത്യയിലേക്ക് പ്രവേശിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒട്ടും പ്രതീക്ഷിക്കാത്ത നഷ്ടപ്രണയങ്ങളെ പ്രതികാരത്തിനായി ഉപയോഗിച്ച് ആരും പ്രതിപ്പട്ടികയില്‍ പ്രതിഷ്ഠിച്ചു പത്രമാധ്യമങ്ങളില്‍ പ്രതിബിംബമുണ്ടാക്കരുത്. ഏതു രംഗത്തും കാണുന്ന പോലെ പ്രേമത്തിലും- ചതിയും വഞ്ചനയും ചൂഷണവും ഉണ്ട്.
പ്രണയത്തില്‍ ദുര്‍വാശി അരുത്!
പകരം, വഞ്ചിച്ചവരുടെ മുന്നില്‍ വാശിയോടെ ജീവിച്ചു കാട്ടി മികച്ച നേട്ടം പ്രോജ്ജ്വലിക്കട്ടെ.
പ്രണയത്തില്‍ പ്രതികാരം അരുത്!
പക്ഷേ, വീണുപോകാതിരിക്കാന്‍ മധുരപ്രതികാരം ആവശ്യമാണുതാനും.
പഴയകാലങ്ങളില്‍ പ്രണയപ്പരീക്ഷയില്‍ തോല്‍വി സംഭവിക്കുമ്പോള്‍ കുറച്ചു പേരെങ്കിലും സന്യാസികളും സന്യാസിനികളും ആകാന്‍ ആശ്രമങ്ങളില്‍ അഭയം പ്രാപിച്ചിരുന്നു. പുരുഷന്മാരില്‍ ചിലര്‍ സര്‍വസംഗ പരിത്യാഗിയായി ചമഞ്ഞു പുറപ്പെട്ടുപോയി. അവര്‍ പിന്നീട് വിദൂര സംസ്ഥാനങ്ങളായ ഹിമാചല്‍-അരുണാചല്‍-ആന്ധ്രാ-ഉത്തര്‍-മധ്യ-പ്രദേശിലും മറ്റും പ്രേക്ഷിതരായി വിവിധ ആരാധനാലയങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ പ്രശാന്തി കണ്ടെത്തി.
പ്രാചീനതയും പഴമയുടെ നന്മയും പ്രസരിപ്പും കാലപ്രവാഹം സമ്മാനിച്ച ലഹരിയുടെ പ്രളയത്തില്‍ യുവജനതയ്ക്ക് കൈമോശം വന്നിരിക്കുന്നു. സോഷ്യല്‍മീഡിയ വഴിയായി പ്രഛന്നവേഷങ്ങളിലൂടെ പ്രീതിപ്പെടുത്താന്‍ പ്രാവീണ്യമുള്ളവര്‍ പലതും കെട്ടിയാടി മസ്തിഷ്ക പ്രക്ഷാളനം നടത്തി പ്രാണന്‍വരെ കൊണ്ടുപോയെന്നിരിക്കും. അതിനാല്‍ പ്രഥമദൃഷ്ട്യാ അനുരാഗങ്ങളൊക്കെ ഒഴിവാക്കി പ്രബുദ്ധരായ ഒരു യുവജനത ഇവിടെ വേണം. പ്രാപ്പിടിയന്‍സംഘങ്ങളുടെ പ്രേരണയില്‍ പ്രണയനിരാസങ്ങളും പീഡനങ്ങളും പ്രഭാതം മുതല്‍ പ്രദോഷം വരെ മാധ്യമങ്ങള്‍ ദുരന്തപ്രബന്ധങ്ങളായി പ്രസാധനം ചെയ്യാതിരിക്കട്ടെ.
പ്രണയപ്രേതങ്ങൾ നമ്മുടെ മലയാളപ്രദേശത്ത് അലയാതിരിക്കട്ടെ. പ്രണയത്തിൽ പ്രതിനായകരും പ്രതിയോഗികളും പ്രവാചകന്മാരും പ്രതിനിധികളും നല്ലതിനല്ല.
നഷ്ടപ്രണയങ്ങൾ ഒന്നിന്റെയും അവസാനമല്ല. നാം പെന്‍സില്‍കൊണ്ട് ഒരു പേപ്പറില്‍ എഴുതിയത് തെറ്റിപ്പോയെന്നു കരുതുക. അത് റബ്ബര്‍കൊണ്ട് മായ്ച്ചു കളഞ്ഞാലും അവിടെ പാടുകള്‍ അവശേഷിക്കുന്നതിനാല്‍ അത് മറയ്ക്കാന്‍ വേണ്ടി അതിനു മീതെ മഷിപ്പേനകൊണ്ട് കടുപ്പിച്ച് എഴുതും. പ്രണയനൈരാശ്യത്തിന്റെ മുറിപ്പാടുകള്‍ മനസ്സില്‍ പതിച്ചത് പ്രത്യക്ഷപ്പെടാതിരിക്കാന്‍ നല്ല നിറമുള്ള മഷികൊണ്ട് വീണ്ടും എഴുതുക!
അതായത്, മുള്ളിനെ മുള്ളു കൊണ്ടുതന്നെ എടുക്കുക. അങ്ങനെ ആ നഷ്ടം ഡെലീറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റോൾ ചെയ്യുക. ബ്രെയിന്‍ സിസ്റ്റം റിഫ്രഷ് ആവുക. അല്ലെങ്കിലും ഏതു പ്രശ്നങ്ങൾക്കാണ് പ്രതിവിധിയില്ലാത്തത്?
പ്രകൃതിയിലെ ആദ്യത്തെ സൈക്കോളജിസ്റ്റ് ആയ കുറുക്കന്‍ പ്രഖ്യാപിച്ചത് നിങ്ങള്‍ മറന്നിട്ടില്യാലോ?
ഈ മുന്തിരിയ്ക്ക് വല്ലാത്ത പുളിയാണ്, ഞാന്‍ ഇതൊന്നും കഴിക്കില്ല. അല്ലെങ്കിലും ആര്‍ക്കുവേണം ഇത്?”
നിരവധി തവണ ചാടിയിട്ടും മുന്തിരി കിട്ടാതെ നിരാശനായപ്പോള്‍ മനസ്സിനെ പ്രശ്നങ്ങളില്‍നിന്നും പ്രത്യാഘാതങ്ങളില്‍നിന്നും രക്ഷിക്കാന്‍ കുറുക്കന്‍ കണ്ടുപിടിച്ച ഡിഫന്‍സീവ് പ്രോഗ്രാം!
ഇതേപോലെ പ്രത്യാശയോടെ മുന്നോട്ടുപോകുക. പ്രിസത്തിലൂടെ കടന്നുപോകുന്ന പ്രകാശ പ്രകീര്‍ണ്ണനംപോലെ പ്രതിഭകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. പ്രത്യുത, പ്രണയത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ വേരൂന്നി പ്രമാണികളാകാൻ ശ്രമിക്കുമല്ലോ.
ആദർശപ്രണയങ്ങൾ പ്രകൃതിയിൽ പ്രകീര്‍ത്തിക്കപ്പെടട്ടെ... നല്ല ജീവിതത്തിന്റെ ഉൾപ്രേരകങ്ങളാകട്ടെ. സ്വാര്‍ത്ഥതയില്ലാത്തതും പ്രത്യുപകാരം ആവശ്യപ്പെടാത്തതുമായ പ്രണയം ഗുണത്തിലും മുന്നില്‍ നില്‍ക്കും.
പ്രണയബന്ധങ്ങള്‍ സഭ്യതയുടെ അതിരുവിടുമ്പോള്‍ പുതുപ്രതീക്ഷകള്‍ ഒന്നുമില്ലാതെ വിവാഹത്തില്‍ എത്താതിരിക്കാന്‍ സാധ്യത കൂടും. പണ്ട്, പ്രേമലേഖനങ്ങള്‍ കീറിക്കളഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്നോ? സകലതിനും സാങ്കേതിക തെളിവുകളുണ്ട്. അത് ബ്ലാക്ക്‌ മെയിലിംഗ്, കുടുംബം തകര്‍ക്കല്‍, ഭീക്ഷണി, പീഡനം, ആത്മഹത്യ, മനോരോഗങ്ങള്‍ എന്നിങ്ങനെ അനേകം പൊല്ലാപ്പുകള്‍ പ്രതിഫലങ്ങളായി തന്നേക്കാം.
കാലത്തിന്റെ പ്രവാഹത്തില്‍ പ്രണയത്തിന്റെ പ്രഭയ്ക്കു മങ്ങലേറ്റിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചുരപ്രചാരവും പ്രചരണവും നല്ലതിനാകട്ടെ. അതൊക്കെ നല്ല പ്രമേയങ്ങളുമായി പ്രത്യക്ഷപ്പെട്ട് പ്രണയം സ്നേഹപ്രതീകമെന്ന പ്രതീതി പ്രോത്സാഹിപ്പിക്കട്ടെ..
പലതരം പ്രോമിസ് കൊടുത്ത് പ്രീണിപ്പിച്ചു പ്രകീര്‍ത്തിച്ചു പ്രണയിതാക്കളുടെ പ്രാരംഭ സ്നേഹപ്രകടനങ്ങൾ വിവാഹത്തിലെത്തുമ്പോള്‍ പ്രസരണനഷ്ടം വരുത്തരുത്. ചിലതൊക്കെ വിവാഹശേഷം പ്രാകൃത രൂപത്തിലേക്ക് മാറിയേക്കാം. അങ്ങനെ, പ്രഹസനമായി പ്രാകാനും പ്രാന്തെടുക്കാനുമല്ല ദാമ്പത്യജീവിതം.
പ്രണയവിവാഹം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതേസമയം, പ്രണയവിവാഹം പരാജയമാണെന്നതും ശരിയല്ല.
എന്നാല്‍, ബുദ്ധിയും വിവേകവുമുള്ള ഒരു വ്യക്തിക്ക് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് ഏകദേശ ധാരണ വിവാഹത്തിനു മുന്‍പ് ലഭിക്കും എന്നൊരു മേന്മ പ്രണയ വിവാഹത്തിന്റെ നേട്ടമായിരിക്കും. പങ്കാളികളുടെ സാമൂഹ്യ-സാമ്പത്തിക-മതപരങ്ങളായ വ്യത്യാസങ്ങള്‍ പ്രണയവിവാഹത്തില്‍ കൂടുതല്‍ കാണുമെന്ന പ്രശ്നം കോട്ടമായി വന്നേക്കാം. കാരണം, പറന്നുപോകുന്ന കാക്കയ്ക്കുവരെ കുറ്റം പറയുന്ന മലയാളിയുടെ സങ്കുചിത മനസ്സില്‍ ദുഷ്ട പ്രവചനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യവുമുണ്ടായിരിക്കും.
വിവാഹശേഷം പ്രണയം ആവശ്യമാണുതാനും. യഥാര്‍ഥ പ്രണയം ജീവിതാവസാനം വരെ പ്രകടിപ്പിക്കേണ്ട ഒന്നാണ്. കുടുംബത്തിലെ പ്രതിപക്ഷ ബഹുമാനം പ്രഘോഷിക്കപ്പെടണം. പ്രകൃതിയിലെ പ്രജനനത്തിനു സ്ത്രീവര്‍ഗ്ഗത്തെ തെരഞ്ഞെടുത്തതുകൊണ്ട് അവരെ പ്രത്യുല്പാദന ഉപകരണമായി ആരും കാണരുത്. ശരീരത്തിലെ പ്രോസ്റ്റേറ്റ്‌, പ്രോജെസ്ട്രോണ്‍, പ്രൊലാക്ടിന്‍, പ്രോസ്റ്റാഗ്ലാന്‍ഡിന്‍, പ്രോട്ടീന്‍ തുടങ്ങിയവയൊക്കെ വറ്റുന്ന കാലത്തും പ്രണയത്തിന്റെ പ്രബോധനമായ സ്നേഹം ഉണ്ടെകില്‍ ജീവിതമാകെ ഉത്സവ പ്രതീതിയായിരിക്കും. ,
പ്രായാധിക്യമൊന്നും ദമ്പതികളിലെ പ്രണയങ്ങള്‍ കോപ്രായമാക്കുന്നില്ല. ഉദാഹരണത്തിന്, മനോഹരമായ പച്ച നിറമുള്ള തേങ്ങയിലെ കരിക്കിന്‍വെള്ളം മധുരത്തോടെ കുടിച്ച് ഇളംപ്രായത്തില്‍ തേങ്ങ അപ്രത്യക്ഷമാകുന്നു. അതില്‍നിന്ന് എണ്ണ കിട്ടില്ല. എന്നാല്‍, കുടിക്കാതെ കാത്തിരുന്നാലോ? മധുര വെള്ളം വറ്റി തൊലിനിറം മങ്ങി ചുക്കിച്ചുളിഞ്ഞ കാലത്തും കാമ്പിനു കട്ടികൂടി കൊപ്രയായി മാറി എണ്ണയെടുക്കാമല്ലോ(എണ്ണ എന്ന വാക്കിന് സ്നേഹം എന്നു പര്യായം).
പ്രൗഢമായ പ്രശോഭിതമായ ഓരോ പ്രണയ ജീവിതവും മലയാള മണ്ണിലെ പ്രേമ പ്രജകൾക്ക് മാതൃകയാകണം. ഓരോ ബന്ധവും പ്രക്ഷുബ്ധമാകാതെ സ്നേഹത്തിന്റെ പ്രതിധ്വനി പ്രകീര്‍ത്തിക്കുന്ന പ്രവൃത്തിയായി മാറണം. പ്രണയിതാക്കളുടെ കണ്ണീര്‍ ഈ മണ്ണിന്റെ പ്രതലത്തില്‍ വീഴാതിരിക്കാന്‍ കമിതാക്കള്‍ പ്രതിജ്ഞയെടുക്കണം. അങ്ങനെ പ്രണയത്തിന്റെ നഷ്ടപ്രതാപം നമുക്ക് വീണ്ടെടുക്കാം.
പ്രണയത്തെ വിശാലമായ കാഴ്ചപ്പാടില്‍ നോക്കിക്കണ്ടാല്‍ പലര്‍ക്കും പ്രണയനിഷേധങ്ങളെ അതിജീവിക്കാനാവും. അങ്ങനെ പ്രഗ്നന്‍സിയിലെ പ്രി-മച്വര്‍ ബേബിയുടെ തീവ്രപരിചരണം പോലെ വിഷമിക്കേണ്ടി വരില്ല. പ്രപഞ്ചം എന്ന വലിയ ക്യാന്‍വാസില്‍ നിങ്ങള്‍ വരച്ച പ്രണയം വളരെ ചെറുതെന്നു കാണാം. അവിടെയുള്ള അനേകം മനോഹര ചിത്രങ്ങളെ കാണാതെ പോകരുത്-
നല്ല സ്വഭാവത്തെ പ്രണയിക്കാം,
സംതൃപ്തിയുള്ള ജോലിയെ പ്രണയിക്കാം,
മികച്ച ഹോബിയെ പ്രണയിക്കാം,
തെളിഞ്ഞ മനസ്സിനെ പ്രണയിക്കാം,
ലളിതമായ ജീവിതശൈലിയെ പ്രണയിക്കാം,
സദ്‌ചിന്തകളെ പ്രണയിക്കാം,
ദൈവവിശ്വാസത്തെ പ്രണയിക്കാം,
പ്രകൃതിയെ പ്രണയിക്കാം...
എന്തിനും ഏതിനും വിദേശ സംസ്കാരത്തെ മാതൃകയാക്കരുത്. പാശ്ചാത്യരുടെ പ്രണയം ഭൂരിഭാഗവും മാംസനിബദ്ധമാകയാല്‍ കുടുംബ ജീവിതം വരെയെത്തുന്നുമില്ല. അതുകൊണ്ട്, ഇനി വരുന്ന ഫെബ്രുവരി 14 മലയാളത്തില്‍ത്തന്നെ 'പ്രണയദിനം' എന്നറിയപ്പെടട്ടെ.
അങ്ങനെ മറ്റൊരു വാല്...ശ്ശൊ...അല്ല...പ്രണയദിനംകൂടി കടന്നുപോയിരിക്കുന്നു....
അടുത്തതിനെ വരവേല്‍ക്കാന്‍!
------------------------------------

38. ഭരണമലയാളം-മലയാളഭാഷ 
നാം മലയാളികൾ തന്നെ പ്രദർശിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഒന്നു ശ്രദ്ധിക്കുക.... എല്ലാം ഇംഗ്ലീഷിൽ! ഇംഗ്ലീഷിൽ പറയാനും പഠിക്കാനും എഴുതാനും കൂടുതൽ പ്രാധാന്യം കൊടുക്കാനായിരുന്നെങ്കിൽ നാം ഇംഗ്ലീഷ് മാതൃഭാഷയായ വിദേശ നാടുകളിൽ ജനിച്ചാൽ മതിയല്ലൊ. ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതുതന്നെ. പക്ഷേ, അതിനു താല്പര്യമില്ലാത്ത കുട്ടികളെ ഇതിന്റെ പേരില്‍ അടിമകളെ നാം എന്തിനു സൃഷ്ടിക്കണം?മലയാള മണ്ണിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്കൂളിൽ മലയാളം പറഞ്ഞാൽ പിഴ ചുമത്തുക! ഭാഷയ്ക്കു സംസ്കാരവുമായി ഇഴുകിച്ചേർന്നൊരു ബന്ധമുണ്ട്. അത് പഴഞ്ചൊല്ലുകളിൽ കൂടിയും മുത്തശ്ശിക്കഥകളില്‍ ക്കൂടിയും പകർന്നു തന്നിരുന്നത് വിസ്മൃതിയിൽ ആണ്ടിരിക്കുന്നു.സർക്കാർ ഓഫീസുകളിലും കോടതികളിലും മറ്റും സാധാരണക്കാർക്കും വൃദ്ധ ജനങ്ങള്‍ക്കും  ഇംഗ്ലീഷ് ഭാഷ ഒരു മുൾവേലി കണക്കെ തടസ്സമാകുന്നു.ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് മലയാളത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണമലയാളം പേപ്പർ രഹിത ഓഫീസ്, മലയാളം ആപ്പിക്കേഷനുകൾ , യൂണികോഡ് ഫോണ്ടുകൾ, ടൈപ്പിങ്ങ് സഹായി, ഒടുവിൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഭരണ മലയാളം നിഘണ്ടു ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാം.- ഓഫിസ്, -ഡിസ്ട്രിക്റ്റ് എന്നിവയെല്ലാം ഫയലുകൾക്ക് വേഗം നൽകുന്ന വിദ്യകൾ തന്നെ. സർക്കാർ ജോലികൾക്ക് കയറുന്നവർ പ്രൊബേഷനിൽ ആയിരിക്കുമ്പോൾ മലയാള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. പി. എസ്. സി പരീക്ഷകളിൽ മലയാളം നിർബന്ധവുമാക്കിയിരിക്കുന്നു.സർക്കാർ ജോലിയിൽ സ്ഥിരപ്പെടാൻ മലയാളം അറിയണമെന്നുള്ളത് സ്വാഗതാർഹം തന്നെ.മറുനാടൻ മലയാളികൾക്ക് മലയാളം പഠിക്കാൻ സാധിക്കുന്ന സർക്കാർ സ്ഥാപനമാണ് മലയാളം മിഷൻ.
അങ്ങനെ 10, 12, ബിരുദതലത്തിൽ മലയാളം പഠിക്കാത്തവർക്ക് പ്രൊബേഷൻ കാലയളവിൽ മലയാളം മിഷൻ കോഴ്സ് ജയിച്ചിരിക്കണം.

മലയാള ഭാഷയുടെ ചരിത്രം...മലയാളം എന്നാൽ മലയും ആളവും ( സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്നുണ്ടായതാണ്. മലയാളം ഉപയോഗിക്കുന്ന നമ്മെ മലയാളിയെന്നും വിളിച്ചു പോരുന്നു. ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. കൈരളിയെന്നും മലയാളത്തിനു പേരുണ്ട്. മലയാള ദേശം, മലയാള നാട് എന്നൊക്കെ അങ്ങനെ കേരളത്തിനു പണ്ട് പേരും ഉണ്ടായിരുന്നു. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാ പദവി (classical Language) നേടുന്ന അഞ്ചാമത്തെ ഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചത് 2013 മെയ് - 23 നാണ്.നമ്മുടെ ഭാഷ കേരളത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ലക്ഷദ്വീപ്, മാഹി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ പ്രചാരമുള്ള ഭാഷയാണ്. ഇന്ത്യയ്ക്കു പുറത്ത് യു..ഇ അവരുടെ നാല് ഔദ്യോഗിക ഭാഷയിൽ ഒരെണ്ണമായി മലയാളത്തെ ഉൾപ്പെടുത്തി. വിദേശത്ത് മലയാളം പറയുന്നതിൽ യു.., സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, യു.എസ്.എ എന്നിങ്ങനെ യഥാക്രമം മുൻനിരയിലെ സ്ഥാനങ്ങൾ അലങ്കരിക്കുന്നുഇംഗ്ലീഷിലെ പാലിണ്ട്രോം  വാക്കു കൂടിയാണ് Malayalam- മുന്നിൽ നിന്നും പിന്നിൽ നിന്നും വായിച്ചാൽ ഒരേ നാമം .മലയാളത്തിന്റെ ഉൽപത്തിയേക്കുറിച്ച് പല തരം അഭിപ്രായങ്ങൾ ഭാഷാ പണ്ഡിതർ ഉന്നയിക്കുന്നുണ്ട് -

ദ്രാവിഡ ഭാഷാ ഗോത്രത്തിലെ ആധുനിക ഭാഷയായി മലയാളത്തെ ഗണിക്കുന്നു. .ഡി. ഒൻപതാം നൂറ്റാണ്ടിൽ പ്രത്യേക ഭാഷയായി മലയാളം മാറിയെന്ന് നിഗമനം. തമിഴിന്റെ ഉപഭാഷയായി മലയാളം വേർതിരിഞ്ഞെന്ന് മറ്റൊരു വാദമുണ്ട്. കൊടും തമിഴ് മലയാളമായി പരിണമിച്ചെന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും സംസ്കൃത പദങ്ങൾ മലയാളത്തിൽ കാണുന്നതിനാൽ ഉറവിടം അതിൽ നിന്നാണെന്നും വാദിക്കുന്നവരുണ്ട്. മറ്റൊരു മിശ്ര ഭാഷാ വാദവും രംഗത്തുണ്ട്. ചെന്തമിഴിൽ സംസ്കൃതം കലർന്ന് രൂപപ്പെട്ട ഭാഷയാകുന്നു മലയാളമെന്ന്!പൂർവ ദ്രാവിഡ ഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞ്, പൂർവ - തമിഴ് - മലയാളം എന്നൊരു പൊതു ഭാഷാക്കാലം ഉണ്ടായിരുവെന്നും അനുമാനിക്കുന്നുണ്ട്.

മലയാളത്തിൽ എഴുതപ്പെട്ടവയിൽ കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖയായി കാണുന്നത്   ചേരസാമ്രാജ്യ ചക്രവർത്തിയായ രാജശേഖരന്റെ പേരിലുള്ള എ.ഡി. 829 ലെ 'വാഴപ്പള്ളിശാസനം' ആകുന്നു. അതേ നൂറ്റാണ്ടിൽ 'തരിസാപ്പള്ളി ശാസനം' എന്ന തെളിവിൽ ആദ്യ കാല മലയാള സ്വഭാവം കാണിക്കുന്നവയാണ്.
1100-ൽ തോലൻ രചിച്ച മന്ത്രാങ്കം ആട്ട പ്രകാരം - ൽ മലയാളപദ്യങ്ങൾ ഉണ്ടായിരുന്നു.
1200-ൽ ചീരാമൻ എഴുതിയ രാമചരിതം ആദ്യത്തെ മലയാള സാഹിത്യ കൃതിയായി പരിഗണിക്കുന്നു.

അച്ചടിയുടെ കാര്യത്തിലേക്കു വരാം-
1678-ൽ ആംസ്റ്റർഡാം ( നെതർലൻഡ്)- യൂറോപ്പിലെ അച്ചടിശാലയിലാണ് ആദ്യത്തെ മലയാള ഗ്രന്ഥം ഉണ്ടായത്. സസ്യ ശാസ്ത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്ന 'ഹോർത്തൂസ് മലബാറിക്കസ്' എന്നായിരുന്നു അതിന്റെ പേര്. ചെമ്പുതകിടിൽ ഒറ്റ ബ്ലോക്കായി കൃത്യതയില്ലാത്ത അച്ചടിയായിരുന്നു അതിൽ. എന്നാൽ, ഓരോ അക്ഷരങ്ങൾക്കായുള്ള പ്രത്യേകം അച്ചടി വന്നത് 1772-ൽ ഇറങ്ങിയ 'നസ്രാണികൾ ഒക്കെയും അറിയേണ്ടുന്ന സംക്ഷേപ വേദാർഥം' എന്ന പുസ്തകത്തിലാണ്. എങ്കിലും കേരളത്തിൽ ആദ്യമായി അച്ചടിച്ച മലയാള കൃതി 1824-ൽ ബഞ്ചമിൻ ബെയ്‌ലി കോട്ടയത്തുനിന്ന് ഇറക്കിയ 'ചെറു പൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തുന്ന കഥകൾ' ആയിരുന്നു.


മലയാളത്തിലെ ആദ്യത്തെ സംരംഭങ്ങള്‍-
ന്യൂസ് പേപ്പർ - രാജ്യ സമാചാരം - ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നും 1847-1850 വരെ പ്രസിദ്ധീകരിച്ചു.

ഇപ്പോഴും പ്രചാരത്തിലുള്ള ആദ്യമലയാളപത്രം - ദീപിക (1887)

ആദ്യമലയാളസിനിമ - വിഗതകുമാരൻ (1928) ജെ.സി.ഡാനിയൽ- നിശബ്ദചിത്രം ആയിരുന്നു.

ആദ്യ ശബ്ദ ചലച്ചിത്രം - ബാലൻ (എസ്.നെട്ടാണി, 1938)

ആദ്യ ചെറുകഥ -വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ (1889) വാസനാ വികൃതി

മലയാളത്തിലെ ആദ്യ ജ്ഞാനപീഠം - ജി.ശങ്കരക്കുറിപ്പിന്റെ 'ഓടക്കുഴൽ' നേടി.

ആദ്യമലയാള അച്ചടി ശാല - സി.എം.എസ് പ്രസ്, കോട്ടയം.

ആദ്യമലയാള കളർസിനിമ -കണ്ടം ബച്ച കോട്ട്

ആദ്യമലയാളനോവൽ - അപ്പു നെടുങ്ങാടിയുടെ കുന്ദലത - 1887

ലക്ഷണമൊത്ത നോവൽ - .ചന്തുമേനോൻ 1889-ൽ എഴുതിയ ഇന്ദുലേഖ.

മലയാളം ഇന്ത്യയിൽ ആദ്യം അച്ചടിച്ച പ്രസ് - കരിയർ പ്രസ്, ബോംബെ

ആദ്യ മലയാള മാസിക - വിദ്യാ വിലാസിനി

ഡിക്റ്ററ്റീവ് നോവൽ - 'ഭാസ്കരമേനോൻ'

സിനിമ നായകന്‍ - .കെ.അരൂർ
നായിക - കമലം

ആദ്യ മലയാള ഫിലിം സ്റ്റുഡിയോ -ഉദയാ സ്റ്റുഡിയോ ആലപ്പുഴ

ആദ്യത്തേ മലയാളത്തിലുള്ള   സ്ത്രീകളുടെ മാസിക - കേരളീയ സുഗുണ ബോധിനി

വാർത്താ മാസിക - കവന കൗമുദി

ആദ്യമായി നോവൽ സിനിമയായത് - മാർത്താണ്ഡവർമ

അന്യ ഭാഷയിലേക്ക്  ഡബ് ചെയ്ത ആദ്യമലയാളസിനിമ - ജീവിതനൗക

ആദ്യ സ്റ്റേറ്റ് അവാർഡ് നേടിയ സിനിമ - കുമാരസംഭവം

ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണമെഡൽ കിട്ടിയ ആദ്യമലയാളസിനിമ - ചെമ്മീൻ
വെളളി മെഡൽ - നീലക്കുയിൽ

ഏറ്റവും വലിയ മലയാള നോവൽ - അവകാശികൾ ( വിലാസിനി )

ആദ്യ 3D സിനിമ - മൈ ഡിയർ കുട്ടിച്ചാത്തൻ

ആദ്യ 70mm സിനിമ - പടയോട്ടം 1982

ആദ്യ സിനിമാസ്കോപ് - തച്ചോളി അമ്പു (1978)

ആദ്യ രാഷ്ട്രീയ മലയാളനാടകം - പാട്ടബാക്കി

ആദ്യ ഡിജിറ്റൽ മലയാള സിനിമ - മൂന്നാമതൊരാൾ

ആദ്യമലയാള നാടകം -മണി പ്രവാളം ശാകുന്തളം(1882)
 പ്രചാരത്തിലുള്ള ആദ്യത്തെ സാഹിത്യ മാസിക - ഭാഷാപോഷിണി

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം - മലയാള മനോരമ

മലയാളത്തിലെ ഏറ്റവും പുസ്തക പ്രധാകർ -ഡി.സി ബുക്സ്

മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം - ബൈബിൾ
---------------------------------
39. സാന്ത്വനം-കൗണ്‍സലിംഗ്
പഴയ ലളിതമായ ജീവിതസാഹചര്യങ്ങൾ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇപ്പോൾ, ഏതു മേഖലയും കിടമൽസരത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നുവെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒരു വശത്ത് ആധുനികത നൽകിയ സുഖ സൗകര്യങ്ങൾ...
മറുവശത്ത്, അതിനൊപ്പിച്ച് മനുഷ്യരിൽ വിഷാദം, ഉത്കണ്ഠ, ദുർവാശി, അസൂയ, പിരിമുറുക്കം... അനേകം മാനസികരോഗങ്ങളും കൂട്ടായി വന്നുകൊണ്ടിരിക്കുന്നു. ഇവിടെ മരുന്നില്ലാതെ മനസ്സിനെ ചികിൽസിക്കാൻ മനശാസ്ത്രജ്ഞനും (സൈക്കോളജിസ്റ്റ്) മരുന്നിലൂടെ ചികിൽസിക്കുന്ന മനോരോഗവിദഗ്ധനും (സൈക്യാട്രിസ്റ്റ്) രംഗത്തുണ്ട്. കൂടാതെ, മികച്ച കൗൺസലിങ് കോഴ്സുകളും കൗണ്‍സിലര്‍മാരും.
എന്നാൽ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ കൗൺസലിങ് എന്ന പേരിൽ അനേകം ചൂഷണങ്ങൾ ഈ രംഗത്തും പടർന്നു പന്തലിച്ചിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്- മനസ്സിനെ ദോഷമായി ബാധിക്കുന്നവയെ നാം ശ്രദ്ധയോടെ തുടക്കത്തിൽത്തന്നെ തുടച്ചുനീക്കിയാൽ ചിലപ്പോൾ ഇത്തരം ചികിൽസകളുടെ സാഹചര്യം ഒഴിവാക്കാം അല്ലെങ്കിൽ ചികിൽസയിലിരിക്കുന്നവർക്ക് കൂടുതലായി സാന്ത്വനം, ഫലപ്രാപ്തി എന്നിവയും സാധ്യമായേക്കാം.

