2-കടങ്കഥകള്‍

This is a series of Malayalam eBooks-203-kadamkathakal, kadankathakal of old ancient traditional sayings, styles, tricks, puzzle like questions, games, entertainments, Author- Binoy Thomas, pdf book format, Price- FREE.

കടംകഥകള്‍-2
കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ - തീക്കട്ട
കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക് - സൂര്യൻ
കറിക്കു മുമ്പൻ, ഇലയ്ക്കു പിന്നിൽ – കറിവേപ്പില
കറുത്ത മതിലിന് നാല് കാൽ- ആന
കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി - ഉഴുന്ന്
കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു - കട്ടിൽ
കാട്ടുപുല്ല് വീട്ടു സഭയിൽ – പുൽപ്പായ

കാലിൽ പിടിച്ചാൽ തോളിൽ കയറും - കുട
ഒറ്റക്കാലിൽ ദീർഘയാത്ര നടത്തും -കുട
കാളകിടക്കും കയറോടും - മത്തൻ
കിട്ടാൻ വിഷമം, കിട്ടിയാൽ തീരില്ല, കൊടുത്താൽ കൂടും- വിദ്യ
കിലുകിലുക്കം, ഉത്തരത്തിൽ ചത്തിരിക്കും -താക്കോൽകൂട്ടം
കിഴക്കുന്ന് വന്ന് പടിഞ്ഞാറ്റുപോകും- സൂര്യൻ
കുത്തിയാൽ മുളയ്ക്കില്ല, ഭിത്തിയിൽ പടരും -ചിതൽ
കൂട്ടിത്തിന്നാൽ രുചി, ഒറ്റയ്ക്ക് ആർക്കും വേണ്ട – ഉപ്പ്

കൈ കൊണ്ട് വിതച്ചത് വാ കൊണ്ട് കൊയ്തു - എഴുതി വായന
ചത്തതിനു ശേഷം മിണ്ടിത്തുടങ്ങും - ശംഖ്
ചെടിയിൽ കായ, കായയിൽ ചെടി - കൈതച്ചക്ക
ചുവപ്പൻ കുളിച്ചാൽ കറുമ്പനാകും - തീക്കനൽ
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ – കൊതുക്
ജീവനില്ല, കാവൽക്കാരൻ – സാക്ഷ
ഞാനോടിയാൽ കൂടെയോടും, ഞാൻ നിന്നാൽ ഒപ്പം നിൽക്കും - നിഴൽ
തിന്നാവുന്ന വെള്ളാരങ്കല്ല് - കൽക്കണ്ടം

തുമ്പിക്കൈ ഇല്ലാത്ത ആന – കുഴിയാന
തൊട്ടാൽ പിണങ്ങും ചങ്ങാതി- തൊട്ടാവാടി
നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടു പോയി - പാമ്പ് തവളയെ പിടിക്കുന്നത്
നിലം കീറി പൊന്നെടുത്തു - മഞ്ഞൾ
പച്ചയ്ക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട- പപ്പടം
പാതാളം പോലുള്ള വായിൽ കോൽനാവ് - മണി
പിടിച്ചാൽ പിടി കിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല -വെള്ളം
പൂട്ടാനെളുപ്പം, തുറക്കാനാവില്ല -തൊട്ടാവാടി

പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പക്ഷേ, പൂജയില്ല-എണ്ണച്ചക്ക്
പിറകിലേക്കു പോയാൽ ജയിച്ചീടും കളി - വടംവലി
മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്കു പുറത്ത് - നെല്ലും വയ്ക്കോലും
മുക്കണ്ണൻ ചന്തയ്ക്കു പോയി - തേങ്ങ
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല – പാവയ്ക്ക
മുറ്റത്തെ ചെപ്പിന് അടപ്പില്ല – കിണർ
രണ്ടു കിണറിന് ഒരു പാലം -മൂക്ക്
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിലോടും - സൈക്കിൾ

വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട് - മുടി
വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട് - മൺചട്ടി
വല വീശും മുക്കുവനല്ല, നൂൽനൂൽക്കും ഞാൻ വിൽക്കാറില്ല – ചിലന്തി
വായില്ല നാക്കുണ്ട് , നാക്കിൽ പല്ലുണ്ട്- ചിരവ
വില്ലാണ്, പക്ഷേ, ഞാണില്ല കെട്ടാൻ – മഴവില്ല്
വെട്ടും തോറും വളരും ഞാൻ -മുടി
സുന്ദരൻ കളിച്ചപ്പോൾ ചൊറിയനായി -പപ്പടം
 To download this safe pdf google drive file-203, click here-
https://drive.google.com/file/d/1dDuAAIcOWWIhKaf2ceL6sJBtW3WXZOwm/view?usp=sharing

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam