അക്ബര്‍ ബീര്‍ബല്‍ കഥകള്‍
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നാടോടിക്കഥകളാണു ബീര്‍ബല്‍കഥകള്‍. വായിച്ച
കഥകള്‍പോലും എവിടെ കണ്ടാലും പിന്നെയും വായിക്കാന്‍ ഇഷ്ടപ്പെടുന്ന കഥാസാരം ഇവയെ
കൂടുതല്‍ ജനപ്രിയമാക്കുന്നുണ്ട്.
അല്പം ചരിത്രം...
ബീര്‍ബലിന്റെ യഥാര്‍ത്ഥ നാമം
മഹേഷ്ദാസ് ഭട്ട് എന്നായിരുന്നു. ഉത്തര്‍പ്രദേശിലെ
യമുനാതീരത്തുള്ള കല്പി എന്ന സ്ഥലത്ത് 1528-ല്‍
അദ്ദേഹം ജനിച്ചു. മഹേഷിനു മുപ്പതു വയസ്സുള്ളപ്പോള്‍, മുഗള്‍
ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ സേവകനായി നിയമിക്കപ്പെട്ടു. മറ്റൊരു
മുപ്പതുവര്‍ഷം, ചക്രവര്‍ത്തിയുടെ സന്തതസഹചാരിയായി മാറിയ- ബുദ്ധിയും
യുക്തിയും നര്‍മവും ഒത്തിണങ്ങിയ- ഈ പ്രതിഭയെ 'ബീര്‍ബല്‍' എന്നു
വിളിച്ചതും അക്ബര്തന്നെ. ബീര്‍ബല്‍
എന്നാല്‍ മഹാന് എന്നര്‍ത്ഥം. അദ്ദേഹം
ചെറുകവിതകള്‍ എഴുതിയതുകൂടാതെ നല്ലൊരു ഗായകന്, മന്ത്രി, പട്ടാളത്തിലെ
അധികാരി, രാജാവിന്റെ ഉപദേശി വിവിധ ജോലികളില്‍ അദ്ദേഹം തിളങ്ങി. 1586-ല്‍, സ്വാത്
താഴ്വരയില് അഫ്ഗാന് ഗോത്രവര്‍ഗ്ഗക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ബീര്‍ബല്‍
കൊല്ലപ്പെട്ടു. മൃതശരീരം കണ്ടുകിട്ടിയതുമില്ല. ചക്രവര്‍ത്തിയെ
ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍പഠനകാലത്ത്, ബാലരമ, പൂമ്പാറ്റ, വാരികകള്‍, ചിത്രകഥകള്‍... എന്നിവയിലൂടെ
പലപ്പോഴായി ഇതൊക്കെ വായിച്ചുണ്ടെങ്കിലും മനസ്സില്‍ തട്ടിനില്‍ക്കുന്നത് മറ്റൊരു
ചിത്രമാണ്- മുത്തശ്ശിക്കഥപോലെ കണക്കുസാറില്നിന്നും കേട്ടത്. അദ്ദേഹത്തിന്റെ
വിശാലമായ നെറ്റിത്തടവും ശുഭ്രവസ്ത്രവും മാതൃകാധ്യാപനവും ഒരുപോലെ വെളുത്തു
തിളങ്ങിയപ്പോള്‍, ബീര്ബല്കഥകള്ക്കും ശാന്തഗാംഭീര്യം കൈവന്നു. അതുപോലെതന്നെ
ഒരുദിവസം ഒരു കഥ മാത്രം ഇവിടെ ഞാനും പറഞ്ഞുപോകുന്നു. കാരണം, കൊച്ചുകുട്ടികള്‍ക്കുപോലും
പഠിക്കാന്‍ സമയം തികയാത്ത കാലമാണിത്!
Akbar emperor, Birbal, Beerbal, malayalam online stories, vidooshakan, clown, philosopher, folk tales മുതലായ രസകരങ്ങളായ ബീര്ബല്കഥകളിലേക്ക് കടക്കാന്‍ ലേബല്‍ നോക്കുമല്ലോ.
No comments:
Post a comment