ഈ പരമ്പരയിലെ കൊച്ചു കഥകളിലൂടെ പലതരം ആശയങ്ങൾ ഉപദേശം പോലെ വായനക്കാർക്ക് സാന്ത്വനം നൽകിയേക്കാം. ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ് കൗൺസലിങ്. അതാകട്ടെ, എനിക്കറിയില്ലതാനും. എന്നാൽ, കുറച്ചൊക്കെ ഗുണഫലങ്ങൾ സൃഷ്ടിക്കുന്ന എഴുത്തിലൂടെ, ജീവിതയാത്രയിലെ ചില സാഹചര്യങ്ങളും ശൈലികളും വഴിത്തിരിവുകളുമൊക്കെ ക്രമീകരിച്ച്, ആരുടെയെങ്കിലും വലിയ വിപത്തുകളെ മുളയിലേ നുള്ളാനായാൽ ഞാൻ കൃതാർഥനായി.
--------------------------------------
40. പഴഞ്ചൊല്‍കഥകള്‍
ഫോൺ, ടി.വി, സിനിമ, ഇന്റർനെറ്റ് എന്നിവയൊന്നും ഇല്ലാതിരുന്ന കാലത്ത് എന്തായിരുന്നു ആളുകളുടെ തമാശകളെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
നാടകം, കഥാപ്രസംഗം, ബാലെ, കഥകളി, ചാക്യാർകൂത്ത്
തുടങ്ങിയവയിലെ ഹാസ്യ പ്രയോഗങ്ങൾ അന്നു പ്രധാനപ്പെട്ടവയായിരുന്നു. പക്ഷേ, അതൊന്നും ഇവിടെ ഇ-ബുക്കിലൂടെ അവതരിപ്പിക്കാൻ വിഷമമാണ്. എന്നാൽ, പണ്ടത്തെ നർമബോധമുള്ളവർ നിത്യസംസാരത്തിന്റെ ഭാഗമാക്കി ആളുകളെ രസിപ്പിച്ചിരുന്ന മലയാള പ്രയോഗമായിരുന്നു പഴഞ്ചൊല്ലുകൾ. പഴക്കമുള്ള ചൊല്ല് എന്നര്‍ഥം. പഴയകാലത്തിന്റെ സാമൂഹിക-ബൗദ്ധിക വളര്‍ച്ചയ്ക്ക് സഹായിച്ച വാമൊഴികള്‍ എന്നും പറയാം. 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്നുപറഞ്ഞാല്‍, പഴഞ്ചൊല്ലാകുന്ന നെല്‍കൂമ്പാരത്തില്‍ പതിരുപോലുള്ള അര്‍ത്ഥമില്ലായ്മ കാണില്ലെന്ന്!
ഇപ്പോഴും പ്രായമായവർ പറയുന്ന പഴഞ്ചൊല്ലുകൾ എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മലയാള ഭാഷയുടെ സരസമായ പ്രയോഗമാണിത്. അതിൽ നർമവും യുക്തിയും ആക്ഷേപഹാസ്യവും ഉപദേശവുമൊക്കെ ഇഴചേർന്നിരിക്കുന്നു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, പഴഞ്ചൊല്ലുകളൊക്കെ മലയാളികളുടെ ചുണ്ടിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പുതുതലമുറയുടെ ഇംഗ്ലീഷ്-പ്രേമം മലയാളത്തെ ഒതുക്കിക്കളഞ്ഞു.
അതിനാൽ, എന്നെന്നും നിലനിൽക്കുന്ന ഡിജിറ്റൽ മലയാളത്തിലൂടെ പഴഞ്ചൊല്ലുകളും അതിനൊപ്പമുള്ള പഴഞ്ചൊൽകഥകളും ഒരു പരമ്പരയിലൂടെ അവതരിപ്പിക്കാം.
-----------------------------
41. ശ്രീബുദ്ധകഥകള്‍
ഗൗതമസിദ്ധാർഥൻ എന്നായിരുന്നു ശ്രീബുദ്ധന്റ യഥാർഥ നാമം. ഗൗതമൻ എന്നത് ഗോതമ എന്ന കുടുംബപ്പേരാണ്. ശാക്യ വംശത്തിലാണ് സിദ്ധാർഥൻ പിറന്നത്. അതിനാല്‍ ശാക്യമുനി എന്നും അദ്ദേഹം അറിയപ്പെടുന്നു.
ഏകദേശം, BC 563- ഇപ്പോഴത്തെ നേപ്പാളിലെ ലുംബിനിയില്‍ ജനനം. വളര്‍ന്നു വന്നത് ഉത്തര്‍പ്രദേശിലെ കപിലവസ്തുവില്‍. അച്ഛൻ ശുദ്ധോദനൻ, അമ്മ മായാദേവി ബുദ്ധന്റെ ജനന ശേഷം ഏഴാം ദിവസം മരണമടഞ്ഞു. പിന്നീട് മാതൃസഹോദരി കുട്ടിയെ വളര്‍ത്തി.
16 വയസ്സുള്ളപ്പോള്‍ യശോധരയെ വിവാഹം ചെയ്തു. രാഹുല എന്നു പേരായ മകന്‍ പിറന്നു. ബുദ്ധന്‍ 29 വയസിൽ വനത്തിലേക്ക് യാത്രയായി. പല ഗുരുക്കന്മാരില്‍ നിന്നും യോഗ അഭ്യസിച്ചു. അവിടെ നടന്നിരുന്ന ക്രൂരമായ നരബലികൾ ബുദ്ധന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ
ഗയയിൽ
ബോധിമരച്ചുവട്ടില്‍ 5 വർഷത്തോളം തപസ് അനുഷ്ഠിച്ചു ബോധോദയം ഉണ്ടായി. അപ്പോള്‍, 'ബുദ്ധ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 'ബുദ്ധ' എന്നാല്‍ ഉണര്‍ത്തപ്പെട്ട ആള്‍ എന്നര്‍ത്ഥം. ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥ് എന്ന സ്ഥലത്താണ്.
അദ്ദേഹത്തിന് ഏകദേശം എണ്‍പത് വയസ്സുള്ളപ്പോള്‍ BC-483
കാലത്ത് പാവ
(കുശിനഗര്‍) എന്ന സ്ഥലത്ത് ചണ്ഡൻ എന്ന പേരുള്ള ഒരു ലോഹപ്പണിക്കാരന്റെ വീട്ടിൽനിന്ന് പന്നിമാംസം കഴിച്ചതിനെ തുടർന്ന് രോഗബാധിതനായി മരണമടഞ്ഞു.
ബുദ്ധൻ പലപ്പോഴായി അനുയായികൾക്കും ഭിക്ഷുക്കൾക്കും നൽകിയ ഉപദേശങ്ങളുടെ സമാഹാരമായ 'ധർമ്മപദം' എഴുതിയിരിക്കുന്നത് പാലി ഭാഷയിലാണ്.
ഉത്തർപ്രദേശിലെ വാരാണസിക്കു സമീപമുള്ള സാരാനാഥ് എന്ന സ്ഥലത്ത് ശ്രീബുദ്ധൻ ധർമ്മ പ്രചാരം ആരംഭിച്ചു. അവിടെ പിന്നീട് അശോക ചക്രവര്‍ത്തി കലിംഗ യുദ്ധാനന്തര കെടുതികള്‍ കണ്ട് ബുദ്ധമതം സ്വീകരിച്ചു. അശോകസ്തംഭവും സ്തൂപങ്ങളും സ്ഥാപിച്ചു. അശോകചക്രവര്‍ത്തി ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി ലോകമെങ്ങും ദൂതരെ അയച്ചു. ഗ്രീസില്‍ ഇതിന്റെ തെളിവായി അക്കാലത്തെ ബുദ്ധ പ്രതിമകള്‍ കിട്ടിയിട്ടുണ്ട്.
ആര്യന്മാരുടെ ഹിന്ദുമതം പ്രചാരമേറിയപ്പോൾ ക്രമേണ ബുദ്ധമതത്തിന് പ്രാധാന്യം കുറഞ്ഞുതുടങ്ങി. മാത്രമല്ല, ബുദ്ധമതം പലരുടെയും ഇംഗിതമനുസരിച്ച് ചെറു സംഘങ്ങളായി പിരിഞ്ഞുപോയി. കനിഷ്കന്‍ ബുദ്ധമതത്തെ മഹായാന ബുദ്ധമതം എന്നും ഹീനയാന ബുദ്ധമതം എന്നും തിരിച്ചു. അതുകൂടാതെ- തേര്‍വാദ, വജ്രയാന, ടിബറ്റന്‍, സെന്‍ബുദ്ധിസവും ഉണ്ടായി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ, കരുമാടി എന്നിവിടങ്ങളില്‍ പ്രതിമകള്‍ കണ്ടെടുത്തിട്ടുണ്ട്. കരുമാടിക്കുട്ടന്‍ അതിലൊന്ന്.
കർമ്മഫലം വരുംതലമുറയിൽ വരുമെന്നും പൂർവജന്മവും പുനർജന്മവും ഉണ്ടെന്നും ബുദ്ധമതം വിശ്വസിക്കുന്നു. മൃഗങ്ങളോട് ദയ കാട്ടണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ആശകളെ 'തൻഹ' എന്നു ബുദ്ധൻ വിളിച്ചു. ആശകൾ ദുഃഖത്തിനു കാരണമാകുന്നുവെന്ന് ശ്രീബുദ്ധന്‍ പ്രസ്താവിച്ചു. എന്നാല്‍, ഇത് പിന്നീട്, വിമർശനത്തിനു വഴിതെളിച്ചു. കാരണം, ആശകള്‍ ഇല്ലാതെ മനുഷ്യന് ജീവിക്കാനാവുമോ?
പക്ഷേ, അദ്ദേഹം ഉദ്ദേശിച്ചത് ദുരാശകൾ എന്നായിരിക്കാം. പ്രത്യാശകൾ മനുഷ്യനു വേണ്ടുന്ന വളർച്ചാ ഘടകമാണല്ലോ.
ചതുര
സത്യങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത് ബുദ്ധമത ചിന്തയുടെ തത്വമാണ്-
ദു:ഖം, ദുഃഖകാരണം, ദു:
നിവാരണം, ദു: നിവാരണ മാർഗം എന്നിവ.
ബുദ്ധമതത്തിലെ അഷ്ട മാർഗങ്ങൾ-
1. സമ്യക് ദൃഷ്ടി- അഷ്ടമാർഗങ്ങളെ തിരിച്ചറിയുന്നത്
2. സമ്യക് സങ്കൽപം- ഇന്ദ്രിയ സുഖങ്ങൾ പാടില്ല
3. സമ്യക് വാക്ക്- നയപരമായ വാക്ക് മാത്രം. ദൂഷണവും നുണയും പാടില്ല
4. സമ്യക് കാമം- നന്മ വരുത്തുന്ന ആഗ്രഹങ്ങൾ മാത്രം. വ്യഭിചാരം പാടില്ല
5. സമ്യക് ആജീവം- ദ്രോഹമുള്ള ജോലി പാടില്ല
6. സമ്യക് വ്യായാമം- ദോഷങ്ങളെ അകത്തു കയറ്റരുത്
7. സമ്യക് സ്മൃതി- ദോഷത്തിൽ നിന്നു പുറത്തു കടക്കുക
8. സമ്യക് സമാധി- ഏകാഗ്രത പരിശീലിക്കുക
ചൈനയില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ബുദ്ധമത അനുയായികള്‍ വസിക്കുന്നു- ചൈനീസ് ജനസംഖ്യയുടെ 18% വരും. പിന്നീട്, തായ്ലണ്ട്, വിയെറ്റ്നാം, മ്യാന്മാര്‍, ജപ്പാന്‍, ശ്രീലങ്ക എന്നിങ്ങനെ.
ശ്രീബുദ്ധന്റെ മുന്‍ജന്മ കഥകളായ ജാതക കഥകളും ബുദ്ധിസത്തെ അടിസ്ഥാനമാക്കി പിന്നീട് വന്ന സെന്‍ബുദ്ധകഥകളും വേറെ പരമ്പരയായി ഈ വെബ്‌സൈറ്റില്‍ ലിസ്റ്റ് നോക്കി വായിക്കാം.
ബുദ്ധമതത്തില്‍ നേത്രദാനം മഹാപുണ്യമായി വിശ്വസിക്കുന്നു. ലോകത്ത് ഏറ്റവുമധികം കണ്ണുകള്‍ ദാനം ചെയ്യുന്നത് ശ്രീലങ്കയാണ്. ശ്രീലങ്കയില്‍നിന്നും ബുദ്ധമതാനുയായികള്‍ അന്‍പതിലേറെ രാജ്യങ്ങളിലേക്ക് സൗജന്യനേത്രദാനം ചെയ്യുന്നത് എത്ര മഹത്തരം! ഇന്ത്യക്കും ലഭിക്കുന്നുണ്ട്. ഇതിനു കാരണമായ ഒരു ജാതകകഥ പറയുന്നത് ഒരിക്കല്‍ ബുദ്ധന്റെ മുന്‍ജന്മത്തില്‍ രാജാവായിരുന്ന സമയത്ത്, ഒരു അന്ധ യാചകന്‍ കണ്ണുകള്‍ ദാനമായി ആവശ്യപ്പെട്ടപ്പോള്‍ ശ്രീബുദ്ധന്‍ കൊടുത്തുവത്രെ.
ഈ പരമ്പരയില്‍, ലോകത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ശ്രീബുദ്ധ കഥകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഓരോന്നായി വായിച്ചു തുടങ്ങൂ...
