17/09/20

Tenali Rama

 തെനാലിരാമന്‍-കഥകള്‍

ബുദ്ധിയും യുക്തിയും നിറഞ്ഞ രസപ്രദമായ ഇന്ത്യന്‍കഥകള്‍ എന്നു തെനാലിരാമന്‍കഥകളെ വിശേഷിപ്പിക്കാം(ന്ധയിലെ ഗുണ്ടൂര്‍ജില്ലയിലെ ഗ്രാമമായ തെനാലിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം 'തെനാലി രാമലിംഗഎന്നായിരുന്നുവിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായരുടെ (1509-1529) വിദൂഷകനായി പിന്നീട് സേവിച്ചു വന്നപ്പോള്‍ അദ്ദേഹത്തിനു ചെയ്യാന്‍ പറ്റിയ കാര്യങ്ങളും അനുഭവങ്ങളും ഒന്നാന്തരം കഥകളായി മാറി.


വികടകവിതെലുങ്കു കവി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്നര്‍മബോധവും കൗശലവും നിറഞ്ഞ ബുദ്ധിമാനായ ഈ തെലുങ്കു ബ്രാഹ്മണന്‍രാജാവിനും ഏറെ ഇഷ്ടമുള്ള വ്യക്തിത്വംകൊണ്ട് മികച്ച സേവനം കാഴ്ചവച്ചുഅവസാനംപാമ്പുകടിയേറ്റ് മരണം മുന്നില്‍ കണ്ട തെനാലിരാമന്‍രാജാവിനെ കാണാന്‍ ആഗ്രഹിച്ച് ആളെ പറഞ്ഞുവിട്ടെങ്കിലും തെനാലിയുടെ തമാശയായി കരുതി രാജാവു വന്നില്ലമരണശേഷം അവിടെയെത്തിയ രാജാവ‌് വാവിട്ടു നിലവിളിച്ചുഅങ്ങനെഅനശ്വരമായ കഥകള്‍ ലോകത്തിനു സമ്മാനിച്ച് അദ്ദേഹം യാത്രയായി.

No comments:

Post a comment