17/09/20

Jathaka tales

 ജാതകകഥകള്‍ 

ജാതക കഥകളുടെ പിറവി ബി.സിമൂന്നാം നൂറ്റാണ്ടിനും എ.ഡിഅഞ്ചാം നൂറ്റാണ്ടിനും ഇടയിലാണെന്നു കരുതപ്പെടുന്നുപാലിഭാഷയില്‍ ആയിരുന്നു അധികവും രചിക്കപ്പെട്ടത്ജാതക കഥകള്‍ എന്ന പേരു കിട്ടിയത് ശ്രീബുദ്ധന്‍റെ  പൂര്‍വജന്മകഥകള്‍ എന്ന അര്‍ത്ഥത്തിലാണ‌്ജാതകം എന്ന വാക്കിനു ജന്മം എന്നര്‍ത്ഥംഅല്ലാതെ ഇതിനു ജ്യോതിഷവുമായി ബന്ധമൊന്നുമില്ലഎന്നാല്‍പഞ്ചത(ന്തംകഥാസരിത്‌സാഗരംമഹാഭാരതംരാമായണംജൈനസാഹിത്യംനാടോടിക്കഥകള്‍ഈസോപ് കഥകള്‍പാശ്ചാത്യകഥകള്‍ തുടങ്ങിയവയുമായി ജാതക കഥകള്‍ക്ക് ബന്ധമുണ്ടുതാനും.

ശ്രീബുദ്ധന്‍റെ മുജ്ജന്മ കഥകളിലൂടെ ധര്‍മതത്വങ്ങളുടെ സാമാന്യവല്ക്കരണം ഈ കഥകളില്‍ ദര്‍ശിക്കാവുന്നതാണ‌്ബോധിസത്വന്‍ എന്ന കഥാപാത്രം ശ്രീബുദ്ധന്‍റെ പൂര്‍വജന്മങ്ങളിലെ നാമംഅഞ്ഞൂറ്റി നാല്പത്തിയാറു പൂര്‍വജന്മങ്ങള്‍ ബുദ്ധന്‍ പിന്നിട്ടുവെന്നു വിശ്വസിക്കപ്പെടുന്നുകര്‍മഫലം അടിസ്ഥാനമാക്കി മനുഷ്യനായും മൃഗങ്ങളായും ഓരോ ജന്മ കഥകളിലും ബോധിസത്വന്‍ അവതരിക്കുന്നുണ്ട്അതിനുശേഷമാണു കപിലവസ്തുവില്‍ സിദ്ധാര്‍ഥ രാജകുമാരനായി ജനിക്കുന്നതും ശ്രീബുദ്ധനാകുന്നതുംഇങ്ങനെശ്രീബുദ്ധന്‍ തന്‍റെ ശിഷ്യര്‍ക്കു പറഞ്ഞുകൊടുത്ത സാരോപദേശ കഥകളുടെ സമാഹാരമാകുന്നു ജാതക കഥകള്‍ഇന്ത്യയില്‍ അനേകം കൃതികള്‍ക്ക് പ്രചോദനമായ ഒരു ശ്രേഷ്ഠകൃതിയെന്ന് ഇതിനെ കരുതാംമാത്രമല്ലബുദ്ധമതത്തിന്‍റെ ഒരു വിശുദ്ധ ഗ്രന്ഥമായി ജാതക കഥകള്‍ ഉള്‍പ്പെടുന്നുമുണ്ട്നൂറിലേറെ കഥകള്‍ ഇതിലുണ്ടെങ്കിലും തെരഞ്ഞെടുത്ത കഥകള്‍ ഓരോന്നായി ഇവിടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വായനയിലൂടെ ലഭ്യമാകുന്നു.

Jathaka tales, jataka malayalam stories, Sri Buddha, gautama, pali, Siddhartha, Lord Buddha, Lumbini, Nepal, Saranath, shakyamuni

No comments:

Post a comment