------------------------
42. സെന്‍ബുദ്ധകഥകള്‍
മഹായാന ബുദ്ധമതത്തിന്റെ ചൈനീസ് -ജപ്പാൻ ശാഖയാണ് സെൻ ബുദ്ധമതം.
ധ്യാനത്തിന്
കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന ബുദ്ധമത ശാഖയാണിത്. 'സെന്‍' എന്നാല്‍ മഹായാന ബുദ്ധിസ വിദ്യാലയം എന്നര്‍ത്ഥം. സെന്‍ എന്ന ജാപ്പനീസ് സങ്കരപദത്തിന്റെ ചൈനീസ്‌ വാക്കാണ്‌ 'ചാന്‍'. ചൈനയില്‍ ചാന്‍ബുദ്ധിസം എന്നും അറിയപ്പെടുന്നു.
തമിഴ്നാട്ടിലെ പല്ലവ വംശത്തിലെ രാജകുമാരനായ ബോധിധർമ്മൻ ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലെത്തി കുങ്ഫു എന്ന ആയോധന കലയ്ക്ക് രൂപം കൊടുത്ത് സെൻ ബുദ്ധമതം പ്രചരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു.
ബുദ്ധന്റെ
മരണശേഷം 1000 വർഷങ്ങൾ കഴിഞ്ഞാണ് ഈ ശാഖയുണ്ടായത്.
സെൻ
ബുദ്ധമതത്തിന്റെ വളയം പോലുള്ള പ്രതീകം 'എൻസൊ' എന്നറിയപ്പെടുന്നു.
സെൻ
ഗുരുക്കന്മാരെ വിശിഷ്ട വ്യക്തിത്വങ്ങളായി ലോകം ബഹുമാനിക്കുന്നു.
സെന്‍ബുദ്ധ കഥകള്‍ ഓരോന്നായി ഈ പരമ്പരയിലൂടെ വായിക്കാം.
-----------------------------
43. യോഗാ പഠിക്കാം
ഭാരതം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ശ്രേഷ്ഠമായ ജീവിതശൈലിയാകുന്നു യോഗ. യുജ് (കൂടിച്ചേരല്‍) എന്ന വാക്കില്‍നിന്നാണ് യോഗം അഥവാ യോഗ ഉണ്ടായത്. യോഗയെന്നാല്‍ "യോഗ:ചിത്ത വൃത്തി നിരോധ:” എന്നാണ് പതഞ്‌ജലി മഹര്‍ഷി നിര്‍വചിച്ചിരിക്കുന്നത്. അതായത്, യോഗയിലൂടെ ചിത്തവൃത്തികളെ നിരോധിക്കുമ്പോള്‍ മനസ്സിന് ഏകാഗ്രത കൈവരുന്നു. മൗര്യ വംശത്തിലെ രാജാവായിരുന്ന പുഷ്യമിത്രന്റെ (ബി.സി.322-185) കാലത്ത് രണ്ട്‌ അശ്വമേധയാഗത്തില്‍ പ്രധാന പുരോഹിതനായിരുന്നു പതഞ്‌ജലി. അദ്ദേഹത്തെ യോഗയുടെ പിതാവായി കരുതുന്നു. യോഗ പഠനം ഗുരുവില്‍നിന്നു നേരിട്ട് പഠിക്കുന്നത് ഏറ്റവും നല്ലത്. എന്നിരുന്നാലും, യോഗയുടെ അടിസ്ഥാന വിവരങ്ങള്‍ ഈ പരമ്പരയിലൂടെ വായിക്കാം.
-----------------------
44. നന്നായി സംസാരിക്കാം
ചില സംസാരം കേട്ടാല്‍ നാം അറിയാതെ ശ്രദ്ധിച്ചുപോകും. എന്നാല്‍, 'ബോറന്മാര്‍', 'കത്തികള്‍' എന്നൊക്കെ വിളിപ്പേരുള്ളവരില്‍നിന്ന് നാമെല്ലാം ഓടിയൊളിക്കാന്‍ ശ്രമിക്കില്ലേ? അതായത്, മികച്ച സംഭാഷണം ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാകയാല്‍ ആജീവനാന്തകാലം അത് പ്രയോജനം ചെയ്യും. ഓരോ വ്യക്തിയുടെയും പാരമ്പര്യ ശൈലി ഇവിടെയും കടന്നുവരും. അതേസമയം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു നീങ്ങിയാല്‍ നമ്മുടെ സ്വന്തം ശൈലികള്‍ മെച്ചപ്പെടുത്താവുന്നതാണ്. അങ്ങനെ, ജീവിതത്തില്‍ പലപ്പോഴും നാം അറിയാതെതന്നെ നമ്മുടെ സഹായത്തിനു നാവിനാല്‍ കഴിയട്ടെ. നന്നായി സംസാരിക്കാന്‍ അറിയുന്നവര്‍ പാതി ജയിച്ചുവെന്ന് പറയാം. ഒരാളുടെ മനസ്സില്‍ എന്തായിരുന്നാലും പുറത്തുവരുന്ന വാക്കുകളെ വിലയിരുത്തി നാം പ്രാഥമിക നിഗമനം നടത്തും.അത് സാഹചര്യവും സന്ദര്‍ഭവും നോക്കി വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല എന്നുള്ള ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. പല പ്രശസ്തരായ വ്യക്തികളും വിവാദ പ്രസംഗത്തിന്റെ പേരില്‍ കുരുക്കില്‍ വീണിട്ടുള്ളത് നമുക്ക് അറിയാവുന്നതാണല്ലോ.
അതിനു സഹായിക്കുന്ന ഒരു പരമ്പരയായി ഇതു മാറട്ടെ.
------------------------
45. മഹാഭാരതം കഥകള്‍
മഹാഭാരതം ലോകത്തിലെ മികച്ചൊരു ഇതിഹാസമാണ്. മഹാഭാരതം എന്നാൽ ജയം എന്നർഥം. പഞ്ചമവേദം എന്ന പേരിലും ഇതറിയപ്പെടുന്നു. ഒന്നേകാൽ ലക്ഷത്തോളം ശ്ലോകങ്ങൾ ഇതിലുണ്ട്. വേദവ്യാസൻ ശ്രീഗണപതിക്ക് പറഞ്ഞു കൊടുത്ത് എഴുതിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ബി.സി. 500 കാലഘട്ടത്തിൽ മഹാഭാരതം എഴുതിയെന്ന് കരുതുന്നു. മഹാഭാരതത്തിൽ രാമായണ കഥയുള്ളതിനാൽ രാമായണം ഉണ്ടായതിനു ശേഷമാണ് മഹാഭാരതമെന്ന് അനുമാനിക്കുന്നുണ്ട്. രാമായണം ബി.സി. 600 കാലത്തിൽ ഉള്ളതെന്ന് പണ്ഡിതമതം.
ഒരാൾക്ക്
ഇത്രയും ബൃഹത്തായ രചന സാധ്യമാകില്ലെന്ന സംശയത്താൽ വേദവ്യാസൻ എന്നത് വംശനാമം അല്ലെങ്കിൽ ഗുരുകുലം ആയിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കൗരവരും പാണ്ഡവരും തമ്മിലുള്ള കലഹമാണ് മഹാഭാരതത്തിന്റെ ഇതിവൃത്തം. ഭരത വംശത്തിന്റെ കഥയെന്നും പറയാവുന്നതാണ്. പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും ജനനത്തിൽ തുടങ്ങി ഭീമൻ ദുര്യോധനനെ വധിക്കുന്നതോടെ പ്രധാന കഥ അവസാനിക്കുന്നു. പതിനെട്ട് പർവങ്ങളായി മഹാഭാരതത്തെ വിഭജിച്ചിരിക്കുന്നു. കൂടാതെ, നാല് തത്വോപദേശ ഗ്രന്ഥങ്ങൾ - വിദൂരനീതി, സനത് സുജാതീയം, ഭഗവദ് ഗീത, അനുഗീത എന്നിവയുമുണ്ട്.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ 'ഭാഷാഭാരതം', തുഞ്ചത്ത് എഴുത്തച്ഛന്റെ 'മഹാഭാരതം കിളിപ്പാട്ട്' എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട മഹാഭാരത രചനകളാണ്. ഭാരതം, ഭാരതീയർ എന്നിവ മഹാഭാരത ഇതിഹാസത്തിൽനിന്ന് ഉണ്ടായതാണ്. തെരഞ്ഞെടുത്ത മഹാഭാരതകഥകൾ ഈ പരമ്പരയിൽ വായിക്കാം.
---------------------------
46. രാമായണം കഥകള്‍
രാമായണം എന്നാൽ രാമന്റെ യാത്ര എന്നർഥം. B.C-600 കാലത്തിൽ വാൽമീകി കാവ്യ രൂപത്തിൽ രചിച്ച രാമായണ ഇതിഹാസത്തിൽ 7 കാണ്ഡങ്ങൾ, 500 അദ്ധ്യായങ്ങൾ, 20,000 ശ്ലോകങ്ങൾ എന്നിവയുണ്ട്. വാൽമീകിരാമായണത്തിന്റെ ആധുനിക രൂപം AD - 200 കാലത്ത് ആയിരുന്നു. രാമായണത്തിൽ ദക്ഷിണഭാരതം കൊടും കാടായിരുന്നുവെന്ന് പറയുന്നു. എന്നാൽ, മഹാഭാരതത്തിൽ, അവിടത്തെ രാജ്യങ്ങളുടെ പേരുകൾ ഉള്ളതുകൊണ്ട് രാമായണം മഹാഭാരതത്തേക്കാൾ പഴയത് എന്നു വിശ്വസിക്കാം. മാത്രമല്ല, മഹാഭാരതത്തിൽ രാമായണ കഥകൾ പറയുന്നുമുണ്ട്.
അയോധ്യ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയാണ് രാമായണത്തിന്റെ ഇതിവൃത്തം.
AD- 1200 സമയത്ത്, ചീരാമ
കവി 'രാമചരിതം' എന്ന പാട്ടുകൃതി രചിച്ചു. AD -1400 'കണ്ണശ്ശ രാമായണം' രചിച്ചത് രാമപ്പണിക്കർ ആയിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റെ (1575-1650) 'അധ്യാത്മരാമായണം കിളിപ്പാട്ട്' മലയാളത്തിലെ പ്രശസ്ത ഗ്രന്ഥമാണ്.
തെരഞ്ഞെടുത്ത
രാമായണ കഥകൾ ഈ പരമ്പരയിലൂടെ വായിക്കാം.
---------------------
47. വിശുദ്ധരുടെ കഥകള്‍ 
വിശുദ്ധർ, പുണ്യാളൻ, പുണ്യശ്ലോകൻ, പരിശുദ്ധർ, ധന്യർ... എന്നിങ്ങനെ അനേകം വിശേഷണങ്ങൾ പേരിനൊപ്പം നാം പലപ്പോഴും കാണുന്നതാണ്.
എന്താണ് ഈ പദങ്ങളുടെ പ്രസക്തി?
തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധിയോടെ ഓരോ ദിനവും പിന്നിട്ടവർക്ക്  മേൽപറഞ്ഞ വാക്കുകൾ അനുയോജ്യമായിരിക്കും.
ചില വ്യക്തികൾ അവരുടെ ജീവിതം കടുത്ത സഹനങ്ങളിലൂടെ കടന്നുപോകാൻ അനുവദിച്ചു. പണ്ടുകാലത്തെ മതപീഡനം മൂലം രക്തസാക്ഷികളായവരുണ്ട്. പ്രതിസന്ധികളിൽ തളരാതെ സാമൂഹിക സേവനം ചെയ്തവർ,
പ്രതിഫലം ഇച്ഛിക്കാതെ നിസ്വാർഥ കാരുണ്യ പ്രവൃത്തികൾ അനുഷ്ഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ലോകത്തിന്റെ പല രാജ്യങ്ങളിലും ജീവിച്ച് ലോകത്തിന് ആകമാനം പ്രകാശം പരത്തി.
എന്നാൽ ഈ വിശുദ്ധരെല്ലാം ദുർഘട ഘട്ടങ്ങളിൽ പോലും  ദൈവ വിശ്വാസവും ദൈവാശ്രയവും മുറുകെ പിടിച്ചവരാണ്. അത് പുണ്യാത്മാക്കളുടെ പൊതു സ്വഭാവമായി നമുക്കു നിരീക്ഷിക്കാവുന്നതാണ്. വിശുദ്ധർ,
മാതൃകാപരമായി ജീവിച്ച്‌ സ്വജീവിതം ബലിയർപ്പിച്ച് മറ്റുള്ളവരെയും ശ്രേഷ്ഠ ജീവിതത്തിനായി ഉത്തേജിപ്പിച്ചു.
അങ്ങനെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ സന്മാർഗ മാതൃകയായി.

