ഹോജ-മുല്ല-കഥകള്‍
ഹോജകഥകള്‍, മുല്ലാക്കഥകള്‍, മുല്ലായുടെ
ഫലിതങ്ങള്‍... എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന നര്‍മകഥകളുടെ നായകന് ആരാണ്? നസറുദ്ദിന്‍
ഹോജ. ഇതിനോടു
സാമ്യമുള്ള പല പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്- Molla Nasreddin, Mullah Nasruddin, Hodja, Hooja.
അദ്ദേഹം ജീവിച്ചിരുന്നത്
തുര്‍ക്കിയിലെ അക്സെഹിര്‍ എന്ന സ്ഥലത്ത് എ.ഡി.1300 കാലഘട്ടത്തിലായിരുന്നുവത്രേ. അദ്ദേഹത്തിന്റെ
ശവകുടീരം സ്ഥിതിചെയ്യുന്ന ആ സ്ഥലത്ത് എല്ലാ വര്‍ഷവും ജൂലൈ 5-10 വരെ
ഹോജാ ഉത്സവം ആഘോഷിക്കുന്നു. 1275-1286 സമയത്ത് മരണമടഞ്ഞതായി അനുമാനിക്കുന്നു.
ഹോജയുടെ
അനേകം കഥകള്‍ വിലയിരുത്തിയാല്‍ ഒരു ബഹുമുഖ പ്രതിഭയെ നിങ്ങള്‍ക്കു കാണാന്‍സാധിക്കും. രസികന്‍, നര്‍മബോധമുള്ള വ്യക്തി, പണ്ഡിതന്, കോമാളി, ചിന്തകന്‍, മഹാന്, വിഡ്ഢി...satirist, satire, populist philosopher, sufi anecdotes എന്നിങ്ങനെ പല തരത്തില്‍ പെരുമാറുന്ന കഥകള്‍ക്കുള്ള പൊതുസ്വഭാവമായ നര്‍മരസം, ജനകോടികളുടെ
ചിരിക്കുന്ന സ്ഥാപനമായി മാറി. ഈ പരമ്പര ചിരിക്കാന്‍ വേണ്ടി മാത്രമുള്ളത്. ഇന്നത്തെ
ജീവിത പിരിമുറുക്കങ്ങള്‍ അല്പമെങ്കിലും മനസ്സില്‍നിന്നും ചിരിച്ചുതള്ളാന്‍
കഴിയുന്നത് ഒരു നല്ല കാര്യമല്ലേ? Check Malayalam ebooks series category
No comments:
Post a comment