സാധാരണ മനുഷ്യരായ നാം പലവിധ കാര്യസാധ്യങ്ങൾക്കായിമന:സമാധാനത്തിനായി പ്രാർഥിക്കാനായി  വിശുദ്ധരുടെ കബറിടങ്ങളിലും ഭവനങ്ങളിലും പുണ്യതീർഥാടന സ്ഥലങ്ങളിലും പള്ളികളിലും പോകാറുണ്ട്. കൂടുതലായും വിശുദ്ധ (സെയിന്റ് ) പദവി ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ്. റോമൻ കത്തോലിക്കാ വിഭാഗങ്ങൾ വിശുദ്ധപദവി നൽകിയവരുടെ നാമധേയത്തിലുള്ള പള്ളികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, സെമിനാരികൾ, മഠങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, രൂപങ്ങൾ, ഫോട്ടോകൾ ... എന്നിങ്ങനെ വിശുദ്ധരുടെ നാമം മഹത്തായ മാതൃകയാക്കിയിട്ടുണ്ട്.
മാർപാപ്പയുടെ വത്തിക്കാൻ ആസ്ഥാനമായ ഓഫീസ് വിശുദ്ധ പദവികളുടെ നടപടികൾ സ്വീകരിച്ച് വന്ദ്യര്, ധന്യര്‍, വാഴ്ത്തപ്പെട്ടവര്‍, വിശുദ്ധര്‍ എന്നിങ്ങനെ സഭയുടെ മധ്യസ്ഥന്മാരായി പ്രാർഥിക്കാൻ കത്തോലിക്കരെ അനുവദിക്കുന്നു..
അതേസമയം, വിശുദ്ധരെ ഇങ്ങനെ സമ്മതിക്കാത്ത അനേകം ക്രൈസ്തവ സഭകളുമുണ്ട്. നേരിട്ട് പ്രാർഥിക്കാൻ യേശു ഉള്ളപ്പോൾ എന്തിനാണ് വേറെ മധ്യസ്ഥരുടെ ആവശ്യം എന്നാണ് അവരുടെ നിലപാട്.
അതിനാൽ, വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട് - വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
എങ്കിലും ഇവിടെ ചില സാമാന്യ തത്വചിന്തകൾ പങ്കിടാം.
.
പ്രപഞ്ച സ്രഷ്ടാവ്, പ്രപഞ്ചത്തിന്റെ വലിപ്പം, തുടക്കം, ജീവനുള്ള സ്ഥലങ്ങള്‍, പ്രപഞ്ച രഹസ്യങ്ങൾ എന്നിവയൊക്കെ നിഗൂഢമായി ഇപ്പോഴും തുടരുകയാണ്. ഇന്നു നാം കാണുന്ന ആകൃതിയിലുള്ള മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായിട്ട് ഏകദേശം രണ്ടു ലക്ഷം വര്‍ഷങ്ങളായി. യേശുക്രിസ്തു ദൈവത്തിന്റെ പുത്രന്‍ എന്നാണ് ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്കിടയിലെ രണ്ടായിരം വര്‍ഷങ്ങള്‍ ചെറിയൊരു കാലയളവാണ്. അപ്പോള്‍, ക്രിസ്തുവിനു മുന്‍പും ശേഷവും ദൈവ പ്രതിനിധികള്‍ ഉണ്ടാകാമല്ലോ. അങ്ങനെയെങ്കില്‍,  വിശുദ്ധരിൽ ദൈവശക്തിയുടെ അംശം അടങ്ങിയിട്ടുണ്ടാവാം. അല്ലെങ്കിൽ, ത്യാഗ സമ്പൂർണമായതും വിശുദ്ധിയുള്ളതും നിഷ്ഠാ പൂർണവുമായ ജീവിതം വഴിയായി ഈ പുണ്യ ആത്മാക്കൾ പ്രപഞ്ചശക്തിയായ പരമാത്മാവുമായി ബന്ധം സ്ഥാപിച്ചിരിക്കാം. വിശുദ്ധര്‍, അങ്ങനെയായിരിക്കാം അത്ഭുതപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. കൃത്യമായി ഇതൊന്നും നിർവചിക്കാൻ ആർക്കും സാധ്യമല്ല. അതിനാൽ, എല്ലാവരും അവരുടെ സ്വന്തം വിശ്വാസമനുസരിച്ച് പല ആശയങ്ങളും രൂപികരിക്കുന്നു.
വിശുദ്ധ ജീവിതം നയിച്ച അനേകം വ്യക്തികൾ നമുക്കു ചുറ്റുമുണ്ടാവാം. അവരെ നാം തിരിച്ചറിയുന്നില്ലെന്നു മാത്രം.
ഈ പരമ്പരയിലൂടെ തെരഞ്ഞെടുത്ത പുണ്യാത്മാക്കളുടെ കഥകൾ വായിക്കാം.
-------------------------------
48. കരിയര്‍ ഗൈഡന്‍സ്
കരിയര്‍, കരിയര്‍ ഗൈഡന്‍സ് എന്നും മറ്റും നാം നിത്യേന കേള്‍ക്കുന്ന വാക്കുകളാണ്. എന്താണ് ഇതിന്റെ അര്‍ഥം?
കരിയര്‍ -ഒരാളുടെ ജീവിതം മുഴുവനും നീളുന്ന പുരോഗമനപരമായ പ്രവൃത്തി പ്രത്യേകിച്ചും തൊഴില്‍മൂലമുണ്ടാകുന്നത്. അതിനെ നേരായ ദിശയില്‍ വഴിതെളിക്കുമ്പോള്‍ കരിയര്‍ ഗൈഡന്‍സ് എന്നും വിളിക്കാം.
പലരും തെറ്റായ കരിയര്‍ സ്വീകരിച്ചതു മൂലം അനേകം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിശ മാറിപ്പോയവരും ഒരുപാടുണ്ട്. കരിയറില്‍ മറ്റു ചിലര്‍ ശ്വാസം മുട്ടി കുഴങ്ങുന്നു. ചിലയിടങ്ങില്‍ സ്വന്തം അഭിരുചി മനസ്സിലാക്കാതെ പലതിനും ചാടി പുറപ്പെടുന്ന കാഴ്ചയും കാണാം. നല്ലൊരു കരിയറിനായി വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്!
ഈ പരമ്പര ആര്‍ക്കെങ്കിലും ഗുണം ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്.... 
-------------------------- 
49. മാതാപിതാക്കള്‍-കുട്ടികള്‍-പേരന്റിംഗ് 
മക്കളിൽ വളരെയേറെ പ്രത്യാശകൾ വച്ചുപുലർത്തുന്നവരാണ് മാതാപിതാക്കൾ. നല്ല സ്വഭാവത്തിൽ വളർന്ന്, ഏറ്റവും നന്നായി പഠിച്ച്, സമൂഹത്തിലെ മാന്യതയാർന്ന ജോലിയും അത്യാഡംബര ജീവിതത്തിനുള്ള ശമ്പളവും കരസ്ഥമാക്കി തങ്ങളെ മക്കൾ സംരക്ഷിക്കുമെന്ന് അവർ സ്വപ്നം കാണുന്നു. പക്ഷേ, ഇതെല്ലാം നേടുന്നവർ വളരെ ചെറിയൊരു ശതമാനം മാത്രം.
കേരളത്തിൽ ജീവിത വിജയം നേടിയ കുറെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിജയരഹസ്യങ്ങളും ശൈലികളും തെളിയിക്കുന്നത് അവരെല്ലാം ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും കൊടുത്തിരുന്നുവെന്നാണ്. അങ്ങനെ, അത്തരം ആശയങ്ങൾ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുവാനായി ശാസ്ത്രീയമായി ഈ പരമ്പര രൂപകൽപന ചെയ്തിരിക്കുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനം ചെയ്യുമല്ലോ.
---------------------------------
50. സ്ത്രീക്ഷേമം-സ്ത്രീ ശാക്തീകരണം  
മാനവ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുക- ഒരു കാലത്തും സ്ത്രീകൾക്ക് സുരക്ഷയോ, തുല്യ അവകാശമോ, സമ്പത്തോ, സാമൂഹികനീതിയോ, അധികാരങ്ങളോ കിട്ടിയിട്ടില്ലെന്നു കാണാം.
പീഡന കഥകൾ പണ്ടും ഉണ്ടായിരുന്നെങ്കിലും അന്നൊക്കെ അതിനെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. രാജഭരണകാലത്തും ഒട്ടേറെ രാജാക്കന്മാരും നാടുവാഴികളും ജന്മികളും കടന്നു പോകുന്ന വഴിയിൽ നല്ല പെണ്ണുങ്ങളെ കണ്ടാൽ കൊട്ടാരത്തിലെ റാണി, തോഴി, വേലക്കാരി എന്നിങ്ങനെ അവരുടെ ഇഷ്ടമനുസരിച്ച് അടിമയാക്കിയിരുന്നു.
എന്നാൽ, സ്ത്രീകളുടെ നേരേ ലോകം കണ്ട ഏറ്റവും വലിയ ക്രൂരത 'സതി' എന്ന കിരാത സമ്പ്രദായമായിരുന്നു. ഭാര്യ മരിച്ചാൽ ഭർത്താവ് തീയിൽ ചാടി മരിക്കേണ്ട പക്ഷേ, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സമ്മതിച്ചില്ലെങ്കിലും അതിലേക്ക് തള്ളിയിടും. പൊള്ളലേറ്റ് രക്ഷപ്പെടാൻ ശ്രമിച്ചാൽ ചുറ്റുമുള്ളവർ വടി കൊണ്ട് കുത്തി അതിലേക്കു തന്നെയിട്ട് ചുട്ടു കൊല്ലും!
നിയമം മൂലം സതിസമ്പ്രദായം നിരോധിച്ചെങ്കിലും പിന്നെയും അനേകം സതികൾ രഹസ്യമായി നടത്തിയ നാടാണ് ഭാരതം. ദേവദാസിസമ്പ്രദായവും ശൈശവ വിവാഹവും ഇക്കാലത്ത് കുറഞ്ഞിരിക്കുന്നുവെങ്കിലും ഇല്ലാതായിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തടയുന്ന കാലവും മാറുമറയ്ക്കല്‍സമരവും മുലക്കരവും വരെ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. പുരുഷവർഗം അടിച്ചേൽപ്പിക്കുന്ന അടുക്കളയെന്ന കാരാഗൃഹം, സ്ത്രീധനം, ഗർഭഛിദ്രം, ഭ്രൂണഹത്യ, വോട്ടവകാശം ഇല്ലായ്മ, വിധവാ വിവാഹത്തിന് അനുമതിയില്ലാത്തത്, ലഹരിവസ്തുക്കൾ മൂലമുള്ള ഉപദ്രവങ്ങൾ അങ്ങനെ സ്ത്രീവർഗം ഒരുപാട് അനുഭവിക്കുന്നവളായി മാറി. പതിവ്രത ആണെന്നു തെളിയിക്കാനായി സ്ത്രീയുടെ കൈകളെ തിളച്ച എണ്ണയിൽ മുക്കിയും അഗ്നിശുദ്ധി വരുത്തിയും പുരുഷൻ ആശ്വസിച്ചു. പുരുഷന് ഇത്തരം പരീക്ഷകൾ ബാധകമല്ലായിരുന്നു!
പത്രവും റേഡിയോയും ഫോണും സോഷ്യൽ മീഡിയയും ഇന്റർനെറ്റും ടി.വി.യുമെല്ലാം വന്നപ്പോൾ ഇത്തരം ക്രൂരതകൾ പുറംലോകമറിഞ്ഞുവെന്ന് മാത്രം. സ്ത്രീകളെ അപമാനിക്കുന്ന വാക്കുകൾക്കും ഒരു പഞ്ഞവുമില്ല. എന്നാൽ, അതിനൊപ്പിച്ചു പുരുഷനെ പറയാനാകുന്ന പതിവ്രതൻ, വേശ്യൻ, അറുവാണിച്ചൻ, ഒരുമ്പെട്ടവൻ, പിഴച്ചവൻ, കന്യകൻ, തേവിടിശ്ശൻ ഇത്യാദി പദങ്ങളൊന്നും മലയാളനിഘണ്ടുവിൽ ഇല്ലല്ലോ.
ഏതു പുരുഷനും ജനിച്ചത് ഒരു സ്ത്രീയുടെ ഉദരത്തിലാണെന്ന് അവൻ മറന്നു.
പ്രത്യുൽപാദനത്തിനായി സ്ത്രീയുടെ ശരീരം മൃദുവാക്കി വഴക്കമുള്ളതാക്കി ദൈവം നിർമ്മിച്ചപ്പോൾ പുരുഷൻ പ്രഖ്യാപിച്ചു - "സ്ത്രീകൾ അബലകളാണ്!"
അതേസമയം, സ്ത്രീകൾ അനുഭവിക്കുന്ന പ്രസവവേദനയുടെ തുല്യമായ അളവ് വേദന പുരുഷന്മാരിൽ പരീക്ഷിച്ചപ്പോൾ അവർക്ക് അതു താങ്ങാനായില്ല എന്നു ശാസ്ത്ര ഗവേഷണ ഫലങ്ങൾ തെളിയിച്ചു.
ലോകരാജ്യങ്ങളിൽ, വിരലിൽ എണ്ണാൻ പോലും സ്ത്രീഭരണാധികാരികൾ നയിക്കുന്ന രാജ്യങ്ങൾ ഇന്നുണ്ടോ? സ്ത്രീകളിൽ മാതൃഹൃദയത്തിന്റെ സ്നേഹം അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീഭരണത്തിൻകീഴിൽ യുദ്ധങ്ങളും പ്രശ്നങ്ങളും വളരെ കുറയുമായിരുന്നുവെന്ന് പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്!
1857 മാർച്ച് 8-ന് ന്യൂയോർക്കിലെ വനിതകൾ തുണിമില്ലിലെ കുറഞ്ഞ ശമ്പളത്തിനെതിരെ നടത്തിയ സമരവും പ്രക്ഷോഭവും ലോകശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 1909ഫെബ്രുവരി 28-ന് ആദ്യത്തെ വനിതാദിനാചരണം നടത്തി. എങ്കിലും, പല രാജ്യങ്ങളും വേറിട്ട ദിനങ്ങളിൽ വനിതാ ദിനാചരണം നടത്തിപ്പോന്നു. 1975 മാർച്ച് 8-ന് ആയിരുന്നു യു.എൻ. ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാചരണം തുടങ്ങിയത്. ഇത് ഓരോ വർഷവും പുതിയ മുദ്രാവാക്യങ്ങളുമായി സ്ത്രീക്ഷേമ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നു.
ശിശുസൗന്ദര്യവും സ്ത്രീസൗന്ദര്യവും ഭൂഗോളത്തിലെ ഏറ്റവും നല്ല സൗന്ദര്യമാണ്. ഇവിടെയും സ്ത്രീസൗന്ദര്യം പരസ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്നില്ലേ? സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണമെന്ന് അനേകം പുരുഷന്മാർ വിശ്വസിക്കുന്നു.
ഇനി ശമ്പളത്തിന്റെ കാര്യമെടുത്താലും പുരുഷമേൽക്കോയ്മ കൊടികുത്തി വാഴുകയാണ്. സിനിമാരംഗത്തും മറ്റു കലാ രംഗങ്ങളിലും പുരുഷന്മാരുടെ പ്രതിഫലത്തുകയുടെ ഏഴയലത്തുപോലും സ്ത്രീകൾ വരില്ല.
നായികാ പ്രാധാന്യമുള്ള സിനിമപോലും ചുരുക്കമല്ലേ? ഇതുകൂടാതെ, സ്ത്രീകൾ തന്നെ സ്വന്തം വർഗത്തിനെതിരായി നാശം വിതയ്ക്കുന്നതും നാം ശ്രദ്ധിക്കാറില്ല. അസൂയയും പരദൂഷണവും കൂടുതൽ പ്രചരിപ്പിച്ച് സ്ത്രീതന്നെ പ്രതിസ്ഥാനത്തു വരുന്നതും കുറയണം. കേരളത്തിലെ 73% സ്ത്രീകളും എതെങ്കിലും തരത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. പീഡനങ്ങള്‍മൂലം പിടിയിലാവുന്നവരില്‍ വെറും 10% പ്രതികള്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂ.
പരമ്പരയുടെ ലക്ഷ്യം സ്ത്രീവാദം (ഫെമിനിസം) അല്ല. മറിച്ച്, സ്ത്രീകളെ ബഹുമാനിക്കാനും തുല്യ അർഹത കൊടുക്കാനും ചൂഷണത്തിൽനിന്നു രക്ഷിക്കാനും വേണ്ടിയുള്ള എളിയ ശ്രമം മാത്രം. അങ്ങനെ, പഴയകാല അനീതികൾക്ക് പ്രായശ്ചിത്തമായി പുരുഷവർഗത്തെ ബോധവൽക്കരിച്ച് എവിടെയെങ്കിലുമൊക്കെ മാനസിക-ശാരീരിക പീഡനങ്ങൾ കുറയട്ടെ. ചരിത്രത്തിലെ സ്ത്രീകൾ ഏറ്റുവാങ്ങിയ അസമത്വങ്ങളേപ്പറ്റിയും ഈ പരമ്പരയിൽ വായിക്കാം.
കുടുംബ ജീവിതത്തിൽ, സ്ത്രീകൾ - അമ്മ, വല്യമ്മ, മുത്തശ്ശി, പെങ്ങൾ, ആന്റി, മകൾ, മരുമകൾ, അമ്മായി, അമ്മായിയമ്മ, വേലക്കാരി എന്നിങ്ങനെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അവർക്കു മുന്നിൽ ഓരോ പുരുഷനും മാതൃകയാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..
----------------------
51. കടങ്കഥകള്‍ 
ഇന്നത്തെപ്പോലെ സ്കൂൾ, സിലബസ്, കുട്ടികൾ എന്നിവര്‍ക്കൊക്കെ കിടമൽസരബുദ്ധിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു പണ്ട്. പണ്ടെന്നു പറഞ്ഞാല്‍- ടിവിയും സ്മാര്‍ട്ട്‌ ഫോണും വന്നിട്ടില്ലാത്ത കാലം! അന്ന്, പഠനം വളരെ രസകരമായിരുന്നു. ആവശ്യത്തിലധികം പഠിക്കാനില്ല. അതിനാൽ, കളിക്കാനും കഥ പറയാനും കേൾക്കാനും സമയമുണ്ടായിരുന്നുവല്ലോ. അക്കാലത്ത്, കുട്ടികൾ പരസ്പരം കടങ്കഥകൾ ചോദിച്ച് തോറ്റാൽ കടം കുടിച്ചുവെന്ന് പറയും.
കടങ്കഥയെന്നാൽ, ഗൂഢമായ അർഥമുള്ളതും ഉത്തരം പെട്ടെന്ന് കിട്ടാത്തതുമായ സാഹിത്യവിനോദം ആകുന്നു. ഇംഗ്ലീഷിൽ riddle എന്നു പറയും. മിക്കവാറും എല്ലാ ഭാഷകളിലും ഇതു കണ്ടുവരുന്നുണ്ട്. തോൽക്കഥ, അഴിപ്പാൻകഥ എന്നും മലയാളത്തിൽ ഇതിനെ വിളിക്കുന്നുണ്ട്. കവി കുഞ്ഞുണ്ണിമാഷ് കടങ്കഥകളെ പ്രോൽസാഹിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. രാജസദസ്സിലെ തർക്ക സമയത്തും വിദൂഷകരും പണ്ഡിതരും കടുകട്ടിയായ കടങ്കഥകൾകൊണ്ട് മൽസരിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു ഭാരതത്തിന്‌.
പരമ്പരയിലൂടെ, മലയാള പഴമയുടെ വിനോദമായ കടങ്കഥകളിൽ ലളിതമായത് തെരഞ്ഞെടുത്തവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തട്ടെ.
------------------------------------

52. ബുദ്ധിപരീക്ഷ-കുസൃതിചോദ്യം
മലയാളത്തിൽ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ഏറെ സ്വീകാര്യമായിരുന്ന ഒരു കാലത്തായിരുന്നു എന്റെയും കുട്ടിക്കാലം.
അക്കാലത്ത്, കുട്ടികളുടെ ദീപിക, യുറീക്ക, പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലഭൂമി, ശാസ്ത്രപഥം തുടങ്ങിയവ ആരെങ്കിലും ഒരാൾ വാങ്ങിയാൽ അതു പഴന്തുണിപോലെ താളുകള്‍ കീറുന്നിടംവരെ കൂട്ടുകാരിൽ കറങ്ങിനടക്കും!
ഇപ്പോഴും, ചില
ബാലപ്രസിദ്ധീകരണങ്ങൾക്കു വിൽപനയുണ്ടെങ്കിലും വാങ്ങിയത് മുഴുവൻ വായിക്കാൻപോലും കുട്ടികൾ കൂട്ടാക്കാതെ ടി.വി, ടാബ്, സ്മാർട്ട് ഫോൺ എന്നിവയുടെ പിറകെ പോകും. മാത്രമല്ല, പഠനഭാരം കൂടുതലായതിനാൽ സമയത്ത് കാര്യങ്ങൾ തീർക്കാനുമാവില്ല.
മേൽപറഞ്ഞ കഥപുസ്തകങ്ങളിൽ വരുന്ന ബുദ്ധിപരീക്ഷയും കുസൃതി ചോദ്യങ്ങളും ഞങ്ങൾ പരസ്പരം ചോദിച്ച് 'വൈറൽ' ആക്കുമായിരുന്നു. രസമുള്ള ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നോക്കിയാൽ ലളിതം, കുസൃതി, കഠിനം എന്നിങ്ങനെ പലതരമുണ്ട്. ചിലതെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അതു മാത്രമല്ല, ഇടയ്ക്ക് പുതിയ ഐ.ക്യു. ടെസ്റ്റ് ചോദ്യോത്തരങ്ങളും നൽകാം. ഇത്തരത്തിലുള്ള ഡിജിറ്റൽ സീരീസ് വായിക്കുക.
--------------------------------
53. രോഗങ്ങള്‍ തടയാം
ഒട്ടേറെ രോഗങ്ങൾ മനുഷ്യരെ പല വിധത്തിലും ഞെരുക്കുകയാണ്. അതിനു കാരണമാകുന്ന സംഗതികൾ ഓരോ ദിവസവും കൂടി വരുന്നു. പാരമ്പര്യ ഘടകങ്ങൾ, മലിനീകരണം, ഭക്ഷണപാനീയ മായങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, തെറ്റായ ജീവിത ശൈലി, ദുശ്ശീലങ്ങൾ തുടങ്ങിയവ രോഗ സാധ്യത കൂട്ടുകയാണ്.
രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയാണ് ഏറ്റവും പ്രയാസമുള്ളത്. നിരന്തരമായ വേദനകൾ സഹിക്കാൻ പറ്റാതെ ദയാവധം നടത്തിയവരും ആത്മഹത്യ ചെയ്തവരും അനേകമാണ്. ചിലയിടങ്ങളിൽ നിത്യരോഗിയാണെന്ന് മനസ്സിലാക്കി ബന്ധുക്കൾ വീട് ഉപേക്ഷിച്ചു പോകുന്നു. ചില രോഗികളെ ആശുപത്രിയിൽ തള്ളിയിട്ട് രക്ഷപ്പെടുന്നു. പണം ഇല്ലാഞ്ഞിട്ടു ചികിൽസിക്കാത്തതും സമ്പത്ത് ഉണ്ടായിട്ടുകൂടി പണം കളയാൻ മടിയായിട്ട് രോഗിക്ക് മതിയായ ചികിൽസ നൽകാത്തതും നിത്യസംഭവങ്ങളായിട്ടുണ്ട്.
രോഗങ്ങൾ
മൂലം ജോലി നഷ്ടപ്പെടുന്നതും സാധാരണമാണ്.
ചികിൽസാ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾ ഇന്ന് വലിയൊരു കച്ചവടകേന്ദ്രമായി മാറിയിരിക്കുന്നു. രോഗിയുടെ സാമ്പത്തിക ശേഷി ചോദിച്ചറിഞ്ഞ് അതിനു പറ്റിയ പാക്കേജ് പ്രകാരം പണം തട്ടുന്നു. ഡോക്ടർമാർ ഇൻഷുറൻസ്, ബാങ്ക് മേഖലകളെപ്പോലെ ഓരോ മാസവുമുള്ള ടാർഗിറ്റ് ഒപ്പിക്കണം!
അതിനായി ഒരു രോഗിയെ മറ്റുള്ള ഡോക്ടർമാർക്കു റഫർ ചെയ്ത് സഹായിക്കുന്നവരുമുണ്ട്. അമിത വില ഈടാക്കുന്ന മരുന്നു കമ്പനികളും ഡോക്ടർമാർക്കു ബില്‍ തുകയുടെ പകുതി കമ്മീഷൻ കൊടുക്കുന്ന ലാബുകളും ചേർന്ന് രോഗിയെ മാറാരോഗിയാക്കി മാറ്റുകയാണ്.
മലയാളിയുടെ പൊങ്ങച്ചം മറ്റൊരു ചികിൽസാ അധ:പതനത്തിനും വഴിയൊരുക്കുന്നു. വേണ്ടത്ര ബുദ്ധിശക്തിയും കഴിവുമില്ലാത്ത കുട്ടികളെ ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഡോക്ടർമാരാക്കുമ്പോൾ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് രോഗികളായിരിക്കും. വേണ്ടത്ര അറിവ് ഇല്ലെന്നു മാത്രമല്ല, അത്തരം ഡോക്ടർമാർ ധാർമികത നോക്കാതെ പഠനച്ചെലവ് തിരിച്ചുപിടിക്കാനും ശ്രമിച്ചെന്നിരിക്കും.
അതിനാൽ, രോഗം
വരാതിരിക്കാനുള്ള മികച്ച പ്രതിരോധതന്ത്രം വളർത്തിയെടുക്കാൻ സഹായിക്കുന്ന പരമ്പരയാണ് ഇതിലൂടെ ഞാൻ ശ്രമിക്കുന്നത്.
മികച്ച ഭക്ഷണപാനീയങ്ങൾ, നല്ല ജീവിത ശൈലി എന്നിവയൊക്കെ രോഗ സാധ്യത കുറയ്ക്കട്ടെ. രോഗപാരമ്പര്യഘടകങ്ങളെ നിർവീര്യമാക്കുകയോ താമസിപ്പിക്കുകയോ ചെയ്യാമല്ലോ
-------------------------
malayalamplus എന്നാല്‍ 'അധിക മലയാളം!' മലയാളത്തെ ഡിജിറ്റല്‍ രൂപത്തിലാക്കി ഒരിക്കലും നശിക്കാത്ത വായനയിലൂടെ നമ്മുടെ ഭാഷ അനശ്വരമാകട്ടെ! എന്റെ എളിയ ശ്രമത്തെ പിന്തുണയ്ക്കുമെന്ന് കരുതട്ടെ!
This is the largest Malayalam digital eBooks blogpost.
Thanking you,
Binoy Thomas